സൈന്യത്തിലാണെങ്കില്‍ സൈനികനെപ്പോലെ ജീവിക്കണം, അല്ലെങ്കില്‍ രാജി വെച്ച് പുറത്തുപോകാം; പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സൈനികര്‍ക്ക് സോഷ്യല്‍ മീഡിയകളുപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച സൈനികന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ സൈനികര്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് കേണല്‍ പി.കെ. ചൗധരിയാണ് കോടതിയെ സമീപിച്ചത്. സൈനികര്‍ സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് ജനുവരി ആറിന് ഉത്തരവ് പുറത്തിറക്കിയത്. ഫേ‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി 87 ആപ്ലിക്കേഷനുകളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ചൗധരിക്ക് ഉത്തരവ് പാലിക്കുകയോ അല്ലാത്തപക്ഷം ജോലി രാജിവെക്കുകയോ ചെയ്യാമെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായി എഡ്‌ലോയും ആഷ മേനോനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ ജമ്മു കശ്മീരിലാണ് ചൗധരിയെ പോസ്റ്റ് ചെയ്തിരിക്കുന്നത്.…

ഭീമ-കൊറെഗാവ്: ഡി.യു പ്രൊഫസർ ഹെനി ബാബുവിന്റെ എൻ.ഐ.എ കസ്റ്റഡി ഓഗസ്റ്റ് 7 വരെ നീട്ടി

മുംബൈ: എൽഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദില്ലി യൂണിവേഴ്‌സിറ്റി (ഡി.യു) അസോസിയേറ്റ് പ്രൊഫസർ ഹെനി ബാബുവിന്റെ എൻഐഎ കസ്റ്റഡി ആഗസ്റ്റ് 7 വരെ പ്രത്യേക കോടതി നീട്ടി. ഡി.യുവിന്റെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ ഹെനി ബാബു എം.ടി (54) നെയാണ് കേസിൽ ഉൾപ്പെട്ടതിന് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. പ്രതിക്ക് സി.പി.ഐയുമായി (മാവോയിസ്റ്റ്) ബന്ധമുണ്ടെന്ന് എൻ.ഐ.എ വാദിച്ചു. കഴിഞ്ഞ ആഴ്ച, പ്രത്യേക കോടതി അദ്ദേഹത്തെ ഓഗസ്റ്റ് 4 വരെ എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച അദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. അദ്ദേഹത്തിന്റെ ഇമെയിൽ അക്കൗണ്ടിൽ നിന്ന് 1.25 ദശലക്ഷം മെയിലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എൻ‌ഐ‌എ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. മറ്റ് പ്രതികൾ, സംശയിക്കപ്പെടുന്നവർ, സിപിഐ…

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജ നടക്കുമ്പോള്‍ അങ്ങ് കാശിയില്‍ മുസ്ലിം സ്ത്രീകള്‍ ആരതിയുഴിഞ്ഞു

അയോദ്ധ്യ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കുന്ന വേളയില്‍ കാശിയിലെ ഒരുകൂട്ടം മുസ്ലിം സ്ത്രീകള്‍ ആരതിയുഴിഞ്ഞ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. രാമക്ഷേത്ര നിര്‍മ്മാണ ശിലാസ്ഥാപനം രാജ്യമെമ്പാടും ആഘോഷമാക്കിയപ്പോഴാണ് ഈ മുസ്ലിം സഹോദരിമാരും വ്യത്യസ്ഥതയോടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ഇത്. അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ അയോധ്യയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കും. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്നത്തെ ദിവസം ഐതിഹാസിക ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തിനായി നടന്നത് സ്വാതന്ത്ര്യസമരത്തിന് തുല്യമായ പോരാട്ടമായിരുന്നു. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട്…

ഇന്ത്യയിലെ കൊറോണ പരിശോധന നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്: ഡോ. സൗമ്യ സ്വാമിനാഥന്‍

ഹൈദരാബാദ്: കൊറോണയുടെ പരിശോധന നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കൊറോണ വൈറസ് തടയുന്നതിനുള്ള അടിയന്തര പരിഹാരമാണ് ലോക്ക്ഡൗണ്‍ എന്നും അവര്‍ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ ഹൈദരാബാദിൽ നടന്ന ‘വാക്സിൻ റേസ്: ബാലൻസിംഗ് സയൻസ്, എമർജൻസി’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. 2021 അവസാനത്തോടെ രണ്ട് ബില്യൺ ഡോസ് കൊറോണ വാക്സിൻ ഉത്പാദിപ്പിക്കുകയാണ് കോവാക്സിന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ 28 വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ പരീക്ഷണത്തിലാണെന്ന് സ്വാമിനാഥൻ പറഞ്ഞു. ഇതിൽ അഞ്ച് വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള 150 ലധികം വാക്സിനുകൾ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. ജർമ്മനി, തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയുടെ പരീക്ഷണ നിരക്ക് ഇന്ത്യയിൽ വളരെ കുറവാണെന്ന് അവര്‍ പറഞ്ഞു. വൈറസിനെ വേണ്ടത്ര…

സെക്രട്ടറിയേറ്റില്‍ ഒന്നര ലക്ഷത്തോളം ഫയലുകള്‍ പൊടിപിടിച്ചു കിടക്കുന്നു

ഓരോ ഫയലുകളിലും നിലകൊള്ളുന്നത് കുടുംബത്തിന്റേയും വ്യക്തിയുടേയും നാടിന്റേയും ജീവിതമാണെന്ന പിണറായി വിജയനെ വാക്കുകള്‍ വ്യര്‍ത്ഥമാണെന്നതിന് തെളിവായി സെക്രട്ടറിയേറ്റില്‍ പൊടിപിടിച്ചു കിടക്കുന്നത് ഒന്നര ലക്ഷത്തോളം ഫയലുകളാണ്. സെട്ടറിയേറ്റില്‍ കനിവ് കാത്ത് ഫയല്‍ കൂമ്പാരം കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1,54,781 ഫയലുകളാണ് തീർപ്പ് കാത്ത് സെക്രെട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത്. ഇവ തിര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെയിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫിസുകളുടെ പ്രവര്‍ത്തനം നിലച്ചത്. ഈ സാഹചര്യം നിലനിൽക്കവെയാണ് ഫയലുകള്‍ തീര്‍പ്പാക്കാനുളള വഴി തേടി ഈ കഴിഞ്ഞ ചൊവാഴ്ച മുഖ്യമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ യോഗം വിളിച്ചത്. കോവിഡ് സാഹചര്യത്തിൽ വർക്ക്‌ ഫ്രം ഹോം നടപ്പിലാക്കാനും, കെട്ടികിടക്കുന്ന ഫയലുകൾ അത്തരത്തിൽ തീർപ്പാക്കാനും, ഓഫീസിൽ എത്തുന്നവർ അവിടെ ജോലി നോക്കാനുമാണ് നിർദേശം. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകൾ തീർപ്പാകുകയാണ് ആദ്യ നിർദേശം. എണ്ണത്തെ കുറിച്ചും,…

അഷ്ടവൈദ്യൻ ഇ.ടി നാരായണൻ മൂസ് അന്തരിച്ചു

തൃശൂര്‍: വൈദ്യരത്നം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഷ്ടവൈദ്യൻ ഇ ടി നാരായണൻ മൂസ് വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ച തൈക്കാട്ടുശ്ശേരിയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു. പരമ്പരാഗത ആയുർവേദ സമ്പ്രദായത്തിന് നൽകിയ സംഭാവനകൾക്ക് രാജ്യം 2010 ൽ പദ്മഭൂഷൻ അവാർഡ് നൽകി ആദരിച്ചിരുന്നു. 1997 ൽ പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ സതി അന്തർജനം, മക്കളായ ഡോ. ഇ.ടി നീലകണ്ഠൻ മൂസ്, അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ്, മകൾ ശൈലജ ഭവദാസൻ. നാരായണൻ മൂസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആയുർവേദ രംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ മരണം പരമ്പരാഗത രോഗശാന്തി സമ്പ്രദായത്തിൽ നികത്താനാവാത്ത നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സുപ്രീം കോടതിയും കൈയ്യൊഴിഞ്ഞു, ആത്മീയത കോടതി മുറിക്കുള്ളില്‍ കൊണ്ടുവരരുതെന്ന് താക്കീത്

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സുപ്രീം കോടതിയും കൈയ്യൊഴിഞ്ഞു. തന്നെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ നേരിടണമെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് ബിഷപ്പ് സുപ്രിം കോടതിയെ സമീപിച്ചത്. പക്ഷെ, കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെന്നു മാത്രമല്ല ഹര്‍ജി തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബോബ്‌ഡെ, വി.ആര്‍ രാമസുബ്രമഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഫ്രാങ്കോയുടെ ഹരജി തള്ളിയത്. ആത്മീയത കോടതി മുറിക്കുള്ളില്‍ കൊണ്ടുവരരുതെന്നും, ആത്മീയത കൊണ്ട് ഒരു കോടതിയേയും വശീകരിക്കാന്‍ ശ്രമിക്കരുതെന്നും ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. അതേസമയം, കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തില്‍ കോടതി കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്…

നരേന്ദ്ര മോദിയുടെ ഇരുപത്തെട്ടു വര്‍ഷത്തെ തപസ്യക്ക് പരിസമാപ്തിയായി, ആത്മനിര്‍‌വൃതിയോടെ രാമക്ഷേത്ര ഭൂമി പൂജയില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിനത് 28 വര്‍ഷത്തെ തപസ്യയുടെ പരിസമാപ്തി കൂടിയായിരുന്നു. 1992 ൽ പൊളിച്ചുമാറ്റിയ, അഞ്ച് നൂറ്റാണ്ടുകളായി സ്ഥിതിചെയ്തിരുന്ന ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്താണ് രാമക്ഷേത്രം പണിതുയര്‍ത്തുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവത്, യോഗ ഗുരുവും വ്യവസായിയുമായ രാംദേവ് എന്നിവരുൾപ്പെടെ ഭൂമി പൂജ ചടങ്ങിൽ ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും നിരവധി നേതാക്കൾ പങ്കെടുത്തു. എന്നാല്‍, മോദിയെ സംബന്ധിച്ചിടത്തോളം 28 വര്‍ഷം മുന്‍പ് എടുത്ത ശപഥം സഫലമായ ദിവസമായിരുന്നു ബുധനാഴ്ച. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ താന്‍ അയോദ്ധ്യയിലേക്ക് പോകൂ എന്ന് 1992ലാണ് മോദി ശപഥമെടുത്തത്. അത് അദ്ദേഹം അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ശപഥം ചെയ്ത് 28 വര്‍ഷത്തിനുശേഷം ഇന്നാണ്…

ഒരു വശത്ത് ചൈനീസ് ആപ്പുകളുടെ നിരോധനവും ചൈനയെ ബഹിഷ്ക്കരിക്കലും, മറുവശത്ത് കോവിഡ്-19 ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നു, ഇന്ത്യയുടെ ഇരട്ടത്താപ്പ് നയം പുറത്തായി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രതിസന്ധിക്കിടയിൽ, കോവിഡ് -19 ടെസ്റ്റുകള്‍ക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഒരു ചൈനീസ് കമ്പനിയിൽ നിന്ന് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്. ടെസ്റ്റ് കിറ്റുകള്‍ക്കായി ടെന്‍ഡര്‍ പട്ടികയില്‍ ഒരേയൊരു വിദേശ കമ്പനി ഒരു ചൈനീസ് കമ്പനി എന്നതാണ് പ്രത്യേകത. വിവരാവകാശ (ആർ‌ടി‌ഐ) ആക്റ്റ്, 2005 പ്രകാരം നേടിയ രേഖകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കൊറോണ പകർച്ചവ്യാധിയെ നേരിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരമോന്നത സ്ഥാപനമാണ് ഐസിഎംആർ. കോവിഡ് -19 ടെസ്റ്റ് കിറ്റുകള്‍ക്കായി ഐസി‌എം‌ആർ 2020 മെയ് 8 ന് എച്ച്എൽഎൽ ഇൻഫ്ര ടെക് സർവീസസ് ലിമിറ്റഡ് (ഹൈറ്റ്സ്) വഴി ടെണ്ടർ നൽകി. ഇതിനു കീഴിൽ വൈറൽ ട്രാൻസ്പോർട്ട് മീഡിയ (വിടിഎം), ആർ‌എൻ‌എ എക്സ്ട്രാക്ഷൻ കിറ്റ്, ആർ‌ടി-പി‌സി‌ആർ കിറ്റ് എന്നിവ വാങ്ങേണ്ടതായിരുന്നു. കേന്ദ്രത്തിന്റെ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്…

നഴ്സുമാരുടെ സംഘടനയിലും സാമ്പത്തിക തിരിമറി, ദേശീയ അദ്ധ്യക്ഷനുള്‍പ്പടെ നാലു പേരെ അറസ്റ്റു ചെയ്തു

നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസ്സോസിയേഷന്റെ (യുഎന്‍‌എ) ഫണ്ടുകളില്‍ തിരിമറി നടത്തിയ കേസില്‍ സംഘടനയുടെ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ തൃശ്ശൂരിൽ അറസ്റ്റിലായി. ജാസ്മിൻ ഷാ, ഷോബി, നിതിൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്തിനു പിറകെയാണ് പ്രതികൾ അറസ്റ്റിലാവുന്നത്. അസ്സോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയുടെ ഭൂരിഭാഗവും കാണാനില്ലെന്ന് കാണിച്ചായിരുന്നു സിബി പരാതി നൽകിയിരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നിരുന്നെങ്കിലും, അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി…