കോരിച്ചൊരിയുന്ന മഴ മാറി. മാനത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞു. റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. “ഡോ, എഞ്ചിനീയറേ…, എണീക്കെണീക്ക്. വീടെത്തി.” സ്പനത്തിലെന്ന പോലെയാണു ശബ്ദം കേട്ടത്. സൈമണ്‍ കണ്ണു തുറന്നു. കാറിന്റെ ഡോര്‍ ആരോ പുറത്തുനിന്നു തുറന്നു. വീഴാന്‍ പോയ സൈമനെ പുറത്തുനിന്നയാളുടെ കൈകള്‍ താങ്ങി. അവന് മുഖമുയര്‍ത്തി നോക്കി, കലാകേരള പ്രസിഡന്റ് ഡോ. രാഘവന് നായരാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കു നായര്‍ ചെറിയൊരു പാര്‍ട്ടി കൊടുത്തു, വെറുതേ. അതിന്റെ ഫലമാണു സൈമനെ കാറില്‍ വീട്ടിലെത്തിക്കേണ്ടി വന്നത്. ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, ഈ നേരത്ത് ഇതു പതിവുള്ളതായിരുന്നില്ല. മദ്യം വരിഞ്ഞുമുറുക്കിയ സിരകളില്‍ മഞ്ഞിന്റെ സ്പര്‍ശം ഒരല്പം അയവു നല്കി. മനുഷ്യര്‍ മാത്രമല്ല, മരങ്ങള്‍ പോലും നല്ല ഉറക്കത്തില്‍. തലയ്ക്കു ഭാരം കൂടുന്നതു പോലെ. വഴിയിലെങ്ങും ആരെയും കാണാനില്ല. ജോലിയും കൂലിയുമില്ലാത്ത സൈമന് ആകെയുള്ള പൊതു പരിപാടിയാണീ കലാകേരള പ്രവര്‍ത്തനം. അതിന്റെ മറവില്‍…
Day: May 29, 2020
നോണ്‍ ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ ഫോമാ ലൈഫ് ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു
നോണ്‍ ഇമിഗ്രന്റ് വിസക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ് കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷന്‍ വിഷയങ്ങളെ സംബന്ധിച്ച് ഒരു സെമിനാര്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു. അമേരിക്കയിലെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ഒരു വിഭാഗം ആള്‍ക്കാരാണ് നോണ്‍ ഇമിഗ്രന്റ് വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍. ഇത്തരം വിസയില്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇതര സംഘടനകളുമായി ചേര്‍ന്ന് അനുകൂലമായ നടപടികള്‍ അമേരിക്കയിലെ ഭരണ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിച്ചത്. ഇതുവരെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള ഈ കമ്മറ്റി ഇപ്പോള്‍ കൊറോണ വ്യാപനം മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയില്‍ ജോലി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ…
എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ന്യൂയോര്‍ക്ക് : മാതൃഭൂമി മാനേജിംഗ് എഡിറ്ററും, രാജ്യ സഭാംഗവും, മുന്‍ കേന്ദ്ര സംസ്ഥാന മന്ത്രിയും, പ്രമുഖ സാഹിത്യകാരനുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാള മാധ്യമരംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിലും പ്രത്യേകിച്ച് മലബാര്‍ മേഖലയിലേക്ക് മാധ്യമ രംഗത്തെ വിപുലീകരിക്കുതിനും തന്റെ പങ്കു വലുതായിരുന്നു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആശംസയര്‍പ്പിച്ചിരുന്നു. എഴുത്തുകാരന് സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മാധ്യമ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു ശ്രീ വീരേന്ദ്രകുമാര്‍ എന്ന് ഐ പി സി എന്‍ എ സംഘടനയുടെ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സുനില്‍ ട്രെെസ്റ്റാര്, ട്രെഷറര്‍ ജീമോന്‍…
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക വിച്ഛേദിച്ചു
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുമായുള്ള ബന്ധം ഇന്ന് അവസാനിപ്പിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘പ്രതിവര്‍ഷം 40 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടും ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത് ചൈനയാണ്. അതേസമയം യുഎസ് പ്രതിവര്‍ഷം 450 മില്യണ്‍ ഡോളറാണ് നല്‍കുന്നത്. കൊറോണയെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചും ലോകത്തെ അറിയിക്കാന്‍ ലോകാരോഗ്യ സംഘടന പ്രാരംഭ ഘട്ടത്തില്‍ പരാജയപ്പെട്ടു. ചൈനയ്ക്ക് അനുകൂലമായി പ്രസ്താവനകളിറക്കി അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ട് ഇന്ന് ഈ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുകയാണ്,’ ട്രംപ് പറഞ്ഞു. കാലങ്ങളായി ചൈനീസ് സര്‍ക്കാര്‍ നമ്മുടെ വ്യാവസായിക രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ചാരപ്പണി നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സുപ്രധാന സര്‍വകലാശാലാ ഗവേഷണത്തെ മികച്ച രീതിയില്‍ പരിരക്ഷിക്കുതിനും വിദേശ അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ ചൈനയിലെ വിദേശ പൗരന്മാരുടെ പ്രവേശനം നിരോധിച്ചതും ഈ തീരുമാനം എടുക്കാന്‍ എന്നെ നിര്ബ്ബന്ധിതനാക്കിയെന്നും ട്രംപ് പറഞ്ഞു. ഈ പണം പൊതുജനാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ലോകത്തെ…
പാലിയേറ്റീവ് കെയര്‍ ക്ലിനിക്കും സ്ക്കൂളുകളും അണുവിമുക്തമാക്കി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍
പാലക്കാട്: പഴയ ലെക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ഹമ പാലിയേറ്റീവ് ക്ലിനിക്കിന് കീഴിലുള്ള ഓഫീസും ആംബുലന്‍സും ഒറ്റപ്പാലം മണ്ഡലത്തിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. എസ്.എസ്.എല്‍.സി പരീക്ഷ നടന്ന മൂന്നു ദിവസവും അകലൂര്‍ ഗവ. ഹൈസ്ക്കൂളില്‍ മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തകര്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. പുലാപ്പറ്റ എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസില്‍ പി.ടി.എ കമ്മിറ്റിക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കീഴില്‍ നടക്കുന്ന ക്ലാസ് മുറികളുടെ അണുവിമുക്തമാക്കലിലും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പങ്കാളികളായി. ഇരു സ്ക്കൂളുകളിലേക്കും ഫ്രറ്റേണിറ്റി മാസ്ക്കും സാനിറ്റൈസറും നല്കി.
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് മാതൃകാ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്
ന്യൂജേഴ്സി: കോടതി വിധി അനുകൂലമായതോടെ വീണ്ടും ചുമതലയേറ്റ ഭരണസമിതി സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ സജീവമായി മാതൃകയാകുന്നു. അമേരിക്കയില്‍ കോവിഡ് 19 ഏറ്റവും കൂടുതല്‍ വ്യപകമായ ദുരിതം വിതച്ച റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ഭരണസമിതിയുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെയും സംയുക്തയോഗം തീരുമാനിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോക്ക്ലാന്‍ഡ് കൗണ്ടിയുമായിച്ചേര്ന്ന് ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി വര്‍ക്കേഴ്സിന് ഫേസ് ഷീല്‍ഡ്, ഫേസ് മാസ്ക്ക് തുടങ്ങിയ അവശ്യ സുരക്ഷ സംവീധാനങ്ങള്‍ നല്‍കാനാണ് തീരുമാനം. കോടതിവിധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചുപോയിരുന്ന മലയാളം സ്ക്കൂളിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തമായി പുനരാരംഭിക്കാനും തീരുമാനിച്ചു. മികച്ച സാങ്കേതിക തികവോടെ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കോവിഡ്കാലത്തു ക്ളാസുകള്‍ പുനരാരംഭിക്കുക. അതിന്റെ രേജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ ആരംഭിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ മാസത്തില്‍ നടത്താനിരുന്ന പിക്ക്നിക്ക് റദ്ദാക്കി. മറ്റു ഭാവി പരിപാടികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്തു പിന്നീട് തീരുമാനിക്കും.…
പ്രളയ ദുരിതാശ്വാസ ഫണ്ടിലെ തിരിമറി; സിപിഎമ്മിന്റെ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന, കലക്ടറേറ്റിലെ 11 ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നോട്ടീസ് നല്കി
എറണാകുളം: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പുതിയ വഴിത്തിരിവ്. എറണാകുളം ജില്ലാ കളക്ടറേറ്റിലെ 11 ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തന്നെയുമല്ല പണാപഹരണം നടത്തിയെന്നാരോപിച്ച് ജില്ലാ ഭരണകൂടം തൃക്കാക്കര പോലീസില്‍ പരാതിയും നല്കി. സിപിഎം പ്രവര്‍ത്തകരായ ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്മാരാണ് ദുരിതാശ്വാസ ഫണ്ടില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ദുരിതാശ്വാസ വിഭാഗത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ നേരിട്ടു പണം അപഹരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാഭരണക്കൂടം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘമായിരിക്കും കൈകാര്യം ചെയ്യുന്നത്. അതനുസരിച്ച് ഇന്നലെ കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കളക്ടറേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദും സംഘവും ചേര്‍ന്ന് തട്ടിയെടുത്തത് 1,00,86,600 രൂപയാണെന്ന് വ്യക്തമായി. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട് തുകയുടെ…
സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം
കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ മദ്യവില്പനയുടെ മറവില്‍ ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിക്കുയാണെന്ന ആരോപണം വ്യാപകമാകുന്നു. ബെവ്കോ ആപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ മിക്ക ബാറുകളിലും ടോക്കണ്‍ സംവിധാനമില്ലാതെ നേരിട്ട് വില്പന ആരംഭിച്ചതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെവ്കോ ആപ്പ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് ബാറുടമകള്‍ തന്നെ സമ്മതിക്കുന്നതിനിടയിലാണ് നേരിട്ട് വില്പന അവര്‍ നടത്തുന്നത്. ആപ്പ് ഒഴിവാക്കണമെന്നാണ് ഇപ്പോള്‍ ബാറുടമകള്‍ ആവശ്യപ്പെടുന്നത്. ടോക്കണ്‍ വഴി മദ്യം വാങ്ങാനുദ്ദേശിച്ച് രൂപപ്പെടുത്തിയ ആപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച നിരവധി ആക്ഷേപങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്ന സ്ഥിതിയിലാണ് ബെവ്കോ ആപ്പിന്റെ പ്രവര്‍ത്തനം.സര്‍ക്കാര്‍ പറഞ്ഞതെല്ലാം വെറും തള്ളല്‍ മാത്രമെന്ന് തെളിഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെടാതെ പോകുകയാണ്. ഉപഭോക്താവിന് ഇഷ്ടമുള്ള മദ്യശാല തിരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത…
പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപിഎമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം
വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകരോട് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുൻപ് കീഴടങ്ങാൻ പാർട്ടി നിർദേശം. വൈകുന്നേരത്തെ മാധ്യമങ്ങളുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നിസാരമായ വകുപ്പുകൾ ചുമത്തുമെന്നാണ് സൂചനകൾ. വൈകുന്നേരം കട്ടപ്പന ഡി.വൈ.എസ്.പിയുടെ മുമ്പാകെ കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്.തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം പോലീസുകാർക്ക് നേരെ കൊലവിളിയുമായെത്തിയത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ഇരുപതോളം വാഹനങ്ങൾ വണ്ടിപ്പെരിയാർ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്കും ഉണ്ടായിരുന്നു. ബൈക്ക് തിരികെ കൊടുത്തില്ലെങ്കിൽ വീട് കയറി ആക്രമിക്കുമെന്ന് ആക്രോശിച്ചു കൊണ്ടാണ് സംഘം പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇവരുടെ അസഭ്യം പറച്ചിൽ കേട്ട് എ.എസ്..ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം പേടിച്ചു വിരണ്ടു നിൽക്കുന്നത് സാമൂഹിക…
ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
മലപ്പുറം: കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്നും ക്വാറൻ്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനം അവരോട് കാണിക്കുന്ന വഞ്ചനയും നന്ദികേടുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഗള്‍ഫ് മലയാളികള്‍ മാത്രം കേരളത്തിലെ ബാങ്കുകളിലെത്തിക്കുന്ന വരുമാനം ഒരുലക്ഷം കോടി രൂപയോളമാണ്. സംസ്ഥാന ജിഡിപിയുടെ 31.2 ശതമാനവും ഗള്‍ഫില്‍നിന്നുള്ള വരുമാനമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യുപകാരം പ്രതീക്ഷിക്കാതെ നാടിനായി എല്ലാവിധ സഹായങ്ങളും ചെയ്തവരാണ് പ്രവാസി മലയാളികള്‍. ക്വാറന്റൈന് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും കേരളം കൂടെയുണ്ടെന്നും മോഹിപ്പിച്ച് ഭരണകൂടം അവരെ വഞ്ചിക്കുകയാണ് ചെയ്തത്. ക്വാറന്റൈന് സൗകര്യത്തിനു വേണ്ടി നിരവധി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്കാന് കേരളത്തില്‍ സന്മനസ്സുള്ളവര് തയ്യാറാവുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ അതെല്ലാം മറക്കുകയാണ്. വാടക ഈടാക്കി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താമസം, എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ജീവരക്ഷാര്‍ത്ഥം…