ന്യൂഡല്‍ഹി: ഏകദേശം 20 ദിവസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 നാണ് 74 കാരനായ ജോഗി അന്ത്യശ്വാസം വലിച്ചതെന്ന് റായ്പൂരിലെ ശ്രീ നാരായണ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സുനില്‍ ഖേംക പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മെയ് 9 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു തവണ ഹൃദയാഘാതം വന്നതോടെ നില ഗുരുതരമായി തുടരുകയായിരുന്നു. അജിത് ജോഗിയുടെ ശവസംസ്കാരം ശനിയാഴ്ച ജന്മനാടായ ഗോറേലയില് നടക്കുമെന്ന് അജിത് ജോഗിയുടെ മകന് അമിത് ജോഗി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അദ്ദേഹത്തിന് രണ്ടാമത്തെ ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെയ് 9 ന് പൂന്തോട്ടത്തില്‍ വീല്‍ചെയറില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് ബോധരഹിതനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ജോഗിയുടെ മൃതദേഹം…
Day: May 29, 2020
‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ അന്വേഷിക്കുന്നു
‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ അന്വേഷിക്കുന്നു. അമേരിക്കന്‍ ടെക് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഇന്ത്യയിലുള്ള ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം നടത്തുന്നത്. ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റേറില്‍ ‘ഗൂഗിള്‍ പേ’ ആപ്പ് പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റ് പേമെന്റ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സിസിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതി ലഭിച്ചത്. പരാതി സിസിഐ പരിശോധിച്ച് വരികയാണ്. ഗൂഗിളിന്റെ നിര്‍ദേശം കൂടി ലഭിച്ച ശേഷമേ നടപടികള്‍ സ്വീകരിക്കൂ. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ വിശദമായ അന്വേഷണം നടത്തും. പരാതി നല്‍കിയതാരെന്ന് വ്യക്തമായിട്ടില്ല. വിഷയത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഇത്തരത്തില്‍ ഗൂഗിളിനെതിരെ വരുന്ന മൂന്നാമത്തെ പരാതിയാണ് ഇത്. 2018ലാണ് ആദ്യ പരാതി. വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സേര്‍ച്ച് എഞ്ചിനില്‍…
സൂപ്പര്‍ ഹീറോകള്‍ക്കായി വ്യത്യസ്തമായ ലൈവ് ഓര്‍ക്കസ്ട്ര ഗാനമഞ്ജരി മെയ് 30 നു നാഫ 2020 ഫെയ്സ്ബുക്ക് പേജിലൂടെ
ന്യൂജേഴ്സി: കോവിഡ്19 നെതിരെ ആയുധമായല്ലാതെ പോലും വീറുറ്റ പോരാട്ടം നടത്തിയ അമേരിക്കന്‍ മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് അമേരിക്കയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈമെന്റ്സും കേരളത്തിലെ വിവിധ ബാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരുപറ്റം കലാകാരന്മാരും ചേര്‍ന്ന് തത്സമയ ഗാന മഞ്ജരി ഒരുക്കുന്നു. ആത്മസംയനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കരുത്തോടെ കോവിഡ് 19 എന്ന മഹാമാരിയെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ആരോഗ്യ പ്രവത്തകര്ക്ക് കലാകേരളത്തിന്റെ കൂപ്പുകൈ അര്‍പ്പിച്ചുകൊണ്ട് ഒരുക്കുന്ന തത്സമയ പരിപാടി ഫേസ് ബുക്ക് ലൈവ് വഴി മെയ് 30 നു ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണി മുതലാണ്. (nafa 2020 എന്ന ഫേസ്ബുക്ക് പേജിലൂടെ. ലൈവ് പരിപാടി കാണുവാനുള്ള ലിങ്ക് :https://www.facebook.com/IAECORP/live/ ആദ്യമായിട്ടാണ് കേരളത്തില്‍ പ്രത്യേകമായി സജീകരിച്ച അത്യാധുനിക സ്റ്റുഡിയോ സംവിധാനം വഴി ഒരു മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ തത്സമയം സംഗീത…
വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ആതുരാശ്രമം എന്ന പേരിലുള്ള വനിതാ ഹോസ്റ്റലിന്റെ സുരക്ഷാ ജീവനക്കാരനെ കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ഹോസ്റ്റലിന്റെ പുറക് വശത്തുള്ള മതില് ചാടിക്കടന്നാണ് പ്രതി അകത്ത് കയറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരന് പിഎം ജോണ്‍ പ്രതിയെ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഒരു വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് ജോണിന്റെ കയ്യിലുള്ള ഇരുമ്പ് വടി പ്രതി തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ആ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഈ സമയത്ത് ഹോസ്റ്റലില്‍ 13 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവര്‍ നോക്കിയപ്പോള്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജോണിനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പ്രതി എന്തിനാണ് ഹോസ്റ്റലില്‍ എത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ചേര്‍ന്ന് സ്ഥലത്ത്…
മദ്യവിതരണ ആപ്പ്: 70 ശതമാനം ടോക്കണുകളും ബാറുകള്‍ക്ക്; ആളുകളെ വെട്ടിലാക്കിയ പാര്‍ട്ടിക്കാരന്റെ ആപ്പിനെതിരെ വി.ഡി സതീശന്
മദ്യവിതരണത്തിനായി ബെവ്കോ പുറത്തിറക്കിയ ആപ്പിന്റെ പരാജയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന് രംഗത്ത്. 70 ശതമാനം ടോക്കണുകളും ബാറുകള്‍ക്ക് നല്‍കിയെന്നും വില കൂടിയ മദ്യം ഇതുവഴി വിറ്റ് തീര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. പാര്‍ട്ടിക്കാരെ തന്നെ ആപ്പ് ഏല്‍പ്പിച്ചപ്പോള്‍ അത് സര്‍ക്കാരിന് തന്നെ തിരിഞ്ഞു കേറുന്ന ആപ്പായിരിക്കും എന്ന് വിചാരിച്ചില്ലെന്നും വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മദ്യം വാങ്ങാനുള്ള ‘ആപ്പ്’ ഉപയോഗിച്ചവര്‍ ആപ്പിലായി, ഇനിയെന്തു ചെയ്യുമെന്ന് ആലോചിക്കാന്‍ സര്‍ക്കാരിന്റെ ഉന്നതതല യോഗം
തിരുവനന്തപുരം: മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബെവ് ക്യൂ ആപ്പ് മദ്യപാനികളെ ആപ്പിലാക്കി. ഈ ആപ്പിലൂടെയാണ് ടോക്കണ്‍ വാങ്ങേണ്ടത്. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം ദിവസവും തകരാറിലായതോടെ ആപ്പ് ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആപ്പ് സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഉന്നതതല യോഗം വിളിച്ചിരുന്നു. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ ബാറുകള്‍ മദ്യം വിതരണം ചെയ്തു. ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് മുതല്‍ കൃത്യമായി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡിന്റെ ഇന്നലെത്തെ വിശദീകരണം. പക്ഷേ, ഇപ്പോള്‍ ആപ്പ് ആര്‍ക്കും ലഭ്യമാകുന്നില്ല. ബുക്കിങ്ങും തകരാറിലായി. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്ത് ഫെയര്‍കോഡ് അധികൃതര്‍ ഒരു വിശദീകരണവും നല്‍കാതെ മുങ്ങി. ആപ്പിന്റെ പ്രവര്‍ത്തനം നിലച്ച് മദ്യവില്‍പ്പന…
മാസ്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കാമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍
ന്യൂയോര്‍ക്ക്: വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോറുകളിലും മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതിന് അധികാരം നല്കുന്ന ഉത്തരവില്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ഒപ്പു വെച്ചു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഉത്തരവ് നിലവില്‍ വരുമെന്ന് മെയ് 28 വ്യാഴാഴ്ച ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ന്യൂയോര്‍ക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങള്‍ എല്ലാവര്ക്കും ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെ കൊമേഡിയന്‍ (ബ്രൂക്ക്ലിന്‍) ക്രിസ് റോക്ക്, നടി റോസി പെരസ് എന്നിവര്‍ അഭിനന്ദിച്ചു. കോവിഡിനെതിരെ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ നടപടികളും ധീരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മുഖം മറയ്ക്കുന്നതു മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കു തന്നേയും ആരോഗ്യ സുരക്ഷക്ക് കാരണമാകും. കോവിഡ് 19 ഹോട്ട് സ്പോട്ടുകളും, വരുമാനം കുറഞ്ഞ ന്യൂനപക്ഷങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളും, അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക്…
മൂന്നും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു, മാതാവിനെതിരെ കേസ്
തുള്‍സ (ഒക്ലഹോമ): വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്ക്ളിന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗത്ത് ഈസ്റ്റ് തുള്‍സയില്‍ നിന്നും 40 മൈല്‍ അകലെയുള്ള വെര്‍ഡിഗ്രിസ് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഓട്ടോപ്സിക്കു ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മിറക്കിള്‍ ക്രൂക്ക് (3), സഹോദരന് ടോണി ക്രൂക്ക് (2) എന്നിവരെ ഇവര്‍ താമസിച്ചിരുന്ന ഷോര്‍ട്ട് ലൈന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മെയ് 22 നാണ് കാണാതായത്. മൂന്നു വയസുള്ള കുട്ടിയുടെ മൃതദേഹം മെയ് 26 ചൊവ്വാഴ്ചയും സഹോദരന് ടോണിയുടെ മൃതദേഹം മണിക്കൂറുകള്‍ നീണ്ടു നിന്ന തിരച്ചലിനുശേഷം ബുധനാഴ്ചയും കണ്ടെത്തി. നദിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടത്. രണ്ടു കുട്ടികളേയും അവസാനമായി കാണുന്നത് അമ്മ വില്ലിന്റെ കൂടെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും…
ആരാണ് യഥാര്‍ത്ഥ വംശ വെറിയന്മാര്? വെള്ളക്കാരോ, ഇന്ത്യാക്കാരോ?
നിങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്ന വാര്‍ത്ത അറിഞ്ഞില്ലേ? അമേരിക്കയിലെ വെള്ളക്കാരന് പോലീസ് കറുത്ത വംശജന്റെ കഴുത്തിന് കാല്‍മുട്ട് അമര്‍ത്തി ഞെക്കി കൊല്ലുന്നതാണ്. അമേരിക്കയിലെ ലിബര്‍ട്ടിയെ കുറിച്ചും അമേരിക്കന്‍ പോലീസിന്റെ മര്യാദകളെ കുറിച്ചുമൊക്കെ ഇപ്പോള്‍ ഒന്നും പറയാനില്ലേ? ഇന്ന് ഒരാള്‍ inbox ല്‍ വന്ന് ചോദിച്ച ചോദ്യമാണ്. ആളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. നല്ല ഒന്നാന്തരം സങ്കി. സങ്കി അമേരിക്കയില്‍ എത്തിയത് കൊണ്ട് സങ്കി സ്വഭാവം ഇല്ലാതാവില്ലല്ലോ. എങ്കിലും ഒരു ചോദ്യം ചോദിച്ച ആള്‍ക്ക് മറുപടി കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്ന് കരുതി മറുപടി കൊടുത്തു. ഒപ്പം ഉദയകുമാറിനെ അടക്കം നമ്മുടെ കേരളത്തില്‍ തന്നെ പോലീസ് ഉരുട്ടിക്കൊന്നിട്ടുള്ള custodial കൊലപാതകങ്ങളുടെ ലിസ്റ്റും, ഗുജറാത്തിലെ കൂട്ടക്കൊലകളുടെ ചിത്രങ്ങളും കൂടി വെയ്ക്കാന്‍ മറന്നില്ല. അമേരിക്കയില്‍ പോലീസ് ഒരാളെ കൊന്നതിനുള്ള മറുപടിയോ ന്യായീകരണമോ അല്ല, ഇന്ത്യയില്‍ പോലീസ് നിരപരാധികളെ കൊന്നിട്ടുള്ള വാര്‍ത്തകളോ, ഹിന്ദുക്കള്‍ മുസ്ലിംങ്ങളെ…
കൊറോണ വൈറസ്: ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച ഒമ്പതാമത്തെ രാജ്യമായി
കോവിഡ് 19 കേസുകളില്‍ 1.6 ലക്ഷത്തിലധികം കേസുകള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ രീതിയില്‍, രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. അതേസമയം, അണുബാധ മൂലമുള്ള മരണസംഖ്യ 4,600 കവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ആന്റ് മെഡിസിന് വെബ്സൈറ്റ് പ്രകാരം, ചൈനയില്‍ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച രാത്രി വരെ 4695 കവിഞ്ഞു. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ 24 മണിക്കൂറിനുള്ളില്‍ മരണസംഖ്യ 4531 ആയി ഉയര്‍ന്നതായും 194 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6566 പുതിയ അണുബാധകളോടെ രോഗബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു. നിലവില്‍ 86,000 ത്തിലധികം പേര് രോഗബാധിതരാണ്. 67,691 പേര്‍ക്ക് രോഗം ഭേദമായി. ഈ രീതിയില്‍ സുഖം പ്രാപിച്ചവരുടെ നിരക്ക് ഏകദേശം 42.75 ശതമാനമാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ പ്രകാരം 7,000 പുതിയ രോഗബാധിതരുടെ എണ്ണം 1,60,666 ആയി…