Hindus seek apology from Australia over mistreatment of “coolies” in 1800s

Hindus are urging formal apology from Australia for reportedly severe maltreatment of Indian and Chinese “coolies” during their indentured servitude in 1800s, many of whom were Hindus. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that a multi-cultural society like Australia should have apologized much earlier on this odious issue of reported ill-treatment of “collies”. This systematic exploitation and dehumanizing behavior towards a group of people was simply immoral. According to reports; these “coolies” faced abandonment, abuse, assault, beatings, brutalities, harsh working conditions, higher mortality rates, imprisonment,…

കോവിഡ് മഹാമാരിയില്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍, താലി എന്നീ റസ്റ്റോറന്റുകള്‍ നടത്തിവരുന്ന ജോ തോട്ടുങ്കല്‍ മലയാളികള്‍ക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും പോലെ കാനഡയേയും പിടിച്ചുലച്ചപ്പോള്‍ എല്ലാ സര്‍ക്കാരുകളേയും പോലെ കനേഡിയന്‍ സര്‍ക്കാരും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ജോ തോട്ടുങ്കലിന്റെ ഒട്ടാവയിലുള്ള രണ്ട് റെസ്റ്റോറന്റുകളും ഈ അവസരത്തില്‍ അടച്ചിടേണ്ടിവന്നു. എന്നാല്‍ ആ അവസരം ഒട്ടും പാഴാക്കാതെ ഒട്ടാവ പാര്‍ലമെന്റ് ഹാളിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന താലി റെസ്റ്റോറന്റിന്റെ അടുക്കള അദ്ദേഹം കമ്യൂണിറ്റി കിച്ചണാക്കി മാതൃക കാട്ടി. മാര്‍ച്ച് പകുതിയോടുകൂടി ആരംഭിച്ച ഈ കമ്യൂണിറ്റി കിച്ചന്‍ വഴി നിരാലംബരും ഭവനരഹിതരുമായ ആയിരക്കണക്കിനു പാവപ്പെട്ട ജനങ്ങള്‍ക്ക് ദിവസംതോറും ഭക്ഷണം നല്‍കിവരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ഇതുവരെ 40,000-ല്‍പ്പരം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. കോവിഡ് 19 ലോക്ഡൗണ്‍ കാലയളവിലെ അദ്ദേഹത്തിന്റെ…

അമേരിക്കയുടെ ഉപരോധത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അപലപിച്ചു

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അപലപിച്ചു. അത് നിയമവാഴ്ചയിലും കോടതിയുടെ ജുഡീഷ്യല്‍ നടപടികളിലേക്കുമുള്ള കടന്നു കയറ്റമാണെന്ന് കോടതി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലും യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്കന്‍ സൈനികരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളെയും അന്വേഷിക്കുന്ന ഐസിസി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന്‍റെ ഉത്തരവ് പ്രകാരം കോടതി ജീവനക്കാരുടെ സാമ്പത്തിക സ്വത്തുക്കളെ തടയുകയും അവരെയും അവരുടെ അടുത്ത ബന്ധുക്കളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും. 123 അംഗരാജ്യങ്ങളുള്ള കോടതി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ തങ്ങളുടെ ഉദ്യോഗസ്ഥരും അംഗങ്ങളും സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്ഥാപക ഉടമ്പടിയെ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഹേഗ് ആസ്ഥാനമായുള്ള കോടതിക്ക് നേരെയുള്ള ആക്രമണം അതിക്രമ കുറ്റകൃത്യങ്ങളുടെ ഇരകളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായ…

പാക്കിസ്താനില്‍ ഒറ്റ ദിവസം കൊണ്ട് 6,472 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 88 പേര്‍ മരിച്ചു

ലാഹോര്‍: പാക്കിസ്താനില്‍ കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 132,405 ആയി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 88 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യവ്യാപകമായി മരണസംഖ്യ 2,551 ആയി ഉയര്‍ന്നു. നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ സെന്‍ററിന്‍റെ (എന്‍സിഒസി) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 6,472 പേരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. പ്രവിശ്യ തിരിച്ചുള്ള വിശദാംശങ്ങള്‍ സിന്ധ്, ഖൈബര്‍ പഖ്തുന്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രവിശ്യയാണ് പഞ്ചാബ്. പഞ്ചാബില്‍ ഇതുവരെ 50,087 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധില്‍ 49,256, ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ 16,415, ബലൂചിസ്ഥാനില്‍ 7,866, ഇസ്ലാമാബാദില്‍ 7,163, ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനില്‍ 1,044, ആസാദ് കശ്മീരില്‍ 574 കേസുകള്‍ സ്ഥിരീകരിച്ചു.   പഞ്ചാബില്‍ 938 പേര്‍ക്കും സിന്ധില്‍ 793, കെപിയില്‍ 642, ബലൂചിസ്ഥാനില്‍ 80, ഇസ്ലാമാബാദില്‍ 71, ജിബിയില്‍ 16,…

ഇന്ധന വില വര്‍ദ്ധന; കേന്ദ്രത്തിനെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന കാലത്തും പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാര്‍ ഇരുചക്രവാഹനങ്ങളുരുട്ടിയാണ് രാജ്‌ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. എസ് നുസൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് തുടങ്ങിയവര്‍ നേതൃത്വ നല്‍കി. വിലവര്‍ധനവിനെതിരെ കണ്ണൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സന്ദീപ് പാണപ്പുഴ, വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, വരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്് പരിസരത്ത് നിന്ന് ആരംഭിച്ച ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധം കലക്ടറേറ്റിന് മുന്‍വശം സമാപിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരിനാഥന്‍ എം.എല്‍…

ദിവസം തോറും ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നരേന്ദ്ര മോദി ജനങ്ങളെ കൊള്ളയടിക്കുന്നു: എം എം ഹസന്‍

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു മേല്‍ ഇന്ധനവില വര്‍ദ്ധനവ് അടിച്ചേല്പിക്കുന്ന പ്രധാനമന്ത്രി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസ്സന്‍. ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ പോക്കറ്റടിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചുത്. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴ് ദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 75.32 രൂപയും ഡീസലിന് 69.47 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയാണ്. ഡീസലിനാകട്ടെ 73.39 രൂപയും. മുന്‍പ് വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയിലിന് ബാരലിന് 30 ഡോളറില്‍ താഴെമാത്രം വിലയുള്ളപ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ഇരുട്ടടി. എണ്ണവില വരും ദിവസങ്ങളില്‍…

ട്രം‌പിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനൊരുന്നവര്‍ക്ക് ഡോ. ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: കൊറോണ കാലഘട്ടത്തിന്റെ മധ്യത്തിലൂടെ സഞ്ചരിക്കുന്ന അമേരിക്കക്കാർക്ക് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോക്ടർ ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപകടത്തിലേക്കാണ് പോകുന്നതെന്ന് തെളിയിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ബ്ലാക്ക് ലൈവ്സ് മാറ്ററിനും ട്രംപ് വിരുദ്ധ പ്രക്ഷോഭകർക്കും അദ്ദേഹം ഈ ഉപദേശം നൽകുന്നു. ജനത്തിര്‍ക്കും കൂട്ടം കൂടുന്നതും അപകടകരമാണെന്ന് ഡോ. ആന്റണി ഫൗചി പറഞ്ഞു. റാലിയിൽ പങ്കെടുക്കുന്ന എല്ലാവരോടും മാസ്ക് ധരിക്കാനും കൈകൾ വൃത്തിയാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പ്രകടനം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രകടനം നടത്തുന്നവർക്കും ഒരുപോലെ അപകടകരമാണ് കൊവിഡ്-19. അത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല എന്നും അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അമേരിക്കയിലെ ‘ജൂണെടീന്‍‌ത്‘ എന്നറിയപ്പെടുന്ന ജൂൺ 19 ന് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഡോ. ഫൗചിയുടെ…

കാവല്‍ മാലാഖ (നോവല്‍ – 6): കാറ്റത്തെ കൊന്നകള്‍

സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി അതിനെയും കൊണ്ടാണോ ഡ്യൂട്ടിക്കു പോയത് ആവോ. അതിനു പക്ഷേ ആശുപത്രിക്കാര്‍ സമ്മതിക്കുമോ? തിരികെ വന്നു ഡ്രോയിംഗ് റൂമിലെ സോഫയിലേക്കു സിഗരറ്റും കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന്‍ വരുന്നു. സൈമന്‍റെ കണ്ണുകള്‍ രൂക്ഷമായി. വെറുപ്പുകൊണ്ടു ചുണ്ടുകള്‍ കോടി. “എവിടെയായിരുന്നെടീ…?” സൈമന്‍റെ ചോദ്യം കേട്ടു സൂസന്‍ കുലുങ്ങിയില്ല. ഒരു ഭാവഭേദവുമില്ലാതെ തിരിച്ചു ചോദിച്ചു: “അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. നിങ്ങള്‍ എവിടെയായിരുന്നു ഇന്നലെ രാത്രി? ഇപ്പോ എന്തിനാ ഇങ്ങോട്ടു പോന്നേ? ആരേ കാണാനാ?” അവളുടെ ശബ്ദത്തിനു പതിവിലും കവിഞ്ഞ മുഴക്കം, എവിടെനിന്നോ പകര്‍ന്നു കിട്ടിയ ധൈര്യത്തില്‍ പതഞ്ഞുയരുന്ന പകയോടെ അവള്‍ നില്‍ക്കുന്നു. സൈമന്‍റെ…

മറ്റൊരാളുടെ വേദന ചെറുതാകുമ്പോള്‍

കൈയില്‍ വച്ച് ഒരു തുണി തയ്ക്കുമ്പോഴോ കടലാസുകള്‍ കുത്തിക്കെട്ടുമ്പോഴോ വിരലില്‍ സൂചി കൊണ്ടാല്‍ നമുക്കെന്ത് വേദനിക്കും. കറിയ്ക്ക് അരിയുമ്പോള്‍ കയ്യില്‍ കത്തി കൊണ്ടാല്‍ നമുക്ക് എന്ത് നീറ്റലുണ്ടാകും. അവനവന്‍റെ ശരീരത്തിലാണെങ്കില്‍ നമുക്ക് ഏത് ചെറിയ മുറിവും വലിയ മുറിവായി തോന്നും. നമ്മളെല്ലാവരും അങ്ങനെ തന്നെണ്. അതിനി മെഡിസിന്‍ പഠിച്ച ഡോക്ടറായാലും വൈദ്യം അറിയുന്ന വൈദ്യനായാലും എല്ലാവരേയും നയിക്കുന്ന നേതാവായാലും മുഴുവന്‍ പേരെയും ഭരിക്കുന്ന മന്ത്രിയായാലും സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന പുരോഹിതനായാലും എല്ലാത്തിനും മുകളിലുള്ള ആള്‍ദൈവം ആയാലും ഇക്കാര്യത്തില്‍ വ്യത്യാസം ഇല്ല എന്ന് അനുഭവങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ചെറിയ പനി വന്നിട്ട് വിദേശത്ത് ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാരുള്ള നമ്മുടെ നാട്ടില്‍ വലിയ ശസ്ത്രക്രിയക്കായി വെയിറ്റിംഗ് ലിസ്റ്റില്‍ കാത്തിരുന്ന് മരിക്കുന്ന സാധാരണ തൊഴിലാളികള്‍ ഉണ്ട്. അവനവന്‍റെ ചെറിയ വേദനകള്‍ പോലും സഹിക്കാത്ത വലിയ മനുഷ്യര്‍ മറ്റുള്ളവരുടെ വേദകളെ അതുപോലെയല്ല കാണുന്നത്…

കെ. എച്.എന്‍. എ. മലയാള മാധ്യമ വെബിനാര്‍ സംഘടിപ്പിക്കുന്നു

ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മലയാള മാധ്യമ വെബിനാര്‍ സംഘടിപ്പിക്കുന്നു. മലയാള മാധ്യമങ്ങളും, സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു നടത്തുന്ന സംവാദത്തില്‍ മലയാള മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യവും സാമൂഹ്യ വിമര്‍ശകനുമായ അഡ്വക്കേറ്റ് ജയശങ്കര്‍, രാഷ്ട്രീയ വിചിന്തകനും നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കര്‍, ജനം ടി.വി . എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും. ജൂണ്‍ 14 ഞായറാഴ്ച ഉച്ചക്ക് ഈസ്‌റ്റേണ്‍ സമയം 12.15 നു ആരംഭിക്കുന്ന സെമിനാറില്‍ വാര്‍ത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും, അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചര്‍ച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. കെ.എച്.എന്‍. എ. മുന്‍പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മോഡറേറ്ററായിരിക്കും.