ഹവായ് ഡെമോക്രാറ്റിക് പ്രൈമറിയില്‍ ബൈഡന് വിജയം

ഹവായ് : ഹവായ് സംസ്ഥാനത്ത് മെയ് 22 വെള്ളിയാഴ്ച നടന്ന ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് വിജയം. പോള്‍ ചെയ്ത വോട്ടുകളില്‍ 63. 2 ശതമാനം ബൈഡന്‍ നേടിയപ്പോള്‍ തൊട്ടടുത്ത ഏക സ്ഥാനാര്‍ത്ഥി ബെര്‍ണി സാന്റേഴ്സിന് 36.8% വും ലഭിച്ചു. ഇനിയും നടക്കേണ്ട പ്രൈമറിയില്‍ ജോ ബൈഡന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കണമെങ്കില്‍ 440 ഡെലിഗേറ്റ്സിനെ കൂടി ലഭിക്കണം. ഏപ്രില്‍ 4-ന് ആയിരുന്നു ഹവായ് പ്രൈമറി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ചു മെയ് 22 വെള്ളിയാഴ്ച വരെ വോട്ടു ചെയ്യുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. 79000 ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തിരുന്നുവെങ്കിലും 35000 ബാലറ്റുകള്‍ മാത്രമാണ് തിരികെ ലഭിച്ചതെന്ന് മെയ് 23 ശനിയാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഒറിഗണില്‍ ഈ ആഴ്ച ആദ്യം നടന്ന പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗില്‍ ബൈഡനായിരുന്നു…

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ, അദ്ധ്യായം 27)

അതിരാവിലെ അവളെഴുനേറ്റു. അടുക്കളയില്‍ കയറി. ദോശ ചുട്ടു. കടുംചായ ഊതിക്കുടിക്കുന്ന നേരത്താണ് കണ്ണുതിരുമ്മി മോള്‍ വന്നത്. അവള്‍ മോളെ പല്ലു തേപ്പിച്ചു. കുളിപ്പിച്ചു. കണ്ണെഴുതി. കവിളത്തൊരു കറുത്ത പുള്ളി കുത്തി. നന്നായി ഒരുക്കി. ദോശ പിച്ചിയെടുത്ത്, ചമ്മന്തിയില്‍ മുക്കി മോള്‍ക്ക് കൊടുക്കവെ സിദ്ധു വന്നു. അവന്‍ മോളുടെ കൂടെയിരുന്ന് വായ പൊളിച്ചു. മോള്‍ക്ക് ചിരിയടക്കാനായില്ല. രണ്ടുപേര്‍ക്കും അവള്‍ ദോശക്കഷ്ണങ്ങൾ മാറി മാറി കൊടുക്കുന്നത് നോക്കിയിരുന്നു അമ്മ. ആ കാഴ്ച അവരുടെ ഹൃദയത്തെ തണുപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ എട്ടൊന്‍പത് മണിയായിരുന്നു. കൂടെ മോളുണ്ട്. പുതിയ ഡിസൈനിലുള്ള ചുവന്നൊരു പുത്തന്‍ ഉടുപ്പാണ് മോളെ ധരിപ്പിച്ചിരുന്നത്. ആ ഉടുപ്പില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു. അവളോര്‍ത്തു, ഗായത്രി തീര്‍ച്ചയായും സുന്ദരിയായിരിക്കും. അവള്‍ മനസ്സിലൊന്നു സങ്കല്‍പ്പിച്ചു നോക്കി. അവിടെ കുറച്ചു തടിയുള്ള, നല്ല ഉയരമുള്ള, ഹൃദ്യമായി പുഞ്ചിരിക്കുന്ന, ധാരാളം കേശഭാരമുള്ള ഒരു ശാലീന യുവതിയുടെ രൂപം…

മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി സെമിനാര്‍ സംഘടിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി കോവിഡ് 19 എന്ന മഹാമാരി മൂലം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന മാനസികാഘാതത്തെ എങ്ങനെ അതിജീവിക്കാം (Post Trauma Issues Facing the Seniors due to the Pandemic) എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സെമിനാറില്‍ ഡോ. എം.വി മാത്യു (ചിക്കാഗോ) മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് ന്യൂയോര്‍ക്ക് സമയം 7 മണിക്ക് സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന വെര്‍ച്ച്വല്‍ സമ്മേളനത്തിലേക്ക് ഭദ്രാസനത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള അറിയിച്ചു. Meeting ID: 838 0222 0384 Password: 458742