Your star result today (July 22, 2020)

The basis of astrology is the belief that the celestial spheres influence human life and that the future of human beings can be interpreted on the basis of that influence. Astrology is mainly divided into Indian astrology and Western astrology. In addition, many types of astrology have been developed, including numerology and neural astrology. Astrology is considered a pseudoscience because it contains many statements that cannot be scientifically proven. Astrological predictions may help you in getting prepared for the day. It can also help in getting prepared for the challenges…

എക്യൂമെനിക്കല്‍ യൂത്ത് റിട്രീറ്റ് ജൂലൈ 25 ശനിയാഴ്ച, റവ.ഡോ. ജോ ജോസഫ് കുരുവിള നേതൃത്വം നല്‍കും

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ സി ഇ സി എച്ച് ) ആഭിമുഖ്യത്തില്‍ യൂത്ത് റിട്രീറ്റ് ജൂലൈ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെ നടത്തപ്പെടും. ” Facing Pandemic with Faith Perspective” (പകര്‍ച്ചവ്യാധിയെ നേരിടാം..വിശ്വാസ വീക്ഷണത്തില്‍) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്ത് കൗണ്‍സിലിംഗ് വിദഗ്ധന്‍ റവ. ഡോ. ജോ ജോസഫ് കുരുവിള റിട്രീറ്റിന് നേതൃത്വം നല്‍കും. കോട്ടയം അമലഗിരി ടിഎംഎ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗിന്റെ ഡയറക്ടറും പ്രിന്‍സിപ്പാളുമായ ജോ അച്ചന്‍ മാര്‍ത്തോമാ സണ്‍ഡേ സ്കൂള്‍ സമാജം മുന്‍ ജനറല്‍ സെക്രട്ടറിയും മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസന മുന്‍ യൂത്ത് ചാപ്ലയിനുമാണ്. ‘ഈ കോവിഡ് കാലഘട്ടത്തെ എങ്ങനെ വിശ്വാസത്താല്‍ അഭിമുഖീകരിക്കാം’ എന്ന വിഷയത്തില്‍ നിരവധി പ്രഭാഷണങ്ങള്‍ നല്‍കിയും കൗണ്‍സിലിംഗ് ക്ളാസ്സുകളെടുത്തും സോഷ്യല്‍ മീഡിയയില്‍ കൂടി…

ദക്ഷിണ കൊറിയയുടെ ആദ്യത്തെ സൈനിക ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

യു എസ് എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സ് ദക്ഷിണ കൊറിയയുടെ ആദ്യത്തെ സൈനിക ആശയവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ജൂലൈ 20 ന് (പ്രാദേശിക സമയം) വൈകുന്നേരം 5: 30 ന് ഫ്ലോറിഡയിലെ കേപ് കനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് അനസിസ് 2 എന്ന ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ഡിഫന്‍സ് അക്വിസിഷന്‍ പ്രോഗ്രാം അഡ്മിനിസ്ട്രേഷന്‍ (ഡാപ്പ) പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ബസ് ആന്റ് സ്പെയ്സ് ഡിഫന്‍സ് നിര്‍മ്മിച്ച ഈ ഉപഗ്രഹം 1950 ല്‍ ദക്ഷിണ കൊറിയയെ ആക്രമിച്ച, ആണവായുധം കൈവശമുള്ള ഉത്തര കൊറിയയെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് 2006-ല്‍ വിക്ഷേപിച്ച സിവിലിയന്‍, സൈനിക ആശയവിനിമയങ്ങള്‍ സംയോജിപ്പിച്ച് കൊറിയസാറ്റ് 5/അനസിസ് 1 ഉപഗ്രഹത്തിന് അനുബന്ധമാണ്. ഇതോടെ സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി ആശയവിനിമയ ഉപഗ്രഹം സ്വന്തമാക്കുന്ന ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറി. ഇത് സ്ഥിരവും സുരക്ഷിതവുമായ…

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത സര്‍‌വ്വകലാശാലകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്

അനധികൃതമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളേയും കുറിച്ച് സംഗ്ര അന്വേഷണം നടത്തണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയിന്‍ യൂണിവേഴ്സിറ്റിക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസിനെ പറ്റി അന്വേഷണം നടത്തണമെന്നും, കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളുടെയും, സ്ഥാപനങ്ങളുടെയും പേരിൽ നടപടി എടുക്കണമെന്നും നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടത്. വ്യാജ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന നിരവധി സ്വകാര്യ യൂണിവേഴ്‌സിറ്റികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജയിന്‍ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ പ്രവർത്തനവുമായി ബന്ധപെട്ടു വന്നിട്ടുള്ള വാർത്തകൾ. അവരുടെ കൊച്ചി കാമ്പസിന് ഒരു അനുമതിയും കൊടുത്തിട്ടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് യു. ജി. സി അംഗീകാരം ഇല്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നത്. ഈ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജയിന്‍ സ്‌കിൽസിന്റെ പേരിൽ…

കൊറോണയോട് പൊരുതുമ്പോള്‍ കണ്‍വന്‍ഷനും സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്നത് അനൗചിത്യം: ഫൊക്കാന

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം ലോകത്തെമ്പാടും പ്രത്യേകിച്ച് അമേരിക്കയില്‍ രൂക്ഷമായിരിക്കുകയും സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കണ്‍‌വന്‍ഷനും തെരഞ്ഞെടുപ്പും നടത്തുന്നത് അനൗചിത്യമായിരിക്കുമെന്ന് ഫൊക്കാന നേതൃത്വം. സ്ഥിതിഗതികള്‍ വിലയിരുത്തി, സാഹചര്യം അനുകൂലമാകുന്ന അവസസരത്തില്‍ ജനറല്‍ യോഗം ചേര്‍ന്ന് അതേക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുമെന്ന് പ്രസിഡന്റ് മാധവന്‍ ബി.നായര്‍ , സെക്രട്ടറി ടോമി കൊക്കാട്ട്, കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണ പ്രതിരോധ നിയമങ്ങള്‍ ഔചിത്യബോധത്തോടെ പിന്‍തുടരാന്‍ ഓരോ പ്രവാസിയും ബാധ്യസ്ഥനായിരിക്കുമ്പോള്‍ ഫൊക്കാനയും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സമയമാണിത്. ഈ സന്ദര്‍ഭത്തില്‍ ഫൊക്കാന തെരഞ്ഞെടുപ്പും കണ്‍വന്‍ഷനും നടത്തുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. യു.എസ് ഗവൺമെന്റ് അനുശാസിക്കുന്ന കൊറോണ കൊറോണ പ്രതിരോധ നിയമങ്ങള്‍ ഔചിത്യബോധത്തോടെ പിന്‍തുടരാന്‍ ഓരോ പ്രവാസിയും ബാധ്യസ്ഥനായിരിക്കുമ്പോള്‍ ഫൊക്കാനയും സാമൂഹിക…

“ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് നമ്മുടെ സ്കൂളുകളില്‍ കൂടുതല്‍ പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു”; ജോ ബിഡന്‍

“എംഗേജ് ആക്ഷന്‍” ആതിഥേയത്വം വഹിക്കുന്ന “മില്യണ്‍ മുസ്ലിം വോട്ട്” എന്ന ഉച്ചകോടിയില്‍ തിങ്കളാഴ്ച സംസാരിച്ച ഡെമോക്രാറ്റിക് നോമിനി ജോ ബിഡന്‍, യു.എസ് സ്കൂളുകള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം അമേരിക്കന്‍ പിഎസി ആയ “എംഗേജ് ആക്ഷന്‍,” ഡെമോക്രാറ്റിക് പ്രൈമറി സമയത്ത് ബെര്‍ണി സാന്‍ഡേഴ്സിനെ എന്‍ഡോഴ്സ് ചെയ്യുകയും അതിനു ശേഷം ഏപ്രിലില്‍ ബിഡനേയും അംഗീകരിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ബാധിക്കുന്ന പ്രസിഡന്റ് ട്രംപിന്‍റെ യാത്രാ വിലക്ക് താന്‍ പ്രസിഡന്റ് ആകുന്ന ആദ്യ ദിവസം തന്നെ അവസാനിപ്പിക്കുമെന്ന് ബിഡന്‍ വോട്ടര്‍മാരോട് പറഞ്ഞു. വൈറ്റ് ഹൗസിലെ നിലവിലെ താമസക്കാരന്‍ ‘ഇസ്ലാമോഫോബിയയുടെ അകാരണമായ ഉയര്‍ച്ച’ യുടെ കാരണക്കാരന്‍ ആണെന്നും ബിഡന്‍ കൂട്ടിച്ചേര്‍ത്തു. ‘ഏകാധിപതികള്‍ക്ക് താന്‍ സ്നേഹലേഖനങ്ങള്‍ എഴുതില്ല’ എന്നും ‘സിറിയ, യെമന്‍, ഗാസ എന്നിവിടങ്ങളില്‍ മാനുഷിക പ്രതിസന്ധിയുടെ ധാര്‍മ്മികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍…

കോവിഡ് പ്രതിരോധം: പ്ലാന്‍ എയും ബിയും സിയും ഡിയുമൊക്കെ എവിടെ ടീച്ചറമ്മേ എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യു

കോവിഡ്-19 പാന്‍ഡെമിക്കിനെ തുരത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ലേഖനങ്ങളും വാര്‍ത്തകളും നിരന്തരം വന്നുകൊണ്ടിരുന്ന അതേ മാധ്യമങ്ങള്‍ തന്നെ വിപരീത ദിശയില്‍ തിരിഞ്ഞ് കേരളത്തിനെതിരെ വിരല്‍ ചൂണ്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിയെ കണക്കിന് പരിഹസിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയി മാത്യു. കോവിഡ് ബാധിതര്‍ക്ക് കിടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകള്‍ ഇനിയെങ്കിലും പുറത്തെടുക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ പോസ്റ്റിൽ റോയ് മാത്യു സര്‍ക്കാരിനെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട്. കേരളം ഫ്ലാറ്റായി എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റാണ് ലോകമാകെ പ്രചരിക്കുന്നത്. ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ, കേരളം ഫ്ലാറ്റായി കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ ? പ്ലാൻ…

ഇനി അനുജിത്തിന്റെ ഹൃദയം സണ്ണി തോമസില്‍ തുടിയ്ക്കും

എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന നിര്‍ണ്ണായകമായ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയിച്ചു. വാഹനാപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ച് മസ്തിഷ്ക്ക മരണം സംഭവിച്ച അനുജിത്ത് (27) എന്ന യുവാവിന്റെ ഹൃദയമാണ് 45 മിനിട്ടുകൊണ്ട് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാര്‍ വക ഹെലികോപ്റ്ററിലാണ് കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ (27) ഹൃദയം എറണാകുളത്ത് എത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിൽ (മൂന്ന് മണിക്കൂര്‍ 11 മിനിറ്റ്) തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില്‍ (55) അനുജിത്തിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. അനുജിത്തിന്റെ ശരീരത്തില്‍ നിന്ന് ഹൃദയം വേര്‍പ്പെടുത്തി മൂന്ന് മണിക്കൂര്‍ പതിനൊന്നു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഉപകരണങ്ങളുടെ സഹായത്തോടെ സണ്ണിതോമസില്‍ ഹൃദയമിടിച്ചു തുടങ്ങുകയായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഹൃദയ തകരാറിനെ തുടര്‍ന്ന് ചികിത്സയിലാണ് സണ്ണി തോമസ്. ഹൃദയ ഭിത്തിയിലെ മസിലുകള്‍ക്ക്…

നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍‌ മാനായിരുന്ന ജയഘോഷ് ചട്ടലംഘനം നടത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ‌

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യു എ ഇ കോണ്‍സുലേറ്റ് അറ്റാഷേ രാജ്യം വിട്ടതിനു പിറകെ ആത്മഹത്യയ്ക്ക് ശ്രമിച്ച അറ്റാഷെയുടെ ഗണ്‍‌മാനായിരുന്ന ജയഘോഷിനെ സര്‍‌വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗണ്‍‌മാനായിരിക്കെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നയതന്ത്ര ബാഗിൽ നടന്ന സ്വർണക്കടത്ത് സംഭവത്തിൽ എന്‍ ഐ യുടെയും കസ്റ്റംസിന്റേയും അന്വേഷണം നടക്കുന്നതിനിടെയാണ് ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗണ്‍‌മാനായിരിക്കെ യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടത് അറിയിച്ചിരുന്നില്ലെന്നും, ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിഎന്നും, ചോണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഇവ രണ്ടും സർവീസ് ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആത്മഹത്യയ്ക്ക് കാരണം തനിക്ക് വധഭീഷണിയുണ്ടായിരുന്നതുകൊണ്ടണെന്ന ജയഘോഷിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നാണ് പോലീസ് പറയുന്നത്. വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി കണ്‍ട്രോൾ…

ശ്വാസം നോറ്റ മൂക്ക് (കഥ)

മുറിക്ക് ആദ്യമാദ്യം നാലുവശങ്ങളായിരുന്നു. ഇപ്പോള്‍ എത്ര വശങ്ങളാണെന്ന് തന്നെ മനസ്സിലാവുന്നില്ല. എണ്ണവും മറന്ന പോലേ.. അല്ല, നാല് ആയിരുന്നു.. ഒരു വീതി വശത്ത് ഇരുനിലക്കട്ടില്‍.. മറ്റേ വീതീ വശത്ത് പിന്നേം ഇരുനിലക്കട്ടില്‍.. ഇരട്ടിയുള്ള നീളവശത്ത് ഈരണ്ടു ഇരുനില കട്ടില്‍… അല്ലല്ലോ.. ആകെ തിരിഞ്ഞു പോയോ? മുകളിലുള്ള കട്ടിലിലാണ്.. കിടന്നിരുന്നത്. അസുഖം തുടങ്ങിയപ്പോള്‍ മുകളിലെ കട്ടിലില്‍ നിന്ന് ബാക്കി എല്ലാവരും കൂടെ സഹായിച്ച് താഴത്തെ കട്ടിലിലേക്ക് കിടത്തി. താഴെ കിടന്നിരുന്ന ബീഹാറുകാരന്‍ മുകളിലെ കട്ടിലില്‍ കിടന്നു. മാറ്റിക്കിടത്താനൊ തൊടാനൊ ആര്‍ക്കും കിറ്റൊ മാസ്ക്കൊ ഒന്നും ആവശ്യമില്ലായിരുന്നു. സാധാരണപോലെ… ആര്‍ക്കും ഒരു ഭയവും ഇല്ലാത്ത മാതിരി. എട്ട് പേരും ഇടപഴകി കഴിഞ്ഞു. ഒന്നു രണ്ടുപേര്‍ക്ക് ചെറിയ പനി വന്നെങ്കിലും പെനഡോള്‍ രണ്ടു ദിവസം കഴിച്ചപ്പോള്‍ സുഖമായി. ആ ബീഹാറുകാരന്‍ ..പേര് മറന്നു.. ഇല്ല. ഓര്‍മ്മയുണ്ട്.. ശ്വാസം മുട്ടുന്നു.. അവന്‍ തന്നെയാണല്ലോ…