കാവല്‍ മാലാഖ (നോവല്‍ 13): കാരൂര്‍ സോമന്‍

താരാട്ടിന്‍റെ വേദന ഒരു രാത്രി കൂടി ഇരുട്ടി വെളുത്തു. ബെല്ലടിക്കുന്നതു കേട്ടു ഫോണെടുത്ത സൂസന്‍റെ കാതില്‍ ഇടിമുഴക്കം പോലെ സൈമന്‍റെ ചിരപരിചിതമായ ശബ്ദം. പുച്ഛവും പരിഹാസവും അഹങ്കാരവും പ്രതികാരദാവുമെല്ലാം ഇടകലര്‍ന്ന വാക്കുകള്‍ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല. ദാമ്പത്യമെന്ന മഹത്തായ ബന്ധത്തിന്‍റെ ഇടവഴികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവന്‍ പുച്ഛിക്കുകയാണു ഭാര്യയെ. പക്ഷേ, അയാള്‍ പറയുന്നതു പോലെ ഒരൊളിച്ചോട്ടമല്ല താന്‍ നടത്തിയത്. ആരും ആശ്രയമില്ലാത്ത ഒരു പാവം അമ്മയുടെയും കുഞ്ഞിന്‍റെയും രക്ഷപെടലായിരുന്നു അത്. ഇപ്പോള്‍ അത് ആശ്വാസകരമായ ഒരനുഭവമായി മാത്രം തോന്നുന്നു. ഒളിച്ചോട്ടമെന്നു മുദ്രകുത്തപ്പെട്ടാലും ഇരുട്ടിന്‍റെ മറപിടിച്ചുള്ള യാത്രയായിരുന്നില്ല അത്. ഭര്‍ത്താവിനെ വേര്‍പെട്ട ഭാര്യയുടെ നൊമ്പരവുമില്ല. ഉള്ളം വിങ്ങിപ്പൊട്ടിയ ഒരമ്മയുടെ ആത്മനൊമ്പരങ്ങള്‍ മാത്രം. ഇത്രയും കാലം ഒരാള്‍ക്കു മുന്നില്‍, അതു ഭര്‍ത്താവായാലും, ആത്മാഭിമാനം പണയം വച്ചു കഴിയേണ്ടി വന്നതില്‍ മാത്രമാണു കുറ്റബോധം. അഴിച്ചെറിഞ്ഞ ഭാര്യാപദവി ഇനി വീണ്ടുമണിയാന്‍…

കാൽഗറിയിൽ രാമായണ മാസാചരണം

കാൽഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ OHM (Organization of Hindu Malayalees) കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകുന്നേരം 6.30 മുതൽ 7:30 വരെ വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ പാരായണത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഉമാ ജയദേവൻ ആണ്. കുട്ടികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു വരുന്നു. കുട്ടികൾക്ക് ആദ്ധ്യത്മിക ജ്ഞാനവും സനാതന ധർമ്മബോധവും നൽകുന്നതിന് വേണ്ടി ഈ വർഷം ഏപ്രിൽ മുതൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സന്ധ്യാനാമജപവും അർത്ഥവിവരണവും നടത്തിവരുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇതു നടത്തപ്പെടുന്നത്. വാർത്ത അയച്ചത് ജോസഫ് ജോൺ, കാൽഗറി

പ്രധാനമന്ത്രിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്നത് ഭരണഘടനാ വിരുദ്ധം

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രിയും യു.പി. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിലെ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പ്രസ്താവിച്ചു. ആ ചടങ്ങില്‍ നിന്ന് ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും യു.പി സര്‍ക്കാറിനുമെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ സംഘ്‌പരിവാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സംഘ്പരിവാര്‍ ശിലാസ്ഥാപനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാവുന്ന ഭരണഘടനാപദവി വഹിക്കുന്നവര്‍ ഭരണഘടനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് 19 അടക്കം രാജ്യം ഗുരുതരമായ പ്രതിസന്ധികളെ നേരിടുമ്പോഴാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ്. ബാബരി മസ്ജിദ് കേസില്‍ കണ്ടെത്തിയ തെളിവുകളെയും ചരിത്ര…

ബെയ്റൂട്ടിൽ വന്‍ സ്ഫോടനം; 70 പേർ കൊല്ലപ്പെട്ടു; 4,000 പേർക്ക് പരിക്കേറ്റു

ബെയ്‌റൂട്ട്: ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ പ്രകമ്പനം കൊള്ളിച്ച് വൻ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 6 മണിക്കാണ് നഗരത്തെ വിറപ്പിച്ച് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹസ്സന്‍ സമദിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തെ ഒന്നിലധികം വീഡിയോകളില്‍ കാണിക്കുന്നത് നഗരത്തിലെ തുറമുഖ പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആറു വർഷമായി ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഉയർന്ന സ്ഫോടകവസ്തുക്കളെയാണ് അധികൃതർ കുറ്റപ്പെടുത്തുന്നത്. 2,750 ടൺ അമോണിയം നൈട്രേറ്റ് സുരക്ഷിതമല്ലാത്ത രീതിയിൽ സംഭരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ ട്വീറ്റ് ചെയ്തു. സ്‌ഫോടനത്തിന്റെ കൃത്യമായ ഉത്ഭവം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ലെബനൻ സുപ്രീം പ്രതിരോധ സമിതി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് വാർത്താ ഏജൻസികൾ…

ലക്ഷ്യം തെറ്റിയ ‘ഫൊക്കാന’ (ഭാഗം 1)

അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം…

കൊറോണ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു; 1.6 ബില്യൺ വിദ്യാർത്ഥികളെ ബാധിച്ചു: യുഎൻ മേധാവി

ഐക്യരാഷ്ട്രസഭ: വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കോവിഡ് -19 പകർച്ചവ്യാധി കാരണമായെന്നും, ഇത് എല്ലാ രാജ്യങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള 1.6 ബില്യൺ വിദ്യാർത്ഥികളെ ബാധിക്കുന്നുവെന്നും പറഞ്ഞു. കൂടാതെ, 2.38 കോടി കുട്ടികൾ അടുത്ത വർഷം സ്കൂളിൽ നിന്ന് പുറത്തുപോകുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് പ്രസ്താവനയിൽ പറഞ്ഞു. ‘വ്യക്തിഗത വികസനത്തിനും സമൂഹത്തിന്റെ ഭാവിക്കും വിദ്യാഭ്യാസം പ്രധാനമാണ്. ഇത് അവസരങ്ങൾ തുറക്കുകയും അസമത്വം നീക്കം ചെയ്യുകയും ചെയ്യുന്നു. അറിവുള്ള, സഹിഷ്ണുത പുലർത്തുന്ന ഒരു സമൂഹത്തിന്റെ നട്ടെല്ലും സുസ്ഥിര വികസനത്തിന്റെ പ്രാഥമിക ചാലകവുമാണിത്. എന്നിരുന്നാലും, കോവിഡ് -19 പകർച്ചവ്യാധി ചരിത്രത്തിലെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ദൈർഘ്യമേറിയ പ്രതിബന്ധം സൃഷ്ടിച്ചു,’ പ്രസ്താവനയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ മധ്യത്തിൽ 160 ലധികം രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചിരുന്നു. ഇത് ഒരു ബില്യൺ വിദ്യാർത്ഥികളെ ബാധിച്ചുവെന്നും, ലോകമെമ്പാടുമുള്ള കുറഞ്ഞത് നാല് കോടി കുട്ടികൾക്ക് അവരുടെ…

ഡല്‍ഹി കലാപം: പ്രൊഫസർ അപൂര്‍‌വാനന്ദിനെ അഞ്ച് മണിക്കൂർ പോലീസ് ചോദ്യം ചെയ്തു, മൊബൈൽ ഫോണ്‍ കണ്ടുകെട്ടി

ന്യൂഡൽഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ചിന്തകനുമായ അപൂര്‍‌വാനന്ദിനെ ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ തിങ്കളാഴ്ച അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി ലോധി റോഡിലുള്ള സ്‌പെഷ്യൽ സെൽ ഓഫീസിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് എഫ്‌ഐആർ 59/20 പ്രകാരമുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റ് 3 ന് ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ എന്നെ വിളിച്ചിരുന്നുവെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഞാൻ അഞ്ച് മണിക്കൂർ അവിടെ ചെലവഴിച്ചു. കൂടുതൽ അന്വേഷണത്തിനായി എന്റെ മൊബൈൽ ഫോൺ കണ്ടുകെട്ടേണ്ടത് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് പറഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) 2019, ദേശീയ ജനസംഖ്യാ രജിസ്ട്രേഷൻ (എൻ‌പി‌ആർ), ദേശീയ പൗരത്വ രജിസ്ട്രേഷൻ (എൻ‌ആർ‌സി) എന്നിവയ്‌ക്കെതിരായ ഭരണഘടനാ…

മെറിൻ ജോയിയുടെ കൊലപാതകത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി

ന്യൂജേഴ്‌സി: ഭർത്താവിന്റെ കൈകളാൽ ഫ്ലോറിഡയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട മലയാളി യുവതി മെറിൻ ജോയിയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് അഗാധമായ ദുഖവും , അനുശോചനവും രേഖപ്പെടുത്തി. വളരെ വേദനാജനകവും, ചിന്തകൾക്ക് അതീതവുമായ ദാരുണ സംഭവമാണ് മെറിന്റെ കൊലപാതകമെന്നു ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു . മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ അപലപിക്കുവാൻ വാക്കുകൾ കിട്ടുന്നില്ലെന്നും മലയാളികളുടെ ഇടയിൽ മാനസികനില തെറ്റിയ ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതും , കേരളത്തിൽ അടുത്തയിടെ പാമ്പിനെ കൊണ്ട് ഭാര്യയെ കൊന്ന സംഭവം മനസ്സിൽ നിന്ന് മാറുന്നതിനു മുൻപ് , അതിനേക്കാൾ ഭീകരമായ കൊലപാതകം , അതും അമേരിക്കയിൽ വെച്ച് , നടന്നതിൽ സമൂഹമനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നു ഡോ ഗോപിനാഥൻ നായർ പറഞ്ഞു. വ്യക്തിസ്വാതന്ത്രത്തിനും, നിയമവ്യവസ്ഥിതികൾക്കും ഒട്ടേറെ മൂല്യം കല്പിക്കുന്ന അമേരിക്കയെ പോലെയുള്ള…

കഞ്ചിക്കോട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം അന്വേഷണം വേണം: വെൽഫെയർ പാർട്ടി

പാലക്കാട്: വാളയാർ കഞ്ചിക്കോട് മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട തൊഴിൽവകുപ്പ് സജീവമായി ഇടപെടണം. മരണപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം ഉറപ്പുവരുത്തണം, യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുഖ്മാൻ, കെ.മോഹൻദാസ്, ഹാജറ ഇബ്രാഹിം, സെക്രട്ടറിമാരായ ചന്ദ്രൻ പുതുക്കോട്, മൊയ്തീൻ കുട്ടി വല്ലപ്പുഴ, ആസിയ റസാഖ്, ട്രഷറർ എ.ഉസ്മാൻ എന്നിവർ സംസാരിച്ചു.

പ്ലസ് വൺ അഡ്മിഷനിൽ മുന്നാക്ക സംവരണം നടപ്പാക്കരുത്: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: പത്ത് ശതമാനം മുന്നാക്ക സംവരണം ഹയർ സെക്കൻ്ററി മേഖലയിൽ നടപ്പാക്കാനുളള ശ്രമം മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ പരിമിതി രൂക്ഷമാക്കും. അതിനാൽ പിന്നാക്കസമുദായ സംവരണമെന്ന ആശയത്തെത്തന്നെ അട്ടിമറിക്കുന്ന മുന്നാക്ക സംവരണത്തെ കേരള സർക്കാർ തള്ളികളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മെറിറ്റ് സീറ്റ് 50 ശതമാനത്തിലും കുറവ് വരുന്ന നിയമപരമായും തെറ്റായ ഈ നടപടി നടപ്പാക്കാൻ ശ്രമിച്ചാൽ സമരപരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകും. ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഡോ. എ.കെ സഫീർ, ഹബീബ റസാഖ്, സൽമാൻ താനൂർ, ഷഹീദ മണമ്മൽ, ജസീം സുൽത്താൻ, അജ്മൽ കെ.എൻ തുടങ്ങിയവർ സംസാരിച്ചു.