സൂഫിസം (ഭാഗം 4)

ദാതാ ഗഞ്ച് ബക്ഷിന്‍റെ കഥ 1039 ല്‍ അഫ്ഗാനിസ്ഥാനിലെ ഗസ്നിക്കടുത്തുള്ള ഹജ്‌വീര്‍ സ്വദേശിയായ അബ്ദുള്‍ ഫസല്‍ അല്‍ ഹുജ്‌വിരി, ആക്രമണകാരികളായ തുര്‍ക്കി സൈന്യത്തിന്‍റെ തടവുകാരനായി സിന്ധു നദി കടക്കാന്‍ നിര്‍ബന്ധിതനായി. അദ്ദേഹം ലാഹോറില്‍ സ്ഥിരതാമസമാക്കുകയും തസാവൂഫിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും അത് അനുഷ്ഠിക്കുന്ന സൂഫികളെക്കുറിച്ചും വിശദീകരിക്കുതിനായി പേര്‍ഷ്യനില്‍ കഷ്ഫ്-ഉല്‍-മഹ്ജൂത് (മൂടപ്പെട്ടതിനെ അനാവരണം ചെയ്യല്‍) എന്ന പേരില്‍ ഒരു ഗ്രന്ഥം എഴുതുകയും ചെയ്തു. 1073 ല്‍ മരണമടഞ്ഞ ഹുജ വീരിയെ ലാഹോറില്‍ അടക്കം ചെയ്തു. ഗസ്നിയിലെ സുല്‍ത്താനായ മഹമൂദിന്‍റെ ചെറുമകന്‍ അദ്ദേഹത്തിന്‍റെ കബറിടത്തിന് മുകളില്‍ ഒരു ശവകുടീരം നിര്‍മ്മിക്കുകയും ഈ ശവകുടീര ആരാധനാലയം അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ മരണവാര്‍ഷികത്തില്‍. ഇന്നും ഹുജ്‌വീരിയെ, ദാതാ ഗഞ്ച് ബക്ഷ് അഥവാ സമ്പത്ത് നല്‍കുന്ന ദാതാവ് എന്ന് ആദരിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ ശവകുടീരത്തെ ‘ദാതാ ദര്‍ബാര്‍’ അല്ലെങ്കില്‍ ‘നല്‍കുന്നവന്‍റെ…

കൊറോണ വൈറസ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസ് അംഗീകാരം നല്‍കി

ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്‍റെ എത്തിക്സ് കമ്മിറ്റി അംഗീകാരം നല്‍കി. തിങ്കളാഴ്ച മുതല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള ആരോഗ്യമുള്ള ആളുകളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ദില്ലി ആസ്ഥാനമായുള്ള എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെ കോവാക്സിന്‍ മനുഷ്യ പരീക്ഷണങ്ങളുടെ ഒുന്നും രണ്ടും ഘട്ടങ്ങള്‍ക്കായി തിരഞ്ഞെടുത്തു. ആദ്യ ഘട്ടത്തില്‍ 375 പേര്‍ക്ക് വാക്സിന്‍ പരിശോധിക്കും, അതില്‍ പരമാവധി 100 പേര്‍ക്ക് എയിംസില്‍ നിന്നുള്ളവരാകാം. കോവാക്സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കാന്‍ എയിംസിന്‍റെ എത്തിക്സ് കമ്മിറ്റി (ശനിയാഴ്ച) അംഗീകാരം നല്‍കി. ഈ പരിശോധനയില്‍ മറ്റ് രോഗങ്ങളില്ലാത്ത, കോവിഡ് 19 ബാധിക്കാത്തവരും 18 വയസ്സിന് മുകളിലുള്ളവരും 55 വയസ്സിന് താഴെയുള്ളവരുമായ ആരോഗ്യമുള്ള ആളുകള്‍ ഉള്‍പ്പെടുമെന്ന് എയിംസിലെ സെന്‍റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു. ‘ചില…

Was Lord Ram Nepali? by George Nedumparambil: Dr. James Kottoor

Iron must be hit when it is red hot to have the intented effect! In the same way reaction to articles published in CCV will have the maximum effect, only when it is reacted by readers immediately. Here is a case in point. We (CCV) published the article on ‘Ram in Nepal’ on July 13th and on the very following day George reacated and wrote this letter to Editor. He also wrote a second letter on the jailed raper priest’s request for marriage. He was setting an excellent example for…

കോവിഡ്-19 മഹാമാരിയുടെ പിടിയില്‍ തിരുവനന്തപുരം നഗരം, ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി

കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിബന്ധനകള്‍ തലസ്ഥാന നഗരിയില്‍ പ്രാവര്‍ത്തികമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള കോവിഡ് വ്യാപനം സജീവം, ആലുവയില്‍ ഒരു മരണം, നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കം മൂലം കോവിഡ്-19 വ്യാപകമായി പടരുകയാണ്. സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും പോലീസിന്റേയും നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന കാഴ്ചയാണ് എല്ലായിടത്തും, പ്രത്യേകിച്ച് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അലയുമ്പോള്‍ നിസ്സഹകരണ മനോഭാവമാണ് എല്ലാവര്‍ക്കുമെന്ന ആരോപണവുമുണ്ട്. ഇന്ന് സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ തടിക്കടവ് തോപ്പില്‍വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് ന്യൂമോണിയയോടൊപ്പം രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉണ്ടായിരുന്നു. കര്‍ഷകനായ കുഞ്ഞുവീരാന്‍ ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടി ആലുവ, മരട് മാര്‍ക്കറ്റുകളില്‍ പോകാറുണ്ടായിരുന്നു. ആലുവയില്‍ നിന്നാണ് രോഗം പിടിപ്പെട്ടതെന്നാണ് കരുതുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് പ്ലാസ്മ തെറാപ്പിയടക്കം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് രോഗം പടര്‍ന്ന ബന്ധുക്കള്‍ അടക്കമുള്ള 13 പേര്‍ ചികിത്സയിലാണ്.…

കാവല്‍ മാലാഖ (നോവല്‍ 11) മരുഭൂമിയിലെ നദി

നൂറനാട്ടെ വീട്ടില്‍ കുഞ്ഞപ്പി കലി തുള്ളി. അമ്മിണി കണ്ണു തുടച്ചു. ഏകമകനെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജയിലിലിട്ടു അവള്‍. വെറുതേ വിടാന്‍ പാടില്ല. ഞങ്ങള്‍ ഒന്നു നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ലാത്ത കുഞ്ഞാണവന്‍. എന്നിട്ടവനെ ആ ഒരുമ്പെട്ടവള്‍. ഇനി വേണ്ട അവളുമായുള്ള ബന്ധം. ബന്ധം വേര്‍പെടുത്താതെ ഇനി നാട്ടിലേക്കില്ലെന്നാണു സൈമണ്‍ പറയുന്നത്. അവന്‍ പറഞ്ഞതു തന്നെയാണു ശരി. അവന്‍ ഫോണ്‍ ചെയ്തു വിവരം മുഴുവന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണു മാതാപിതാക്കളുടെ ആധി. അവളെ ഇനി വേണ്ട. പക്ഷേ, കുട്ടിയെ വീണ്ടെടുക്കണം. അതിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. ഈ കുടുംബത്തിലെ ചോരയാണ് ആ കുഞ്ഞ്. അതിനെ വളര്‍ത്തുന്നത് അതിന്‍റെ തന്തയുടെ അവകാശമാ. അവളങ്ങനെ കൊച്ചുമായിട്ടു സുഖിച്ചു വാഴണ്ട. സൂസനെ ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു കുഞ്ഞപ്പിക്ക്. എത്ര കൊള്ളരുതാത്തവനെന്നു പേരു കേള്‍പ്പിച്ചവനാണെങ്കിലും സ്വന്തം മകനാണ്. ഒരുപാടു പ്രതീക്ഷകളോടെ വളര്‍ത്തിക്കൊണ്ടുവന്ന പൊന്നുമകന്‍. എന്തിന്‍റെ…

പാലത്തായി : വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് അമ്മമാരുടെ നില്‍പ്പ് സമരം നടത്തി

കണ്ണൂര്‍: പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി. നേതാവ് പോക്സോ പ്രതി പത്മരാജന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഒരു പോക്സോ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാറും ബി.ജെ.പി.യും ഒത്തുകളിച്ചതായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുറ്റപത്രത്തില്‍ നിന്നും പോക്സോ വകുപ്പ് ക്രെെംബ്രാഞ്ച് ഒഴിവാക്കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ഉപദേശത്തെ മറികടന്നു കൊണ്ടാണെന്ന് ഇന്നലെ വാര്‍ത്ത വന്നതോടു കൂടി ഒത്തുകളി വ്യക്തമായിട്ട് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ വെച്ചുകൊണ്ടാണ് ഈ ഒത്തുകളി നടത്തിയിരിക്കുന്നത്. അതുകൊണ്ട് വിമണ്‍ ജസ്റ്റിസ് മൂവ്മെന്റെ അതിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി 10,000 വീടുകളില്‍ അമ്മമാരുടെ നില്‍പ്പ് സമരം സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ ശക്തമായിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പാലത്തായി നാലാം ക്ലാസുകാരി കുരുന്നിന് നീതി കിട്ടും വരെ ഈ സമരം തങ്ങള്‍ തുടരുക തന്നെ…

Pillay Foundation Scholarship Announcement for the Year 2020

The Pillay Foundation (PF) is pleased to announce the names of the students selected for the college scholarship program for 2020. Thirty students are selected this year from 12 Higher Secondary (HS) Schools in Vaikom area. With this selection, the total number of students in the scholarship program in 2020 becomes 97. The total students benefitted or benefitting by the program since 2004 becomes 445. The names of the selected students and the schools they attended are given below. The PF offers two programs for selected studies: 1. Rs. 7,000…

യു എ ഇയുടെ ചൊവ്വാ ദൗത്യം ‘ഹോപ്പ് പ്രോബ്’ വിക്ഷേപണം ജൂലൈ 20 തിങ്കളാഴ്ച

ദുബായ് : യുഎഇയുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യവുമായി ഹോപ്പ് പ്രോബ് ജൂലൈ 20 തിങ്കളാഴ്ച പുലര്‍ച്ചെ 1.58ന് ബഹിരാകാശത്തേക്ക് കുതിക്കും. രണ്ടു തവണ മാറ്റിവച്ച ദൗത്യമാണ് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 15നും 17നുമായിരുന്നു ഹോപ്പിന്‍റെ വിക്ഷേപണം മുന്‍പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജപ്പാനിലെ തനേഗാഷിമ ഐലന്‍ഡിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു തവണയും നീട്ടിവയ്ക്കുകയായിരുന്നു. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ നിന്ന് 1000 കി.മീ അകലെയുള്ള തനേഗാഷിമ ഐലന്‍ഡില്‍ കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നത്. തിങ്കളാഴ്ച അനുകൂല കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീയതി പുതുക്കി നിശ്ചയിച്ചത്. ദുബായില്‍ നിര്‍മ്മിച്ച ഉപഗ്രഹം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 2021 ഫെബ്രുവരിയിലാണ് ചൊവ്വയില്‍ എത്തുന്നത്. ചൊവ്വയുടെ അന്തരീക്ഷം ചിത്രീകരിക്കുക വഴി കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥാ ഭൂപടം മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിന്‍റെ പ്രയാണം.

വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് പറന്നു

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ സൗജന്യ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു. ഉച്ചക്ക് 1:30 ന് കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 5 ല്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. നാല് കൈക്കുഞ്ഞുകള്‍ ഉള്‍പ്പെടെ 164 യാത്രയക്കാരാണ് വിമാനത്തിലുള്ളത്. പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍‌വെയ്സുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്രയും പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്. യാത്രക്കാര്‍ക്കുള്ള പി.പി.ഇ കിറ്റുകളും ലഘു ഭക്ഷണവും എയര്‍പോര്‍ട്ടില്‍ വച്ച് ടീം വെല്‍ഫെയര്‍ വോളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. എല്ലാ യാത്രക്കാര്‍ക്കും പോക്കറ്റ് മണിയായി 2500 രൂപ മൂല്യമുള്ള 10 ദീനാര്‍ വീതം നല്‍കിയത് പ്രതിസന്ധി കാലത്ത് ഒന്നുമില്ലാതെ മടങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായി. ലഭിച്ച…