ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവയുടെ ഉപയോഗം യുഎസ് നിരോധിച്ചു

വാഷിംഗ്ടണ്‍: കോവിഡ് 19 അടിയന്തര ചികിത്സയ്ക്കായി മലേറിയ വിരുദ്ധ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) പിന്‍വലിച്ചു. വൈറസ് അണുബാധ തടയുന്നതിന് ഈ മരുന്നുകള്‍ ഒരുപക്ഷേ ഫലപ്രദമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പിന്‍‌വലിക്കുന്നതെന്ന് എഫ്ഡി‌എ പറയുന്നു. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയുടെ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള സമീപകാല വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഡിഎയുടെ തീരുമാനം. നിലവില്‍ അമേരിക്കന്‍ ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോവിഡ് 19 കേസുകളില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. ടെസ്റ്റ് ട്യൂബിലെ വൈറസ് നിര്‍ജ്ജീവമാക്കുന്നതിന് മാര്‍ച്ചില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നിവ ഫലപ്രദമായിരുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ആദ്യകാല ചെറിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അവ മനുഷ്യരിലും നന്നായി പ്രവര്‍ത്തിക്കുമെന്നായിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ വലിയ പരീക്ഷണങ്ങളില്‍ കോവിഡ് 19 ചികിത്സിക്കുന്നതിനോ വൈറസ് ബാധിച്ച ആളുകളുടെ അണുബാധ തടയുന്നതിനോ ഈ രണ്ട് മരുന്നുകളും ഫലപ്രദമല്ലെന്ന് കണ്ടെത്തി.…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപീകരിച്ചു, പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (ഐ.ഒ.സി യു‌എസ്‌എ-കേരള) ജൂണ്‍ 10-ന് വിളിച്ചുകൂട്ടിയ ടെലികോണ്‍ഫറന്‍സിലൂടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ രൂപീകരണവും ഭാരവാഹികളുടേ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ടെലി-കോണ്‍ഫറന്‍സില്‍ ചെയര്‍മാനായി തോമസ് കോശി, വൈസ് പ്രസിഡന്റുമാരായി ബിജു ജോണ്‍, ഫിലിപ്പ് പണിക്കര്‍, ചെറിയാന്‍ പൂപ്പള്ളി, ഇന്നസന്റ് ഉലഹന്നാന്‍ എന്നിവരേയും, സെക്രട്ടറിയായി ഷാജു സാം, സെക്രട്ടറിമാരായി രാജു വര്‍ഗീസ്, ചാക്കോ മാത്യു, ജോയിന്റ് സെക്രട്ടറിമാരായി ജേക്കബ് ഗീവര്‍ഗീസ്, പോള്‍ ജോസ് എന്നിവരേയും, ട്രഷററായി റെജി വര്‍ഗീസ്, ജോയിന്റ് ട്രഷററായി ജയിംസ് ഇളംപുരയിടത്ത് എന്നിവരേയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി ഡോ. നന്ദകുമാര്‍, ജയിംസ് ഏബ്രഹാം, സനില്‍ സാജു, രാജ് തോമസ്, ഷാജി സുധാകരന്‍, ബാബുക്കുട്ടി വില്‍സണ്‍, ലാജി തോമസ്, ടോം നൈനാന്‍, വര്‍ഗീസ് സഖറിയ, രാജു ഏബ്രഹാം, ബെന്‍ കൊച്ചീക്കാരന്‍, തോമസ് ഐസക്ക്, മത്തായി ജോണ്‍, ജോര്‍ജ് ചെറുപുരം,…

അട്ടപ്പാടി കൂടന്‍ചാള ഊരില്‍ ടെലിവിഷന്‍ എത്തിച്ചു നല്‍കി ഫ്രറ്റേണിറ്റി

പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളില്ലാത്ത അട്ടപ്പാടി കൂടന്‍ചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ടെലിവിഷന്‍ നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍ ഊര് മൂപ്പത്തിക്ക് ടി.വി കൈമാറി. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വാണിദാസ്, ട്രൈബല്‍ ഓഫീസര്‍ അജീഷ്, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീര്‍, അബൂബക്കര്‍ അട്ടപ്പാടി എന്നിവര്‍ സംബന്ധിച്ചു.

League of Women Voters Provides Essential New Jersey Primary Election Details for Voters

(Eastern Bergen County, New Jersey; June 16, 2020)— The League of Women Voters of Northern Valley (LWVNV) reminds the public of several changes to the upcoming July 7 Primary Election.  As a result of the COVID-19 pandemic, this election will be conducted primarily through vote-by-mail ballots with limited in-person voting options available. Vote-by-mail ballots were automatically sent to all active registered Republican and Democratic voters.  All unaffiliated voters and inactive Republican and Democratic voters will receive a vote-by-mail application.  Both the ballot and application will have pre-paid postage.  The deadline…

വിമാന യാത്രയില്‍ ഇനി മദ്യം വിളമ്പില്ല

ന്യൂയോര്‍ക്ക് : ലോക്ക്ഡൗണ്‍ സമയത്തു മദ്യ വില്പന കുതിച്ചുയര്‍ന്നേക്കാം, പക്ഷെ ഇളവുകള്‍ കൂടുതല്‍ വരുമ്പോള്‍ വിമാന യാത്രകളിലേക്കുള്ള തിരിച്ചുവരവ് ഒരു ഗംഭീരമായ അനുഭവമായിരിക്കും. എന്താ പിടികിട്ടിയില്ല? യൂറോപ്പിലെ ഈസിജെറ്റ്, കെഎല്‍എം, അമേരിക്കയുടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഏഷ്യയിലെ വെര്‍ജിന്‍ ഓസ്ട്രേലിയ എന്നീ വിമാനക്കമ്പനികള്‍ ഇനി മുതല്‍ മദ്യം വിളമ്പില്ല. കോവിഡ് 19 വ്യാപനത്തിന്‍റെ ഭാഗമായി താത്കാലികമായി മദ്യം വിളമ്പല്‍ നിര്‍ത്തിവെക്കുകയാണെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ജോലിക്കാരും യാത്രക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ എല്ലാവര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ് ഈ തീരുമാനം. പല വിമാനക്കമ്പനികളും പാനീയ ഓപ്ഷന്‍ വെള്ളം മാത്രമായി പരിമിതപ്പെടുത്തുന്നു. യാത്രക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഫെയ്സ് മാസ്കുകള്‍ ധരിക്കേണ്ടതുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സ് അമേരിക്കയ്ക്കുള്ളിലുള്ള യാത്രയില്‍ മദ്യം വിളമ്പുന്നില്ല. എന്നാല്‍ ബിയര്‍, വൈന്‍, എന്നിവ അന്താരാഷ്ട്ര സര്‍വീസില്‍ ലഭ്യമാക്കും. അമേരിക്കന്‍ എയര്‍ലൈന്‍സ്, ദൂരവും ലക്ഷ്യസ്ഥാനവും അനുസരിച്ച് പ്രധാന…

ഇത്രയും ഭീമമായ ആശുപത്രി ചിലവിന് ഞാന്‍ അര്‍ഹനാണോ?; കോവിഡ്-19 അതിജീവിച്ച എഴുപതുകാരന്‍

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധിച്ച 70 കാരന്‍ താമസത്തിനും ചികിത്സയ്ക്കുമായി 1.1 മില്യണ്‍ ഡോളറിന്റെ ആശുപത്രി ബില്‍ കണ്ട് ഞെട്ടി ! കോവിഡ് 19 പിടിപെട്ട് മരണത്തെ മുന്നില്‍ കണ്ട മൈക്കല്‍ ഫ്ലോറിനെ മാര്‍ച്ച് നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 62 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുകയും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് നഴ്സുമാര്‍ ഭാര്യയെയും മക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്തു. സിയാറ്റില്‍ ഇസ്സാക്കയിലെ സ്വീഡിഷ് മെഡിക്കല്‍ സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഭാഗ്യവശാല്‍ ഡോക്ടര്‍മാരുടേയും നഴ്സിംഗ് സ്റ്റാഫിന്റേയും ശ്രമഫലമായി മൈക്കല്‍ ക്രമേണ സുഖം പ്രാപിക്കുകയും മെയ് 5 ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍, 181 പേജുള്ള ആശുപത്രി ബില്ലിലെ തുക കണ്ടപ്പോള്‍ മൈക്കല്‍ അബോധാവസ്ഥയിലായതുപോലെയായി. 1,122,501.04 ഡോളറാണ് ആശുപത്രി ചിലവെന്ന് കണ്ടതോടെ ജീവിതം തന്നെ കീഴ്മേല്‍ മറിഞ്ഞതായി തോന്നിയെന്ന് മൈക്കലിന്റെ ഭാര്യ എലിസ ഡെല്‍ റൊസാരിയോ പറയുന്നു.…

മുതിര്‍ന്നവരെ സഹായിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ സം‌രംഭം

ന്യൂയോര്‍ക്ക്: മുതിര്‍ന്നവരെ സഹായിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി തന്‍റെ സുഹൃത്തുക്കളുമായി ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സം‌രംഭം ശ്രദ്ധേയമാവുന്നു. ‘ലിഫ്റ്റിംഗ് ഹാര്‍ട്ട്സ് വിത്ത് ആര്‍ട്സ്’ എന്ന ഈ സം‌രംഭം രണ്ട് മാസം മുമ്പാണ് ചിക്കാഗോയില്‍ മായ ജോഷി ആരംഭിച്ചത്.  സംഘടനയുടെ പ്രാഥമിക ദൗത്യം സംഗീതം, കല, ഗെയിമുകള്‍ അല്ലെങ്കില്‍ ലളിതമായ സംഭാഷണം എന്നിവയിലൂടെ  മുതിര്‍ന്നവരുടെ ആത്മധൈര്യത്തെ ഉത്തേജിപ്പിക്കുക എന്നതാണ്. യുവത്വത്തില്‍, കല സൃഷ്ടിപരമായ ചിന്തയെ വളര്‍ത്താനും ആത്മാഭിമാനം ഉയര്‍ത്താനും നേട്ടങ്ങള്‍ കൊയ്യാനുമുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നു. മുതിര്‍ന്നവരില്‍ കലയിലൂടെ ഓര്‍മ്മശക്തി, യുക്തി, പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്ന വൈജ്ഞാനിക നേട്ടങ്ങള്‍ ലഭിക്കുമെന്ന് സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. ഒരു വ്യക്തിയുടെ പ്രായം കണക്കിലെടുക്കാതെ, കല ഒരു സാന്ത്വനവും ആളുകളുടെ സജീവ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന ഘടകവുമായിത്തീരുന്നു. നമ്മുടെ മനസ്സിലെ ആത്മപരിശോധന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നുവെന്നും സംഘടന അവകാശപ്പെടുന്നു. പ്രാദേശികമായി ഈ…

മഹാരാഷ്ട്രയിലെ ജയിലുകളില്‍ തടവുകാരുടെ കൊറോണ പരിശോധന മരണപ്പെട്ടതിനു ശേഷം നടക്കുന്നുവെന്ന് ആരോപണം

ഇതുവരെ മഹാരാഷ്ട്രയിലെ ജയിലുകളില്‍ 269 തടവുകാര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തി. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിച്ച തടവുകാരെ മാത്രമാണ് പരിശോധിച്ചതെന്ന് ജയില്‍ വകുപ്പ് പറയുന്നു. എന്നിരുന്നാലും, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും നിര്‍ബന്ധിത പരിശോധന ആവശ്യപ്പെടുന്ന ഐസിഎംആറിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്. മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് വ്യത്യസ്ത ജയിലുകളിലായി നാല് തടവുകാരുടെ മരണശേഷം അവരുടെ കൊറോണ പരിശോധന നടത്തിയതായി ആരോപണം. എന്നാല്‍, മരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് തടവുകാരുടെയോ ജയില്‍ ഉദ്യോഗസ്ഥരുടെയോ കോണ്‍ടാക്റ്റ് കണ്ടെത്തുന്നതിനായി ഈ ജയിലുകള്‍ ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ല. ഈ മൂന്ന് ജയിലുകളില്‍ നാല് മരണം നടന്നെന്ന് മഹാരാഷ്ട്ര അഡീഷണല്‍ പോലീസ് ജനറല്‍ സുനില്‍ രമണന്ദ് തയ്യാറാക്കിയ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 60 ജയിലുകളില്‍ 10 എണ്ണത്തിലും കൊറോണ പടര്‍ന്നു പിടിക്കുകയും 269 തടവുകാര്‍ക്ക് കൊറോണ അണുബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജയിലുകള്‍ അണുവിമുക്തമാക്കാന്‍ അതീവ…

ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കോവിഡ്-19

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ചു. ജൂണ്‍ എട്ടിന് അനന്ത്നാഗില്‍ പോസ്റ്റ് ചെയ്ത ഒരു സിആര്‍പിഎഫ് ജവാന്‍ വൈറസ് ബാധിച്ച് മരിച്ചു. ജമ്മു കശ്മീരിലെ ക്രമസമാധാനപാലനത്തില്‍ നിയമിച്ച ജവാന്മാര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന് സുരക്ഷാ സേനയുടെ ദില്ലി ആസ്ഥാനം സ്ഥിരീകരിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുവേണ്ടി അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 14 ന് ജമ്മു കശ്മീരിലെ പത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥരിലും അഞ്ച് പോലീസുകാരിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരാരും എവിടെയും യാത്ര ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നാം തവണയും രോഗം ബാധിച്ചതായി കണ്ടെത്തി. അതിനുമുമ്പ്, ജൂണ്‍ 10 ന്, സേനയിലെ 28 സൈനികരില്‍ അണുബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച 24 സൈനികര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് ചൊവ്വാഴ്ച…

ബോളിവുഡ് നടന്‍ അന്തരിച്ച സുശാന്ത് സിംഗ് രജ്‌പുത്തിന്റെ ബന്ധുവും മരിച്ചു

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മറ്റൊരു ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് തിങ്കളാഴ്ച മരിച്ചത്. ബിഹാറിലെ പുര്‍ണിയ സ്വദേശിയാണ്. സുശാന്തിന്റെ മരണത്തെത്തുടര്‍ന്ന് അവര്‍ അതീവ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞതുമുതല്‍ അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ല. സുശാന്തിന്റെ ശവസംസ്‌കാരം നടക്കുന്ന സമയത്താണ് സുധാദേവിയുടെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സുശാന്തിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍. സുശാന്തിന്റെ സ്വന്തം ഗ്രാമമായ ബാല്‍ദിയയിലും അമ്മയുടെ നാടായ ബൗറന്യയിലും തിങ്കളാഴ്ച ദു:ഖാചരണങ്ങള്‍ നടന്നു. നടന്റെ മരണമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് തങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.