ഫൊക്കാന ഭാരവാഹികള്‍ അധികാരമൊഴിയാത്തത് ലജ്ജാകരവും നിയമവിരുദ്ധവും: ജോണ്‍ കല്ലോലിക്കല്‍

ഫ്ലോറിഡ: കോവിഡ് 19 ന്‍റെ പേരില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനുള്ള ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായരുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം ലജ്ജാകരമാണെന്ന് സ്ഥാനമൊഴിയുന്ന ഫൊക്കാന ഫ്ലോറിഡ ആര്‍.വി.പി. ജോണ്‍ കല്ലോലിക്കല്‍. ഭരണഘടന പ്രകാരം ലഭിച്ച രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന സമയം തമ്മിലടിച്ചും പരസ്പരം ചെളിവാരിയെറിഞ്ഞും പാഴാക്കിയ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ കാലാവധി തീര്‍ന്നപ്പോള്‍ കോവിഡിന്‍റെ പേരുപറഞ്ഞു അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമം വിലപ്പോവില്ലെന്നും ജോണ്‍ കല്ലോലിക്കല്‍ കൂട്ടിച്ചേര്‍ത്തു. ഫൊക്കാനയുടെ ഭരണഘടനാനുസൃതമായി 2018 ജൂലൈയില്‍ രണ്ടു വര്‍ഷത്തേക്ക് അധികാരത്തില്‍ കയറിയ മാധവന്‍ ബി നായര്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയുടെ കാലാവധി 2020 ജൂലൈ 4 നു കഴിഞ്ഞതാണ്. ഇപ്പോഴത്തെ കമ്മിറ്റിയ്ക്ക് ഭരണഘടനാപരമായ അധികാരമില്ല. അടുത്ത കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുവരെ താല്‍ക്കാലികമായ അധികാരം മാത്രമേയുള്ളുവെന്നിരിക്കെ, ഭരണഘടനപരമായി തെരെഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡിനെ ധിക്കരിച്ചുകൊണ്ട് സ്വയം അധികാരത്തില്‍ തുടരാനുള്ള നാഷണല്‍…

പാലത്തായി കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രതിഷേധാര്‍ഹം: നടുമുറ്റം

ദോഹ: കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയായ പിഞ്ചു ബാലികയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂള്‍ അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചത് ആ പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ല എന്നതിന്‍റെ തെളിവാണെന്ന് നടുമുറ്റം ഖത്തര്‍. കേസിന്‍റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം പ്രാദേശിക പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. പിന്നീട് പ്രതിഷേധം വ്യാപകമായപ്പോള്‍ കേസ് ക്രെെംബ്രാിനെ ഏല്പിക്കുകയാണുണ്ടായത്. എന്നാല്‍ ക്രെെം ബ്രാഞ്ച് ഏറ്റെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ എടുത്ത സമയം 90 ദിവസമാണ്. അതും ജനകീയ പ്രതിഷേധം കനത്തപ്പോള്‍ അവസാന നിമിഷത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. അതില്‍ തന്നെ ഏറ്റവും ദുര്‍ബലമായ വകുപ്പുകള്‍ ചാര്‍ത്തി പ്രതിക്ക് ജാമ്യത്തിനുള്ള വകുപ്പുകള്‍ ഉണ്ടാക്കി കൊടുത്തു. പ്രധാന പ്രതിയായ അധ്യാപകന്‍ അയാളുടെ സുഹൃത്തിനു കുട്ടിയെ കാഴ്ച വെച്ചിട്ടുണ്ട് എന്ന് ഇരയായ കുട്ടി വെളിപ്പെടുത്തിയിട്ടും…

ഇ.വി. രാമസ്വാമി പെരിയാറിന്റെ പ്രതിമയില്‍ കുങ്കുമം പൂശി വികൃതമാക്കി, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സുന്ദരപുരത്ത് സാമൂഹിക പരിഷ്കര്‍ത്താവ് ഇ.വി. രാമസാമി ‘പെരിയാറിന്‍റെ’ പ്രതിമയില്‍ വെള്ളിയാഴ്ച കുങ്കുമം പൂശുകയും വികൃതമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് പ്രകടനം നടത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഉചിതമായ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. 1995 ല്‍ നഗരത്തില്‍ സ്ഥാപിച്ച മൂന്ന് സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രതിമകളില്‍ ഒന്നാണ് ഈ പ്രതിമ. വ്യാഴാഴ്ച രാത്രി വൈകിട്ടാണ് പ്രതിമ കേടാക്കിയതെന്നും, കുങ്കുമ നിറത്തിലുള്ള പെയ്ന്റ് പൂശിയതായും കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിമയുടെ ഒരു ഭാഗം നശിപ്പിച്ചതായി പ്രദേശവാസികള്‍ വെള്ളിയാഴ്ച രാവിലെ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അവിടെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ്…

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പടെ 150 ലധികം ജീവനക്കാര്‍ക്ക് കോവിഡ്-19

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പുരോഹിതര്‍ ഉള്‍പ്പെടെ 150 ജീവനക്കാര്‍ക്ക് കോവിഡ്-19 ബാധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, ഭക്തര്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കുന്നത് തുടരാമെന്ന് ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്ഷേത്രം അടയ്ക്കാന്‍ പദ്ധതിയില്ലെന്നും, ഭക്തര്‍ക്ക് സന്ദര്‍ശനം തുടരാമെന്നും ക്ഷേത്ര ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ക്ഷേത്രത്തിലേക്കുള്ള പൊതു സന്ദര്‍ശനം തടയാന്‍ പദ്ധതിയില്ല. തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി തെളിവുകളില്ലെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് പ്രസിഡന്‍റ് വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. 14 ക്ഷേത്ര പുരോഹിതന്മാരടക്കം 140 ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് ക്ഷേത്ര ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ബാധിച്ച 70 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് പ്രസിഡന്റ് വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവും ക്ഷേത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് പോലീസുകാരാണ്.…

സ്വര്‍ണ്ണം കടത്താന്‍ സംഘം ഉപയോഗിച്ചത് വിവിധ ‘പരീക്ഷണങ്ങള്‍’, മൊത്തം കടത്തിയത് 200 കിലോ സ്വര്‍ണ്ണം

യു എ ഇ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താന്‍ സംഘം വിവിധ പരീക്ഷണങ്ങള്‍ നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തു വന്നു. പരീക്ഷണമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ ഉപയോഗിച്ചത് ഈന്തപ്പഴവും മിഠായിയും എമര്‍ജന്‍സി ലൈറ്റുമാണെന്ന് കസ്റ്റംസിനോട് പിടിയിലാവര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചതോടെ കുറഞ്ഞ അളവുകളില്‍ സ്വര്‍ണ്ണം കടത്താന്‍ തുടങ്ങി. പിന്നീടത് 200 കിലോ വരെയായി എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ പദ്ധതി വിജയിച്ചതോടെ സംഘത്തിന് കൂടുതല്‍ ആത്മവിശ്വാസം കൈവരികയും തുടര്‍ന്ന് സ്വര്‍ണ്ണത്തിന്റെ അളവ് കൂട്ടാനും തുടങ്ങി. അങ്ങനെയാണ് പല തവണകളിലായി ഏകദേശം 200 കിലോയോളം സ്വര്‍ണ്ണം കടത്താന്‍ സംഘത്തിന് കഴിഞ്ഞത്. ഇവര്‍ കടത്തിയ സ്വര്‍ണ്ണം ആരുടെയൊക്കെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ നിരവധി സ്വര്‍ണ്ണ വ്യാപാരികള്‍ കസ്റ്റംസിന്റെ നോട്ടപ്പുള്ളികളായിക്കഴിഞ്ഞു. 2014 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 3.5 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍…

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍

യു എ ഇയുടെ നയതന്ത്ര പാക്കേജു വഴി സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്ന സരിത്തിന്റെ മൊഴി. സ്വര്‍ണ്ണം കടത്തിയതില്‍ ശിവശങ്കറിനും പങ്കുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. സ്വര്‍ണ്ണം കടത്തിയതുള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ശിവശങ്കറിന് കൈമാറിയിരുന്നുവെന്ന് സരിത്ത് വെളിപ്പെടുത്തിയതോടെ ഈ ഐ എ എസ് ഓഫീസറുടെ മേൽ കുരുക്ക് മുറുകുകയാണ്. ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പടെ എല്ലാ വിവരങ്ങളും അറിയാം. ഇത് സംബന്ധിച്ചു എന്‍ഐഎയോട് ശിവശങ്കര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ എം.ശിവശങ്കറിന് അറിയാമായിരുന്നതായി എന്‍ഐഎയോട് കേസിലെ മുഖ്യപ്രതി സരിത് തന്നെ വെളിപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ സ്വപ്നയും സംഘവും ശ്രമിച്ചതിനു തെളിവായി കത്ത് പുറത്തുവന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.…

ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67-ാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 19 ഞായറാഴ്ച ആചരിക്കുന്നു

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആര്‍ച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67-ാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 19 ഞായറാഴ്ച യുകെയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ സമുചിതമായി ആചരിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ സഭയുടെയും രാഷ്ട്രത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മിഷന്‍ കേന്ദ്രത്തില്‍ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ 10.30 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. ജോണ്‍ അലക്സ് പുത്തന്‍വീട്ടില്‍, ഫാ. മാത്യു നെരിയാറ്റില്‍ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. 1953 ജൂലൈ 15 നാണ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. മലങ്കര സഭാ…

കോവിഡ്-19: അമേരിക്കയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 77,638 പുതിയ കേസുകള്‍

വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും വെള്ളിയാഴ്ച അമേരിക്കയില്‍ കോവിഡ്-19 റെക്കോര്‍ഡ് സൃഷ്ടിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 77,638 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് വെള്ളിയാഴ്ച രാത്രി 8:30 ന് (ശനിയാഴ്ച 00:30 ജിഎംടി) കണക്കാക്കിയതനുസരിച്ച് രാജ്യത്ത് ഒരു ദിവസം 927 മരണങ്ങള്‍ രേഖപ്പെടുത്തി. കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി മാറിയ അമേരിക്കയില്‍ ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ 3.64 ദശലക്ഷവും 139,128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ തരംഗ അണുബാധയില്‍ നിന്ന് അമേരിക്ക ഒരിക്കലും രക്ഷപ്പെട്ടിട്ടില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളില്‍. അവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നേരത്തേ തന്നെ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതാണ് അണുബാധ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍…

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജിനെതിരെ വംശീയാധിക്ഷേപം; പ്രതികരണവുമായി ജഡ്ജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഹ്യൂസ്റ്റണ്‍: ടെക്സസിലെ ഏറെ മലയാളികള്‍ അധിവസിക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കൗണ്ടി ജഡ്ജി കെ പി ജോര്‍ജിനെതിരെ വംശീയാധിക്ഷേപം. തന്‍റെ ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഫലപ്രദമായ കോവിഡ് പ്രതിരോധത്തിനായി അദ്ദേഹം എടുക്കുന്ന പല നല്ല തീരുമാനത്തിനുമെതിരെ വംശീയമായി ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് ഒരു കൂട്ടര്‍ പ്രതിരോധിക്കുന്നതെന്ന് ജഡ്ജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാതൃ രാജ്യമായ ഇന്ത്യയെയും കേരളത്തെയും അപമാനിച്ചും, സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചും, താന്‍ എടുക്കുന്ന പല തീരുമാനങ്ങളും അമേരിക്കയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുമെന്നും, താന്‍ ഇവിടെ നിന്നും തിരികെ പോകണം എന്നും അവകാശപ്പട്ടാണ് അവര്‍ ആക്രമിക്കുന്നതെന്ന് പല കമന്‍റുകളില്‍ നിന്നും വ്യക്തമാണ്. ജഡ്ജ് കെ.പി. ജോര്‍ജ്ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ‘2019 ജനുവരിയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റതിനുശേഷം,…

ആഗോളതലത്തില്‍ കോവിഡ്-19 കേസുകള്‍ 14 ദശലക്ഷം കടന്നു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് എന്ന മഹാമാരി ആഗോളതലത്തില്‍ 14 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 590,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 2019 ഡിസംബറില്‍ ചൈനയില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് ശേഷം 210 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും അണുബാധ പടര്‍ന്നു പിടിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം ജൂലൈ 17 വരെ 8.3 ദശലക്ഷം കവിഞ്ഞു. ഒരു വാക്സിന്‍ ലഭ്യമാകുന്നതുവരെ ഒരു വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനിന്നേക്കാവുന്ന ലോക്ക്ഡൗണുകള്‍ ജോലിയിലും സാമൂഹിക ജീവിതത്തിലും വിപുലമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍, ചില രാജ്യങ്ങള്‍ ലോക്ക്ഡൗണുകളില്‍ ഇളവു വരുത്തുകയും അവിടെയെല്ലാം അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അണുബാധകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ചില രാജ്യങ്ങള്‍ ലോക്ക്ഡൗണുകള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നു. വരും മാസങ്ങളിലും 2021 ലും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കോവിഡ് 19 നെതിരായ…