സൂഫിസം (Sufism) – 15

കൊളോണിയൽ കാലഘട്ടത്തിൽ കാർഷികമേഖലയിലെ ചൂഷണങ്ങൾ ബ്രിട്ടിഷ് കോളനി ഭരണത്തിൻ്റെ തുടക്കം ബംഗാളിൽനിന്നായിരുന്നു. ഇംഗ്ലീഷുകാർ ഇവിടെയാണ് ഗ്രാമസമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റവന്യു വരുമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ ഒരു പുതിയ റവന്യു സമ്പ്രദായവും പുതിയ കൈവശാവകാശ നിയമവും ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി നടപ്പിലാക്കിയതും ബംഗാളിലാണ്. കാർഷികോല്പാദനം വർദ്ധിപ്പിക്കാനുതകുന്ന വിധത്തിൽ ഭൂമിയിൽ പണം നിക്ഷേപിക്കാൻ കഴിയുന്ന എന്നാൽ എല്ലാക്കാലവും ഈസ്റ്റിന്ത്യാ കമ്പനിയോടു കൂറു പുലർത്തുന്ന ഒരു ഭൂപ്രഭു വർഗത്തെ അവർ അതിലൂടെ സൃഷ്ടിച്ചെടുത്തു. യഥാർത്ഥത്തിൽ ബ്രിട്ടിഷ് ഭരണാധികാരികളുടെ കീഴിൽ പ്രഭുക്കന്മാരും ജന്മിമാരും പൂർവ്വാധികം ശക്തിപ്രാപിക്കുകയാണുണ്ടത്. ബ്രിട്ടിഷുകാർക്ക് സ്വന്തം അധികാരം നിലനിർത്താൻ അവരുടെ സജീവമായ പിന്തുണയും സഹകരണവും ആവശ്യമായിരുന്നു. ‘സ്ഥിര നികുതി വ്യവസ്ഥ’ (കോൺവാലീസ് പ്രഭു 1793 ൽ നടപ്പിലാക്കിയത്) അനുസരിച്ച് ഭുവുടമകൾ നികുതിത്തുക കൃത്യമായി നൽകിയില്ലെങ്കിൽ കൈവശമുള്ള ഭൂമി ലേലത്തിൽ പോകും. ഉയർന്ന നികുതി…

ജോൺ സി തോമസ് ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: റാന്നി ചൂരക്കാട്ട് (തിരുവനന്തപുരം കഴക്കൂട്ടം അശ്വതി ഗാർഡൻസ്) ജോൺ സി തോമസ് (കുഞ്ഞുമോൻ – 74) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ചിന്നമ്മ ജോൺ കൊല്ലം മുഖത്തല പനങ്ങോട്ട് കുടുംബാംഗമാണ്. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പരേതൻ ദീർഘവർഷങ്ങൾ ഹൂസ്റ്റണിൽ ടെക്സാസ് ഇൻസ്ട്രുമെന്റസ്, യുടിഎംബി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മക്കൾ: തോമസ് ജോൺ (ജെയ്സൺ, ഹൂസ്റ്റൺ), ജോയ്‌സ് ജോൺ മേജർ (ഹംഗറി). മരുമക്കൾ: മഞ്ജു വർഗീസ് ജോൺ (ഹൂസ്റ്റൺ), തമാസ് മേജർ (ഹംഗറി). കൊച്ചുമക്കൾ: ഐശയാ, സിൽവിയ, സ്റ്റെല്ല. സഹോദരങ്ങൾ: കുഞ്ഞമ്മ മാത്യു (ന്യൂയോർക്ക്), പെണ്ണമ്മ ജോർജ്, ചിന്നമ്മ, പരേതരായ തങ്കമ്മ, ഫിലിപ്പ് തോമസ്. ഭാര്യാസഹോദരങ്ങൾ : തര്യൻ ലൂക്കോസ് (അറ്റ്‌ലാന്റ), ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ), സാബു ലൂക്കോസ് (ഹൂസ്റ്റൺ), ഷാജി ലൂക്കോസ് (ബോസ്റ്റൺ), സജി വർഗീസ് (ബോസ്റ്റൺ). പൊതുദർശനവും സംസ്കാര…

തുടർച്ചയായ നാലാം ദിവസവും റിയയെ സിബിഐ ചോദ്യം ചെയ്തു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെ തുടർച്ചയായ നാലാം ദിവസവും കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ) ചോദ്യം ചെയ്തു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. നാലു ദിവസത്തിനുള്ളിൽ 35 മണിക്കൂറോളം സിബിഐ ഇതുവരെ റിയയെ ചോദ്യം ചെയ്തിട്ടുണ്ട്. ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു. എന്നാല്‍, ആത്മഹത്യയാണോ കൊലപാതകമാണൊ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. റിയയെ കൂടാതെ, കേസിൽ ചോദ്യം ചെയ്യാനായി റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയേയും സിബിഐ സാന്താക്രൂസിലെ കലിനയിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. നേരത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും പ്രത്യേക അന്വേഷണ സംഘം റിയയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ നിന്നു വന്ന സിബിഐ പ്രത്യേക സംഘം ഡിആർഡിഒ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. അവിടെ വെച്ചാണ്…

Indian Overseas Congress, USA, condoles the death of Pranab Mukherjee

Indian Overseas Congress, USA, expresses its deep sorrow and sincere condolences on the demise of one of the most admired leaders in India, former President Pranab Mukherjee. “He was a quintessential congressman,  formidable leader, and a great parliamentarian,’ said George Abraham, Vice-Chairman of the IOC, USA. NRIs across the globe will fondly remember his contribution to the country in various capacities as a political leader, Minister of important portfolios, sharp troubleshooter, and statesman with an independent mindset who adorned the office of the Presidency. We also pay tribute to the…

മുൻ രാഷ്ട്രപതി പ്രണബ്‌ മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുൻ ധനകാര്യമന്ത്രിയും, ആധുനിക ഇൻഡ്യയുടെ പുരോഗതിയിൽ നിർണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതകയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഖർജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇൻഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പിൽ അറിയിച്ചു.

‘യഥാർത്ഥത്തിൽ ഓണമാഘോഷിച്ചവര്‍’

“ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ ആശുപത്രിയുടെ ചുമരുകൾക്കുള്ളിൽ ദു:ഖമനുഭവിക്കുന്ന കോവിഡ് ബാധിതരെ ചേർത്തു നിർത്താൻ മനസ്സ് കാണിച്ച ടീം വെൽഫെയർ വളണ്ടിയർമാരാണ് യഥാർത്ഥത്തിൽ ഓണമാഘോഷിച്ചവരെന്ന്” മെഡിക്കൽ കോളേജ് കോവിഡ് വാർഡ് ഇൻചാർജ് ഡോ. ശ്രീരാം പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ കോവിഡ് ബാധിതർക്ക് ഉദാരമതികളുടെ സഹകരണത്തോടെ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നൽകുന്ന ഓണപ്പായസത്തിന്റെയും സ്പെഷൽ ഫുഡിന്റെയും കിറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയാരിക്കുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എ.കെ. ഫിർദൗസ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരമുള്ള ഭക്ഷണ വിതരണം പന്ത്രണ്ടാമത് ആഴ്ച പിന്നിട്ടു.

പ്രണബ് ജിയുടെ സ്മരണക്കു മുന്നില്‍ സ്നേഹപ്രണാമം: കുമ്മനം രാജശേഖരന്‍

ജനമനസ്സിൽ എന്നെന്നും മറക്കാനാവാത്ത ജ്വലിക്കുന്ന ഓർമ്മകൾ മാത്രമേ പ്രണബ് ജിയെക്കുറിച്ചുള്ളു. വ്യക്തി വൈശിഷ്ട്യം കൊണ്ട് ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും സുസമ്മതമായ നിലയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. പ്രഗത്‌ഭനായ രാഷ്ട്ര തന്ത്രജ്ഞൻ, ചിന്തകൻ, വാഗ്മി, ദേശിയ വാദി തുടങ്ങിയ നിലകളിൽ തിളങ്ങിനിന്നു. എതിർപ്പിനെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. ശരിയെന്നു ബോധ്യപ്പെട്ട വിഷയങ്ങളിൽ നിന്നും വ്യതിചലിച്ചില്ല. നാഗ്പ്പുരിൽ ആർഎസ്സ്എസ്സിന്റെ പൊതുപരിപാടിയിൽ സർസംഘചാലകനോടൊപ്പം പങ്കെടുത്ത സംഭവം ഒട്ടേറെ ഒച്ചപ്പാടുകൾക്കുഇട നൽകി. അപ്പോഴും ഉറച്ച നിലപാടുകളോടെ പ്രതിരോധിച്ചുകൊണ്ട് തന്റെ ശരിയെ ജനസമക്ഷം തുറന്നുകാട്ടി. ആ ധീര വ്യക്തിത്വത്തിന്റെ സ്മരണക്കുമുന്നിൽ സ്നേഹ പ്രണാമം.

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം – 5) നെരിപ്പോട്

വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നതു. ചില്ലു ജാലകത്തിലൂടെ സൂര്യ പ്രകാശം കടന്നു വരുന്നു. തലയ്ക്കു വല്ലാത്ത ഭാരം. മുറ്റത്തു ആരോ ചൂലുകൊണ്ടു വരയ്ക്കുന്ന ശബ്ദം. ഭിത്തിയിൽ ആട്ടം നിലച്ച പഴയ പെൻഡുലം ക്ളോക്ക്. ഇന്നലെ രാത്രിയിൽ വായിച്ചു വച്ച ഡയറി മെത്തയിൽ നിന്ന് താഴെ വീണിരിക്കുന്നു. വീണ്ടും ഓപ്പോൾ വന്നു കതകിൽ തട്ടുന്നു. “ദേവാ നീ എഴുന്നേറ്റില്ലേ ?!” എഴുന്നേറ്റിട്ടു എന്ത് ചെയ്യാൻ എന്ന് ചോദിക്കണമെന്നു തോന്നി. എഴുന്നേറ്റു ചെന്ന് ജനൽ പാളികൾ തുറന്നു. ജന്നലിന്റെ കൊളുത്തുകളിൽ തുരുമ്പു പിടിച്ചിരിക്കുന്നു. പുറത്തു മാറാല കൂടു കൂട്ടിയിരിയ്ക്കുന്നു. സോമൻ പിള്ള നീളമുള്ള കമ്പി ചൂൽ കൊണ്ട് മുറ്റത്തുള്ള ചപ്പു ചവറുകൾ വലിച്ചു കൂട്ടുന്നു. മുറ്റത്തു അങ്ങിങ്ങായി മുത്തങ്ങ പുല്ലു തഴച്ചു വളരുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് ഈ മുറ്റം കാണുവാൻ എത്ര ഭംഗി ആയിരുന്നു. സ്വർണ്ണ നിറമുള്ള…

കൊല്ലം പ്രവാസി അസോസിയേഷൻ ഓണക്കിറ്റും, ഓണസദ്യയും കൈമാറി

കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. ഈ പ്രത്യേക സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ കഴിയാത്ത തികച്ചും അർഹരായ അമ്പതോളം പേർക്കാണ് കെ.പി.എ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ വഴി ഇത് എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയിൽ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍

ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു. വിവിധ ദിവസങ്ങളിൽ വൈദിക ശ്രേഷ്ഠർ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുർബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകൾ സോഷ്യൽ മീഡിയ വഴി പങ്കെടുക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരത്തോടെ ശുശ്രൂഷകൾ ആരംഭിക്കും. വി. കുര്‍ബ്ബാന, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥന എന്നിവക്ക് ഫാ. രാജേഷ് ജോൺ (വികാരി സെൻറ് തോമസ് വലിയ പള്ളി ഡാളസ് പ്രധാന കാർമ്മികത്വം വഹിക്കും. സെപ്റ്റംബർ 1 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്കാരവും ഹൂസ്റ്റണിലെ വൈദീകരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും തുടർന്ന് നടക്കുന്ന വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർഥനക്കും ഫാ. ഐസക് ബി. പ്രകാശ് (ഹൂസ്റ്റൺ…