കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് കൂടുതല്‍ മരണങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: കോവിഡ്-19 വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിലുറച്ച് ട്രം‌പ്. ആഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ട്വീറ്റ് ചെയ്തത്. സ്കൂള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മരണം ക്ഷണിച്ചു വരുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ തുറക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു നെറ്റിസണ്‍ രംഗത്തെത്തി. മഹാമാരി ജനങ്ങളുടെ ജീവനും പൊതുജനാരോഗ്യത്തിനും ഭീഷണിയായി തുടരുന്നതിനിടെ സ്കൂള്‍ തുറക്കണമെന്നത് ഇതിനോടുള്ള ട്രംപിന്റെ ഗൗരവ കുറവാണെന്ന് നെറ്റിസണ്‍സ് ആരോപിച്ചു. സ്കൂള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും അതു ട്രംപിന്റെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, അമേരിക്കയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത്, പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചതു കൊണ്ടാണെന്നും ട്രംപ് പറയുന്നു. സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഇന്ത്യാനയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളുകളില്‍ അയക്കേണ്ടതിന്റെ അവസാന തീരുമാനം മാതാപിതാക്കളുടേതാണെന്ന്…

ടെക്സസില്‍ നിന്നുള്ള കുല്‍ക്കര്‍ണി ഉള്‍പ്പടെ മൂന്നു പേര്‍ക്ക് ഒബാമയുടെ അംഗീകാരം

ഓസ്റ്റിന്‍ (ടെക്സസ്): മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടെക്സസില്‍ നിന്നുള്ള ശ്രീ പെസ്റ്റണ്‍ കുല്‍ക്കര്‍ണി, നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റോണി ചാറ്റര്‍ജി, മെയ്നില്‍ നിന്നുള്ള സാറ ഗിദിയോന്‍ എന്നിവരുള്‍പ്പടെ പതിനേഴു സംസ്ഥാനങ്ങളില്‍ നിന്ന് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന 118 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയത്. ഇതിൽ അമേരിക്കന്‍ സാറാ ഗിദയോൻ മെയ്നില്‍ നിന്നും സെനറ്റിലേക്ക് മൽസരിക്കുന്നു. ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയായ സാറയുടെ എതിരാളി 1997 മുതൽ സെനറ്ററായിരിക്കുന്ന റിപ്പബ്ളിക്കന്‍ സ്ഥാനാർത്ഥി സൂസൻ കോളിൻസാണ്. സെനറ്റിലെ കരുത്തുറ്റ നേതാവാണ് സൂസൻ. നോർത്ത് കരോലിനയിൽ നിന്നും സ്റ്റേറ്റ് ട്രഷററായി മൽസരിക്കുന്ന റോണി ചാറ്റർജി, നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡെയ്ൽ പോൾവെല്ലുമായാണ് മൽസരിക്കുന്നത്. ടെക്സസ്സിലെ 22-ാം പ്രതിനിധി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കുൽക്കർണി മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. ഒബാമയുടെ പിന്തുണ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് കൂടുതൽ…

കോലഞ്ചേരിയില്‍ 75-കാരിയെ ക്രൂരമായി പീഡിപ്പിച്ച മുഖ്യ പ്രതിയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

കോലഞ്ചേരിയില്‍ 75-വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയും ഒരു സ്ത്രീയുമടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡന സംഭവത്തിൽ ആന്തരികാവയവങ്ങൾക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്. ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയൽവാസി ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ഓമനയുടെ മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യറുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. പീഡനത്തിനിടെ സ്വകാര്യ ഭാഗങ്ങളിലടക്കം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് വയോധികയെ ചികിത്സിക്കുന്നത്. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയ പാടുകളുമുണ്ട്.…

Hindus seek Diwali holiday in California’s Fremont-Sunnyvale-Cupertino schools, starting 2021

Hindus are urging all public-private-charter-independent schools in California cities of Fremont, Sunnyvale and Cupertino to declare official holiday on Diwali; the most popular of their festivals; starting 2021. They are thus urging Fremont Unified School District, Sunnyvale School District, Cupertino Union School District, Santa Clara Unified School District, Fremont Union High School District; besides private, charter, independent schools in these cities; to adopt Diwali as an official holiday on their 2021-2022 school year calendars and beyond. Distinguished Hindu statesman Rajan Zed, in a statement today, pointed out that it would…

നിങ്ങളുടെ ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 5, 2020)

അ​ശ്വ​തി : യു​ക്ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​യ്ക്കു​വാ​ന്‍ അ​നു​ഭ​ജ്ഞാ​ന​മു​ള്ള​വ​രു​ടെ നി​ര്‍ ദ്ദേ​ശം തേ​ടും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന​തു​വ​ഴി പു ​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യു​വാ​ന്‍ സാ​ധി​യ്ക്കും. ഭ​ര​ണി : വി​ജ​യ​ശ​ത​മാ​നം വ​ര്‍ദ്ധി​പ്പി​ച്ച​തി​നാ​ല്‍ വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി യ്ക്കു​വാ​ന്‍ അ​ര്‍ഹ​ത നേ​ടും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്കും. കാ​ര്‍ത്തി​ക : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. ഗ​വേ​ഷ​ക​ര്‍ ക്കും ​ശാ​സ്ത്ര​ജ്ഞ​ര്‍ക്കും ക​ലാ​കാ​ര​ന്‍മാ​ര്‍ക്കും അം​ഗീ​കാ​രം ല​ഭി​യ്ക്കും. രോ​ഹി​ണി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​യ്ക്കും. മ​ക​യി​രം : പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കു​മെ​ങ്കി ലും ​അ​വി​ചാ​രി​ത ചെ​ല​വു​ക​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ നീ​ക്കി​യി​രു​പ്പു കു​റ​യും. തി​രു​വാ​തി​ര : ശ​രീ​ര​സു​ഖം കു​റ​യും. മ​നോ​ധൈ​ര്യം വ​ര്‍ദ്ധി​യ്ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. പു​ണ​ര്‍തം : സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. പ്ര​തി​കാ​ര​ശൈ​ലി ഉ​പേ​ക്ഷി​യ്ക്ക​ണം. സാ​മ്പ​ത്തി​ക​നി​യ​ന്ത്ര​ണ​ത്താ​ല്‍ മി​ച്ചം ഉ​ണ്ടാ​കും. പൂ​യ്യം : ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. നീ​തി​പൂ​ര്‍വ്വ​മു​ള്ള ഭ​ര​ണം…

ഓൺലൈൻ ഭക്ഷണ പ്ലാറ്റ്ഫോം ഡെലിവീറോയിൽ ആമസോണിന് നിക്ഷേപം അനുവദിച്ചു

ജൂണിൽ താൽക്കാലിക അനുമതി ലഭിച്ചതിനെത്തുടർന്ന് ഓൺലൈൻ ഡെലിവറി ഗ്രൂപ്പായ ഡെലിവീറോയിൽ 16% ഓഹരി ആമസോൺ വാങ്ങിയതായി ബ്രിട്ടന്റെ മത്സര റെഗുലേറ്റർ ചൊവ്വാഴ്ച അനുമതി നൽകി. നിക്ഷേപമില്ലാതെ ഡെലിവീറോയ്ക്ക് ബിസിനസിൽ നിന്ന് പുറത്തുപോകാമെന്നതിന്റെ അടിസ്ഥാനത്തിലാണ് കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ഏപ്രിലിൽ അതിന്റെ യഥാർത്ഥ അനുമതി നൽകിയത്. ജസ്റ്റ് ഈറ്റ് ടേക്ക്അവേ, ഡൊമിനോസ് പിസ്സ എന്നിവയുൾപ്പെടെയുള്ള എതിരാളികളിൽ നിന്നുള്ള വിമർശനത്തിന് ശേഷം മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സമീപനം ഇത് മാറ്റി. “ഇന്നത്തെ അന്തിമ തീരുമാനം ഈ ഇടപാടിന്റെയും ആമസോണും ഡെലിവീറോയും പ്രവർത്തിക്കുന്ന വിപണികളെക്കുറിച്ച് സമഗ്രമായി പരിശോധിച്ചതിന്റെ ഫലമാണ്,” അന്വേഷണ ചെയർ സ്റ്റുവർട്ട് മക്കിന്റോഷ് പറഞ്ഞു. 2019 മെയ് മാസത്തിൽ ഡെലിവറൂവിൽ 575 മില്യൺ ഡോളർ ധനസമാഹരണത്തിന് ആമസോൺ നേതൃത്വം നൽകി. ഇതിനെ പാർട്ടികൾ “ന്യൂനപക്ഷ നിക്ഷേപം” (a minority investment) എന്ന് വിളിച്ചിരുന്നു. ആമസോൺ നിക്ഷേപം ആഗോള…

അഞ്ച് മാസത്തിനുള്ളിൽ യുവാക്കളില്‍ കോവിഡ്-19 മൂന്നിരട്ടിയായി വര്‍ദ്ധിക്കും: ഡബ്ല്യു എച്ച് ഒ

നൈറ്റ്ക്ലബ്ബുകളിലും ബീച്ചുകളിലും എത്തുന്ന ചെറുപ്പക്കാർ ലോകമെമ്പാടും പുതിയ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിന് കാരണമാകും. തന്മൂലം 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ അനുപാതം അഞ്ച് മാസത്തിനുള്ളിൽ മൂന്നിരട്ടിയായി വർദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരി 24 നും ജൂലൈ 12 നും ഇടയിൽ ലോകാരോഗ്യ സംഘടന നടത്തിയ വിശകലനത്തിൽ 15-24 വയസ് പ്രായമുള്ളവരുടെ പങ്ക് 4.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു. മൊത്തം 4.8 ദശലക്ഷം കേസുകളുമായി ആഗോളതലത്തിൽ മുന്നേറുന്ന അമേരിക്കയെ കൂടാതെ, സ്പെയിൻ, ജർമ്മനി, ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ജപ്പാൻ പോലുള്ള ഏഷ്യൻ രാജ്യങ്ങളും പുതിയതായി രോഗബാധിതരിൽ പലരും ചെറുപ്പക്കാരാണെന്ന് അഭിപ്രായപ്പെട്ടു. “ചെറുപ്പക്കാർ മാസ്‌കിംഗിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും കൂടുതൽ ജാഗ്രത കാണിക്കണം,” മെരിലാന്റിലെ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിന്റെ ബയോകൺ കണ്ടെയ്‌ൻമെന്റ് യൂണിറ്റിലെ നഴ്‌സ് മാനേജർ നെയ്സ ഏണസ്റ്റ് മാധ്യമങ്ങള്‍ക്ക്…

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് ഫോമയുടെ ആഭിമുഖ്യത്തില്‍ വെര്‍‌ച്വല്‍ സ്വീകരണം നല്‍കുന്നു

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറലായി നിയമിതനായ രൺബീർ ജയ്‌സ്വാളിനു ഫോമയുടെ ആഭിമുഖ്യത്തില്‍ വെർച്വൽ സ്വീകരണം നൽകുന്നു. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് സ്വീകരണച്ചടങ്ങ് ആരംഭിക്കും. കോൺസുലേറ്റ് പരിധിയിൽ ഉൾപ്പെടുന്ന ഫോമയുടെ റീജിയനുകൾ ചേർന്നാണ് ഈ വെർച്വൽ സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്. കോൺസുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തോമസ് റ്റി ഉമ്മൻ സ്വീകരണ പരിപാടിയുടെ കോഓർഡിനേറ്ററാണ്. ന്യൂയോർക്ക് മെട്രോ, ന്യൂയോർക്ക് എമ്പയർ, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്‌ലാന്റിക് എന്നീ ഫോമാ റീജിയനുകളിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളും സൂമിലൂടെ നടത്തുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, കോംപ്ലെയ്ൻസ് ചെയർ രാജു എം വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായ കുഞ്ഞു മാലിയിൽ, ഗോപിനാഥ കുറുപ്പ് , ബോബി കെ. തോമസ്, മനോജ് നായർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ…