അയോദ്ധ്യയിലെ രാമ ക്ഷേത്ര ഭൂമി പൂജ; നൂറ്റാണ്ടുകളായി കാത്തിരുന്ന ദൗത്യം പൂര്‍ത്തിയായി: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പങ്കെടുത്തു. 1992 ൽ പൊളിച്ചുമാറ്റിയ, അഞ്ച് നൂറ്റാണ്ടുകളായി സ്ഥിതിചെയ്തിരുന്ന ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്താണ് ഭൂമി പൂജ നടന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവത്, യോഗ ഗുരുവും വ്യവസായിയുമായ രാംദേവ് എന്നിവരുൾപ്പെടെ ഭൂമി പൂജ ചടങ്ങിൽ ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും നിരവധി നേതാക്കൾ പങ്കെടുത്തു. മഹാന്ത് നൃത്യ ഗോപാൽ ദാസ്, ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര നയാസ് എന്നിവരുൾപ്പെടെ നിരവധി പണ്ഡിതരും വിശുദ്ധരും പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഹനുമംഗരി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ക്ഷേത്ര സ്ഥലത്ത് ഒരു പാരിജത്ത് മരം നട്ടു. ഇതിന് ശേഷം ഭൂമി പൂജന്റെ ഔദ്യോഗിക പരിപാടിയും ആരാധനയും…

ജയിംസ് കല്ലറക്കാണിയിൽ ഫോമയുടെ 2020-2022 നാഷണൽ കമ്മറ്റിയിലേക്ക്

2020-2022 ലെ ഫോമാ നാഷണൽ കമ്മറ്റി പ്രതിനിധിയായി ജയിംസ് കല്ലറക്കാണിയിലിനെ നോമിനേറ്റ് ചെയ്തു. അറ്റ്‌ലാന്റ മെട്രോ മലയാളീ അസ്സോസിയേഷൻ ട്രഷറാറായി സ്ഥാനം വഹിച്ചു വരികെയാണു ജയിംസിനു ഈ സ്ഥാന ലബ്ധി. ഫോമയിലെ യുവജന പ്രതിനിധിയായിട്ടുള്ള ജയിംസിന്റെ നോമിനേഷൻ ഫോമയുടെ ചടുലമായ വളർച്ചക്കും യുവജനങ്ങളുടെ കർമ്മനിരതമായ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നതിനുമുള്ള ഒരവസരമായി തീരട്ടെ എന്ന് അമ്മ പ്രസിഡന്റ്‌ ഡൊമിനിക്ക്‌ ചാക്കോനാൽ ആശംസിച്ചു. 2018 ലെ മലയാളി മന്നൻ, മികച്ച സംഘാടകൻ എന്നീ തലങ്ങളിൽ തന്റെ കഴിവുകൾ തെളിയിച്ച് തിളങ്ങി നിൽക്കുന്ന പ്രതിഭയാണ് ജയിംസ്. കഴിഞ്ഞ വർഷങ്ങളിൽ ചില പ്രയാസകരമായ സമയങ്ങളിൽ അമ്മ അസോസിയേഷന്റെ നട്ടെല്ലായി മാറിയ ജയിംസ്, ‘അമ്മ’യുടെ സ്റ്റേജ് പ്രോഗ്രാമിന്റെ പ്രോഗ്രാം കോർഡിനേറ്ററും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകനും ആണ്. ദേശീയ തലത്തിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഫോമയെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനു സഹായിക്കും. ജയിംസിന്റെ നോമിനേഷൻ യുവജനങ്ങൾക്ക്‌…

ശ്രീമതി അംബികാ ദേവിയുടെ നിര്യാണത്തില്‍ നാമവും ഫൊക്കാനയും അനുശോചിച്ചു

നാമം ഫൗണ്ടിംഗ് മെമ്പറും ന്യൂ ജേഴ്സിയിലെ സാമൂഹ്യ പ്രവർത്തകനുമായ പ്രേം നായയണന്റെ മാതാവും പരേതനായ റിട്ട. സീനിയർ പോലീസ് സൂപ്രണ്ട് (പ്രസിഡന്റിന്റെ അവാർഡ് ജേതാവ് കൂടിയാണ്) നാരായണൻ നായരുടെ സഹധർമ്മണിയുമായ ശ്രീമതി അംബിക ദേവി നാഗർകോവിലില്‍ നിര്യാതയായി. നാരായണൻ നായർ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ ബന്ധു കൂടിയാണ് . ശ്രീമതി അംബിക ദേവിയുടെ നിര്യാണത്തിൽ നാമവും ഫൊക്കാനയും അനുശോചനം അറിയിച്ചു.

കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ കെ പി. ജോർജ്ജ് (87) വാർദ്ധക്യ സഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ് (ഡെൻവർ, കൊളറാഡോ) പൊതുദർശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതൽ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ നടക്കും. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 മണി മുതൽ വി.കുർബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 – ൽ ആരംഭിച്ച് (Gardens of Boca Raton…

ഫൊക്കാന കുടുംബ സംഗമം സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃകാ സംഘടനയായ ഫൊക്കാന ഒരു കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. കൊറോണ വ്യാപനവും പ്രതിരോധ നിയന്ത്രണങ്ങളും മറ്റും ഒട്ടേറെ ദുരിതങ്ങളാണ് മനുഷ്യരുടെ ദൈനം ദിന ജീവിതത്തിൽ വരുത്തി വച്ചു കൊണ്ടിരിക്കുന്നത്. ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുന്നവർ രോഗ ഭീതിക്ക് പുറമേ നിലനിൽപ്പിന്റെ ആധികളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമായാണ് കഴിയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കൂട്ടായ്മയുടേയും സൗഹൃദങ്ങളുടെയും സാന്ത്വനം പങ്കു വയ്ക്കുവാനും മാനസികോല്ലാസം നിറയ്ക്കുവാനും ഫൊക്കാന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വെർച്വൽ സംഗമ വേദിയൊരുക്കുന്നതെന്ന് മാധവൻ ബി നായർ പറഞ്ഞു. വിവാദങ്ങളുണ്ടാക്കുന്ന ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് പിരിമുറുക്കങ്ങൾ അകറ്റി തുറന്ന മനസോടെ പാരസ്പര്യത്തിന്റെ സഹഭാവം പങ്കു വയ്ക്കാനാണ് ഫൊക്കാന എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും ഫൊക്കാന മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.…

കോൺസുൽ ജനറല്‍ ശൈലേഷ് ലക്ടാക്കിയയ്ക്ക് കേരളാ കമ്മ്യൂണിറ്റിയുടെ ഊഷ്മളമായ യാത്രയയപ്പ്

അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുല്‍ ജനറല്‍ ശൈലേഷ് ലക്‌ടാക്കിയയെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നതിനുമായി കേരള സമൂഹം വെര്‍‌ച്വല്‍ യാത്രയയപ്പ് ഇന്ന് നടത്തുന്നു. അറ്റലാന്റ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച വിലപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മലയാളി സംഘടനകളുടെ ആഘോഷങ്ങളിലെല്ലാം വളരെ താല്പര്യത്തോടെ അദ്ദേഹം പങ്കെടുത്തിരുന്നു. മലയാളി സമൂഹത്തിന്റെ നല്ല സുഹൃത്തായിരുന്ന ശൈലേഷ് ലക്ടാകിയയുടെ സേവനങ്ങൾ മുൻനിർത്തി അദ്ദേഹത്തെ കേരളാ കമ്മ്യൂണിറ്റി ആദരിക്കുന്നു. Join live Zoom Meeting: Saji Karimpannoor John is inviting you to a scheduled Zoom meeting. https://us02web.zoom.us/j/83012950168?pwd=S2NxUUVpNEhQS1Qwekp4MUxna1c5UT09 Meeting ID: 830 1295 0168; Passcode: 780488 +16465588656,,83012950168#, 0#,,780488# US (New York) +13017158592,,83012950168#,,,,,,0#,,780488# US (Germantown) +1 646 558 8656 US (New York); +1 301 715 8592 US…

കോവിഡ്-19 രോഗികളിൽ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരം; രോഗികൾ രോഗമുക്തരാകുന്നത് വേഗത്തിൽ എന്ന് ഹ്യൂസ്റ്റൺ മെതഡിസ്റ്റ് റിപ്പോർട്ട്

ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഹ്യുസ്റ്റണിലെ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നത്. കോവിഡ്-19 രോഗികളിൽ ഹ്യൂസ്റ്റൺ മെതഡിസ്റ്റിലെ ഡോക്ടർമാർ നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയകരം എന്ന് മെതഡിസ്റ് ഹോസ്പിറ്റലിന്റെ ഔദ്യോഗിക സ്ഥിരീകരണം. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെന്റിലേറ്ററുകളിലും മറ്റും ആയിരുന്നവർ സുഖം പ്രാപിച്ചു വരുന്നു എന്നുമുള്ള വാർത്ത ആശ്വാസം നൽകുന്നതാണ്. അടിയന്തര ചികിത്സക്കായി എഫ് ഡി എ അംഗികരിച്ച ആർ‌എൽ‌എഫ് -100 (അവിപ്റ്റാഡിൽ) എന്ന മരുന്നാണ് ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്നത്. സാർസ് കൊറോണ വൈറസിന്റെ തനിപ്പകർപ്പ് മനുഷ്യന്റെ ശ്വാസകോശകോശങ്ങളിലും മോണോസൈറ്റുകളിലും വരുന്നത് അവിപ്റ്റാഡിൽ എന്ന ഈ മരുന്ന് തടയുന്നതായി അവർ പത്രക്കുറിപ്പിൽ പറഞ്ഞു. ഇരട്ട ശ്വാസകോശ ട്രാൻസ്പ്ലാൻറ് പരാജയപ്പെട്ട 54 കാരനായ ഒരാൾ ചികിത്സയിലായിരിക്കെ കോവിഡ് -19 പിടിപെട്ടു വെന്റിലേറ്ററിൽ ആയി, നാല് ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിഞ്ഞു എന്നും 15 ലധികം…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങളുടെ സമാപനംനടത്തി

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങളുടെ സമാപനംജൂലൈ 17 നു നടത്തി . വൈകുന്നേരം 7 മണിക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ പത്തു വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഇടവക ജനത്തോട് ചേര്‍ന്ന് കൃതജ്ഞത ബലി അര്‍പ്പിച്ചു .തുടര്‍ന്നുസമാപന സമ്മേളനത്തില്‍ ക്നാനായ റീജിയന്‍ വികാരി ജനറാള്‍ റെവ. ഫാ .തോമസ് മുളവനാല്‍ .ഡിട്രോയിറ്റ്ക്‌നാനായ മിഷ്യന്റെ പ്രഥമ ഡയറക്ടര്‍ റെവ .ഫാ .എബ്രഹാം മുത്തോലത്ത് ,മുന്‍ ഇടവക വികാരിമാരായ റെവ.ഫാ .മാത്യൂ മേലേടത്തു ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് ,റെവ .ഫാ .ബോബന്‍ വട്ടംപുറത്ത് എന്നിവരുടെആശംസകള്‍ വായിച്ചു . നാളിതുവരെ സ്തുത്യര്‍ഹമായ സേവനവും നേത്രത്വവും നല്‍കിയ മുന്‍കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു കല്ലേലിമണ്ണില്‍ ,ജോ മൂലക്കാട്ട് ,രാജു തൈമാലില്‍ ,ജോയിവെട്ടിക്കാട്ട് ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ,തോമസ് ഇലക്കാട്ട് (നിലവിലെ ) ,സനീഷ് വലിയപറമ്പില്‍…

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ – 2

രാമായണത്തിന്റെ ഈരടികൾ കേട്ടുണരുന്ന പ്രഭാതങ്ങൾ.കൂട്ടത്തിൽ ആകാശവാണിയിലെ വാർത്തകളും. കട്ടപിടിച്ച മഴ ആയതുകൊണ്ട് മുറ്റവും പുറം തൊടിയും അടിച്ചു വരേണ്ട എന്ന സമാധാനത്തിൽ ആകും പലപ്പോഴും എഴുനേറ്റു വന്നിരുന്നത്. പിന്നെ.. തണുത്തു വിറക്കുന്ന മഴയത്തു അടുപ്പിൽ ഇച്ചിരി ചൂട് വെള്ളം തിരുകി കയറ്റി അമ്മേ കൊണ്ട് ചൂടാക്കിച്ചു കുളിച്ചു തെല്ലൊരു മടിയോടെ മഴയത്ത് കുട നിവർത്തി ഒരു നടത്തം ആണ് സ്കൂളിലേക്ക്. ക്ലാസ്സ്‌ മുറികളിൽ നനഞ്ഞ പാവാടയും ചുരുട്ടി ഒന്നും രണ്ടും പീരിയഡ്കളിൽ നനവിന്റെ ഈർഷ്യയോടെ ഇരുന്ന കാലങ്ങൾ.. ഉച്ചമഴയത്തായിരുന്നു ഏറെ രസം. ക്ലാസ്സ്‌ വരാന്തയുടെ ഇറയത്തു കാണിച്ചു കൈ കഴുകി ഊണ് കഴിച്ചു. അവസാന പീരിയഡിൽ മഴ പോകാൻ പ്രാർത്ഥിച്ചു. എന്നായാലും സ്കൂളിൽ നിന്നു ഇറങ്ങുമ്പോഴും പോകുമ്പോഴും മഴണ്ടാകും. വീട്ടിൽ ചൂട് ചായക്ക് കൂട്ടാൻ അവിലോസു പൊടിയോ, അരി വറുത്തു പൊടിച്ചു തേങ്ങയും ശർക്കരയും കൂട്ടി ഇടിച്ചു…

കാല്‍ഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം

കാല്‍ഗറി: നൂറു വര്‍ഷത്തില്‍പ്പരം പാരമ്പര്യമുള്ള കാല്‍ഗറി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തില്‍ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്‌സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ സാന്നിധ്യം നിലനിര്‍ത്തിപ്പോരുന്നു. കാല്‍ഗറിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ കൂട്ടി ഫാ. ജിമ്മി പുറ്റനാനിക്കല്‍ “കാല്‍ഗറി റണ്‍ റൈഡേഴ്‌സ്’ 2012-ലാണ് തുടക്കമിടുന്നത്. അതിനുമുമ്പ് “സതേണ്‍ ചാര്‍ജേഴ്‌സ്’ എന്ന പേരില്‍ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം സി & ഡിസിഎല്‍ വീക്ക്‌ഡേ ലീഗില്‍ കളിച്ചിരുന്നു. സായാഹ്നങ്ങളില്‍ ജോലി കഴിഞ്ഞ് വിനോദത്തോടൊപ്പം വ്യായാമം എന്ന ആശയത്തോടെ തുടങ്ങിയ ഈ സംരംഭം പടര്‍ന്നു പന്തലിച്ചത് വളരെ പെട്ടെന്നായിരുന്നു. സി & ഡിസിഎല്‍ ലീഗ് കളിക്കാന്‍ മിനിമം ആവശ്യകതയായ ഒമ്പത് കളിക്കാരെ ചേര്‍ത്ത് രൂപീകരിച്ച മലയാളി ടീം ഭാഷയുടേയും ദേശങ്ങളുടേയും അതിര്‍വരമ്പുകള്‍ താണ്ടി ഇന്നു 35…