വൈദികന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തി

പുന്നത്തുറ: ഇന്നലെ മുതല്‍ കാണാതായ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള സെന്റ് തോമസ് ചര്‍ച്ചിലെ (പുന്നത്തുറ) വൈദികന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തി. വികാരി ഫാ. ജോര്‍ജ് എട്ടുപറയലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. പള്ളിവളപ്പിലെ സിസിടിവി ഓഫാക്കിയ നിലയിലാണ്. പള്ളിയില്‍ സമീപകാലത്ത് തീപിടുത്തമുണ്ടായി ചില രേഖകള്‍ കത്തി നശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വൈദികന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇന്ന് വൈദികന്‍ ബിഷപ്പിനെ ഉള്‍പ്പെടെ കാണാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹത്തിന്റെ കയ്യില്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ടുള്ള ഒരു കെട്ടുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഭാരമുള്ള എന്തെങ്കിലും വസ്തു കൊണ്ട് കെട്ടി താഴേയ്ക്കിട്ടതാണോയെന്ന സംശയം ഇത് ഉയര്‍ത്തുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ സൈനികരുടെ കുടുംബങ്ങള്‍ ഗാല്‍വാനിലെ സംഭവങ്ങളെക്കുറിച്ച് വിശദീകരണം ചോദിച്ചു

ന്യൂദല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയണമെന്ന് സായുധ സേനയിലെ സേവനമനുഷ്ഠിച്ചവരും വിരമിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും പ്രതിരോധ സേവന മേധാവിക്ക് കത്തയച്ചു. ഇന്ത്യന്‍ സൈനികര്‍ ക്രൂരമായി കൊല്ലപ്പെട്ടതായും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതായും തുറന്ന കത്തില്‍ കുടുംബങ്ങള്‍ പറഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ സൈനികരെ അപകടകരമായ രീതിയില്‍ നഷ്ടപ്പെട്ടതെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയത് എന്തുകൊണ്ടാണ്. ചൈനയുടെ കടന്നുകയറ്റങ്ങള്‍ ഇല്ലെങ്കില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നിരവധി ജവാന്മാര്‍ക്ക് എന്തുകൊണ്ടാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും, അപകടങ്ങള്‍ മുന്‍‌കൂട്ടി കണ്ട് എങ്ങനെ നേരിടണമെന്ന് ജവാന്മാര്‍ക്ക് എന്തുകൊണ്ടാണ് അറിയാനിടവരാതിരുന്നതെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. ചൈന അവകാശപ്പെടുന്നതുപോലെ നമ്മുടെ സൈനികര്‍ ശത്രുരാജ്യത്ത് പ്രവേശിച്ചോ? പ്രതിരോധത്തില്‍ ആക്രമിക്കപ്പെട്ടുവോ? മുതലായ ചോദ്യങ്ങള്‍ കത്തില്‍ ഉയര്‍ത്തുന്നു. നമ്മുടെ സൈനികര്‍ പീരങ്കിയ്ക്ക് ഇരയാകേണ്ടവരല്ല. നയതന്ത്ര നേട്ടങ്ങള്‍ക്കായി അവരെ കശാപ്പ് ചെയ്യാന്‍ കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ജവാന്മാരെ ബലിയാടുകളാക്കാനും…

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ തിരുനാള്‍ അനുഗ്രഹദായകമായി

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളായ ജൂണ്‍ 19 മുതല്‍ 21 വരെ ഏറെ ഭക്തിപൂര്‍വ്വം ആചരിച്ചു. ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളായ ജൂണ്‍ 19 മുതല്‍ 21 വരെ ഏറെ ഭക്തിപൂര്‍വ്വം ആചരിച്ചു. ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് 5:30ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രഹാം മുത്തോലത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ സ്തുതിക്കായുള്ള ലദീഞ്ഞൊടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തിപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയും തിരുഹൃദയ നൊവേനയും ഉണ്ടായിരുന്നു. ഫാ. എബ്രഹാം മുത്തോലത്ത് തന്‍റെ വചന സന്ദേശത്തില്‍ ലളിതമായി നടത്തേണ്ടിവന്ന ഈ തിരുന്നാള്‍, ഏറെ ആഘോഷമായി നടത്തേണ്ടിയിരുന്ന ഈ ദൈവാലയ ഉദ്ഘാടനം, ലളിതമായി നടത്തേണ്ടിവന്നതിനെ അനുസ്മരിക്കുന്നുണ്ടെന്നും,…

പിതാവ് വലിച്ചെറിഞ്ഞ 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

പെണ്‍‌കുട്ടിയായി പിറന്ന കാരണം കൊണ്ട് പിതാവ് വലിച്ചെറിഞ്ഞ 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ ആയിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ഷൈജു കസ്റ്റഡിയിലാണ്. ജനിച്ചത് പെണ്‍കുട്ടിയായതിനാലാണ് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചത്. അങ്കമാലിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഇയാള്‍ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുഞ്ഞിന്റെ…

വലയില്‍ കുടുങ്ങിയ വീപ്പയില്‍ നിന്ന് കിട്ടിയത് ഒരു കോടി രൂപ വില വരുന്ന മയക്കുമരുന്ന്

കടലില്‍ മത്സ്യബന്ധനത്തിനു പോയവരുടെ വലയില്‍ കുടുങ്ങിയത് മയക്കുമരുന്ന് നിറച്ച വീപ്പ! തമിഴ്‌നാട്ടിലെ മാമലത്താണ് മത്സ്യബന്ധനത്തിനു പോയവരുടെ വലയില്‍ കടലില്‍ ഒഴുകി നടന്ന വീപ്പ കുടുങ്ങിയത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് വീപ്പയിലുണ്ടായിരുന്നത്. തമിഴ്‌നാട് മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. അറിയാത്ത ഭാഷയില്‍ വീപ്പയില്‍ നിറയെ എഴുതിയിരിക്കുന്നത് കണ്ടാണ് കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് മാമലപുരം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു കിലോ വീതമുള്ള 78 പാക്കറ്റുകള്‍ കണ്ടെത്തി. ശുദ്ധീകരിച്ച ചൈനീസ് ചായപൊടിയെന്നാണ് അതില്‍ എഴുതിയിരുന്നത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നു വ്യക്തമായത്. ഒരു കോടിയിലേറെ രൂപ വിലവരും ഈ ലഹരിമരുന്നിന്. വെളുത്ത പൊടി ചെന്നൈയിലെ ഫോറന്‍സിക് ലാബില്‍ അയച്ചു പരിശോധിച്ചതോടെ ചായപ്പൊടി മാരക…

മുല്ലപ്പള്ളി രാമചന്ദ്രന് അമേരിക്കയില്‍ നിന്നൊരു തുറന്ന കത്ത്

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ താമസിക്കുന്ന ഒരു മലയാളിയാണ് ഞാന്‍. എന്റെ കോളജ് പഠന കാലത്ത് താങ്കള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്റെ പിതാവ് താങ്കളുടെ പാര്‍ട്ടിയുടെ ജില്ലാതല നേതാവുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയുടെ ഒട്ടനവധി നേതാക്കള്‍ എന്റെ സുഹൃത്തുക്കളുമാണ്. നമ്മള്‍ ബന്ധുക്കളല്ലെങ്കിലും എന്റെ വീട്ടുപേരും മുല്ലപ്പള്ളി എന്നുതന്നെ. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്, താങ്കളോട് ബഹുമാനപൂര്‍വ്വം പറയട്ടെ: താങ്കള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. പലവട്ടം എംപിയും, കേന്ദ്രമന്ത്രിയും, രാഷ്ട്രീയക്കാര്‍ക്കിടയിലെ മാന്യനുമായ താങ്കള്‍ക്ക് പറയാന്‍ യോജിച്ച വിശേഷണങ്ങള്‍ അല്ലായിരുന്നു ആ വാക്കുകള്‍. ഒരുപക്ഷെ താങ്കള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ വശങ്ങള്‍ ഉണ്ടാകാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മനസിലുണ്ടാകാം. പക്ഷെ, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ ആണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ഭരണപക്ഷമോ, പ്രതിപക്ഷമോ ഇല്ല, മറിച്ച് ലോകം…

ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ മരണവും അനന്തര സംഭവങ്ങളും; പമ്പ മലയാളി അസ്സോസിയേഷന്‍ ചര്‍ച്ച സംഘടിപ്പിച്ചു

ഫിലഡല്‍ഫിയ: ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്ടായ മല്‍പ്പിടുത്തത്തില്‍ മിനിയാപ്പോളീസ് പോലീസുകാരന്‍ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തിപിടിച്ചപ്പോള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവം തത്സമയം ലോകമെമ്പാടും ദര്‍ശിച്ചപ്പോള്‍ അതൊരു ക്രൂര കൊലപാതകത്തിന്റെയും വര്‍ണ്ണ വിവേചനത്തിന്റെയും, വംശീയതയുടെയും പരിവേഷം കൈവന്നു. പുകഞ്ഞുകൊണ്ടിരുന്ന ഒരു അഗ്‌നിപര്‍വ്വതമാണ് മെയ് 25-ന് പൊട്ടിത്തെറിച്ചത് എന്ന് ആലങ്കാരികമായ ഭാഷയില്‍ പറയാം. അതിന്റെ അലയൊലികള്‍ ലോകമെമ്പാടും പ്രതിദ്ധ്വനിച്ചു. ഈ സംഭവം ഒരു പോലീസുകാരന്‍ ഒരാളെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്ടായ മല്‍പ്പിടുത്തത്തില്‍ അയാളെ കീഴ്‌പ്പെടുത്താന്‍ ഉപയോഗിച്ച കിരാതമായ രീതിയിലൂടെ ശ്വാസം കിട്ടാതെ കൊല്ലപ്പെട്ടു എന്നതിനെക്കാള്‍ മനസ്സില്‍ വംശീയതയും വര്‍ണ്ണ വിവേചനവും കുത്തിനിറച്ച ഒരു വെള്ളക്കാരന്‍ ഒരു കറുത്ത വര്‍ഗക്കാരനെ കൊന്നു എന്ന തരത്തില്‍ ലോകമെമ്പാടും കാട്ടുതീ പോലെ ഈ വാര്‍ത്ത പടര്‍ന്നു. അതിന്റെ അനന്തരഫലങ്ങള്‍ പ്രധിഷേധമായിത്തുടങ്ങി പിന്നീട് ഇതിന്റെ മറവില്‍ അക്രമവും കൊള്ളയും, രാഷട്രീയ…

ഒന്നാം സ്ഥാനവും മാസ്‌കും

നാട്ടിലെ ഒരു ആന്‍റിയോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസമുള്ള ആളാണ്. സര്‍ക്കാര്‍ ജോലിയുമുണ്ടായിരുന്നു. കുടുംബമായി കോണ്‍ഗ്രസുകാര്‍ ആണ്. സംഭാഷണത്തിനിടയില്‍ ഇവിടത്തെ കൊവിഡ് കാര്യങ്ങള്‍ ആന്‍റി എന്നോട് അന്വേഷിച്ചു. ലാലും കുടുംബവും സുരക്ഷിതമാണല്ലോ എന്ന് ചോദിച്ചു. എന്നാണ് നാട്ടിലേയ്ക്ക് വരാന്‍ പരിപാടി എന്നും ചോദിച്ചു. ‘സൂക്ഷിക്കണേ ലാല്‍’ എന്ന് സ്നേഹത്തോടെ പറഞ്ഞു. ‘ആന്‍റിയും സൂക്ഷിക്കണേ’ എന്ന് ഞാന്‍ തിരികെ പറഞ്ഞു. അതിനുള്ള ആന്‍റിയുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. ‘ലാലേ ഈ ഗള്‍ഫുകാരെല്ലാം കൂടി തിരികെ വന്നാല്‍ പ്രശ്നമാവില്ലേ, കേരളത്തിന്‍റെ ഒന്നാം സ്ഥാനം പോകില്ലേ?’ ഇതാണ് നിഷ്കളങ്കരായ പല മനുഷ്യര്‍ക്കും കിട്ടിയിരിക്കുന്ന അറിവ്. അതില്‍ പാര്‍ട്ടി വ്യത്യാസമില്ല. ഇന്ന് മറ്റൊരു വീഡിയോ കണ്ടു. വല്ലാത്ത വേദന തോന്നി. ഗള്‍ഫില്‍ നിന്ന് വന്നയാള്‍ക്ക് നേരെ നാട്ടുകാര്‍ ശകാരവര്‍ഷം ചൊരിയുന്നു. നാട്ടില്‍ വന്നു പെട്ട ആക്രമണകാരിയായ ഒരു വന്യമൃഗത്തെ വളയുന്നതുപോലെ അയാള്‍ക്ക് ചുറ്റും, എന്നാല്‍…

കെ.എം. ബഷീറിനെ എം ഡി എഫില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്‍റ് സ്ഥാനത്തു നിന്നും കെ എം ബഷീറിനെ പുറത്താക്കി. സോഷ്യല്‍ മീഡിയയിലും മറ്റും സംഘടനയുടെ ഭാരവാഹികളെയും പ്രമുഖ വ്യക്തിത്വങ്ങളെയും മോശമായി ചിത്രീകരിക്കുകയും, സംഘടന ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ പോലും സംഘടനയുടെ പേരില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പുറത്താക്കല്‍ നടപടിക്ക് കാരണമെന്ന് ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ ഇടക്കുനി, വൈസ് പ്രസിഡന്റ് എസ് എ അബൂബക്കര്‍, ട്രഷറര്‍ സന്തോഷ് വടകര എന്നിവര്‍ അറിയിച്ചു. സ്വന്തം വീടിന്‍റെ മേല്‍വിലാസത്തില്‍ എം ഡി എഫിന് മൂന്ന് രജിസ്ട്രേഷന്‍ എടുത്തു സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുസമൂഹത്തില്‍ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയതായും യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്നു മാസമായി സംഘടനാ പ്രവര്‍ത്തനങ്ങളിലൊന്നും ഇദ്ദേഹം സജീവമല്ല. സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമാകുകയും മറ്റുള്ളവരുടെ പ്രവര്‍ത്തന പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് സംഘടനക്ക് വലിയ…

കുരുവിക്കുഞ്ഞിനോട് (കവിത)

കൊറോണ സമയത്ത് നാട്ടിലെ കിളി മരത്തില്‍ അമ്മക്കിളി ഉണ്ടാക്കിയ കൂട്ടിലെ മുട്ടക്കുള്ളില്‍ ഇരിക്കുന്ന കുരുവിക്കുഞ്ഞിനോട് നമുക്ക് ചോദിക്കാം… കുഞ്ഞേ കുഞ്ഞേ കുരുവിക്കുഞ്ഞേ എന്നുവരും നീയെന്നുവരും കാഴ്ചകളൊക്കെ കാണേണ്ടേ ഓടിച്ചാടി നടക്കേണ്ടേ വേണ്ട വേണ്ട പോരേണ്ട കാഴ്ചകളൊന്നും കാണേണ്ടാ കാഴ്ചകളൊക്കെ കണ്ടാല്‍പ്പിന്നെ കൊറോണ വന്നു പിടിച്ചാലോ കൊറോണ വന്നു പിടിച്ചാല്‍പ്പിന്നെ മാസ്കും ഗ്ലോവ്സും വെക്കേണം എന്നാല്‍ പ്പിന്നെ ഞാനങ്ങോട്ടെന്‍ അമ്മയ്ക്കരുകിലിരിക്കട്ടെ മുട്ടത്തോടിന്നുള്ളിലിരുന്നു നന്മക്കായി പ്രാര്‍ത്ഥിക്കാം അഞ്ചു ദിനങ്ങള്‍ പോയപ്പോള്‍ മഴയും കാറ്റും വന്നപ്പോള്‍ കുരുവിക്കൂട് പറന്നേ പോയി കുരുവിക്കുഞ്ഞിന്‍ അമ്മയ്ക്കല്ലോ മുട്ടയൊരെണ്ണം നഷ്ടായി വിഷമത്തോടെ അമ്മക്കുരുവി ദൂരത്തേക്കു പറന്നേ പോയി വീണ്ടുമൊരിക്കല്‍ അമ്മക്കുരുവി മുട്ടയിടാനായി വന്നല്ലോ ചുള്ളിക്കമ്പും ഇലകളുമായി വൃത്താകൃതിയില്‍ കൂടായി മുട്ടകളിട്ടൊരു സന്തോഷത്തില്‍ അമ്മക്കുരുവിയടയിരുന്നു അങ്ങനെ ഒരു നാള്‍ മുട്ടകള്‍ പൊട്ടി കുഞ്ഞിക്കുരുവികള്‍ വന്നല്ലോ കീയോ കീയോയെന്നും ചൊല്ലി കുഞ്ഞിക്കുരുവികള്‍ വന്നല്ലോ ശ്രീലക്ഷ്മി രാജേഷ്‌, ഒകെമോസ്, മിച്ചിഗന്‍