യു‌എസ്-ചൈനാ ബന്ധം വഷളാകുന്നു, ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ യു എസ് ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഹ്യൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടു. ഇതിന് പ്രതികാരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ബീജിംഗ് ആലോചിക്കുന്നുണ്ടെന്നും ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് ചൈനയോട് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഈ നടപടിയെ കീഴ്‌വഴക്കമില്ലാത്ത നീക്കമെന്നാണ് വിശേഷിപ്പിച്ചത്. ചൈനയ്ക്ക് 72 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് കോണ്‍സുലേറ്റ് പബ്ലിക് റിലേഷന്‍സ് വക്താവ് പറഞ്ഞു. അമേരിക്കന്‍ ബൗദ്ധിക സ്വത്തവകാശത്തെയും അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഈ നീക്കം നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അമേരിക്കയുടെ ഈ ഉത്തരവിനെ ബീജിംഗ് അപലപിക്കുകയും പ്രതികാര നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, എന്ത് നടപടികളാണ് എടുക്കുന്നതെന്ന് പറഞ്ഞിട്ടില്ല. നവംബറിലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ഈ…

വൈറസിനെതിരെ പോരാടാന്‍ ശരീര ബലം വര്‍ദ്ധിപ്പിക്കുക

മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ വൈറസുകള്‍ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പില്‍ നമ്മള്‍ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ വൈറസിനെതിരെ ഒരു വാക്സിനും കണ്ടുപിടിച്ചേക്കാം. എന്നാല്‍ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്. ഇത് ഇടയ്ക്കിടെ ഇനിയും ആവര്‍ത്തിക്കാം. വൈറസ് ഏതൊക്കെ വേഷത്തില്‍ വന്നാലു അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവര്‍ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാന്‍ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മള്‍ കണ്ടതാണല്ലോ? വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ എല്ലാവിധ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്. ഒരാള്‍ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം. നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു…

SENATOR KEVIN THOMAS ADVANCES LEGISLATION TO STRENGTHEN PROTECTIONS FOR SMALL BUSINESSES AMID COVID-19

CHAIRMAN OF CONSUMER PROTECTION SPONSORS NEW BILL PUSHING FOR GREATER TRANSPARENCY IN SMALL-BUSINESS LENDING GARDEN CITY, NY — Senator Kevin Thomas (D-Levittown), acting Chairman of the Committee on Consumer Protection, is advancing legislation to strengthen consumer protections and defend small business against predatory lending amid the COVID-19 pandemic. As COVID-19 has proliferated worldwide, so too have unscrupulous online lenders seeking to take advantage of the crisis at the expense of small businesses. Credit extended for a business or commercial purpose is not covered by the disclosure requirements of the federal…

വിതരണ ശൃംഖലകളില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയോട് അമേരിക്ക

വാഷിംഗ്ടണ്‍: ആഭ്യന്തര വിതരണ ശൃംഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. ‘വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്ന് മാറ്റാനും ടെലികമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ ചൈനീസ് കമ്പനികളിലുള്ള ആശ്രയം കുറയ്ക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു,’ ഓണ്‍ലൈനില്‍ നടക്കുന്ന യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ ‘ഇന്ത്യ ഐഡിയാസ്’ ഉച്ചകോടിയില്‍ പോംപിയോ പറഞ്ഞു. അമേരിക്കയടക്കം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ വിശ്വാസം നേടിയതിനാലാണ് ഇന്ത്യ ഇന്ന് ഈ സ്ഥാനത്ത് തുടരുന്നതെന്നും പോംപിയോ പറഞ്ഞു. കൊറോണ വൈറസ് പാന്‍ഡെമിക്കിന് യുഎസ് ഭരണകൂടം ചൈനയെ കുറ്റപ്പെടുത്തുകയും ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സുഗമമാക്കുകയും ചെയ്ത ചൈനീസ് കമ്പനിയായ ഹുവാവേ ടെക്നോളജീസ് ലിമിറ്റഡിനെ വിമര്‍ശിക്കുകയും ചെയ്തു. ചൈനീസ് ചാരവൃത്തി ആരോപണങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള…

അവിശ്വാസ പ്രമേയത്തില്‍നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത് കൊറോണയാണെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐ ടി വിഭാഗം തലവനുമായിരുന്ന എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള അവിശുദ്ധ ബന്ധവും സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കെ, പ്രതിപക്ഷം നല്‍കിയിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് സര്‍ക്കാരിനെ തത്ക്കാലം രക്ഷപ്പെടുത്തിയത് കൊറോണ വൈറസാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം സര്‍ക്കാര്‍ മാറ്റിയതോടെയാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് സർക്കാർ വിശദീകരണമെങ്കിലും, പ്രതിപക്ഷം അത് മുഖവിലയ്ക്കെടുത്തിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ല എന്നാണ് സർക്കാർ നിലപാട്. അതേസമയം, അവിശ്വാസപ്രമേയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് സഭ ചേരുന്നത് നീട്ടിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം വെള്ളിയാഴ്ച നടക്കുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയപ്പോൾ ബജറ്റ് സമ്മേളനം പാതിയിൽ നിർത്തി സഭ…

പാലത്തായി പീഡനക്കേസ് അന്വേഷിച്ച ഐ ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണം: വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്

ഐ ജി. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നും പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്  വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും 100000 മെയിലുകള്‍ അയക്കുന്നു തിരുവനന്തപുരം : പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജനെതിരായ അന്വേഷണച്ചുമതലയുള്ള ക്രെെം ബ്രാഞ്ച് ഐ. ജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണം തികച്ചും നിയമവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണം. കുറ്റപത്രം പൂര്‍ണമായി സമര്‍പ്പിക്കപ്പെടാത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രതിക്ക് അനുകൂലവും ഇരയുടെ ആത്മാഭിമാനം തകര്‍ക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവ ഹത്യചെയ്ത് പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയുമാണിത്. കുട്ടി മജിസ്ട്രേറ്റിന്‍റെ മുന്നില്‍ വ്യക്തമായി മൊഴി കൊടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ട്. പോക്സോ പ്രകാരമാണ് ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും പല തവണ വീട്ടിനകത്തും ഡി വൈ എസ് പി ഓഫീസ് അടക്കമുള്ള പോലീസ് സ്റ്റേഷനിലും…

കൊറോണ വൈറസിനിടയില്‍ വന്ന മഴക്കാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം ബംഗ്ലാവ് പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ് കിംഗ് ഖാന്‍

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ‘കിംഗ് ഖാന്‍’ (ഷാരുഖ് ഖാന്‍) തന്റെ മുംബൈയിലെ ബംഗ്ലാവ് ‘മന്നത്ത്’ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് പൊതിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഖാന്‍റെ വസതിയായ ‘മന്നത്തിന്റെ’ ബാല്‍ക്കണി, പുറംഭാഗങ്ങള്‍ എന്നിവയാണ് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നത്. മുംബൈയിലെ മഴക്കാലത്തെത്തുടര്‍ന്ന് ഷാരൂഖിന്‍റെ വീട് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞതായ ചിത്രങ്ങള്‍ വിവിധ ഫാന്‍ ക്ലബ്ബുകള്‍ പോസ്റ്റുചെയ്തു. ഭാര്യ ഗൗരി ഖാനും അവരുടെ മൂന്ന് മക്കളായ മക്കളായ ആര്യന്‍, അബ്രാം, മകള്‍ സുഹാന എന്നിവരോടൊപ്പം മുംബൈയിലെ ജുഹുവിലുള്ള ‘മന്നത്ത്’ എന്ന ബംഗ്ലാവിലാണ് ഖാന്‍ താമസിക്കുന്നത്. കഴിഞ്ഞ മാസം, ഷാരൂഖ് ഖാന്‍ മുംബൈയിലെ എന്റര്‍ടൈന്മെന്റ് ലോകത്തെ തന്‍റെ 28 വര്‍ഷത്തെ കരിയര്‍ പൂര്‍ത്തിയാക്കിയതായി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലുടനീളമുള്ള ആരാധകര്‍ക്കു വേണ്ടി ‘സ്പോട്ട് ഓണ്‍ നിമിഷം’ ക്യാമറയില്‍ പകര്‍ത്തിയതിന് ഭാര്യ ഗൗരിയോട് നന്ദി പറഞ്ഞ് ഖാന്‍ ട്വീറ്റ് ചെയ്തു. എന്‍റെ…

ഡിപ്ലൊമാറ്റിക് ബാഗിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജമായി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ കസ്റ്റംസും എന്‍ ഐ എയും അന്വേഷണം നടത്തുന്നതിനിടയില്‍ കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ​ഡയറക്​ടറേറ്റ് കേസ്​ രജിസ്​റ്റർ ചെയ്​തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ്​ കേസ്​. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ഹവാല ഇടപാടുകൾ ഇ.ഡി​ അന്വേഷിക്കും.ഇ.ഡി കൂടി എത്തുന്നതോടെ കേസിൽ ഉൾപ്പെട്ടവരുടെ സ്വത്ത്​ കണ്ടുകെട്ടുന്നത്​ ഉൾപ്പടെയുള്ള നടപടികളു​ണ്ടായേക്കും. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെക്കൂടാതെ വമ്പന്‍ സ്രാവുകളും ഈ ഇടപാടില്‍ കണ്ണികളാണെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. അവരിലേക്ക് അന്വേഷണം നീങ്ങാനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വർണക്കടത്തിൽ കടലാസ്​ കമ്പനികളിൽ എതെങ്കിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരമാണ് എന്‍ഫോഴസ്‌മെന്റ അന്വേഷണം നടത്തുക. വിദേശത്തു നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് അന്വേഷണം. നിലവില്‍ എന്‍.ഐ.എയും കസ്റ്റംസും കേസ് അന്വേഷിച്ചുവരുകയാണ്. ഇന്റലിജന്‍സ് ബ്യുറോയും…

കോവിഡ്-19: ലോകത്ത് 1.49 കോടിയിലധികം കേസുകളില്‍ മരണസംഖ്യ 6.16 ലക്ഷം കവിഞ്ഞു

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കൊറോണ കോവിഡ്-19 കേസുകള്‍ ലോകമെമ്പാടും 14,951,341 ആയി ഉയര്‍ന്നു. ഇതുവരെ 616,550 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ അണുബാധയേറ്റത് അമേരിക്കയിലാണ്. ഇവിടെ 3,902,058 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 142,066 ആണ്. അമേരിക്കയ്ക്കുശേഷം ബ്രസീലില്‍ 2,159,654 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 81,487 പേര്‍ മരിച്ചു. ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്തു തുടരുന്നു. 782,040 അണുബാധ കേസുകളും 12,561 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കോവിഡ് കേസുകളില്‍ നാലാം സ്ഥാനത്താണ് റഷ്യ. അണുബാധ ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ചാമത്തെ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി. 381,798 കേസുകളും 5,368 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെറുവില്‍ 362,087 അണുബാധകളും 13,579 പേര്‍ മരിക്കുകയും ചെയ്തു. പെറുവിനുശേഷം ഏറ്റവും കൂടുതല്‍ ബാധിച്ച ഏഴാമത്തെ രാജ്യമായി മെക്സിക്കോ മാറുന്നു. ഇവിടെ 356,255 അണുബാധ കേസുകളും 40,400…

കൊറോണ വൈറസ്: തുടര്‍ച്ചയായ രണ്ടാം ദിവസവും 37000ത്തിലധികം കേസുകള്‍, 24 മണിക്കൂറിനുള്ളില്‍ 650 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 37,724 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ അണുബാധകളുടെ എണ്ണം 1,192,915 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്രയധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 648 പേര്‍ കൂടി മരിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യ 28,732 ആയി ഉയര്‍ന്നു. ഇത് നാലാം തവണയാണ് ഒരു ദിവസം മരണസംഖ്യ 600 ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍, ജൂലൈ 19 ന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് 24 മണിക്കൂറിനുള്ളില്‍ പുതിയ അണുബാധ കേസുകളുടെ എണ്ണം 35000ത്തിലധികമാകുന്നത്. 28,472 രോഗികളാണ് രാജ്യത്ത് ഒറ്റ ദിവസം കൊവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനം ആയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം…