അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം

ഡാളസ് : അല ഡാളസ് ഒരുക്കുന്ന സത്യാനന്തരം; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 8 ( അമേരിക്കൻ സമയം ) ശനിയാഴ്ച രാവിലെ 10.30(CST) /11.30(EST) എന്ന സമയത്ത് ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാനഡ, ഐർലാൻഡ്, ലണ്ടൻ, ഇന്ത്യ എന്നീവിടങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കാനുള്ള ഉള്ള താല്പര്യം ഇതിനൊടകം രേഖപ്പെടുത്തിരിക്കുന്നു. അസത്യവിവര പ്രചാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതി സമർത്ഥമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ഈ നുണാഭിനിവേശ കാലത്തു നിന്നു ക്കൊണ്ട് സത്യാഭിനിവേശത്തിന്റെ വസ്തുത വിശകലനം. തത്സമയ സംവാദത്തിൽ ജനകീയനായ എം എൽ എ രാജു എബ്രഹാം, ലോകപ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനുമായ ഡോ. എം വി പിള്ള,…

കരിപ്പൂർ വിമാന ദുരന്തം: പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

ന്യൂയോർക്ക് : പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ, ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, അസിസ്റ്റന്റ് കോഓർഡിനേറ്റർനൗഫൽ മടത്തറ, വനിതാ കോർഡിനേറ്റർ അനിത പുല്ലയിൽ, കേരള പ്രസിഡണ്ട് ബേബിമാത്യു, കേരള കോഓർഡിനേറ്റർ ബിജു തോമസ്, കേരള സെക്രട്ടറി ജേഷിൻ പാലത്തിങ്കൽ എന്നിവർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രവാസികളായി കഴിയുന്ന കേരളീയരെ നാട്ടിൽ എത്തിക്കുന്നതിന് നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകർ…

ഡോ. ആനി പോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ പ്രാക്റ്റീഷണർ (AANP) എക്സലന്‍സ് അവാർഡ്

ന്യൂയോർക്ക്: ഡോ. ആനി പോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫറൻസ് കോവിഡ് – 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌. ആതുര സേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്ടീഷണര്‍മാരുടേയും നഴ്സുമാരുടെയും ഉന്നമനത്തിനായി അസോസിയേഷനുകള്‍ രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്. പൊതുജന ആരോഗ്യത്തിനു വേണ്ടി ഹെൽത്ത് ഫെയർ, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവക്കൊപ്പം CPR ഇൻസ്ട്രക്ടർ കൂടിയായ ഡോ. ആനി “ഫാമിലി ആൻഡ് ഫ്രണ്ട്സ്” CPR- കമ്മ്യൂണിറ്റി സെന്ററിലും, ചർച്ചസിലും ചെയ്യാൻ നേതൃത്വം കൊടുത്തത് വളരെ അധികം പേരുടെ ജീവിതം രക്ഷിക്കാൻ സാധിച്ചിട്ടുള്ളതാണ്. മൂന്നാം തവണയും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇവർ…

അരക്ഷിതന്‍ മരണമലയില്‍ (കഥ)

കൊടുംചൂടില്‍ നെഞ്ചിലെരിയുന്ന തീക്കനലുമായി അരക്ഷിതന്‍ എന്ന വിളിപ്പേരുള്ള സാഹിത്യകാരന്‍ സേതുരാമന്‍ കിലോമീറ്ററുകള്‍ നടന്നു തളര്‍ന്ന് അവശനായിട്ടാണ് പൊന്‍പുഴയുടെ തീരത്തെത്തിയത്. തീര്‍ന്നില്ല ഇനിയും നടക്കണം. പുഴയോരത്തുകൂടി നടന്നു. താടി മീശക്കുള്ളില്‍ വീയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു. പതിവായി ആത്മഹത്യകള്‍ സംഭവിക്കുന്ന പുഴയുടെ തീരത്തുള്ള മരണമലയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഇവിടെ രണ്ട് പ്രണയ ജോഡികള്‍ ആത്മഹത്യ നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ആര്? ങേ! എഴുത്തുകാരന്‍ അരക്ഷിതന്‍ സേതുരാമനോ! ങേ! പൊള്ളിപ്പോയി. കാരണം! കാരണം! അരക്ഷിതനായതോ! ഒന്നിലും രക്ഷപ്പെടാത്തവന്‍, എവിടെയും രക്ഷപ്പെടാത്തവന്‍, സാഹിത്യത്തില്‍ അരക്ഷിതന്‍, സാമര്‍ത്ഥ്യത്തില്‍ അരക്ഷിതന്‍, സമ്പന്നതയില്‍ അരക്ഷിതന്‍, സ്വന്തം ജീവിതത്തിലും അരക്ഷിതനായവന്‍. “മരണം രക്ഷപ്പെടാനുള്ള ഒരവസരമായിട്ടാണോ അയാള്‍ ഇവിടെ എത്തിയിരിക്കുന്നത്. ആര്‍ക്കും സംശയം തോന്നുകയില്ല. കാരണം സാഹിത്യത്തിന്‍റെ വര്‍ണ്ണോജ്ജ്വല സൗന്ദര്യം കവര്‍ന്നെടുക്കുന്നത് പൂമ്പൊടിയുടെ സൗരഭ്യമുള്ള തളിരിലകള്‍ മൂടിയ പ്രദേശങ്ങളില്‍ നിന്നല്ലേ? പിന്നെന്തിന് മരണമല! അരക്ഷീതന്‍ മരണ മലയിലേക്ക് നടന്നു…

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യത, രാജമലയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ആഗസ്റ്റ് ഏഴ് എട്ട് തിയ്യതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മൂന്നാര്‍ രാജമലയിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ…

റവ മാത്യു ജോസഫ് ആഗസ്റ് 11നു ഐ പി എല്ലിൽ

ഹൂ​സ്റ്റ​ണ്‍ :ഡാളസ് സെന്റ് പോൾസ്‌ മാർത്തോമാ ചര്ച്ച വികാരിയും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ മാത്യു ജോസഫ് (മനോജച്ചൻ ) ആഗസ്റ് 11നു ​​ചൊവാഴ്‌ച ഇന്റർ നാഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു. ​വിവി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​ക്കും ദൈവവചന കേൾവിക്കുമായി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ല​യ്ൻ സ​ജീ​വ​മാ​കു​ന്ന​ത്. വി​വി​ധ സ​ഭ മേലദ്ധ്യക്ഷന്മാരും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ആഗസ്റ് 11നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന മനോജച്ചൻറെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ…

ആ ഉറക്കത്തില്‍ നിന്ന് ഇനിയാരും ഉണരുകയില്ല, രൗദ്യഭാവം പൂണ്ട് ഒഴുകിയെത്തിയ കല്ലും മണ്ണും വെള്ളവും അവരെ നിത്യതയിലേക്കാഴ്ത്തി, രാജമല ദുരന്ത മലയായി

രാത്രി ലയത്തില്‍ ഉറങ്ങാന്‍ കിടന്നവര്‍ അറിഞ്ഞിരുന്നില്ല രണ്ടു കിലോമീറ്റര്‍ അകലെ അവരുടെ ജീവനെടുക്കാന്‍ കല്ലും മണ്ണും വെള്ളവും ഒരുക്കങ്ങള്‍ നടത്തുകയായിരുന്നുവെന്ന്. മൂന്നാറ് രാജമലയിലെ ഉരുള്‍പൊട്ടല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്ത മലയായി. എല്ലാം മറന്ന് ഉറക്കത്തിലാണ്ടവരെ കല്ലും, മണ്ണും, വെള്ളവുമായി ഒഴുകിവന്ന മരണം നിമിഷ നേരം കൊണ്ടാണ് എല്ലാം തകര്‍ത്തെറിഞ്ഞത്. പട്ടിണിയിലും കഷ്ടപ്പാടിലും ജീവിതം തന്നെ നരകതുല്യമായ, നിത്യവൃത്തിക്കായി തമിഴ്‌നാട്ടിൽ നിന്ന് തോട്ടം മേഖലയിൽ പണിയെടുക്കാനെത്തിയ പാവങ്ങളുടെ ലയങ്ങളെ ഒഴുകിയെത്തിയ മരണം നിഛലമാക്കുകയായിരുന്നു. നാലാഴ്ചയായി കൂലിയില്ലാതെ ജീവിത ദുരിതത്തിന്റെ യാതനകൾ ഉള്ളിലൊതുക്കി ഉറങ്ങുമ്പോഴാണ് അവരെത്തേടി മുന്നറിയിപ്പില്ലാതെ മരണം എത്തിയത്. രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ടുപോയ 18 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. കാണാതായ 48 പേര്‍ക്കായി ശനിയാഴ്ച രാവിലെ മുതൽ തെരച്ചില്‍ തുടരും. അപകടത്തിൽപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇതിൽ ഒരാളുടെ…

ഫൊക്കാന തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: പ്രസിഡന്റ് മാധവന്‍ ബി നായര്‍

ഡാളസ് : യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങൾ ഭരണഘടനാവിരുദ്ധമായി നടത്തിയ തിരെഞ്ഞെടുപ്പു പ്രഹസനത്തിന് ‘ഓർഗനൈസേഷണൽ ടെറോറിസ’മെന്നല്ലാതെ വേറൊരു നിർവചനവും നൽകാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 7 നു വിളിച്ചുചേർത്ത ഫൊക്കാന നേതാക്കളുടെ വെർച്വല്‍ പ്രസ്‌ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റു തിരുത്തുന്നതിന് ഇനിയും അവർക്കു അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ടോമി കൊക്കാട്ട് , വിനോദ് കെയാർകെ, ജോയ് ചാക്കപ്പൻ, അബ്രഹാം ഈപ്പൻ, ഡോ രഞ്ജിത് പിള്ള തുടങ്ങിയവർ സ്വീകരിച്ച അനുകൂല സമീപനം ഇരുവിഭാഗങ്ങളും തമ്മിൽ ഐക്യത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിച്ചതായി പ്രസ്ക്ലബ് പ്രസിഡന്റ് ഡോ ജോർജ് കാക്കനാട്ട് പറഞ്ഞു. ജോർജി വർഗീസിന്റെ നേതൃത്വത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിഭാഗം അവസാന നിമിഷം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് സമ്മേളനത്തിന്റെ ശോഭ കെടുത്തിയെങ്കിലും, അവരുമായി…

കൊവിഡ്-19: അമേരിക്കയിലെ മരണനിരക്ക് 160,000 കവിഞ്ഞു

ന്യൂയോർക്ക്: വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടനുസരിച്ച്  അമേരിക്കയില്‍ കോവിഡ്-19 ബാധയേറ്റ് 160,000 ൽ അധികം ആളുകൾ മരിച്ചു.  വരും ആഴ്ചകളിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ തയ്യാറാണോ എന്ന് വിവിധ സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. 160,003 മരണങ്ങളും 4.91 ദശലക്ഷം കേസുകളുമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ദ്രുതഗതിയിലുള്ള പരിശോധന വ്യാപകമായി ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങളും, ചില ഭാഗങ്ങളിൽ മാസ്കുകൾക്കും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള ജനങ്ങളുടെ നിസ്സംഗതയുമാണ് വൈറസ് പടരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. 23 സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് മരണങ്ങളും, 20 സംസ്ഥാനങ്ങളിൽ വൈറസ് പോസിറ്റീവ് കേസുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആളോഹരി അടിസ്ഥാനത്തിൽ, കേസുകൾക്കും മരണങ്ങൾക്കും ലോകത്തെ ഏറ്റവും ഉയർന്ന സ്ഥാനത്താണ് അമേരിക്ക. അമേരിക്കൻ ഐക്യനാടുകളിൽ ഒൻപത് ദിവസത്തിനുള്ളിൽ 10,000 മരണങ്ങളുടെ വർദ്ധനവ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണപ്പെട്ടവരില്‍ പലരും കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ്…

കരിപ്പൂർ വിമാനഅപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഫൊക്കാന പങ്ക്ചേരുന്നതിനോടൊപ്പം അനുശോചനവും രേഖപ്പെടുത്തി. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡും ,പേമാരിയും, ഉരുൾപൊട്ടലും മൂലം അതീവ ദുഃഖത്തിലാഴ്ത്തിയ കേരളത്തെ വീണ്ടും കണ്ണീരിലാഴ്‍ത്തി കരിപ്പൂരിൽ ഉണ്ടായ വിമാനാപകടം പ്രവാസ ലോകത്തെ വളരെ ദുഃഖത്തിൽ ആക്കി. പരുക്കേറ്റവരിൽ ചിലരുടെ ഗുരുതരം ആണെന്നാണ് അറിയുന്നത് . പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഫൊക്കാന പ്രാർത്ഥിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത് . ടേബിൾ ടോപ്പ് റൺവേയിൽ നിന്നാണ് വിമാനം തെന്നി മാറിയത് . ടേബിൾ ടോപ്പ് റൺവേ മോശം കാലാവസ്ഥയിൽ അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണ സംഭവം…