പ്രവാസികളോട് എന്തിനാണീ അവഗണന?

ഹൃദയവേദനയോടെയാണ് ഞാനിത് എഴുതുന്നത്. അല്ല, എഴുതേണ്ടി വന്നു എന്നു പറയുന്നതായിരിക്കും ശരി. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ പിടിമുറുക്കി നില്‍ക്കുമ്പോഴും സുഹൃത്തുക്കള്‍ വരെ രോഗം വന്ന് മരിച്ചുവീഴുമ്പോഴുമുള്ള വേദനയെക്കാള്‍ ഹൃദയഭേദകമായ വേദന സമ്മാനമായി ലഭിക്കുന്നത് നമ്മുടെ ജന്മനാടായ കേരളമാണ്. പണ്ടൊക്കെ ഗള്‍ഫില്‍ നിന്നും വീട്ടിലേക്ക് ഓടിയെത്തുന്ന പ്രവാസിയെ സ്വീകരിക്കുവാന്‍ കാത്തിരിക്കുന്ന സ്വന്തം കുടുംബം, എന്തിന് ഒരു നാടു തന്നെ ഉണ്ടായിരുന്നു. മണലാരണ്യങ്ങളില്‍ അവന്റെ അധ്വാനത്തിന്റെ വിഹിതം പങ്കിട്ടെടുക്കുവാന്‍ ഓടിയെത്തുന്ന ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും മുന്നില്‍ നീരസത്തിന്റെ മുഖം കാട്ടാതെ എന്തെങ്കിലുമൊരു പങ്ക് വരുന്നവരുടെയെല്ലാം കൈയില്‍ വച്ചു കൊടുക്കുമായിരുന്ന പ്രവാസിയെ നമുക്കെല്ലാം ഓര്‍മയുണ്ട്. പക്ഷെ ഇന്ന് ലോകത്തുള്ള ഏതെങ്കിലും ഒരു പ്രവാസിയെ വിളിച്ച് നാട്ടിലേക്ക് ഫ്ലൈറ്റ് ഒക്കെ ആയല്ലോ പോകുന്നില്ലേ എന്ന് ചോദിച്ചാല്‍ “എന്തിനാ നാട്ടിലേക്ക് പോകുന്നത്. നാട്ടുകാര്‍ തല്ലിക്കൊല്ലാനോ, അതോ വീട്ടുകാരും ബന്ധുക്കളും അടിച്ചോടിക്കാനോ? ഇവിടെങ്ങാനും നില്‍ക്കുന്നതല്ലേ നല്ലത്…

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 31)

അവരുടെ മുന്‍പിലെ വലിയ ഗേറ്റ് തുറന്നു കൊടുത്തത് കാവല്‍ക്കാരനായിരുന്നു. ആ വലിയ ബംഗ്ലാവിലേക്ക് നോക്കിയപ്പോള്‍ അവര്‍ക്ക് കണ്ണുതള്ളി. ഇതൊരു വീടാണോ? അതോ കൊട്ടാരമോ? കോളിംഗ് ബെല്ലടിക്കേണ്ടി വന്നില്ല. അവരുടെ മുന്നില്‍ ആ വലിയ വീടിന്റെ, കമനീയമായ വാതില്‍ തുറന്നു. പനിനീര്‍പൂ പോലെ മനോഹരമായൊരു പുഞ്ചിരിയുമായി, ഒരു യുവതി. വെള്ളാരം കണ്ണുള്ള, കൊലുന്നനെയുള്ള ഒരാള്‍. അവളുടെ പുഞ്ചിരിക്ക് വെഞ്ചാമരം വീശുന്നു, മനോഹരമായ നുണക്കുഴികള്‍. ആനയ്ക്ക് നെറ്റിപ്പട്ടമെന്ന പോലെ അത് എടുത്ത് കാണിക്കുന്നുമുണ്ട്. ഇരുപത്തിയഞ്ച് മുപ്പതിന്നിടയ്ക്ക് പ്രായം മതിക്കുന്ന ആ യുവതി അവരെ അകത്തേയ്ക്ക് സ്വാഗതം ചെയ്തു. അകത്തേക്ക് കയറിയ അവരുടെ കണ്ണഞ്ചിപ്പോയി. ഓരോ ഇഞ്ചിലും പണക്കൊഴുപ്പിന്റെ പളപളപ്പ്. അന്തം വിട്ട് നില്‍ക്കുന്ന അവരോടായി പുഞ്ചിരിയോടെ ആ യുവതി പറഞ്ഞു… “ഇരിക്കൂ.. അദ്ദേഹം ഇപ്പൊ വരും… ” അവര്‍ക്കാകെ ഒരമ്പരപ്പായിരുന്നു. സോഫയിലേക്ക് ഇരിക്കുന്നതിനിടയില്‍ അവളുടെ നോട്ടം ആ യുവതിയുടെ മുഖത്തു…

ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ട്രസ്റ്റി ബോര്‍ഡ് നിലപാട് സ്വാഗതാര്‍ഹം: മുന്‍ പ്രസിഡണ്ടുമാര്‍

ന്യൂജേഴ്സി: ഫൊക്കാന തെരഞ്ഞെടുപ്പ് നടത്താനുള്ള പൂര്‍ണ അധികാരം ട്രസ്റ്റി ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നും ഇത് സംബന്ധിച്ചുള്ള ട്രസ്റ്റി ബോര്‍ഡിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുന്‍ പ്രസിഡണ്ടുമാര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉയര്‍ത്തുന്ന വിവാദങ്ങളും പരസ്യ പ്രസ്താവനകളും ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് വിളിച്ചു ചേര്‍ത്ത മുന്‍ പ്രസിഡണ്ടുമാരുടെ യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ട്രസ്റ്റി ബോര്‍ഡ് ആണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച മുന്‍ പ്രസിഡണ്ടുമാര്‍ ട്രസ്റ്റി ബോര്‍ഡ് നിയമിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെന്നും വ്യക്തമാക്കി. ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരുടെ യോഗതീരുമാനങ്ങള്‍ നാഷണല്‍ കമ്മിറ്റിയെ അറിയിക്കാന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബിനെ യോഗം ചുമതലപ്പെടുത്തി. ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധന്‍, കമാന്‍ഡര്‍ ജോര്‍ജ് കോരുത്, പോള്‍ കറുകപ്പള്ളില്‍,…

ഡോക്ടേഴ്സ് ഡേയില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധം

ജൂലൈ ഒന്നിന്, രാജ്യം ദേശീയ ഡോക്ടര്‍മാരുടെ ദിനം ആഘോഷിക്കുന്നതിനിടെ, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ കോവിഡ്-19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിന്‍റെ അടയാളമായി Kerala Government Medical Officers Association (KGMOA) ന്റെ കീഴിലുള്ള അയ്യായിരത്തിലധികം ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ അധികസമയം ജോലി ചെയ്ത് ആ ദിവസത്തെ ‘സഹന ദിനം’ അല്ലെങ്കില്‍ ‘ടോളറന്‍സ് ഡേ’ ആയി ആചരിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍, കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മുന്‍പന്തിയില്‍ നില്‍ക്കുകയും അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘ഇത് ഒരു സമരമല്ല. ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കാന്‍ ഞങ്ങള്‍ ‘സഹിഷ്ണുതാ ദിനം’ ആചരിക്കുന്നു. ഞങ്ങളെല്ലാവരും…

പി.എഫ്.സി വനേസ ഗില്ലെന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍, പ്രതി ചേര്‍ക്കപ്പെട്ട മറ്റൊരു സൈനികന്‍ ആത്മഹത്യ ചെയ്തു

പി.എഫ്.സി. വനേസ ഗില്ലെന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്ന് ടെക്സസ് റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തു. യുഎസ് ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കമാന്‍ഡിലെ പ്രത്യേക ഏജന്‍റുമാരും യു എസ് മാര്‍ഷല്‍സ്, കില്ലീന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ്, ലോണ്‍ സ്റ്റാര്‍ ഫ്യുജിറ്റീവ് ടാസ്ക് ഫോഴ്സ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണണത്തില്‍ സംശയം തോന്നിയ സൈനികനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ സ്വന്തം ആയുധം എടുത്ത് ആത്മഹത്യ ചെയ്തു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ മരിച്ച സൈനികന്‍റെ പേര് പുറത്തുവിടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കമാന്‍ഡ് അറിയിച്ചു. മുന്‍ ഫോര്‍ട്ട് ഹുഡ് സൈനികന്‍റെ ഭാര്യയാണ് ഇന്ന് അറസ്റ്റിലായ സിവിലിയന്‍ പ്രതി. പ്രതി ഇപ്പോള്‍ ബെല്‍ കൗണ്ടി ജയിലില്‍ റിമാന്‍ഡിലാണ്. ജൂണ്‍ 30 ന്, ബെല്‍ കൗണ്ടിയിലെ ലിയോണ്‍ നദിക്ക് സമീപം കാണാതായ വനേസ ഗില്ലെന്‍റെതെന്ന് സംശയിക്കുന്ന ഭാഗിക മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആര്‍മി…

ഡല്‍ഹി കലാപം: ആദ്യം കലാപകാരികള്‍ വീടും കടയും കൊള്ളയടിച്ചു, ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ടെക്സ്റ്റൈല്‍ വ്യാപാരി

ന്യൂഡല്‍ഹി: വടക്ക്കിഴക്കന്‍ ഡല്‍ഹി കലാപത്തിന് ഇരയായ റെഡിമെയ്ഡ് ടെക്സ്റ്റൈല്‍ വ്യാപാരി ദില്ലി പോലീസ് ശരിയായ എഫ്ഐഐ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിസിനസുകാരന്‍റെ പരാതിയില്‍ പ്രാദേശിക ബിജെപി കൗണ്‍സിലര്‍ കന്‍ഹയ്യ ലാലും പ്രതിയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കലാപകാരികള്‍ ഭാഗീരതി വിഹാറിലെ നിസാര്‍ അഹമ്മദിന്‍റെ കടയും വീടും കൊള്ളയടിച്ചത്. ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ലെന്ന് അഹമ്മദ് ആരോപിച്ചു. അഹമ്മദിന്‍റെ വീടിനു ചുറ്റും കലാപം ഉണ്ടായതെങ്ങനെയാണെന്ന് ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിച്ച് ചില പ്രദേശവാസികള്‍ ആ പ്രദേശത്ത് മൈക്കുകളും സ്പീക്കറുകളും ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നുവെന്ന് അഹമ്മദ് അദ്ദേഹം പറഞ്ഞു. രാത്രി 7: 30 ഓടെ മഗ്‌രിബ് പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍, അതേ സ്പീക്കറുകളും…

An Appeal by Vijay Nair

Dear Friends, Please take a moment to read and share my message. My name is Vijai Nair. I’m 30 years old and live in New York. I recently learned that I need a kidney transplant, and that a living donor is my best chance for survival. About 10 years ago, I found out I had IgA nephropathy. In short, this disease damages the filters in the kidneys and has no cure. Until 9 months ago, I had managed to keep the symptoms in check and slow its progression. In September of…

151 സ്വകാര്യ ട്രെയിനുകള്‍ ഉടന്‍ ട്രാക്കുകളില്‍ ഓടും, റെയില്‍വേ ഒരുക്കങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: തേജസ് എക്സ്പ്രസിന്‍റെ പാതയില്‍ 151 സ്വകാര്യ ട്രെയിനുകള്‍ ഉടന്‍ റെയില്‍‌വേ ഓടിക്കാന്‍ പോകുന്നു. 109 റൂട്ടുകളില്‍ ഓടുന്ന ഈ ട്രെയിനുകള്‍ക്കായി ഇപ്പോള്‍ റെയില്‍‌വേ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഐആര്‍സിടിസി രാജ്യത്ത് രണ്ട് സ്വകാര്യ തേജസ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. സ്വകാര്യ ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും യാത്രക്കാര്‍ക്ക് യാത്രാ സമയം കുറയുകയും ചെയ്യുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മാത്രമല്ല, യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ലോകോത്തര സൗകര്യങ്ങളും ലഭിക്കും. ഇതാദ്യമായാണ് റെയില്‍വേ സ്വകാര്യ കമ്പനികളില്‍ നിന്ന് ട്രെയിന്‍ സര്‍‌വീസ് ആരംഭിക്കാന്‍ ടെണ്ടര്‍ ക്ഷണിക്കുന്നത്. റെയില്‍‌വേയുടെ 12 സോണുകളിലാണ് ഈ ട്രെയിനുകള്‍ ഓടിക്കുക. നിബന്ധനകള്‍: • ട്രെയിനിന്‍റെ റേക്ക് (12-26 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന തരം ട്രെയിന്‍) മേക്ക് ഇന്‍ ഇന്ത്യ ആയിരിക്കണം. • റേക്ക്, അതിന്‍റെ പ്രവര്‍ത്തനവും പരിപാലനവും കൊണ്ടുവരേണ്ടത് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ…

പതഞ്ജലിയുടെ ‘കൊറോണില്‍’ കൊറോണയെ സുഖപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: ആചാര്യ ബാലകൃഷ്ണ

ഡെറാഡൂണ്‍: കൊറോണില്‍ മരുന്ന് നിര്‍മ്മിക്കുന്നത് സംബന്ധിച്ച നോട്ടീസിന് മറുപടിയായി ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് ഈ പ്രക്രിയയില്‍ കമ്പനി ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് അറിയിച്ചു. കമ്പനിയുടെ ‘കൊറോണില്‍’ മരുന്ന് കൊറോണ വൈറസ് ഭേദമാക്കുമെന്ന് പതഞ്ജലി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കമ്പനി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ‘കൊറോണ കിറ്റ്’ എന്ന മരുന്ന് ഉത്പാദിപ്പിക്കാനും മാരകമായ വൈറസിനെതിരായ പരിഹാരമായി ഇത് പരസ്യപ്പെടുത്താനും വിസമ്മതിച്ചതായി കമ്പനി വ്യക്തമാക്കി. ദിവ്യ സ്വാസരി വടി, ദിവ്യ കൊറോനില്‍ ഗുളികകള്‍, ദിവ്യ അണു തൈല എന്നീ മരുന്നുകള്‍ ഒരു പാക്കറ്റിലാക്കിയത് അവ എളുപ്പത്തില്‍ പുറത്തേക്ക് അയക്കാനുള്ള സൗകര്യം കൊണ്ടാണെന്ന് കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടിയായി, കൊറോണ കിറ്റ് എന്ന് വിളിക്കുന്ന ഒരു കിറ്റുകളും വാണിജ്യപരമായി വിറ്റിട്ടില്ലെന്നും കൊറോണയ്ക്കെതിരായ പരിഹാരമായി ഇത് പ്രചരിപ്പിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മരുന്നിന്റെ പ്രചാരണത്തിന് മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചു. മാധ്യമങ്ങള്‍ വസ്തുതകള്‍…

തമിഴ്നാട് എന്‍എല്‍സി തെര്‍മല്‍ പ്ലാന്‍റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു

നെയ്‌വേലി (തമിഴ്നാട്): തമിഴ്നാട്ടിലെ എന്‍എല്‍സി ഇന്ത്യയുടെ തെര്‍മല്‍ പ്ലാന്‍റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്കായി കടലൂര്‍ ജില്ലയിലെ നെയ്‌വേലിയിലാണ് ഈ താപ നിലയം സ്ഥിതി ചെയ്യുന്നത്. മരിച്ചവര്‍ 25 നും 42 നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാവരും കരാര്‍ തൊഴിലാളികളാണ്. ഔദ്യോഗിക വിവരമനുസരിച്ച്, പരിക്കേറ്റവര്‍ക്ക് കുറഞ്ഞത് 40 ശതമാനമെങ്കിലും പൊള്ളലേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ തൊഴിലാളികള്‍ പണി ആരംഭിക്കുന്നതിനിടയിലാണ് തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ 2 (210 മെഗാവാട്ട്) ന്‍റെ അഞ്ചാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്. ചില തൊഴിലാളികള്‍ അകത്ത് കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന രണ്ടാമത്തെ സ്ഫോടനമാണ് ബുധനാഴ്ചയുണ്ടായ സ്ഫോടനമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മെയ് 7 ന് ഒരു…