റവ എ.എല്‍ സുബ്രഹ്മണ്യന്‍ ജൂണ്‍ 16നു ഐ പി എല്ലില്‍

ഹൂസ്റ്റണ്‍: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഓപ്പണ്‍ എയര്‍ പ്രീച്ചിംഗ് മിനിസ്ടറി ഇന്‍റര്‍നാഷണല്‍ ഡയറക്ടറും ബൈബിള്‍ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എല്‍ സുബ്രഹ്മണ്യന്‍ ജൂണ്‍ 16നു ചൊവാഴ്ച ഇന്‍റര്‍നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു. പുരാതന ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സുബ്രഹ്മണ്യന്‍ പത്തൊമ്പതാം വയസ്സിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് . കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1974ല്‍ൽ ന്യൂഡല്‍ഹിയില്‍ എത്തിയ അദ്ദേഹം ന്യൂഡല്‍ഹി ബൈബിള്‍ സ്കൂളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നീടു അമേരിക്കയിലെ ഫ്ലോറിഡ ലൂഥറന്‍ റൈസ് സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി .1977 മുതല്‍ ഓപ്പണ്‍ എയര്‍ മിനിസ്ട്രിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷ പ്രവർത്തനങ്ങള്‍ നടത്തിവരുന്നു. ​വിവി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാര്‍​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ പ്ര​യ​ര്‍ ല​യ്ന്‍. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോര്‍ർ​ക്ക് ടൈം) ​പ്ര​യര്‍…

കോവിഡ്-19: സെപ്റ്റംബര്‍ മാസത്തോടെ അമേരിക്കയില്‍ രണ്ട് ലക്ഷം മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍

വാഷിംഗ്ടണ്‍: 2020 സെപ്റ്റംബറോടെ അമേരിക്കയില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കോവിഡ്-19 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഹാര്‍വാഡില്‍ നിന്നുള്ള ഒരു വിദഗ്ദ്ധര്‍ പറയുന്നു. യുഎസിലെ കൊറോണ വൈറസ് കേസുകള്‍ ബുധനാഴ്ച 2 ദശലക്ഷത്തിലധികമായി. സെപ്റ്റംബറില്‍ പാന്‍ഡെമിക് അവസാനിക്കില്ലെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. സെപ്റ്റംബറില്‍ കോവിഡ്-19 ബാധയേറ്റ് ചുരുങ്ങിയത് രണ്ട് ലക്ഷം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുമെന്നാണ് ഹാര്‍വാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധന്‍ ആശിഷ് ഝായുടെ കണ്ടെത്തല്‍. സെപ്റ്റംബറില്‍ പാന്‍ഡെമിക് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട പരിശോധന, കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, സാമൂഹിക അകലം എന്നിവയിലൂടെ മാത്രമേ മരണങ്ങള്‍ തടയാന്‍ കഴിയൂ. അതിനോടൊപ്പം മാസ്കുകളുടെ കര്‍ശന ഉപയോഗവും സഹായിക്കും, വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പോസിറ്റീവ് കേസുകളുടെ നിരക്ക് വര്‍ദ്ധിക്കുന്നതായി യുഎസ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തു. ന്യൂ മെക്സിക്കോ, യൂട്ട, അരിസോണ എന്നീ സംസ്ഥാനങ്ങളില്‍ 40% വര്‍ദ്ധനവ് ഉണ്ട്. റോയിട്ടേഴ്സിന്‍റെ കണക്കനുസരിച്ച്…

മൂന്ന് ഇന്ത്യന്‍ അമേരിക്കക്കാരടക്കം 72 പേര്‍ക്ക് 2020ലെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ബഹുമതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ 2020ലെ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടിക പുറത്തിറക്കി. 72 പേരടങ്ങുന്ന അംഗങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടും. സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്‍ററിലെ പ്രസാദ് ദേവരാജന്‍, ഡ്യൂക്ക് സര്‍വകലാശാലയിലെ സ്വാതി ഷാ, മയോ ക്ലിനിക്കിലെ വിജയ് ഷാ എന്നിവരാണവര്‍. ഒരു ജനപ്രിയ പീഡിയാട്രിക് നെഫ്രോളജിസ്റ്റ് എന്ന നിലയില്‍ വൃക്കയിലെ കല്ലുകള്‍, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍, വൃക്കസംബന്ധമായ തകരാറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ചികിത്സ നല്‍കുന്നതില്‍ ദേവരാജന്‍ അറിയപ്പെടുന്ന ഭിഷഗ്വരനാണ്. രോഗിയുടെ ക്ഷേമത്തിന് മുന്‍‌തൂക്കം കൊടുക്കുക എന്ന പ്രത്യയശാസ്ത്രത്തിലൂടെ, രോഗികളുടെയും ജനങ്ങളുടെയും വിശ്വാസം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, 70 അധ്യായങ്ങളടങ്ങിയ മുന്നൂറോളം പിയര്‍ റിവ്യൂ പ്രസിദ്ധീകരണങ്ങളും ദേവരാജന്‍ രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 200 ലധികം പ്രഭാഷണങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും നാഷണല്‍…

ഒ.സി.ഐ. കാര്‍ഡുകാരെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് പോയ ഒ.സി.ഐ. കാര്‍ഡ് ഹോള്‍ഡേഴ്സിന് മുംബൈ വിമാനത്താവളത്തില്‍ ബുദ്ധിമുട്ട് നേരിട്ടതായി ആരോപണം. ന്യൂയോര്‍ക്കില്‍ നിന്ന് അഞ്ച് ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളും കുടുംബാംഗങ്ങളുമാണ് മുംബൈ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ അധികാരികളില്‍ നിന്ന് ഉപദ്രവം നേരിടേണ്ടി വന്നതായി പരാതിപ്പെട്ടത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഈ കുടുംബവും ആ മിഷന്റെ ഭാഗമായാണ് ന്യൂയോര്‍ക്കില്‍ നിന്ന് യാത്ര തിരിച്ചത്. കോവിഡ്-19 പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഒസിഐ) കാര്‍ഡുള്ളവരില്‍ ചില വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കിയിരുന്നു. ഒസിഐ കാര്‍ഡുകാര്‍ക്ക് യാത്രാനുമതി നല്‍കാന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് അധികാരമില്ലാത്തതിനാല്‍ ഈ കുടുംബത്തെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഏഴ് മണിക്കൂറോളം മുംബൈ…

കോവിഡ് പ്രതിസന്ധിക്കിടെ 108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക്: പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: വെല്‍ഫെയര്‍ പാര്‍ട്ടി

പാലക്കാട്: കോവിഡ് പ്രതിസന്ധി ജില്ലയില്‍ അതിരൂക്ഷമായി നിലനില്‍ക്കേ വേതനം ലഭ്യമല്ലാത്തതിൻ്റെ പേരില്‍ നൂറിലധികം ആംബുലന്‍സ് ജീവനക്കാര്‍ ജില്ലയില്‍ പണിമുടക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച് ജില്ല രൂക്ഷമായ സ്ഥിതിവിശേഷത്തില്‍ എത്തിയത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമിടയിലെ ഏകോപനമില്ലായ്മ മൂലമാണ്. ജില്ലാ ആശുപത്രിയിലെ കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം സമയത്തിന് ലഭ്യമല്ലാത്ത അവസ്ഥ വരെ ഉണ്ടായത് ഏകോപനത്തില്‍ സംഭവിച്ച പാളിച്ച മൂലമാണ്. ജില്ല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ വകുപ്പുകള്‍ക്കിടയിലെ ഏകോപനം വര്‍ധിപ്പിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയെ മാത്രം കോവിഡ് അടക്കമുള്ള ചികിത്സകള്‍ക്ക് ആശ്രയിക്കുന്നത് ഒഴിവാക്കി പ്രഖ്യാപിക്കപ്പെട്ട പോലെ ഗവ. മെഡിക്കല്‍ കോളേജിനെ കൂടി എത്രയും വേഗം ഉപയോഗപ്പെടുത്താന്‍ തുടങ്ങണം. ജില്ല രൂക്ഷമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ…

Upset Hindus urge England brewery to withdraw Lord Hanuman beer & apologize

Upset Hindus are urging Sheffield (England) based Neepsend Brew Co. to apologize and withdraw its “Hanuman” beer; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that inappropriate usage of sacred Hindu deities or concepts or symbols or icons for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, indicated that Lord Hanuman was highly revered in Hinduism and was meant to be worshipped in temples or home shrines and not…

യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംഗങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടാനോ വിധിന്യായങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ വിദേശ സംഘടനകളെ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സി‌ആര്‍എഫ്) അംഗങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്രാ വിസ സര്‍ക്കാര്‍ നിഷേധിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യുന്നതിനായാണ് യുഎസ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അവരുടെ പങ്കാളിത്തം അംഗീകരിക്കാന്‍ ഇന്ത്യ തയാറല്ലെങ്കിലും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വിലയിരുത്താന്‍ വിദേശ ഏജന്‍സികള്‍ക്ക് അനുവാദമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ന്യൂനപക്ഷ മുസ്ലിംകളെ പുതിയ പൗരത്വ നിയമത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഏപ്രിലിലാണ് യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിനുശേഷം മുസ്ലീങ്ങള്‍ക്കെതിരായ വിവിധ ആക്രമണങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈന, ഇറാന്‍, റഷ്യ, സിറിയ എന്നീ രാജ്യങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ…

ആനയുടെ ദാരുണമായ മരണശേഷം വയനാട്ടില്‍ മുഖം വികൃതമാക്കിയ കുരങ്ങിനെ കണ്ടെത്തി

കോഴിക്കോട്: സ്ഫോടന വസ്തു കൈതച്ചക്കയില്‍ ഒളിപ്പിച്ച് വെച്ചത് ആന ഭക്ഷിച്ച് താടിയെല്ലു തകര്‍ന്ന് ചരിഞ്ഞ സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം വയനാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണ മുഖം വികൃതമാക്കിയ നിലയില്‍ ഒരു കുരങ്ങിനെയാണ് കണ്ടെത്തിയിരിക്കുന്നത്. മുത്തങ്ങയിലെ കോവിഡ് ഫെസിലിറ്റേഷന്‍ സെന്‍ററിനടുത്തുള്ള ഒരു കൂട്ടം കുരങ്ങുകള്‍ക്കിടയിലാണ് വലത് കണ്ണും മൂക്കും നഷ്ടപ്പെട്ട കുരങ്ങിനെ കണ്ടെത്തിയത്. മുഖത്തിന്‍റെ ആ ഭാഗത്ത് ദ്വാരവുമുണ്ട്. ഹൃദയഭേദകമായ ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയത് ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയനായിരുന്നു. കുരങ്ങിന്‍റെ ഈ ദുരവസ്ഥയുടെ കൃത്യമായ കാരണം അഞ്ജാതമാണെങ്കിലും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് ആസ്ഥാനമായുള്ള ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ ജൂണ്‍ 4 നാണ് കുരങ്ങിന്റെ ചിത്രം പകര്‍ത്തി വനം വകുപ്പിന് കൈമാറിയത്. ‘അതിന്റെ കൈകളിലൊന്നിന് സാരമായി മുറിവേറ്റിട്ടുണ്ട്. പഴുപ്പുമുണ്ട്. മറ്റ് കുരങ്ങുകളെപ്പോലെ അതിന് ചലിക്കാന്‍ കഴിയില്ല,’ ജയന്‍ പറഞ്ഞു.…

പോലീസിന്റെ കണ്ണുവെട്ടിച്ച് ക്വാര്‍ട്ടേഴ്സിനു സമീപം തന്നെ കഞ്ചാവ് കൃഷിത്തോട്ടം ഉണ്ടാക്കിയ അസം സ്വദേശിയെ അറസ്റ്റു ചെയ്തു

കണ്ണൂര്‍: പോലീസിന്റെയും ജനങ്ങളുടേയും കണ്ണുവെട്ടിച്ച് പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപം തന്നെ കഞ്ചാവു തോട്ടം നിര്‍മ്മിച്ച അസം സ്വദേശിയെ അറസ്റ്റു ചെയ്തു. നഗര മധ്യത്തില്‍ സ്റ്റേഡിയത്തിനും പൊലീസ് ക്വാര്‍ട്ടേഴ്സിനും സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് പിറകിലാണ് കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ അസം ബംഗായി സ്വദേശി ഖുര്‍ഷിദ് ആലം (27) അറസ്റ്റിലായി. ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കാട് പിടിച്ച ഭാഗം ശുചീകരിച്ചാണ് ചെടികള്‍ നട്ടുവളര്‍ത്തിയത്. 90 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്. 50 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. സമൃദ്ധമായി വളര്‍ന്ന നിലയിലായിരുന്നു ചെടികള്‍. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എക്സൈസ്…

എന്‍‌ഐആര്‍‌എഫ് റാങ്കിംഗ് 2020: അമൃത വിശ്വവിദ്യാപീഠം രാജ്യത്തെ നാലാമത്തെ മികച്ച സര്‍വകലാശാല

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംങ് ഫ്രയിം വര്‍ക്കിന്‍റെ (എന്‍ഐആര്‍എഫ് റാങ്കിംഗ്) മികച്ച സര്‍വകലാശാല പട്ടികയില്‍ നാലാം സ്ഥാനം നേടി അമൃത വിശ്വവിദ്യാപീഠം. മെഡിക്കല്‍ വിഭാഗത്തില്‍ കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജിന് ഏഴാം സ്ഥാനവും ലഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാലാണ് 2020 ലെ റാങ്കിംഗ് പുറത്തിറക്കിയത്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നീ സ്ഥാപനങ്ങളാണ് ആദ്യത്തെ മികച്ച മൂന്ന് സര്‍വ്വകലാശാലകള്‍. 2019 ല്‍ അമൃത എട്ടാം സ്ഥാനത്തെത്തിയിരുന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും അമൃതയും മാത്രമാണ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍. ഓവറോള്‍, സര്‍വകലാശാലകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, മാനേജ്മെന്‍റ്, ഫാര്‍മസി, മെഡിക്കല്‍,ആര്‍കിടെക്ച്ചര്‍, നിയമം തുടങ്ങി…