ദൈവത്തിന്റെ നാട് (ഓട്ടം‌തുള്ളല്‍)

കൊറോണ വന്നു, സ്വപ്ന വന്നു സരിത മറഞ്ഞൊരു കാലത്ത്! പണ്ടൊരു സരിത പറഞ്ഞു നടന്നു അല്ലറ ചില്ലറ പരമാര്‍ത്ഥങ്ങള്‍! വമ്പന്മാരുടെ കൊമ്പു മുറിഞ്ഞു പിമ്പന്മാരവരോടിയൊളിച്ചു കൊറോണ വന്നു…….. സ്വപ്ന എന്നൊരു സുന്ദരി വന്നു സ്വര്‍ണ്ണം കൊണ്ടൊരു തേരില്‍ വന്നു കൊറോണയൊക്കെ ഓടിമറഞ്ഞു ലോക്ഡൗണിന്റെ കെട്ടുകള്‍ പൊട്ടി! കൊറോണ വന്നു……… വമ്പമ്മാര് കസേര കളിച്ചു വാക്കുകള്‍ വാരിയെറിഞ്ഞു കളിച്ചു നാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തി മാന്യന്മാരായി ഒഴുകി നടന്നു കൊറോണ വന്നു………. രാഷ്ട്രീയത്തിന്‍ പകിടകളി കളം മാറ്റി കരുക്കള്‍ നിരത്തി പരസ്പരമടരാടി പൊതുജനമെന്നെ കഴുതകളെ, വീണ്ടും കഴുതകളാക്കി! കൊറോണ വന്നു…… വാര്‍ത്തകളൊക്കെ നിറഞ്ഞു പരന്നു മാധ്യമമൊക്കെ ചീര്‍ത്തു തടിച്ചു മാന്യന്മാരുടെ ചര്‍ച്ചകളെവിടയും “സൂമെ”ന്നൊരു സൂത്രം വെച്ച്! കൊറോണ വന്നു….. കൊറോണകള്‍ വരും, പോകും ഒരു കാലകറക്കത്തിനൊഴുക്കില്‍ സരിത മറിഞ്ഞതുപോലിതും കലങ്ങിമറിഞ്ഞില്ലാതാകും! കൊറോണ വന്നു…….

മലയാളി ഹെല്‍പ്പ് ലൈന്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം അവസാന ഘട്ടത്തിലേക്ക്

ന്യൂയോര്‍ക്ക്: കോവിഡ് 19 നെകുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, ലോക്ക്ഡൗണ്‍ കാലം ആനന്ദകരമാക്കുന്നതിനുമായി നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറം നടത്തുന്ന ചിത്ര രചനാ മത്സരം  പുരോഗമിക്കുന്നു. 6 മുതല്‍ 10 വയസ്സ് വരെയുള്ളവര്‍ ക്രയോണ്‍ ഉപയോഗിച്ച് “കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഞാന്‍ സുരക്ഷിതന്‍ ആയിരിക്കും” എന്ന വിഷയത്തിലും 10 മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ “കോവിഡ് 19 കാലത്ത് കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്ന സൂപ്പര്‍മാന്‍ ആണ് ഞാന്‍” എന്ന വിഷയത്തിലും പെന്‍സില്‍ ഉപയോഗിച്ച് യുഎസ് ലെറ്റര്‍ സൈസിലുള്ള ഡ്രോയിംഗ് കടലാസില്‍ വരച്ച് ജൂലൈ 20 നു മുന്‍പായി drawingmhelpline@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം. രചനയോടൊപ്പം പൂര്‍ണമായ വിലാസം, ഫോണ്‍ നമ്പര്‍, ജനനത്തീയതി, രക്ഷിതാവിന്റെ പേര് എന്നിവ കാണിച്ചിരിക്കണം. ജാസ്മിന്‍ പരോള്‍ (കാലിഫോര്‍ണിയ), സിമി സൈമണ്‍ (ഡെല്‍വെയര്‍), റോസ്…

ഡബ്‌ള്യു.എം.സി ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജിയുടെ നിര്യാണത്തില്‍ ഡബ്‌ള്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സ് അനുശോചിച്ചു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജിയുടെ നിര്യാണത്തില്‍ ഡബ്‌ള്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി. വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വ നിരയിലെ തിളക്കമാര്‍ന്ന വ്യക്തിത്വവും സ്‌കൈവേ ട്രാവല്‍സ് ഉടമയുമായ ഷാജി മാത്യുവിന്റെ ഭാര്യ ലീന ഷാജിയുടെ അകാല നിര്യാണത്തില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, സെക്രട്ടറി ഡോ. ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോര്‍ഡും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 2018 ല്‍ ഡബ്‌ള്യു.എം.സി ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളിയ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ലീന ഷാജി സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ നവജീവന്‍ സ്‌കൂളിന് എതിര്‍വശമുള്ള മുളമൂട്ടില്‍ വീട്ടില്‍ ലീന ഷാജി കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ഹൃദയസ്തംഭനം മൂലമായിരുന്നു…

ഡോ. ഫിലിപ്പ് കീരിക്കാട്ട് ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍ : വെണ്‍മണി കീരിക്കാട്ട് പുലൂപ്പള്ളില്‍ കുടുംബാംഗം ഡോ. ഫിലിപ്പ് കീരിക്കാട്ട് (90) ഹൂസ്റ്റണില്‍ നിര്യാതനായി. 1979-ല്‍ ഷിക്കാഗോയില്‍ കുടുംബമായി എത്തിചേര്‍ന്ന പരേതന്‍ ഷിക്കാഗോ മാര്‍ത്തോമാ ഇടവകയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ഇടവകയുടെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. 2018 മുതല്‍ ഹൂസ്റ്റണിൽ താമസം. ഭാര്യ: മാരാമണ്‍ മുല്ലമംഗലത്ത് വെങ്ങാലില്‍ കുടുംബാംഗം സൂസമ്മ ഫിലിപ്പ്. മക്കള്‍: മേരി പേജ് (ഷേമ – സേഫ്റ്റി ഹാര്‍ബര്‍, ഫ്ലോറിഡ), സൂസന്‍ മാത്യു (ഷീല – ബാംഗ്ലൂര്‍), പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി – ഹൂസ്റ്റണ്‍). മരുമക്കള്‍ : എഡ്ഡി പേജ് (സേഫ്റ്റി ഹാര്‍ബര്‍, ഫ്ലോറിഡ) റോജര്‍ മാത്യു (ബാംഗ്ലൂര്‍), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : ജാസ്മിന്‍, മിറാന്‍ഡ, ടൈലര്‍, ഈഥന്‍, ബ്രിട്ടനി, നഥാനയേല്‍, കെയ്തലിന്‍, എല്ലാ, കിയാറ. സംസ്കാര ശുശ്രൂഷകള്‍: ജൂലൈ 11 നു ശനിയാഴ്ച രാവിലെ 10.30 മുതല്‍…

കസ്തൂരിമാന്‍ എന്ന സീരിയലില്‍ നിന്ന് പിന്മാറിയതിന്റെ കാരണങ്ങള്‍ നിരത്തി പ്രവീണ

അഭിനയ മികവുകൊണ്ട് മലയാള സിനിമാ-സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രവീണ. കുടുംബ കഥകളിലൂടെയാണ് ഈ നടി കുടുംബപ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ‘കസ്തൂരിമാന്‍’ എന്ന സീരിയലില്‍ നിന്നും പ്രവീണ പിന്മാറിയത് കുടുംബപ്രേക്ഷകരെ നിരാശരാക്കി. എന്നാല്‍, എന്തുകൊണ്ടാണ് താന്‍ ആ സീരിയലില്‍ നിന്ന് പിന്മാറി എന്നതിനെക്കുറിച്ചുള്ള കാരണമാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നത്. നിരവധി വ്യത്യസ്ഥ വേഷങ്ങള്‍ ചെയ്യുന്നതിലല്ല, എന്ത് വേഷങ്ങളാണ് ചെയ്യുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് താരം പറയുന്നത്. സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങള്‍ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങള്‍, അമ്മൂമ്മ വേഷങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. സീരിയലുകളിലൊന്നും അഭിനയിക്കില്ലെന്ന് എട്ടു കൊല്ലം മുമ്പ് തീരുമാനമെടുത്തതാണ്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളില്‍…

യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ശേഷവും സരിത്ത് നായര്‍ നിരവധി തവണ അവരുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ കസ്റ്റഡിയിലുള്ള സരിത്ത് നായര്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയായി നിരവധി തവണ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്ന് രഹസ്യാന്വേഷണ വിഭാഗം. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ശേഷവും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി സരിത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍സുലേറ്റ് പ്രതിനിധിയായി സരിത്ത് വിമാനത്താവളത്തിനുള്ളില്‍ കയറിയതെങ്ങിനെയെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. 2020 ജനുവരിയിലും ഫെബ്രുവരിയിലും കോണ്‍സുലേറ്റ് പ്രതിനിധിയായി നിരവധി പ്രാവശ്യം യുഎഇയില്‍ നിന്നും അതിഥികളെത്തിയപ്പോള്‍ സരിത്ത് വിമാനത്താവളത്തിനുള്ളിലെത്തി അതിഥികളെ സ്വീകരിച്ചിരുന്നു. വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിനുള്ളില്‍ കയറാന്‍ പാസ് അനുവദിക്കുന്നത്. സരിത്തിനെ പുറത്താക്കുമ്പോള്‍ അയാളുടെ പാസ് റദ്ദാക്കോണ്ടതും അത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുമാണ്. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തി നടന്നിട്ടില്ല. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയതിന് ശേഷവും നിരവധി തവണ കോണ്‍സുലേറ്റ് പ്രതിനിധിയായി ഇയാള്‍ വിമാനത്താവളത്തിലെത്തി. കോണ്‍സുലേറ്റിലേക്കുള്ള ഹാന്‍ഡ്ബാഗും മറ്റും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും സരിത്ത്…

നന്ദനത്തിലെ ബാലാമണി ലുക്കില്‍ നവ്യാ നായര്‍

മലയാള സിനിമാ നടിമാര്‍ വിവാഹത്തിലൂടെ അഭിനയമൊക്കെ നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ കാലഘട്ടത്തില്‍, അവരില്‍ നിന്ന് വ്യത്യസ്ഥയാകുകയാണ് മലയാളത്തിന്റെ പ്രിയ നടി നവ്യാ നായര്‍. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയായി മാറിയ നവ്യ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നവ്യ പിന്നീട് നായക നിരയില്‍ ഉയര്‍ന്നുനിന്നപ്പോള്‍ നന്ദനത്തിലെ ബാലാമണി തന്നെയായിരുന്നു ഏറ്റവും പ്രിയം. മേക്കപ്പൊന്നും ഇല്ലാതെ ശാലീന സുന്ദിയായ ബാലാമണി. നാടന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് നവ്യയ്ക്ക് ഇണങ്ങുന്നതും. ശാലീന സുന്ദരിയായി നവ്യ വീണ്ടും എത്തുകയാണ് മലയാളത്തിലേക്ക്. കറുത്ത കോട്ടണ്‍ സാരിയും കണ്ണെഴുതി ചന്ദനക്കുറിയും അണിഞ്ഞ് മുടി പിന്നിയിട്ട മലയാളികളുടെ സ്വന്തം നവ്യ. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്നു പറഞ്ഞ ചിത്രത്തില്‍ നാടന്‍ കഥാപാത്രമായാണ് നവ്യ എത്തുന്നത്. https://www.instagram.com/p/CCY9e5vAZ56/?utm_source=ig_embed

സ്വര്‍ണ്ണക്കടത്ത്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ പഴിചാരി സ്വപ്ന സുരേഷ്

യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. താന്‍ തീര്‍ത്തും നിരപരാധിയാണെന്നാണ് സ്വപ്ന പറയുന്നത്. ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതിചേര്‍ക്കുവാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു. 2016 മുതല്‍ താന്‍ യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നു. 2019 സെപ്തംബറിലാണ് കോണ്‍സുലേറ്റില്‍ നിന്നും പോന്നത്. അതിന് ശേഷവും കോണ്‍സുലേറ്റ് തന്റെ സേവനം സൗജന്യമായി തേടിയിരുന്നു. വിമാനത്താവളങ്ങളിലടക്കം തന്റെ മുന്‍ പരിചയം കണക്കിലെടുത്തുകൊണ്ടാണ് കോണ്‍സുലേറ്റ് തന്റെ സേവനം ആവശ്യപ്പെട്ടതെന്നും സ്വപന സുരേഷ് പറയുന്നു. കൊവിഡ്-19 രോഗവ്യാപനത്തിന്റെ…

ശാസ്ത്രജ്ഞന്‍ ശശിധരന്റെ സങ്കടം

കിഴക്കേ മലമുകളില്‍ പുലരി പെറ്റു. ആര്‍ത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞന്‍ ശശിധരന്‍ നായര്‍ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാന്‍ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്‍റെ തേരോട്ടമായിരുന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാന്‍ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാര്‍ന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണില്‍ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് തീനാളമുയര്‍ത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങള്‍ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യാതെ നിശ്ശബ്ദമായി കിടന്നുറങ്ങിയ ഗ്രഹത്തില്‍ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടമാകെ ഇപ്പോള്‍ അലര്‍ച്ചകള്‍ മാത്രം. നിര്‍മ്മലമായ നീലിമയാര്‍ന്നു കിടന്നയിടം മലീമസമാക്കാന്‍ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി. കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീര്‍ കാല്‍ കാണുന്നവര്‍ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കില്‍ ശാസ്ത്രലോകത്തിന് ധാരാളം സംഭാവനകള്‍ ചെയ്ത താന്‍ കിറുക്കനെന്ന്…

NANMMA ‘വെര്‍‌ച്വല്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാം 2020’ സംഘടിപ്പിച്ചു

ഈ വര്‍ഷം ഹൈസ്‌കൂള്‍, കോളേജ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (NANMMA) വെര്‍ച്വല്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. റിദ മന്‍ഹ ഖിറാഅത്ത് അവതരിപ്പിച്ച പരിപാടിയില്‍ നന്മ വൈസ് പ്രസിഡണ്ട് ഫിറോസ് മുസ്തഫ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സമദ് പൊനേരി ആമുഖഭാഷണത്തില്‍ നന്മയുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തി. ആശിയാന അഹമ്മദും നിസ്മി പൊനേരിയും പരിപാടി നിയന്ത്രിച്ചു. നന്മ യു.എസ്. പ്രസിഡന്റ് ഒമര്‍ സിനാഫും, കാനഡ പ്രസിഡന്റ് മുസ്തഫ കെ പിയും അദ്ധ്യക്ഷ പ്രസംഗങ്ങള്‍ നടത്തി. ഡോ. മൊയ്തീന്‍ മുഹിയിദ്ധീന്‍, ഡോ. ശെല്‍ബി കുട്ടി, ഡോ. സുരേഷ് കുമാര്‍, ഡോ. ഖലീല്‍ അശ്‌റഫ്, മുശീര്‍ അലമ്പത്ത്, റീമ ഷാനവാസ് തുടങ്ങിയവര്‍ അനുമോദന പ്രഭാഷണങ്ങളിലൂടെ തുടര്‍സാധ്യതകളെയും ഭാവിയുടെ കരിയര്‍ മേഖലകളെയും കുറിച്ച് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. നന്മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം…