ലക്ഷ്യം തെറ്റിയ ഫൊക്കാന – 4

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…

കോവിഡും ശവദാഹവും

ക്രിസ്തുമതം സംഘടിതമാകാനുള്ള അടിസ്ഥാനകാരണം, “എന്തെന്നാൽ, രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും” (മത്താ. 18: 20) എന്ന യേശുവിൻറെ വചനമാണ്. എന്നാൽ ഇന്ന് ഇന്ന് രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ യേശു മാത്രമല്ല കോവിഡ്-19ഉം ഉണ്ടാകും. അത് അപകടകരമാണെന്ന് മനസിലാക്കുന്ന മനുഷ്യർ പരസ്പരം കൈകൊടുത്ത് സമാധാനം പങ്കുവയ്ക്കുന്നില്ല; ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കുന്നില്ല; പൊതുഭക്ഷണത്തിലൂടെയുള്ള സാമൂഹ്യ ചടങ്ങുകളില്ല; പൊതുമരണാനന്തര ശേഷക്രിയകളില്ല; ആരാധനാലയങ്ങളിൽ ആചാരാനുഷ്ഠാനങ്ങളില്ല. സഹജീവികളെ മരണത്തിനു വിട്ടു കൊടുക്കുന്നതിലും മെച്ചം സ്വന്തം വീടുകളിൽ കഴിയാൻ പാടുപെടുന്നതാണ് നല്ലത് എന്ന് സാധാരണക്കാർ പോലും യുക്തിസഹജമായി ചിന്തിക്കാൻ ആരംഭിച്ചു. തീവ്രവാദികളല്ലാത്ത എല്ലാ മതസ്ഥരും ഇന്ന് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 2020-ലെ മിണ്ടാപ്രാണിയായ ഭീകരൻ കോവിഡ്-19 ക്രിസ്ത്യാനികളുടെ മരണാനന്തര ശേഷക്രിയയായ മരിച്ചടക്കിനു പോലും ബ്രേക്കിട്ടിരിക്കുകയാണ്. ഭൂമിയിൽ അടക്കം ചെയ്തിരുന്ന ക്രിസ്ത്യാനിയുടെ…

Virginia firm “whole heartedly” apologizes & removes Lord Ganesh skirt after Hindu protest

Toano (James City County, Virginia) headquartered Enlighten Clothing Company (ECC) has apologized and removed “Ganesh Balance Mini Skirt” carrying images of Hindu deity Lord Ganesh, after Hindus protested calling it “highly inappropriate”. Justin Chamberlain and Melanie Bodnar, ECC founders, in an email today to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: We are very sorry and whole heartedly apologize for anyone we might have upset…Our goal is to create a clothing line that is environmentally responsible and to shine a light on the shared spiritual and artistic…

ജോൺ പി ജോൺ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ; പ്രവീൺ തോമസ് ടെക്‌നിക്കൽ അഡ്വൈസര്‍

ന്യൂജേഴ്‌സി: ഫൊക്കാനയയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി. ജോണിനെ ഫൊക്കാന നാഷണൽ കമ്മിറ്റി നിയമിച്ചു. ഫൗണ്ടേഷനിലെ മറ്റ് അംഗങ്ങളെ ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും നിയമിക്കും. ഫൊക്കാനയുടെ ടെക്‌നിക്കൽ അഡ്വൈസര്‍ ആയി ചിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെയും നിയമിച്ചു. ശനിയാഴ്ച്ച പ്രസിഡണ്ട് ജോർജി വർഗീസിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും പ്രഥമ യോഗത്തിൽ മറ്റു ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രസിഡണ്ട് ജോർജി വർഗീസ്. സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, ജെയ്‌ബു മാത്യു എന്നിവർ അറിയിച്ചു. കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ സീനിയർ നേതാക്കന്മാരിൽ ഒരാളായ ജോൺ പി. ജോൺ കഴിഞ്ഞ തവണത്തെ ട്രസ്റ്റി ബോർഡ് മെമ്പർ ആയിരുന്നു. കഴിഞ്ഞ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മീറ്റയിൽ അസോസിയേറ്റ്…

നന്ദിയോടെ കുര്യൻ പ്രക്കാനം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനമൊഴിഞ്ഞു

അനിശ്ചിതങ്ങൾക്ക് വിരാമം. ഏറെ സമ്മർദ്ധങ്ങളുടെയും പ്രതിസന്ധികൾക്കുമൊടുവിൽ ഫൊക്കാനാ തെരഞ്ഞെടുപ്പ് നീതിയുക്തമായും സുതാര്യമായും നടത്തിയതിൻ്റെ സംതൃപ്തിയിലാണ് കുര്യൻ പ്രക്കാനം. നാലു കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമെത്തുമ്പോഴും വിനയാന്വിതനാകുകയാണ് കുര്യൻ പ്രക്കാനം. ഇലക്ഷൻ കമ്മീഷൻ എന്ന പദവിയുടെ അവകാശ അധികാരങ്ങൾ വഴി എങ്ങനെ ഒരു സംഘടനയെ അധികാര തെല്ലാളുമാരുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം നോർത്ത് അമേരിക്കൻ മലയാളിക്ക് കാട്ടിക്കൊടുത്ത കുര്യൻ പ്രക്കാനം തന്റെ കഴിവിന്റെ പുതിയ മേഖല ലോകത്തിനു കാട്ടി കൊടുത്തു. ഇലക്ഷൻ നടത്താതെ സ്വയം തുടരാൻ തീരുമാനിച്ച അധികാര കൊതിയന്മാരായ മുൻ ഏകാധിപതിമാരുടെയുടെ കയ്യിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ ഇലക്ഷൻ കമ്മീഷൻ ഫൊക്കാനയെ ജനാധിപത്യത്തിലേക്ക് വീണ്ടും നയിച്ചത്. ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി എന്ന നിലയിൽ ഉള്ള തൻ്റെ നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയതു. വിവിധ മേഖലകളിലെ തൻ്റെ പ്രവർത്തന പരിചയം മാത്രമാണ് വിജയത്തിന്…

ഫൊക്കാന ജനറൽ കൗൺസിൽ യോഗം സെപ്തംബര്‍ 9 ന്

ഫൊക്കാനയിലെ എല്ലാ അംഗ സംഘടനകളുടയും പ്രതിനിധികളുടെ സമിതിയായ ഫൊക്കാന ജനറൽ കൗൺസിൽ സെപ്തംബര്‍ 9 നു വൈകുന്നേരം ഏഴിന് ചേരാൻ പുതുതായി തെരെഞ്ഞടുക്കപ്പെട്ട നാഷണൽ കമ്മിറ്റി തീരുമാനിച്ചു. ഭരണഘടനാ പ്രകാരം 30 ദിവസത്തെ നോട്ടീസ് ആണ് ജനറൽ കൗൺസിൽ ചേരാൻ ആവശ്യമായിട്ടുള്ളത്. തികച്ചും ജനാതിപത്യ രീതിയിലാണ് താൻ പ്രസിഡണ്ട് ആയുള്ള പുതിയ ഭരണസമിതി പ്രവർത്തിക്കുന്നത്. അതിനുള്ള തെളിവാണ് പുതിയ കമ്മിറ്റിയുടെ ആദ്യമീറ്റിംഗിൽ തന്നെ പൊതുയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ തികച്ചും വെർച്ച്വൽ സംവീധാനത്തിലൂടെയായിരിക്കും ജനറൽകൗൺസിൽ മീറ്റിംഗ് ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പ്രത്യേക തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി യോഗത്തിൽ പ്രവേശിക്കുവാനുള്ള പ്രോട്ടോകോൾ തയാറാക്കി വരികയാണ്. ജനറൽ കൗൺസിൽ മീറ്റിംഗ് കൂടുന്നത് സംബന്ധിച്ചുള്ള നോട്ടീസ് എല്ലാ അംഗസംഘടനകളിലെ പ്രതിനിധികൾക്കും അയച്ചുനൽകിയിട്ടുണ്ട്.ഉചിതമായ തീരുമാനമെടുത്തുകൊണ്ട് ഫൊക്കാന എന്ന മഹത്തായ ജനാതിപത്യ പ്രസ്ഥാനത്തിന്റെ അടിത്തറ…

FIA to Make History by Hoisting the Indian Tricolor to Celebrate India’s 74th Independence Day at Times Square

The Federation of Indian Associations (FIA) of the tri-state area of New York, New Jersey and Connecticut (FIA Tristate), will be creating history on August 15, 2020 by hosting the first ever flag hoisting ceremony at Times Square in New York City, to commemorate India’s 74th Independence Day. It will be the first time ever that India’s tricolor will be unfurled at the iconic venue in all its glory. Consul General of India in New York, Randhir Jaiswal, will be the Guest of Honor at the prestigious event. This year’s…

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം മാധ്യമ സംരംഭകൻ ജിമ്മി ലായ് അറസ്റ്റിലായി

ഹോങ്കോംഗ്: ഹോങ്കോങ്ങിലെ മാധ്യമ പ്രവർത്തകനായ 72 കാരനായ ജിമ്മി ലായി തിങ്കളാഴ്ച അറസ്റ്റിലായതായി സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് ശേഷം ഹോങ്കോങ്ങിൽ ചൈന നടപ്പാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം നടന്ന ഹൈ പ്രൊഫൈല്‍ അറസ്റ്റാണിത്. വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ടിലാണ് ജിമ്മി ലൈയെ ഇത്തവണ അറസ്റ്റ് ചെയ്തതെന്ന് മാർക്ക് സിമോൺ ട്വിറ്ററിൽ കുറിച്ചു. ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്ന് സംശയിച്ച് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അറസ്റ്റിലായവരുടെ പേരുകളുടെ വിശദാംശങ്ങൾ പ്രസ്താവനയിൽ നൽകിയിട്ടില്ലെന്നും ഹോങ്കോംഗ് പോലീസ് പറഞ്ഞു. ജനപ്രിയ ടേബിൾ ആൻഡ്രോയിഡ് ‘ആപ്പിൾ ഡെയ്‌ലി’യുടെ ഉടമയായ ലായ്, ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചൈനയുടെ സ്വേച്ഛാധിപത്യ ഭരണത്തെ നിരന്തരം വിമർശിക്കുകയും ചെയ്തിരുന്ന ഹോങ്കോങ്ങിലെ ഒരു പ്രമുഖ വ്യക്തിയാണ്. ലായുടെയും മകന്റെയും വീടുകളിലും ‘നെക്സ് ഡിജിറ്റൽ’ എന്ന മാധ്യമ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ വീടുകളിലും പോലീസ് തിരച്ചിൽ നടത്തിയതായി…

അമേരിക്കയില്‍ കൊവിഡ്-19 ബാധിതര്‍ 50 ലക്ഷം കവിഞ്ഞു

വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 5 മില്യൺ (50 ലക്ഷം) കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ സ്ഥിതി വിവരകണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പതിനേഴു ദിവസത്തിനു മുന്പ് 4 മില്യൺ ആയിരുന്നതാണ് ഇപ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അഞ്ചു മില്യൺ കവിഞ്ഞിരിക്കുന്നത്. 50,00,603 കോവിഡ് കേസുകളും 16,2441 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കലിഫോർണിയ, ഫ്ലോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്ത് ഇത്തരത്തിൽ സംഭവിച്ചത് യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ അന്പരപ്പിച്ചിരിക്കുകയാണ്. കൊറോണ വ്യാപനം തടയുന്നതിൽ അമേരിക്കൻ ഗവൺമെന്‍റ് പരാജയപ്പെട്ടുവോ എന്നതാണ് ഇപ്പോൾ അവർ ഉന്നയിക്കുന്ന സംശയം.