അമേരിക്കൻ മലയാളികൾ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പരിപാടിയിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും നൽകിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ജാതിമത വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് പോരാടിയ സമര സേനാനികളുടെ പ്രവർത്തനഫലം രുചിക്കുന്ന പുതുതലമുറ, സ്വാതന്ത്ര്യത്തിന്റെ മൂല്യവും ആത്മാവും നിലനിർത്താൻ പ്രയത്നിക്കേണ്ടതാണ്. മതനിരപേക്ഷതയും സമഭാവനയും അടിസ്ഥാനമാക്കിയ മഹത്തായ ഭരണഘടനയുള്ള രാഷ്ട്രത്തിന്റെ സ്വത്വവും ജനങ്ങളുടെ പരസ്പര വിശ്വാസവും ഐക്യവും നിലനിർത്തുവാൻ എല്ലാവരും പരിശ്രമിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ,സാമ്പത്തിക, ആരോഗ്യ മേഖലകളിലെ വളർച്ചയിൽ അമേരിക്കൻ സർക്കാരിന്റേയും അമേരിക്കൻ ഇന്ത്യക്കാരുടെയും പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു. അതിഥിയെ ഡോ. ഷാനവാസ് പരിചയപ്പെടുത്തി. യു. എ. നസീർ, നന്മ കാനഡ പ്രസിഡന്റ് മുസ്‌തഫ കെ.പി എന്നിവർ…

തങ്കമ്മ സൈമണ്‍ (80) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ആല്‍ബര്‍ട്സണ്‍ (ന്യൂയോര്‍ക്ക്): പത്തനാപുരം പൊയ്കയില്‍ കുടുംബാംഗം പി.വി. സൈമന്റെ ഭാര്യ തങ്കമ്മ സൈമണ്‍ (80) ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്സണില്‍ നിര്യാതയായി. തലവടി മൂലയ്ക്കല്‍ കുടുംബാംഗം പരേതരായ എം.ഒ. മാത്യുവിന്റെയും (മാത്യു സാര്‍) മറിയാമ്മ മാത്യുവിന്റെയും പുത്രിയാണ്. മക്കള്‍: ഷേര്‍ളി ഡിന്‍സില്‍, ഷൈന്‍ പൗലോസ്, എല്‍വിന്‍ സൈമണ്‍, ലോറൈന്‍ ജോണ്‍. മരുമക്കള്‍: ഡിന്‍സില്‍ ജോര്‍ജ്, രാജു പൗലോസ്, നിഷ സൈമണ്‍, അരുണ്‍ ജോണ്‍. കൊച്ചുമക്കള്‍: ജാക്വലിന്‍, കെയ്റ്റ്‌ലിന്‍, ആരന്‍ ഡിന്‍സില്‍. കൊച്ചുമകളുടെ ഭര്‍ത്താവ് ബ്രയന്‍ വര്‍ഗീസ്; മൈക്കല്‍, അലിസന്‍ പൗലോസ് പ്രെസ്റ്റണ്‍ സൈമണ്‍; അനലീസ് ജി. ജോണ്‍, ഓഡ്രി ജി. ജോണ്‍ പൊതുദര്‍ശനം: ആഗസ്റ്റ് 21 വെള്ളിയാഴ്ച. സംസ്‌കാരം: ആഗസ്റ്റ് 22 ശനിയാഴ്ച. വിവരങ്ങള്‍ക്ക്: ഡിന്‍സില്‍ ജോര്‍ജ് 516 637 4969

ഡമോക്രാറ്റിക്‌ പാർട്ടിയുടെ സംഭാവന

ഡമോക്രാറ്റുകളെ രാജ്യദ്രോഹികളായി ചിത്രികരിക്കുന്ന നിരവധി പുതുതലമുറക്കാരായ മലയാളികൾ ഈ അടുത്ത കാലത്തു വലിയ മാറ്റമുണ്ടാക്കും എന്ന മുദ്രാവാക്യവുമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് ഇറങ്ങിയിട്ടുണ്ട്. അവരെ കുറച്ചുകാണുകയല്ല ഞാൻ ഇവിടെ. ഏതു മനുഷ്യനും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയമാണ് ശരി എന്ന് ചിന്തിക്കുന്ന അത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ വർഗ്ഗിയ വാദികളേക്കാൾ ഭീകരരാണ്. അത് ഡമോക്രാറ്റുകൾ ആണെങ്കിലും ശരി. ഞാൻ ഇതൊക്കെ പറയുമ്പോഴും ഡമോക്രാറ്റുകൾ അന്ന് എങ്ങനെ ആയിരുന്നു എന്നതിലല്ല ഇന്ന് എങ്ങനെ ആയിരിക്കുന്നു എന്നതിലാണ് കാര്യം. പഴയതിന്റെ ഒരു കണികപോലും ഇന്നുള്ള നേതൃത്വനിരയിൽ ഉള്ളവരുടെ അടുത്തു കാണുവാൻ സാധിക്കില്ല. പാരമ്പര്യ വാദം അതുകൊണ്ടുതന്നെ ഇന്ന് വിലപ്പോവില്ല. അമേരിക്കയിൽ രണ്ടു പ്രമുഖ പാർട്ടികളും അവരുടേതായ സംഭാവനകൾ അമേരിക്കയുടെ വികസനത്തിനും വളർച്ചക്കും നൽകിയിട്ടുണ്ട്. ഡെമോക്രറ്റുകൾ നൽകിയ ചില സംഭാവനകൾ നമുക്കൊന്ന് പരിശോധിക്കാം. അത് പറയുമ്പോൾ തന്നെ ഇന്ന് നാം…

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചിരി ഒരു ഔഷധം

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ ഓഗസ്റ്റ് മാസ സമ്മേളനം 9 -ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സ് കോളിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. ആദ്യമായി മലയാളം സൊസൈറ്റിയിലെ അംഗങ്ങള്‍ ഏറ്റവും പുതുതായി എഴുതിയ പുസ്തകങ്ങളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി. നൈനാന്‍ മാത്തുള്ള അദ്ദേഹത്തിന്‍റെ വെളിപ്പാടുപുസ്തക വ്യാഖ്യാനവും ജോണ്‍ കുന്തറ അദ്ദേഹത്തിന്‍റെ “Stories Appa Told” എന്ന ഇംഗ്ലീഷ് പുസ്തകവും. ‘മിഷനറിമാര്‍ മലയാളത്തിന്‍റെ വളര്‍ത്തച്ഛന്മാര്‍’ എന്ന വിഷയം മണ്ണിക്കരോട്ടും ‘ചിരി ഒരു ഔഷധം’ എന്ന വിഷയം സുകുമാരന്‍ നായരും അവതരിപ്പിച്ചു. എ.സി. ജോര്‍ജായിരുന്നു മോഡറേറ്റര്‍. സംസ്ക്കാരത്തിന്‍റെ സര്‍വ്വതോന്മുഖമായ വികാസത്തിന് ഭാഷയുടെ അനസ്യൂതമായ വളര്‍ച്ച അനിവാര്യമാണ് എന്ന ആമുഖത്തോടെയാണ് മണ്ണിക്കരോട്ട് വിഷയം അവതരിപ്പിച്ചത്. ജാതിയും മതവും തീണ്ടലും തൊടീലുമൊക്കെ കൂടാതെ വികലമായ ഭാഷയും ചേര്‍ന്ന് സൃഷ്ടിച്ച കലുഷിതമായ…

പ്രണയം (കവിത)

മാനത്തെ മണിക്കുയിലെ നിന്റെ മനസ്സിന്റെ അകതാരിൽ ആരാണ്.. എന്നും ..ആരാണ്. മുറ്റത്തെ തരിമണലിൽ നിന്റെ പെരുവിരൽ തുമ്പിനാൽ കളമെഴുതി നീ …. കളമെഴുതി. തൊടിയിലെ മാഞ്ചുവട്ടിൽ നിന്റെ കരിവള കിലുക്കം കാത്തു നിന്നു ഞാൻ കാത്തു നിന്നു. വെയിലേറ്റ് തിളങ്ങുന്നൊരാ പൊയ്കതൻ തീരത്തു നിന്നെ ഞാൻ കാത്തു നിന്നു ഞാൻ ..കാത്തു നിന്നു . നീല നിലാവിന്റെ നീലിമയിൽ നിൻ കരിമിഴി കണ്ണുകൾ നിറഞ്ഞിരുന്നോ നിറഞ്ഞിരുന്നോ !? നിറ സന്ധ്യയിൽ നിന്റെ തിരു നെറ്റിയിൽ നറു ചന്ദനം ഞാൻ തൊടുവിച്ചില്ലേ ഞാൻ തൊടുവിച്ചില്ലേ. ദീപാരാധന കഴിയും നേരം നിന്റെ കാർകൂന്തൽ കെട്ടിൽ ഞാൻ അണിയിച്ചില്ലേ തുളസിപ്പൂവ് .. അണിയിച്ചില്ലേ നിന്റെ യീ കവിളിണ ചുവന്നതെന്തേ നിത്യം കാമുക ചുംബനം കളം വരച്ചോ..നിന്നിൽ കളം വരച്ചോ . ആരോരും അറിയാതെ പ്രാണസഖീ നിന്നെയെൻ മനസ്സിന്റെ അകതാരിൽ കുടിയിരുത്തി ഞാൻ…

മണ്ണകം (കവിത)

മണ്ണിൽ പിറന്നോരു മണ്ണിന്റെ മക്കളെ മണ്ണിട്ടുമൂടി കെടുത്തിടാമോ … മലയിടിഞ്ഞാർത്തലച്ചെത്തീലയങ്ങളിൽ – മാത്രയിടയിലാ രാത്രി ചോദിച്ചതെത്ര ജീവൻ!! കാലം കുറുക്കിക്കുരിക്കിയടച്ച ലയങ്ങളിൽ കാലഭൈരവൻ തീർത്തശൂന്യദൈന്യതമാത്രം! കരൾ കൊത്തിപ്പറിക്കും കാഴ്ചകൾക്കപ്പുറം കരുതലായ് ഇനിയെന്തുണ്ട് ബാക്കി …

നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യര്‍ ആണെന്ന് റിപ്പോര്‍ട്ട്. സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപേ സ്വപ്ന സുരേഷ് ലോക്കറുകൾ തുറന്നതായി സ്ഥിരീകരണം. 2018 നവംബറിലായിരുന്നു സ്വപ്ന ആദ്യമായി ലോക്കർ തുറന്നത്. എന്നാൽ സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈയിലാണ്. ഈ ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു. എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് നിഗമനം. അതേസമയം ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. ഇടപാടിലെ വേണുഗോപാലിന്റെ പങ്ക് അന്വേഷണ പരിധിയിൽ ഉണ്ട്. എന്നാൽ സ്വപ്നയുടെ ഇടപാടുകളിൽ…

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ച് എന്‍ ഐ എ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: യു എ ഇയുടെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജന്‍സി (എന്‍ ഐ എ) മുഖ്യമന്ത്രി പിണറായി വിജയന്‍ 2018-ല്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മിനസ്സോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി പോയത്. 2018 ആഗസ്റ്റ് 19ന് പരിശോധന തുടങ്ങി. അമേരിക്കന്‍ മലയാളി ദേശീയ സംഘടനകളുടെ കണ്‍‌വന്‍ഷനുകളില്‍ പങ്കെടുക്കാനും, ബാള്‍ട്ടിമൂറിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനവും അതോടൊപ്പം നടത്തി. അതിനു മുന്‍പ് ജൂലൈയില്‍ 13 ദിവസം അദ്ദേഹം അമേരിക്കയിലുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന സ്ഥാപനമാണിത്. ഇതിനു മുന്‍പ് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന…

ഇടുക്കി മണ്ണിടിച്ചിൽ: പെട്ടിമുടിയിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണസംഖ്യ 58 ആയി ഉയർന്നു, 12 പേരെ ഇപ്പോഴും കാണ്മാനില്ല

ഇടുക്കി: മുന്നാറിനടുത്തുള്ള രാജമലയിലെ പെട്ടിമുടി സെറ്റിൽമെന്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഞായറാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഞായറാഴ്ച കണ്ടെടുത്ത രണ്ട് മൃതദേഹങ്ങളിലൊന്ന് ചിന്നത്തായ് (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹങ്ങളാണ്. ‘സിമൻറ് പാലത്തിന്’ സമീപമുള്ള ചരൽ ബാങ്കിൽ നിന്നാണ് (സിമൻറ് ബ്രിഡ്ജ്, പ്രദേശത്തെ ഒരു പ്രധാന അടയാളമാണ്) മൃതദേഹങ്ങൾ കണ്ടെടുത്തത്. ഓഗസ്റ്റ് 6 ന് രാത്രിയിൽ തേയിലത്തൊഴിലാളികളുടെ വാസസ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ 12 പേരെ കൂടി കാണാതായിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സംഘവും തിരച്ചിൽ തുടരുകയാണ്.

കോവിഡ്-19: സംസ്ഥാനത്ത് 1,569 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ആകെ കേസുകളുടെ എണ്ണം 41,277 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 ബാധയേറ്റവര്‍ 1,569 ആയി ഉയര്‍ന്നു. ഇതുവരെയുള്ള കേസുകളിൽ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർദ്ധനവാണ് ഇത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകള്‍ 41,277 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 1,304 പേര്‍ രോഗവിമുക്തരായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കേസുകളിൽ 1,354 പേർ (86%) പ്രാദേശികമായി അണുബാധയേറ്റവരാണ്. വെള്ളിയാഴ്ച രോഗ ബാധയേറ്റ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 27 ആയിരുന്നു. 86 കേസുകളിൽ എപ്പിഡെമോളജിക്കൽ ലിങ്ക് സ്ഥാപിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം രോഗവിമുക്തി നേടിയവര്‍ (424), തിരുവനന്തപുരം (199), കോഴിക്കോട് (111). സംസ്ഥാനത്ത് 1.55 ലക്ഷം പേർ നിരീക്ഷണത്തിലാണ്. 1.42 ലക്ഷം വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളുമുണ്ട്. ആശുപത്രികളിൽ കഴിയുന്നവര്‍ 12,734 ഉം. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ 1,479 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 14,094 പേർ കോവിഡ് -19 ചികിത്സയിലാണ്.…