ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദേവന്‍ പരേഖിനെ ഐ.ഡി.എഫ്.സി ബോര്‍ഡിലേക്ക് ട്രം‌പ് നാമനിര്‍ദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദേവന്‍ പരേഖിനെ അന്താരാഷ്ട്ര വികസന ധനകാര്യ കോര്‍പ്പറേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സോഫ്റ്റ്‌വെയര്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനമായ ഇന്‍സൈറ്റ് പാര്‍ട്ണേഴ്സിന്‍റെ മാനേജിംഗ് ഡയറക്ടറായ പരേഖിന്‍റെ നിയമനം മൂന്ന് വര്‍ഷത്തേക്ക് ആയിരിക്കും. 2016 മുതല്‍ 2018 വരെ ഓവര്‍സീസ് പ്രെെവറ്റ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പ്പറേഷന്‍ ബോര്‍ഡില്‍ പരേഖ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതല്‍ 2012 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സ്പോര്‍ട്ട്/ഇം‌പോര്‍ട്ട് ബാങ്കിന്‍റെ ഉപദേശക സമിതിയില്‍ അംഗമായിരുന്നു. ഒരു പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ആഗോള സംരംഭകനായ പരേഖ് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എസ് നേടിയിട്ടുണ്ട്. ട്രംപിനെതിരായ ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനിയായ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബിഡന് വേണ്ടി കഴിഞ്ഞ മാസം അദ്ദേഹം ഒരു വെര്‍ച്വല്‍ ഫണ്ട് റെയ്സറുമായി സഹകരിച്ചിരുന്നു.…

ജുനെതീന്ത്: വംശീയ നീതി ആവശ്യപ്പെട്ട് ആയിരക്കണക്കിന് അമേരിക്കക്കാര്‍ തെരുവിലിറങ്ങി

അറ്റ്‌ലാന്റ: അടിമത്തത്തിന്‍റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന അവധി ദിനമായ ‘ജുനെതീന്ത്’ ആഘോഷിക്കുന്നതിനായി ആയിരക്കണക്കിന് ജനങ്ങള്‍ അമേരിക്കന്‍ നഗരങ്ങളില്‍ വെള്ളിയാഴ്ച ഒത്തുകൂടി. കൊറോണ വൈറസ് ആശങ്കകള്‍ കാരണം ഔപചാരികമായ ജുനെതീന്ത് ഇവന്‍റുകള്‍ റദ്ദാക്കപ്പെട്ടതിനാല്‍, പകരം തെരുവുകളില്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. അടിമത്തത്തിനെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അത് വഴി നല്‍കി. പരിമിതികള്‍ക്കിടയിലും, ഒന്നര നൂറ്റാണ്ട് മുമ്പ് അടിമകളുടെ വിമോചനത്തിന്‍റെ വാര്‍ഷികാഘോഷമായ ജുനെതീന്ത് ഈ വര്‍ഷം പ്രത്യേക അര്‍ത്ഥം ഉള്‍ക്കൊള്ളുന്നു. വെള്ളക്കാരനായ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥന്‍ ഒന്‍പത് മിനിറ്റോളം കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെത്തുടര്‍ന്ന് ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്‍റെ ആഘാതത്തിലാണ് അമേരിക്ക. വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു, പോലിസിന്റെ ക്രൂരതയും വംശീയ അനീതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ പങ്കെടുത്ത റാലികള്‍ അമേരിക്കന്‍ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍, കൊറോണ…

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കൊല്ലുന്നതിന്‍റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’ പ്രബന്ധം അവതരിപ്പിച്ചു

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020ലെ ജൂണ്‍ സമ്മേളനം 14ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. ജോര്‍ജ് മണ്ണിക്കരോട്ടിന്‍റെ ഉപക്രമ പ്രസംഗത്തോടും ജോര്‍ജ് പുത്തന്‍കുരിശിന്‍റെ പിതൃദിനാശംസയോടും കൂടി സമ്മേളനം ആരംഭിച്ചു. ടെലിമീറ്റിംഗില്‍ വിദഗ്ധനായ എ.സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. ടി.എന്‍. സാമുവലിന്‍റെ ‘പാഠം’ എന്ന തുള്ളല്‍ കവിതയും ജെയിംസ് ജോസ് ചിറത്തടത്തില്‍ അവതരിപ്പിച്ച ‘കൊല്ലുന്നതിന്‍റെ നേര്‍ക്കാഴ്ച ചരിത്ര അറിവിലൂടെ’ എന്ന പ്രബന്ധവുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ആദ്യമായി ടി.എന്‍. സാമുവല്‍ അദ്ദേഹത്തിന്‍റെ ‘പാഠം’ എന്ന തുള്ളല്‍ക്കവിത തുള്ളല്‍ പാട്ടിന്‍റെ ഈണത്തിലും താളത്തിലും അവതരിപ്പിച്ചു. കൊവിഡ്19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ടതായിരുന്നു കവിതയുടെ പശ്ചാത്തലം. മനുഷ്യന്‍ എല്ലാം തികഞ്ഞവന്‍ എന്ന വിശ്വാസത്തിന്‍റെയും അഹങ്കാരത്തിന്‍റെയും അടിത്തറ ഇളക്കുകയാണ് ഈ മഹാമാരി. വര്‍ണ്ണവര്‍ഗ്ഗ വിവേചനംകൊണ്ട് ഭിന്നിച്ചുനില്‍ക്കുന്ന സമൂഹത്തില്‍ കൊവിഡ്19 എന്ന കേവലം ഒരു വൈറസ്…

കാവല്‍ മാലാഖ (നോവല്‍ – 7): കുരുവിക്കുരുന്നുകള്‍

സൈമണ്‍ സിഗരറ്റ് കത്തിച്ച് സോഫയിലേക്കിരുന്നു. മനസിലെ തീയോടൊപ്പം സിഗരറ്റിന്‍റെ രണ്ടു പുക കൂടി ചെന്നപ്പോള്‍ ഉള്ളിലൊരു മുറുക്കം. ദിവസം കഴിയുന്തോറും കൂടിക്കൂടി വരിയകയാണ് അവളുടെ അഹങ്കാരം. ഹൊരു അമ്മയും മോനും…! അയാള്‍ പിറുപിറുത്തു. അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനുള്ള കരുത്ത് ചോര്‍ന്നു പോകുന്നതുപോലെ. ഇവളുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും കേട്ട് എന്തിനിവിടെ കഴിയണം. ഇവിടുത്തെ ജോലിയുള്ളതാണ് ഇവളുടെ അഹങ്കാരത്തിനു പ്രധാനകാരണം. നാട്ടിലേക്കു തിരിച്ചു പോണം. അവിടെ അപ്പനേം അമ്മയേം നോക്കി, കൊച്ചുമായി കഴിയട്ടെ. ഒരു കുടുംബത്തിനു ജീവിക്കാനുള്ള ചുറ്റുപാടൊക്കെ അപ്പന്‍ അവിടെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. തിരിച്ചുചെന്നാല്‍ പഴയ രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ പൊടിതട്ടിയെടുക്കാം. കാശുള്ളവനെ കൈനീട്ടി സ്വീകരിക്കാന്‍ ആളുണ്ടാവും, ഇഷ്ടം പോലെ. കുഞ്ഞുണ്ടായ ശേഷമാണ് അവള്‍ക്ക് ഇത്രയും മാറ്റം. കൊച്ചൊന്നു കരഞ്ഞാല്‍ കുറ്റം തനിക്ക്. കസേരയില്‍ നിന്നെഴുന്നേറ്റ്, തീരാറായ സിഗരറ്റ് മേശപ്പുറത്തിരുന്ന ആഷ്ട്രേയില്‍ കുത്തിക്കെടുത്തി. മനസിലെ തീയടങ്ങുന്നില്ല, വൈരാഗ്യത്തോടെ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും…

സം‌വിധാന ശൈലികൊണ്ട് വ്യത്യസ്ഥത രചിച്ച ‘സച്ചി’യെന്ന സച്ചിദാനന്ദന്‍

സം‌വിധാന ശൈലികൊണ്ട് വ്യത്യസ്ഥത തീര്‍ക്കുന്ന, മലയാള സിനിമയിലെ ആവര്‍ത്തനവിരസതകള്‍ക്ക് വിരാമമിട്ട സം‌വിധായകനായിരുന്നു അന്തരിച്ച ‘സച്ചി’ എന്ന സച്ചിദാനന്ദന്‍. മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ വിരിയിച്ച ആ കലാകാരന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ അതുല്യപ്രതിഭ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ ഡ്രൈവിങ് ലൈസന്‍സ് സച്ചിയുടെ തിരക്കഥയായിരുന്നു. സച്ചി എഴുതി സംവിധാനം ചെയ്ത ‘ അയ്യപ്പനും കോശിയും’ ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമാവുകയും ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകവൃത്തിയില്‍ നിന്ന് സിനിമയിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ട് 13 വര്‍ഷത്തോളമായി. ഈ കലാലോകത്തേക്ക് ചേക്കേറിയതിനുശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സുഹൃത്തായ സേതുവുമായി ചേര്‍ന്നെഴുതിയ ‘ചോക്ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് സച്ചി-സേതു കൂട്ടുകെട്ടില്‍ ചോക്‌ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകളുടെ തിരക്കഥകള്‍ പിറന്നു. ഡബിള്‍സ് ഒഴികെ…

നേപ്പാളിന്‍റെ പുതിയ ഭൂപടത്തിന് രാഷ്ട്രപതി അനുമതി നല്‍കിയതില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു

ന്യൂദല്‍ഹി: നേപ്പാളിലെ പുതിയ ഭൂപട ബില്ലില്‍ നേപ്പാള്‍ പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരി വ്യാഴാഴ്ച ഒപ്പുവെച്ചു. ഈ ഭൂപടത്തില്‍ ചില ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. ഉത്തരാഖണ്ഡിലെ ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നിവ സംബന്ധിച്ച നേപ്പാളിന്‍റെ അവകാശവാദം ഇതിനകം തന്നെ നിരസിച്ചതാണ് ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കിയത്. ചര്‍ച്ചയുടെ നിജസ്ഥിതി അറിയാമായിരുന്നിട്ടും അനുകൂലമായ അന്തരീക്ഷവും അനുകൂല സാഹചര്യവും സൃഷ്ടിക്കാന്‍ നേപ്പാള്‍ ശ്രമിക്കാത്തതില്‍ ഇന്ത്യാ ഗവണ്മെന്റ് ന്‍റ് നിരാശരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണയുടെ ലംഘനമാണിതെന്ന് ഇന്ത്യ പറഞ്ഞു. വ്യാഴാഴ്ച നേപ്പാളി പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ ദേശീയ അസംബ്ലി ഭരണഘടന ഭേദഗതി ബില്ലിന് ഏകകണ്ഠമായി അംഗീകാരം നല്‍കി. ജൂണ്‍ 13 ന് നേപ്പാളി പാര്‍ലമെന്‍റിന്‍റെ ലോവര്‍ സഭയായ ജനപ്രതിനിധിസഭ ഇത് അംഗീകരിച്ചു. പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടെ പ്രദേശത്ത്…

യുഡി‌എഫ് കണ്‍‌വീനര്‍ ബെന്നി ബഹനാന്‍ പ്രവാസി മലയാളികളുമായി സം‌വദിക്കുന്നു

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20-നു ശനിയാഴ്ച നടക്കുന്ന സൂം സെമിനാറില്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ ബന്നി ബഹനാന്‍ സംവദിക്കുന്നു. ‘പ്രവാസി മലയാളികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാഷ്ട്രീയ കാഴ്ചപ്പാടുകളും’ എന്നതായിരിക്കും വിഷയം. ജൂണ്‍ 20 ശനിയാഴ്ച (ഈസ്റ്റേണ്‍ സമയം) രാത്രി 9:00 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ ഐഒസി കേരള ചാപ്റ്റര്‍ നേതാക്കന്മാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചോദിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രതികരണങ്ങള്‍ക്ക് യുഡിഎഫ് കണ്‍വീനര്‍ മറുപടി നല്‍കും. ഈ സഞ്ചാരപഥത്തില്‍ ഒരു കൈത്തിരിയായി അണിചേരുവാന്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവസരമുണ്ടായിരിക്കും. വിപിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഐടി സെല്ലാണ് മോഡറേറ്റര്‍മാരായി യോഗം നിയന്ത്രിക്കുന്നത്. സൂം മീറ്റിംഗ് ഐഡി 883 8276 6946 പാസ്‌വേര്‍ഡ്: 760026 സജി…

കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്നും, കൂടിയ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം ഓരോ സംസ്ഥാനങ്ങളും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികളെ അതിഥി തൊഴിലാൡകളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് നോര്‍ക്ക ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നോര്‍ക്കയുടെ ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് തന്നെ മെയ് 28ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കേണ്ടെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്റെ ഉത്തരവില്‍ പറയുന്നു. ഇതോടെ പ്രവാസികള്‍ക്ക് സൗജന്യ…

മലമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ടീം വെല്‍ഫെയര്‍ വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി

പാലക്കാട്: രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ടീം വെല്‍ഫെയര്‍ ജില്ലാ കമ്മിറ്റി വാട്ടര്‍ ഫില്‍റ്റര്‍ നല്‍കി. വെല്‍ഫെയര്‍ പാർട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ദേവിക ടീച്ചര്‍ക്ക് വാട്ടര്‍ ഫില്‍റ്റര്‍ കൈമാറി. ടീം വെല്‍ഫെയര്‍ ജില്ലാ ക്യാപ്റ്റന്‍ ബാബു തരൂര്‍, വൈസ് ക്യാപ്റ്റന്‍ മുസ്തഫ മലമ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഹപ്രവര്‍ത്തകനെതിരെ വംശീയാധിക്ഷേപം; ഇന്ത്യന്‍ വംശജനായ എം.പി.യെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി

കനേഡിയന്‍ മന്ത്രിസഭയിലെ ഒരു എം.പി.യെ വംശീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതിന് കാനഡയിലെ ഇന്ത്യന്‍ വംശജനായ പാര്‍ലമെന്‍റ് അംഗം ജഗ്‌മീത് സിംഗിനെ പാര്‍ലമെന്റില്‍ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി. എം.പി അലന്‍ തെരിയനെയാണ് സിംഗ് ആക്ഷേപിച്ചത്. എന്നാല്‍, തെരിയന് പിന്തുണയുമായി ബ്ലോക്ക് ക്യൂബെകോയിസ് പാര്‍ട്ടി മേധാവി യെവ്സ്ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റിനെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചതോടെ സിംഗിനെ പുറത്താക്കാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു. തല്‍‌ഫലമായി സിംഗിനെ പാര്‍ലമെന്‍റില്‍ നിന്ന് ദിവസം മുഴുവന്‍ പുറത്താക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് സേനയിലെ വ്യവസ്ഥാപരമായ വംശീയത അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിനെച്ചൊല്ലി തെരിയനും സിംഗും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടക്കുന്നതിനിടെയാണ് സിംഗിന്റെ വംശീയ പരാമര്‍ശം. ഫെഡറല്‍ പോലീസ് സേനയിലെ വ്യവസ്ഥാപരമായ വംശീയത അംഗീകരിക്കുന്നതിനായി എന്‍ഡിപി പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച വിഘടനവാദി ബ്ലോക്ക് ക്യൂബെകോയിസ് പാര്‍ട്ടി അംഗമായ തെരിയനെ സിംഗ് ഒരു വംശീയവാദിയെന്നാണ് വിശേഷിപ്പിച്ചത്. സിഖ് വംശജനായ ജഗ്‌മീത് സിംഗ്…