മലയാളി നഴ്സ് മെറിന്‍ ജോയിയുടെ കൊലപാതകം മനുഷ്യമനഃസ്സാക്ഷിയെപ്പോലും മരവിപ്പിക്കുന്ന രീതിയില്‍

മനുഷ്യനായി ജനിച്ച ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് ഫ്ലോറിഡയിലെ മയാമിയില്‍ മലയാളി നഴ്സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. അതും വിവാഹ വാർഷികത്തിന് രണ്ട് ദിവസം മുമ്പ്. കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ മെറിന്‍ വിടവാങ്ങുന്നത്. തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്നു മെറിന്‍ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം സൗത്ത് ഫ്ലോറിഡയിലെ കോറല്‍ സ്‌പ്രിംഗ്സിലുള്ള ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന മെറിന്‍ അവിടത്തെ ജോലി അവസാനിപ്പിച്ചു ടാമ്പയിലേക്ക് മാറി പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചത്. 2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിന്‍ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ ഇവര്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ പിന്നീട് ചില അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടത് ദോഹോപദ്രവം ഏല്‍പ്പിക്കുന്നതില്‍ വരെ എത്തി. ‘ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല…

സൂഫിസം (ഭാഗം 9)

ദിക്ക്ര്‍ ( Zikr ), സാമ (Sama ) ആത്മാവിനെ ഉണര്‍ത്തുന്ന ആലാപന മന്ത്രങ്ങളുള്‍പ്പെട്ട സംഗീതവും നൃത്തവുമെല്ലാം സൂഫി ആരാധനാലയത്തിലേക്കുള്ള സിയാറത്തിന്റെ ഭാഗമാണ്. ആത്മനിര്‍വൃതി ഉണര്‍ത്തുവാന്‍ കഴിവുള്ള പ്രത്യേക പരിശീലനം നേടിയ സംഗീതജ്ഞര്‍ അഥവാ ഖവാലുകളാണ് ഇവ നിര്‍വഹിച്ചിരുന്നത് . ദിക്ക്ര്‍ ( zikr ദൈവനാമം) ഉരുവിടുന്നതിലൂടെയോ, സാമ (sama ശ്രവണം) യിലൂടെ ദൈവസാന്നിധ്യം സ്മരണയിലെത്തിച്ചു കൊണ്ടോ, മിസ്റ്റിക്കല്‍ സംഗീതം ആലാപിച്ചുകൊണ്ടോ ആണ് സൂഫികള്‍ ദൈവത്തെ സ്മരിക്കുന്നത്. ദിക്ക്ര്‍ എന്നാല്‍ ഓര്‍മപ്പെടുത്തല്‍ അല്ലെങ്കില്‍ സ്മരിക്കല്‍ എന്നും, സാമ ശ്രവിക്കല്‍ അല്ലെങ്കില്‍ കേള്‍ക്കല്‍ എന്നും അര്‍ത്ഥമാക്കുന്നു. അല്ലാഹുവിൻ്റെയോ, പ്രവാചകനായ മുഹമ്മദ് നബിയുടെയോ നാമങ്ങള്‍ അല്ലെങ്കില്‍ ഖുര്‍ആനിലെ പ്രാര്‍ത്ഥനയോ ഒരു നിശ്ചിത ആവര്‍ത്തി തസ്‌ബിഹ് (ജപമാല) ഉപയോഗിച്ച് ഒറ്റക്കോ കൂട്ടമായോ ചൊല്ലുന്നതിനെയാണ് ദിക്ക്ര്‍ എന്ന് പറയുന്നത്. ജപമാല പ്രാര്‍ത്ഥനകള്‍ മറ്റു മതങ്ങളിലും പതിവാണ്. ‘സാമ’ ചിഷ്തികളെ സംബന്ധിച്ചിടത്തോളം പൂര്‍ണതയുടെ ഒരു…

മാനവ വിഭവശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമായി മാറുന്നു, പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ പേരും വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍ പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം ലഭിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 34 വര്‍ഷമായി വിദ്യാഭ്യാസ നയം മാറിയിട്ടില്ലെന്നും അതിനാല്‍ ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ 2030 ഓടെ മൂന്ന് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. പ്രീപ്രെെമറി വിദ്യാഭ്യാസം പുതിയ വിദ്യാഭ്യാസ നയപ്രകാരം 2025 ഓടെ ആഗോളവല്‍ക്കരിക്കപ്പെടും. ഈ സമയത്ത്, സ്കൂളുകള്‍ സംബന്ധിച്ച് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി വിവരങ്ങള്‍ നല്‍കി. ആറ് മുതല്‍ ഒന്‍പത് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സാധാരണയായി ഓന്നാം…

ആദ്യ ഫല ലേലം സൂമിലൂടെ നടത്തി ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ചര്‍ച്ച് മാതൃകയായി

ഡാളസ്: സൂമിലൂടെ ജൂലൈ 26 ഞയറാഴ്ച ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് നടത്തിയ ആദ്യ ഫല ലേലം മറ്റുള്ളവര്‍ക്ക് മാതൃകയായി. കൊറോണ വൈറസ് ബാധ മഹാമാരിയായി നിലനില്‍ക്കെ ഒരു പരീക്ഷണം എന്ന നിലയില്‍ സൂമിലൂടെ നടത്തിയ ഈ ലേലം വന്‍വിജയമായി. ഇടവക വികാരിമാരായ റവ. ഡോ. എബ്രഹാം മാത്യു, റവ. ഡോ. ബ്ലെസ്സന്‍ കെ മോന്‍ എിവര്‍ പ്രാര്‍ത്ഥിച്ചു തുടക്കമിട്ട ലേലത്തിന് നേതൃത്വം നല്‍കിയത് എബ്രഹാം മാത്യു (കുഞ്ഞുമോന്‍) ആയിരുന്നു. ഭദ്രാസന ട്രഷറര്‍ പ്രൊഫ. ഫിലിപ്പ് തോസ് സിപി‌എ ലേലത്തിന്‍റെ ആദ്യാവസാനം വരെ സന്നിഹിതനായിരുന്നു. 15500 ഡോളർ വരുമാനം ഈ ഔക്ഷനിലൂടെ ലഭിച്ചുവെന്നാണ് ഭാരവാഹികൾ അറിയിച്ചത്. നൂറ്റി അൻപതിൽ പരം കുടുംബങ്ങള്‍ ഈ ലേലത്തിൽ പങ്കെടുത്തു. ചക്ക, കപ്പ, ചേമ്പ്, ചേന,നാരങ്ങാ, ഓറഞ്ച്, പാവയ്ക്കാ, പടവലങ്ങാ, പയര്‍, കോവക്ക, മത്തങ്ങാ, വിവിധ ഇനം പഴവര്‍ഗങ്ങള്‍, കറിവേപ്പില, മുരിങ്ങ…

ഭീകരവാദം – യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹേഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം. രണ്ടും പൊതുസമൂഹത്തില്‍ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം രാജ്യത്തെ ഭീകരത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി…

സംസ്ഥാനത്ത് മഴയുടെ തീവ്രത കൂടി, വടക്കന്‍ ജില്ലകളില്‍ കാറ്റും മഴയും ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയുടെ തീവ്രത വര്‍ദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇവിടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മൂവായിരം ദുരിതാശ്വാസ ക്യാമ്പുകള്‍ തുടുങ്ങുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ ഇടയാക്കിയത്. നാളെ വടക്കന്‍ ജില്ലകളിലേക്ക് ഈ മഴ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു. 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റും വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.…

കോവിഡ്-19: കേരളത്തില്‍ 903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ്-19ന്റെ വ്യാപനം കേരളത്തില്‍ പലയിടങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ്. ഇന്ന് 903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 643 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 213 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും കൊല്ലത്ത് 84 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 83 പേര്‍ക്കും കോഴിക്കോട് 67 പേര്‍ക്കും പത്തനംതിട്ടയില്‍ 54 പേര്‍ക്കും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ 49 പേര്‍ക്ക് വീതവും വയനാട്ടില്‍ 43 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ ഇന്ന് 38 പേര്‍ക്കും ഇടുക്കിയില്‍ 34ഉം തൃശ്ശൂരില്‍ 31ഉം കോട്ടയത്ത് 29ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഒരു മരണം കൂടി സംഭവിച്ചു. മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന 67 വയസ്സുള്ള കുട്ടി ഹസനാണ് മരിച്ചത്.…

രാഷ്ട്രത്തെ സംരക്ഷിക്കുന്നതുപോലുള്ള ഒരു പുണ്യവും വേറെയില്ല: റാഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി സംസ്കൃതത്തില്‍ ട്വീറ്റ് ചെയ്തു

റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് അംബാല എയര്‍ ബേസില്‍ സ്പര്‍ശിച്ച നിമിഷങ്ങള്‍ക്കകം, സംസ്കൃതത്തില്‍ ട്വീറ്റിലൂടെ വിമാനത്തിന്‍റെ വരവിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിശാലമായി വിവര്‍ത്തനം ചെയ്താല്‍ പ്രധാനമന്ത്രി തന്‍റെ ട്വീറ്റില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതുപോലുള്ള ഒരു പുണ്യം വേറെയില്ല, രാജ്യത്തെ പ്രതിരോധിക്കുന്നത് പോലുള്ള നേര്‍ച്ച മറ്റൊന്നില്ല, ‘സ്വഗതം’ (സ്വാഗതം), ‘റാഫേല്‍ ഇന്‍ ഇന്ത്യ’ എന്ന ഹാഷ്ടാഗോടെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചിഹ്നത്തില്‍ കൊത്തിവച്ചിരിക്കുന്ന മുദ്രാവാക്യത്തെക്കുറിച്ചും പരാമര്‍ശമുണ്ട്, അത് സംസ്കൃതത്തില്‍ ‘നവ സ്പര്‍ശം ദീപ്തം’ അല്ലെങ്കില്‍ ‘മഹത്വത്തോടെ ആകാശത്തെ സ്പര്‍ശിക്കുക’ എന്ന് പറയുന്നു. ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിച്ചതിന് ശേഷം രണ്ട് സുഖോയ് 30 എംകെഐകളാണ് റാഫേലുകളെ അകമ്പടി സേവിച്ചത്. വ്യോമസേനാ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ വാട്ടര്‍ സല്യൂട്ട് നല്‍കി. ‘പക്ഷികള്‍ സുരക്ഷിതമായി അംബാലയില്‍ വിറങ്ങി,’ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍…

ടെക്‌സസില്‍ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാമ്പ് പുതുക്കാം

ഓസ്റ്റിന്‍: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവര്‍ക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റര്‍വ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കുന്നതാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്‌സസിലെ 1.4 മില്യന്‍ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിനു വേണ്ടി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാമ്പ് കാലാവധിയാണ് അവസാനിക്കുന്നത്. തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഫുഡ് സ്റ്റാമ്പിന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമര്‍പ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവര്‍ണര്‍ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഫുഡ് സ്റ്റാമ്പ് നല്‍കുന്നതിനാവശ്യമായ അംഗീകാരം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. സ്കൂളുകള്‍ അടച്ചതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാര്‍ഥിക്കും…