ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം റവ.ഫാ. ദാനിയേല്‍ ജോര്‍ജിനെ അനുസ്മരിച്ചു

ചിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയും, ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നെടുംതൂണുമായി പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ എക്യൂമെനിക്കല്‍ സമൂഹം പ്രാര്‍ത്ഥനയും അനുശോചനവും രേഖപ്പെടുത്തി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയില്‍ ജൂലൈ 27-നു കൂടിയ വെര്‍ച്വല്‍ മീറ്റിംഗില്‍ ചിക്കാഗോയിലെ 16 ഇടവകകളില്‍ നിന്നുള്ള വൈദീകരും, കൊണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. 37 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ എക്യൂമെനിക്കല്‍ സമൂഹത്തിനും, പൊതുവായ ജീവിതധാരയിലും മങ്ങാത്ത പൊന്‍പ്രഭ ചൊരിഞ്ഞ ദാനിയേല്‍ ജോര്‍ജ് അച്ചനെ ചിക്കാഗോയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന നേതൃത്വം നല്കിയിട്ടുള്ള അച്ചന്റെ എക്യൂമെനിക്കല്‍ ദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. സുശക്തമായ നേതൃപാടവം, സുവ്യക്തമായ നിലപാടുകള്‍, ജീവിതലാളിത്യം, സ്‌നേഹസമ്പന്നമായ പെരുമാറ്റം, ആഴമേറിയ ദര്‍ശനങ്ങള്‍ എന്നിവ അച്ചന്റെ മുഖമുദ്രയായിരുന്നു. അച്ചന്റെ ദേഹവിയോഗം എക്യൂമെനിക്കല്‍…

അയോധ്യാ ഭൂമിപൂജയ്ക്കും ശിലാന്യാസത്തിനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ചിക്കാഗോ ഗീതാമണ്ഡലം

ചിക്കാഗോ: ലോകം മുഴുവനുള്ള ഹൈന്ദവ ജനതക്ക്, അയോധ്യ എന്നാല്‍ വെറുമൊരു ചരിത്ര ഭൂമി മാത്രമല്ല, മറിച്ച് ഓരോ ഹിന്ദുവിന്റെയും പുണ്യഭൂമിയാണ്. ഭാരതീയ സംസ്കാരത്തിന്റെ തായ്‌വേരുകള്‍ കുടികൊള്ളുന്ന ഈ പുണ്യ ഭൂമിയില്‍ ആണ് വര്ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ശ്രീരാമദേവ ക്ഷേത്രം ഉയര്‍ന്നുവരുന്നത്. ശ്രീരാമദേവ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി ആഗസ്റ്റ് അഞ്ചാം തീയതി രാവിലെ 12.30നും 12.40നും (ഇന്ത്യന്‍ സമയം) ഇടയിലുള്ള ഏറ്റവും അഭിജീത് മുഹൂര്‍ത്തത്തില്‍ നടക്കുന്ന  ഭൂമിപൂജയിലും, ശിലാന്യാസത്തിന് ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രണാമം അര്‍പ്പിക്കുന്നു. ശ്രീരാമദേവന്‍  തന്റെ പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്നപ്പോള്‍ എപ്രകാരമാണോ അയോധ്യയിലെ ജനങ്ങള്‍ ദീപവലിയുമായി ശ്രീരാമന്‍ചന്ദ്രനെ സ്വാഗതം ചെയ്തത്, അതുപോലെ ലോകം മുഴുവനുള്ള ഹൈന്ദവ ജനതയോടൊപ്പം ചിക്കാഗോ ഗീതാമണ്ഡലവും  ചിരാതുകള്‍ തെളിച്ചും  വിശേഷാല്‍ പൂജകള്‍ സംഘടിപ്പിച്ചും ഈ പുണ്യ ദിനം ആഘോഷിക്കുന്നു. എല്ലാ സത് ജനങ്ങളെയും ഈ പുണ്യ ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.…

മെറിന്‍ ജോയ് അനുസ്മരണ സര്‍വ്വമത പ്രാര്‍ത്ഥന ഫ്‌ളോറിഡയില്‍

ഫ്‌ളോറിഡ: ഇന്ത്യന്‍ നഴ്‌സുമാരുടെ മാതൃസംഘടനയായ നൈനയുടേയും, മെറിന്‍ ജോയ് ജോലി ചെയ്തിരുന്ന ബ്രോവാര്‍ഡ് ആശുപത്രിയടങ്ങുന്ന ഫ്‌ളോറിഡയിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വികാരനിര്‍ഭരമായ സര്‍വമത പ്രാര്‍ത്ഥനയില്‍ ഫേസ്ബുക്ക് ലൈവ് വഴിയും, സൂം വഴിയും ആയിരങ്ങള്‍ പങ്കെടുത്തു. മെറിന്‍ അതിദാരുണമായി വധിക്കപ്പെട്ട കോറല്‍ സ്പ്രിംഗ്‌സ് ആശുപത്രി മെമ്മോറിയല്‍ സൈറ്റില്‍ നടന്ന പൂഷ്പാര്‍പ്പണത്തിനു ശേഷം സൂം വഴി ആരംഭിച്ച പ്രാര്‍ത്ഥനയ്ക്ക് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് നേതൃത്വം നല്‍കി. ലോകമെമ്പാടും ഈവര്‍ഷത്തെ നഴ്‌സുമാരുടെ വര്‍ഷമായി ആദരിക്കുമ്പോള്‍ ഇവരുടെ സ്വന്തം മാലാഖയായ മെറിന്‍ ജോയിക്ക് യൂണിഫോമില്‍ നില്‍ക്കുമ്പോള്‍ തന്നെ നേരിട്ട ദുരന്തത്തിലുള്ള അമര്‍ഷവും സങ്കടവും അലതല്ലിയ ആമുഖ പ്രസംഗത്തില്‍ പരേതയുടെ നാമത്തിലുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമിയില്‍ നിന്നു ഒന്നാം റാങ്കോടെ പാസായി അമേരിക്കയിലേക്ക് കുടിയേറിയ മെറിന്‍ ഉപരിപഠനത്തിനുള്ള ആഗ്രഹം തന്റെ കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ഈ…

കോവിഡ്-19 മരണനിരക്ക് ആഗോളതലത്തിൽ മെക്സിക്കോ മൂന്നാം സ്ഥാനത്ത്

മെക്സിക്കോ സിറ്റി: കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന മൂന്നാമത്തെ മരണ നിരക്ക് മെക്സിക്കോ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ജോണ്‍ ഹോപ്കിന്‍സ് സര്‍‌വ്വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ 47,472 മരണങ്ങളാണ് മെക്സിക്കോയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 434,193 കേസുകൾ ആഗോളതലത്തിൽ ആറാമതായി മാറുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരണമല്ല, കാരണം വൈറസ് പരിശോധനയും റിപ്പോർട്ട് ചെയ്യലും മെക്സിക്കോയില്‍ കുറവാണ്. കൊറോണ വൈറസ് പാൻഡെമിക്കിന്റെ കാഠിന്യം മെക്സിക്കൻ ആരോഗ്യ സെക്രട്ടറി ഹ്യൂഗോ ലോപ്പസ്-ഗാറ്റെൽ കുറച്ചുകാണുകയും താരതമ്യേന ചിലവു കുറഞ്ഞ ചികിത്സാരീതികളും പരിശോധന വ്യാപകമാക്കാതിരുന്നതും ചെയ്തതാണ് കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് പറയുന്നു. പത്ത് സംസ്ഥാന ഗവർണർമാർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ന്യായീകരണമായി ലോപസ്-ഗാറ്റെൽ പറയുന്നത് പരിശോധനയ്ക്ക് പരിമിതമായ…

Global Covid-19 cases cross 18 million mark

The novel coronavirus has so far infected 18,220,646 people worldwide on Sunday, killing 692,358, pandemic data tracker website Worldometers figures show. Infections have been reported in more than 213 countries and territories since the first cases were identified in China in December 2019. Some 11,363,390 people have recovered from the coronavirus. More than 200,000 people have died from coronavirus in Latin America and the Caribbean, with Brazil and Mexico accounting for nearly three-quarters of those deaths, according to an AFP tally compiled from official sources at 0830 GMT on Sunday.…

Saudi Arabia concludes downsized hajj amid pandemic

MAKKAH (AFP) – Muslim pilgrims circled Islam s holiest site along socially distanced paths Sunday in the final ritual of the hajj, the smallest in modern history as Saudi authorities sought to prevent a coronavirus outbreak. Only up to 10,000 Muslims took part in the hajj, a far cry from the 2.5 million who took part in the five-day annual pilgrimage last year. Masked pilgrims threw pebbles at a wall symbolising Satan in Mina, close to the holy city of Mecca, on the final day of hajj, state media reported. Instead…

Upset Hindus urge London firm to withdraw denigrating apparel and apologize

Hindus are urging “Yoga Peace Life”, a London (United Kingdom) based apparel and accessories online company, for immediate withdrawal of some products, which they feel denigrate and trivialize sacred Hindu symbols and concepts. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that it was hurtful for the devotees to see the immensely revered Hinduism symbols/concepts juxtaposed with obscenity on some of the merchandise sold by this company. Zed, who is President of Universal Society of Hinduism, indicated that it was highly inappropriate and insensitive for…

പൊതുനന്മയ്ക്കായി നിലകൊണ്ടതിന്റെ സംതൃപ്തിയിൽ പ്രവീൺ തോമസ് പടിയിറങ്ങുന്നു

ഷിക്കാഗോ: ഫൊക്കാനയുടെ രണ്ടു വർഷത്തെ സാമൂഹിക സേവനപ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു സംഘടനയുടെ പൊതുനന്മയ്ക്കായി നിലയുറപ്പിക്കാനായതിന്റെ അഭിമാനത്തിൽ ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്. വ്യക്തിഗതമായ അഭിപ്രായ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ സംഘടനയുടെലക്ഷ്യങ്ങൾക്കായി നിലകൊള്ളാനായതിന്റെ സംതൃപ്തിയിലുമാണ്പടിയിറങ്ങുന്നത്. രണ്ടുവർഷം മുന്പ് സ്ഥാനമേറ്റതിനുപിന്നാലെ അയിരൂരിലെ ഹയർ സെക്കൻഡറിസ്കൂളിൽ കുട്ടികൾക്കായി നടത്തിയ പ്രഥമശുശ്രുഷാ അവബോധന ക്യാംപിൽപങ്കെടുത്തും ഫസ്റ്റ് എയ്ഡ് ബോക്സുകൾ എത്തിച്ചുമായിരുന്നു തുടക്കം. ഭവനപദ്ധതിക്കും കേരള കൺവൻഷനും പുറമെ നാട്ടിൽ പ്രളയമുണ്ടായപ്പോഴും കോവിഡ് കാലത്തുമെല്ലാം സഘടനയുടെ സന്നദ്ധ സംരംഭങ്ങളിൽ സജീവമായി. എട്ട് വർഷം മുന്‍പാണ് ഫൊക്കാനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രതിനിധിയാണ്. പ്രാദേശികമായി മികച്ചരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ രണ്ടു വർഷം മുന്‍പാണ് ഫൊക്കാനദേശീയനിരയിലേക്ക് എത്തിയത്. വോളിബോൾ താരം കൂടിയായ പ്രവീൺ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയാണ്. വടക്കൻ അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലുള്ള മല്ലപ്പള്ളിക്കാരുടെ നിരയിലേക്ക് എത്തിയവരിൽ പുതു തലമുറയുടെ പ്രതിനിധിയാണ് പ്രവീൺ.…

ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായ റവ ഡോ ജോർജ് തരകൻ

ഡാളസ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ മുൻ പ്രസിഡന്റ് റവ ഡോ ജോർജ് തരകൻ ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായി. ചരിത്രത്തിൽ സ്മരണീയമായ സംഭാവനകൾ നൽകിയ പ്രിയ റവ ഡോ ജോർജ് തരകൻ യവ്വനം മുതൽ വാർദ്ധിക്യം വരെയും വിശ്വസ്തനായി സേവനമനുഷ്ഠിച്ചു ടെക്സസിലെ ഡാളസിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ് താത്കാലിക ജീവിതത്തിൽ നിന്നും വിട പറഞ്ഞു താൻ പ്രിയം വെച്ച , തന്നെ വീണ്ടെടുത്ത സ്വർഗീയ പിതാവിൻറെ സന്നധിയിലേക്കു ചേർക്കപ്പെട്ടത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തുരുത്തിക്കര തരകൻ പറമ്പിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടി.. ദീർഘ വർഷങ്ങൾ മെഡിക്കൽ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോർജ്ജ് തരകൻ തുടർന്നും വിശ്രമം എന്തെന്നറിയാതെ നിരവധി സ്ഥലം സഭകളുടെ സ്ഥാപകനും ശുശ്രൂഷകനും ആയിരുന്നു. . ഏഷ്യൻ ബൈബിൾ കോളേജ് ഡയറക്ടർ, എസ് എം എം…

ഭീകരബന്ധം: സർക്കാർ ഉത്തരവാദി

സ്വര്‍‌ണ്ണക്കടത്തിൽ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ് എന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സർക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസർ ജോസഫിന്റെ കൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായതീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത്. കൈവെട്ട് കേസിലെ 24-ാം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി. ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവർത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഈ അവസരത്തിൽ…