FIA Commemorates 6th International Day of Yoga With A Successful Virtual Event

Yoga enthusiasts of all age groups attend 5 different sessions offered on Zoom, maxing out the capacity of the streaming platform. The Federation of Indian Associations of NY-NJ-CT (FIA-Tri-state) successfully commemorated the 6th annual International Day of Yoga on June 21, 2020. Since the inception of the International Day of Yoga, the FIA, in partnership with the Consulate General of India in New York, has celebrated the day which highlights the importance of yoga. Yoga enthusiasts of all age groups a logged on to the virtual celebration on Zoom, which…

ലോക്ക്ഡൗണ്‍: ദി ഹിന്ദു 20 മാധ്യമപ്രവരെ പിരിച്ചു വിട്ടു; മുംബൈ ബ്യൂറോ അടച്ചേക്കും

മുംബൈ: കോവിഡ് 19 പാന്‍ഡെമിക്കിന്‍റെ പ്രത്യാഘാതവും മാസങ്ങളോളമുള്ള ലോക്ക്ഡൗണും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ താറുമാറായത് മാധ്യമങ്ങളേയും ബാധിച്ചു. 142 വര്‍ഷം പഴക്കമുള്ള ‘ദി ഹിന്ദു’ പത്രത്തിനും ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചു. മുംബൈ എഡിഷന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് 20 പേരെയാണ് ഒഴിവാക്കുന്നത്. ജൂലൈ 1 മുതല്‍ അവര്‍ക്ക് ജോലിയില്ല. നിയമപ്രകാരം മൂന്നു മാസത്തെ ശമ്പളം നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. പത്രത്തിന്‍റെ മുംബൈ പതിപ്പ് 2015 ല്‍ ചര്‍ച്ച് ഗേറ്റിലെ ദി ഹിന്ദു ഗ്രൂപ്പിന്‍റെ ഒരു കെട്ടിടത്തില്‍ രണ്ട് ഡസനോളം മാധ്യമ പ്രവര്‍ത്തകരുമായാണ് ആരംഭിച്ചത്. മുംബൈയെയും മഹാരാഷ്ട്രയെയും ഉള്‍ക്കൊള്ളുന്ന മധ്യനിര മുതല്‍ മുതിര്‍ന്ന തലം വരെയുള്ള മാധ്യമ പ്രവര്‍ത്തകരായിരുന്നു അവരില്‍ ഭൂരിഭാഗവും. ജൂണ്‍ 22 നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിരിച്ചുവിട്ടവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളവും ഡിഎയും നല്‍കുമെന്ന് എച്ച്ആര്‍ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച തുടക്കത്തില്‍, മുംബൈ ബ്യൂറോയിലെ മിക്ക…

മണല്‍ മാഫിയയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ കാണ്‍പൂരിലെ പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ മണല്‍ മാഫിയയും ഭൂ മാഫിയയുമാണെന്ന് ആരോപണമുണ്ട്. കാണ്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമായ കമ്പ്യൂ മെയിലിലെ റിപ്പോര്‍ട്ടറായിരുന്നു കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടനുസരിച്ച് 25 കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ശുഭം മണി ത്രിപാഠി തന്‍റെ സുഹൃത്തിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉന്നാവോയിലെ ഗംഗഘട്ട് പ്രദേശത്ത് വെച്ചാണ് അജ്ഞാതര്‍ വെടിവെച്ചത്. ഉടന്‍ തന്നെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ജൂണ്‍ 14 ന് ത്രിപാഠി ഫേസ്ബുക്ക് പേജില്‍ തന്റെ റിപ്പോര്‍ട്ട് കാരണം പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അനധികൃത നിര്‍മ്മാണം ഉപേക്ഷിച്ചതായി എഴുതിയിരുന്നു. ഈ നടപടി മാഫിയയെ പ്രകോപിപ്പിച്ചുവെന്നും തനിക്കെതിരെ വ്യാജ പരാതി ജില്ലാ മജിസ്ട്രേറ്റിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി. ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ട് പേരെ അറസ്റ്റ്…

കാലാവധി നീട്ടാനുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ പ്രമേയം തള്ളി; തെരെഞ്ഞെടുപ്പ് സെപ്തംബര്‍ 9 നു തന്നെ

ന്യൂജേഴ്സി: 2020 സ്പെറ്റംബര്‍ 9 നു നടത്താന്‍ തീരുമാനിച്ചിരുന്ന ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് തിയതിയില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രമേയം പാസാക്കിയതായി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് അറിയിച്ചു. തെരഞ്ഞെടുപ്പ് മാറ്റിയതായി അറിയിച്ചുകൊണ്ട് വന്ന പത്ര വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭരണഘടനാ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുവാനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കേ, തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് അധികാരമില്ല. ബോര്‍ഡിന്‍റെ വിവേചനധികാരത്തില്‍ വരുന്ന കാര്യങ്ങളില്‍ എക്സിക്യൂട്ടീവിന് കൈകടത്താന്‍ പാടുള്ളതല്ല. അത്തരം തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്നതല്ലെന്നും ബോര്‍ഡ് വിലയിരുത്തി. ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അംഗങ്ങളുടെ സുരക്ഷയും സര്‍ക്കാര്‍ മാനദണ്ഡങ്ങളും കണക്കിലെടുത്ത് അടുത്ത ജനറല്‍…

മമ്മൂക്ക തിരക്കിലാണ്

ലോകമാകെ കീഴ്മേല്‍ മറിച്ചിട്ട കോവിഡ്-19 എന്ന കൊറോണ വൈറസ് ജനങ്ങളുടെ ദൈനം‌ദിന ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. പലരും പല പരീക്ഷണങ്ങളും നടത്തി, ചിലര്‍ വിജയിച്ചു, ചിലര്‍ പരാജയപ്പെട്ടു. കുക്കിംഗ് മുതല്‍ ഗാര്‍ഡനിംഗ് വരെ പരീക്ഷിച്ചവരുമുണ്ട്. നൂറു ശതമാനവും സ്തംഭനാവസ്ഥയിലായ സിനിമാ മേഖലയിലാണ് വന്‍ നഷ്ടം സംഭവിച്ചത്. താരങ്ങളെല്ലാം അവരവരുടെ വീടുകളില്‍ കുടുംബസമേതം കഴിഞ്ഞ അത്യപൂര്‍‌വ്വ സംഭവങ്ങളും കോവിഡ് കാലത്തെ വിശേഷതയായിരുന്നു. മെഗാസ്റ്റാര്‍ മോഹന്‍‌ലാലും മമ്മൂട്ടിയുമൊക്കെ അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കൂടിയെങ്കിലും അവര്‍ വെറുതെ ഇരിക്കുകയായിരുന്നില്ല എന്നതിന് തെളിവായിരുന്നു ലോക്ഡൗണ്‍ ചിത്രം പങ്കുവെച്ച് മോഹന്‍ ലാല്‍ എത്തിയത്നു. അതിനു തൊട്ടു പിന്നാലെ നമ്മുടെ മമ്മൂക്കയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സിനിമാ തിരക്കുകളൊക്കെ മാറിയപ്പോള്‍ മറ്റ് കഴിവുകള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് മമ്മൂക്ക. വീട്ടിനുള്ളിലിരുന്ന് ഫോട്ടോ എടുക്കലാണ് മമ്മൂക്കയുടെ വിനോദം. രാവിലെ വിരുന്ന് വരുന്ന കിളികളുടെ ഫോട്ടോകളാണ് അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുന്നത്. താന്‍ എടുത്ത ഫോട്ടോ…

ലോക്ക്ഡൗണിനുശേഷം ആദ്യ ഷൂട്ടില്‍ മഞ്ഞക്കിളി വേഷത്തില്‍ റിമി ടോമി

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം സ്തംഭനാവസ്ഥയിലായ ചലച്ചിത്ര നിര്‍മ്മാണ മേഖല ലോക്ക്ഡൗണ്‍ മന്ദീഭവിച്ചതോടെ വീണ്ടും സജീവമാകുകയാണ്. എല്ലാവരും ഷൂട്ടിംഗിന്റെ തിരക്കിലേക്ക് മടങ്ങുമ്പോള്‍ ഗായികയും അവതാരകയുമായ റിമി ടോമി പങ്കുവെച്ചിരുന്നു. ഇന്നലെ ആദ്യ ഷൂട്ടിങിനായി ഒരുങ്ങിയ ഫോട്ടോയും പങ്കുവെച്ചു. ഇപ്പോഴിതാ സാരിയില്‍ സുന്ദരിയായി റിമി എത്തിയിരിക്കുന്നു. മഞ്ഞ സാരിയും മുല്ലപൂവും ചൂടി ഇതുവരെയില്ലാത്ത അത്ര സൗന്ദര്യവുമായി റിമിയുടെ ഫോട്ടോ. അടിപൊളി ലുക്കെന്ന് നടി അനുശ്രീയും പങ്കുവെച്ചു. കാഞ്ചീവരത്തിനു വേണ്ടിയുള്ളതാണ് ഈ സ്റ്റൈലെന്ന് റിമി കുറിച്ചിരിക്കുന്നു. ശബരിനാഥാണ് അടിപൊളി ഫോട്ടോവിന് പിന്നില്‍. റിമിയെ അണിയിച്ചൊരുക്കിയത് ശൊഷാങ്ക്‌സ് മേക്ക്‌അപ്പാണ്. https://www.instagram.com/p/CBzjEzjFpZ_/?utm_source=ig_embed https://www.instagram.com/p/CBxIUmaldrg/?utm_source=ig_embed

വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും വിവാദത്തില്‍, മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ ശരീരം നഗ്നമാക്കി, ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചിത്രം വരയ്ക്കാനായി തന്റെ നഗ്ന ശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് ക്രിമിനല്‍ നടപടിക്ക് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ ശരീരപ്രദര്‍ശനം നടത്തുന്നത് കുറ്റകരമാണെന്ന് പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ചാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് ബാലാവകാശ കമ്മീഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ നിര്‍ദ്ദേശിച്ചു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസിന്റെ സൈബര്‍ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണുന്ന…

ആലുവയിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എങ്ങനെയെന്ന് ആഷിക് അബുവിനോട് കെ പി ശശികല വിവരിക്കുന്നു, പുതിയ സിനിമയ്ക്കെതിരെയും ഭീഷണി

വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല രംഗത്ത്. കൂട്ടത്തില്‍ കഴിഞ്ഞ മാസം ആലുവയില്‍ കെട്ടിപ്പൊക്കിയ, ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയുടെ സെറ്റ് തല്ലിത്തകര്‍ത്ത് കത്തിപ്പിച്ചത് എങ്ങനെയെന്നുള്ള ഭീഷണിയുമുണ്ട്. ശശികലയുടെ കുറിപ്പ് “2021ലേക്ക് വാരിയന്‍ക്കുന്നന്‍ പുനരവതരിക്കുന്നത്രെ! നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്. വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി? അവരെ കുറ്റം പറയാന്‍ പറ്റ്വോ ? മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ…

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തിയ നഴ്സിന് കോവിഡ്-19; അമ്മമാരേയും കുട്ടികളേയും നിരീക്ഷണത്തിലാക്കി

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തിയ നഴ്സിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കുട്ടികളേയും അമ്മമാരേയും നിരീക്ഷണത്തിലാക്കി. എറണാകുളം ചൊവ്വരയിലാണ് സംഭവം. 64 കുട്ടികളെയും അമ്മമാരേയുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്‌സിനും ഭര്‍ത്താവിനും രോഗമുണ്ടെന്ന് ഇന്നലെയാണ് കണ്ടെത്തിയത്. മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇതേ പഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ 64 കുട്ടികളെയും അവരുടെ അമ്മമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. എറണാകുളം ജില്ലയില്‍ ഉറവിടം കണ്ടെത്താത്ത മൂന്ന് പോസിറ്റീവ് കേസുകളാണുള്ളത്.

കോവിഡ്-19: രാജ്യത്തെ രോഗികളുടെ എണ്ണം ദിനം‌പ്രതി വര്‍ദ്ധിക്കുന്നു, 24 മണിക്കൂര്‍ കൊണ്ട് 15,968 പേര്‍ക്ക് രോഗം ബാധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 ബാധ അനിയന്ത്രിതമായി തുടരുകയാണ്. സം‌വിധാനങ്ങളുടെ പാളിച്ചയാണോ അതോ ജനങ്ങളുടെ അശ്രദ്ധയോടെയുള്ള പെരുമാറ്റമാണോ ഇത്രയും വഷളാകാന്‍ കാരണമെന്നറിയാതെ അധികൃതരും ആശയക്കുഴപ്പത്തിലാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,56,183 ആയി ഉയര്‍ന്നു. 15,413 ആണ് ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന കണക്ക്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണം 14,476 ആയി. 2,58,685 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 56.70 ആയി. അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനകള്‍ കൂട്ടാന്‍ നിര്‍ദേശവുമായി ഐസിഎംആര്‍ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് അടക്കമുള്ള വിവിധ കൊവിഡ് പരിശോധന രീതികള്‍ നടപ്പാക്കി പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക്…