ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷന്‍ ദേശീയ അവാര്‍ഡ്

ന്യുജെഴ്‌സി: വേറിട്ട അദ്ധ്യാപന ശൈലി കാഴ്ചവയ്ക്കുന്ന മൂന്ന് അദ്ധ്യാപകരെ ‘സ്വിങ്ങ് എജ്യുക്കേഷന്‍’ ദേശീയ തലത്തില്‍ ആദരിച്ചപ്പോള്‍ അവരിലൊരാള്‍ ന്യു ജെഴ്‌സി വുഡ് റിഡ്ജില്‍ താമസിക്കുന്ന് ഷീജ മാത്യുസ്. പ്രതിഭാധനരായ അദ്ധ്യാപകരെ ഉന്നതനിലവാരമുള്ള സ്‌കൂളുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് ‘സ്വിങ്ങ് എജ്യുക്കേഷന്‍.’ ഈ അധ്യയന വര്‍ഷത്തിലാണ് ഷീജ സ്വിങ്ങിന്റെ ഭാഗമായത്. അഞ്ച് മില്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2500 ല്‍ അധികം സ്‌കൂളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജ്ഞാനം എത്തുന്നു എന്നതാണ് സ്വിങ്ങിന്റെ സവിശേഷത. പ്രചോദനാത്മകമായ മികവ് പുലര്‍ത്തി വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കാരണമായ അദ്ധ്യാപകരുടെ പേരുകള്‍ ദേശീയ തലത്തില്‍ ക്ഷണിച്ചിരുന്നു.അവയില്‍ നാമനിര്‍ദേശംചെയ്യപ്പെട്ടവരില്‍ നിന്നാണു ഷീജ മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടത്. അവര്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് നാമനിര്‍ദ്ദേശം നല്‍കിയത്. ബി എഡ് ബിരുദത്തിനുപുറമേ അക്കൗണ്ടന്‍സിയില്‍ മാസ്റ്റേഴ്‌സ് ചെയ്ത ഷീജ ന്യൂ ജേഴ്സി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ട്ടിഫിക്കറ്റ്…

ലാനയുടെ കാവ്യ സം‌വാദവും കവിയരങ്ങും ജൂലൈ 12-ന്

സാഹിത്യ പ്രേമികൾക്കായി ലാന കാവ്യ സംവാദവും കവിയരങ്ങും ഒരുക്കുന്നു. പരിപാടിയിൽ പുതു കവിതയുടെ വഴികളിൽ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ കവി സെബാസ്റ്റ്യൻ പങ്കെടുക്കും. കവികൾക്ക് സ്വന്തം കവിത അവതരിപ്പിക്കാൻ അവസരമുണ്ടാകുന്നതാണ്. മൂന്നു മിനിറ്റിൽ കവിയാത്ത അവതരണമാണ് പ്രതീക്ഷിക്കുന്നത്. സൂം പ്ലാറ്റ് ഫോമിലൂടെ ജൂലൈ 12 നു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബിന്ദു ടിജി യെ പേരുകൾ അറിയിക്കുക. ഫോൺ : 916-705-8568. Zoom Details: Topic: ലാന കവിയരങ്ങ് Time: Jul 12, 2020 09:00 AM Central Time (US and Canada) Meeting ID: 839 4973 4311 Dial by your location +1 929 436 2866 US (New York) +1 301 715 8592 US (Germantown) +1 312 626 6799 US (Chicago)…

ഫൊക്കാനക്ക് അണുനാശിനി അനിവാര്യം

കൊറോണ വൈറസ് ലോകത്തെ ബാധിച്ചത് ഈ വര്‍ഷം തുടക്കത്തിലാണെങ്കിലും, ഭിന്നിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റേയും വൈറസ് ഫൊക്കാനയെ ബാധിച്ചിട്ട് അഞ്ചാറു വര്‍ഷത്തിലേറെയായി. സ്വാര്‍ത്ഥതയും ഭിന്നാഭിപ്രായ ഉന്മൂലനവും പരിലാളിക്കുന്ന ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ഫൊക്കാനയുടെ ശക്തിയും പ്രഭാവവും ദിനം‌പ്രതി ശോഷിപ്പിക്കുന്നു. പട്ടാളവും പോലീസും അധികാരവുമൊന്നുമില്ലത്ത ഫോക്കാനയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഗ്രൂപ്പാധിപത്യത്തിനു ശ്രമിക്കുന്ന ഇവരെ അതിശയത്തോടെയാണ് അമേരിക്കന്‍ പ്രവാസികള്‍ നോക്കിക്കാണുന്നത്. അഞ്ചു ലക്ഷത്തോളം ഡോളറിലേറെ വരുന്ന ധനശേഖരം അമേരിക്കന്‍ പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത്, കണ്‍‌വന്‍ഷനുകളില്‍ ചിലവഴിച്ചിട്ട്, ഒരു ഓഡിറ്റഡ് കണക്കുപോലും അവതരിപ്പിക്കാന്‍ ഈ ഗ്രൂപ്പു കളിക്കാര്‍ തയ്യാറായിട്ടില്ല. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ഫൊക്കാനയുടെ സ്ഥാപകര്‍ ഇന്ന് നിരാശരാണ്. പലരും പ്രായമായെങ്കിലും, അവര്‍ നട്ട ‘പേര മരം’ പിന്നീട് വന്ന പ്രവാസികള്‍ക്ക് ഫലവും, തണലും നല്‍കുമെന്നാണ് പ്രതീക്ഷിച്ചത്. സ്വാര്‍ത്ഥത, അഹന്ത, ഫണ്ട് തിരിമറി എന്നിവയാണ് ഫൊക്കാന വൈറസിനെ…

വ്യത്യസ്ത ആത്മീയാനുഭൂതി പകര്‍ന്നു പ്രഥമ മൊര്‍ത്ത്മറിയം വനിതാ സമാജം റിട്രീറ്റ്

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മൊര്‍ത്ത്മറിയം വനിതാ സമാജം ജൂണ്‍ 20 നു സംഘടിപ്പിച്ച ആദ്യ വെര്‍ച്വല്‍ റിട്രീറ്റ് വേറിട്ട ആത്മീയ അനുഭവം പകര്‍ന്നു നല്‍കി. ഭദ്രാസനത്തിലെ മുഴുവന്‍ പള്ളികളില്‍ നിന്നും ആയിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുത്തു. ആദ്യമായി ആണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു വെര്‍ച്വല്‍ സമ്മേളനം ഇത്രയും ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആണ് മുന്‍ നിശ്ചയിച്ചിരുന്ന റിട്രീറ്റ് സൂം മാധ്യമം വഴി നടത്തുവാന്‍ തീരുമാനിച്ചത്. ഭദ്രാസനത്തിലെ 55 പള്ളികളേയും 7 ഭാഗങ്ങളാക്കി തിരിച്ചുകൊണ്ട് എല്ലായിടത്തുനിന്നും പ്രാര്‍ത്ഥനാ ഗാനങ്ങള്‍ തയാറാക്കിയത് മിഴിവേറുകയും വ്യത്യസ്തത സമ്മാനിക്കുകയും ചെയ്തു. ‘മലകളെ നീക്കുന്ന വിശ്വാസം’ (വി.മത്തായി 12:20) എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ചിന്താവിഷയം. ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഭദ്രാസന സമാജം ജനറല്‍ സെക്രട്ടറി സാറാ…

ഖാപ് പഞ്ചായത്തിനു വിരുദ്ധമായി വിവാഹിതരായ ദമ്പതികള്‍ക്ക് ജെഎന്‍യു ഹോസ്റ്റലില്‍ താമസിക്കാന്‍ കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ഖാപ് പഞ്ചായത്തിന്‍റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി വിവാഹിതരായ ദമ്പതികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ഹോസ്റ്റലുകളില്‍ വീണ്ടും താമസിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദമ്പതികളെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിക്കാമെന്ന സര്‍വകലാശാല നല്‍കിയ ഉറപ്പ് ജസ്റ്റിസ് നസ്മി വസീരിയുടെ ബഞ്ച് സ്വീകരിച്ചു. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അപേക്ഷകന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജെഎന്‍യുവിലെ വിവാഹിതര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഹോസ്റ്റലുകളില്‍ ഭാര്യയോടൊപ്പം താമസിക്കുകയാണെന്ന് വാദിച്ചിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഭാര്യയോടൊപ്പം ചില ഫീല്‍ഡ് ജോലികള്‍ക്കായി പോയിരുന്നു. എന്നാല്‍, അടുത്തിടെ അവര്‍ തിരിച്ചെത്തിയപ്പോള്‍ ഹോസ്റ്റലിലേക്ക് പ്രവേശനം നിഷേധിച്ചു. സാധനങ്ങള്‍ എടുത്ത് സ്വന്തം വീട്ടിലേക്ക് പോകാന്‍ ജെ എന്‍ യു അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അതിനു കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം ഖാപ് പഞ്ചായത്തിന്‍റെയും കുടുംബത്തിന്‍റെയും ആഗ്രഹത്തിന് വിരുദ്ധമായാണ് താന്‍ വിവാഹം കഴിച്ചതെന്നും,…

മതപ്രബോധകന്‍റെ സംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു, മൂന്ന് ഗ്രാമങ്ങള്‍ അടച്ചു

ഗുവാഹത്തി: അസമിലെ നാഗോണ്‍ ജില്ലയില്‍ എംഎല്‍എയുടെ പിതാവായ മതപ്രബോധകന്റെ സംസ്കാര ചടങ്ങില്‍ ആയിരക്കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. കോവിഡ്-19 വ്യാപനമുണ്ടാകുമെന്ന് ഭയന്ന് അധികൃതര്‍ മൂന്ന് ഗ്രാമങ്ങള്‍ അടച്ചു. ജൂലൈ 2 ഉച്ചയ്ക്ക് ആസാമിലെ നാഗോൺ ജില്ലയിലെ മതപുരോഹിതനായിരുന്ന ഖൈറുൽ ഇസ്ലാം എന്നയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം ആളുകളായിരുന്നു. ഓൾ ഇന്ത്യ ജാമിയത്ത് ഉലമയുടേയും ആമിർ -ഇ -ശരിയത്തിന്റെയും വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഖൈറുൽ ഇസ്ലാം. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ശവസംസ്കാരം ജൂലൈ മൂന്നിന് നടത്തണമെന്ന് ഖൈറുല്‍ ഇസ്ലാമിന്‍റെ കുടുംബം ആഗ്രഹിച്ചിരുങ്കെിലും പിന്നീട് ജൂലൈ 2 ലേക്ക് മാറ്റി. നാഗോണ്‍ ജില്ലയിലെ ഡിംഗ് അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്നുള്ള മകനും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) എം.എല്‍.എ അമിനുല്‍ ഇസ്ലാമും ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തു വന്നത്. ശവസംസ്കാര ചടങ്ങില്‍ പതിനായിരമെങ്കിലും…

കോവിഡ്-19 പഠിപ്പിച്ച പാഠം – ‘അമിത വിശ്വാസം ആപത്ത്’

‘അമിത വിശ്വാസം ആപത്ത്’ എന്നു പറഞ്ഞതുപോലെ, കൊറോണ വൈറസിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരും, ഞങ്ങള്‍ക്ക് രോഗം പിടിപെടുകയില്ല എന്ന അഹങ്കാരത്തോടെ നടന്ന ജനങ്ങളും ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിച്ചതിന് കേരളം മാതൃകയാണെന്ന് കൊട്ടിഘോഷിച്ചവര്‍ ഇപ്പോള്‍ മൗനത്തിലായി. തലസ്ഥാന നഗരിയെ ഒരാഴ്ചത്തേക്ക് സ്തംഭനാവസ്ഥയിലാക്കിയതിന്റെ മൂലകാരണം ജനങ്ങളുടെ അനാസ്ഥയും അശ്രദ്ധയുമാണ്. ലോകമൊട്ടാകെ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി മുന്നേറുന്ന കോവിഡ്-19നെ പിടിച്ചുകെട്ടി എന്നാണ് ഇതുവരെ വീമ്പിളക്കിയിരുന്നത്. പ്രതിരോധത്തില്‍ കേരളമാണ് മുമ്പില്‍ എന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. പക്ഷെ, അതേ കേരളത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ് ? തികഞ്ഞ അനാസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം അതിവേഗം കൂടുന്നു. പ്രവാസികളാണ് കേരളത്തില്‍ കോവിഡ്-19 വ്യാപിപ്പിച്ചതെന്ന് പറഞ്ഞ് അവരെ നിഷ്ക്കരുണം ആട്ടിപ്പായിച്ചവരാണ് കേരളത്തിലുള്ള ചിലര്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? അവരല്ല ഈ രോഗത്തിന്റെ ഉറവിടം എന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടായത് ഒരു…

താര സംഘടനയായ എ.എം.എം.എ (അമ്മ) എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രതിഫലത്തെക്കുറിച്ചും ചര്‍ച്ച നടത്തുമെന്ന്

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സിനിമാ നിര്‍മ്മാണച്ചെലവ് അമ്പത് ശതമാനമായി കുറയ്ക്കണമെന്ന സിനിമാ നിര്‍മ്മാതാക്കളുടെ ആവശ്യം യോഗം ചര്‍ച്ച ചെയ്യും. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിനേതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ കത്തും ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം പ്രതിഫലക്കാര്യത്തില്‍ വിശാലമായ തീരുമാനം വേണമെന്നാണ് അമ്മയുടെ നിലപാട്. മുഴുവന്‍ അംഗങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ സമ്പൂര്‍ണ ജനറല്‍ ബോഡി യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. പുതിയ സിനിമകള്‍ പൂര്‍ണതോതില്‍ ചിത്രീകരണം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പ്രതിഫലക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സാവകാശം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കളെ അറിയിക്കാനാണ് സാധ്യത. നീരജ് മാധവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് താരം നല്‍കിയ മറുപടി തൃപ്തികരമായതിനാല്‍ ഇക്കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യത കുറവാണ്. ചെന്നൈയിലെ…

കോവിഡ്-19: സംസ്ഥാനത്തിന് അടി തെറ്റി; തിരുവനന്തപുരം നഗരത്തെ സ്തംഭനാവസ്ഥയിലാക്കി; ഒരാഴ്ച്ച ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനം കോവിഡ്-19 വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധയേറ്റ തിരുവനന്തപുരം നഗരം ഒറ്റപ്പെട്ട സ്ഥിതിയിലായി. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചയ്‌ത്തേയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയാണ്. എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഒരു പ്രദേശത്ത് ഒരു കട മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കുക. സെക്രട്ടറിയേറ്റ് അടച്ചിടും. നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചിടും. ഇടറോഡുകള്‍ ഉള്‍പ്പെടെ അടച്ചിടും. ഒരു എന്‍ട്രി പോയിന്റും ഒരു എക്‌സിറ്റി പോയിന്റും മാത്രമായിരിക്കും തിരുവനന്തപുരം നഗരപരിധിയിലേക്ക് ഉണ്ടാവുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ല. പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ മാത്രം അനുവദിക്കും. അവശ്യ സാധങ്ങള്‍ നിശ്ചിത സമയപരിധി നിശ്ചയിച്ചുകൊണ്ട് ഓര്‍ഡര്‍ എടുത്ത ശേഷം പൊലീസായിരിക്കും അല്ലെങ്കില്‍ വോളണ്ടിയര്‍മാരായിരിക്കും വീടുകളില്‍ എത്തിയ്ക്കുക. കെഎസ്ആര്‍ടിസി ഡിപ്പോകള്‍, തിരുവനന്തപുരം സിറ്റി ഡിപ്പോയും പേരൂര്‍ക്കട, പാപ്പനംങ്ങോട് ഡിപ്പോ ഉള്‍പ്പെടെ…