കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ മാര്‍ത്തോമ്മ സഭ നല്‍കി

ന്യൂയോര്‍ക്ക്: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര മാര്‍ത്തോമ്മ സഭയുടെ പിന്തുണ ഉറപ്പ് നല്‍കികൊണ്ട് സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത സഭക്കുവേണ്ടി 35 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രവാസികള്‍ അടക്കമുള്ളവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള നടപടികളെയും കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ച് ഡോ.ജോസഫ് മാര്‍ത്തോമ്മ മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഓഫിസില്‍ ചെന്നാണ് തുക കൈമാറിയത്. മെത്രാപ്പോലീത്തയോടൊപ്പം സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫും ചടങ്ങില്‍ പങ്കെടുത്തു. സഭയുടെ ഈ ഉദ്യമത്തിന് പിന്തുണ നല്‍കികൊണ്ട് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ വിഹിതമായി 10 ലക്ഷം രൂപ നല്‍കിയതായി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. കൂടാതെ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായി ഏകദേശം 3500 കുട്ടികളെ…

അമേരിക്കന്‍ മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ഹൃദ്യമായി

ന്യൂജഴ്സി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേയും കാനഡയിലേയും മലയാളികള്‍ തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് എല്ലാവരുടേയും മനം കവര്‍ന്നു. കോണ്‍ഫറന്‍സ് തുടങ്ങുതിനു 15 മിനിറ്റു മുന്‍പ് തന്നെ ‘ഹൗസ് ഫുള്‍’ ആയത് എല്ലാവരേയും അമ്പരപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മറ്റു തത്സമയ പ്രക്ഷേപണങ്ങള്‍ വഴി കാണുകയാണുണ്ടായത്. കോവിഡ് 19 നെ തുരത്തുതില്‍ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും അതിനെ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ടുമാണ് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭാ സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ.എം. അനിരുദ്ധന്‍ അമേരിക്കന്‍ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ ബി. നായര്‍ സ്വാഗതവും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ് നന്ദിയും പറഞ്ഞു. അമേരിക്ക ഉള്‍പ്പടെയുള്ള എല്ലാ…