ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ സ്വതന്ത്രദിനം ആഘോഷിച്ചു

ബ്രാംപ്ടൻ: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി ഇന്ത്യയുടെ എഴുപതിനാലാമത്തെ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാർ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ ചടങ്ങിൽ പങ്കെടുത്തു. ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ദേശീയ നേതാവായ മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പ്രസാദ് നായർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കാനഡയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ എന്നത് കാലാകാലങ്ങളായി ഇവിടുത്തെ സംഘടനകൾ മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നമായിരുന്നു എന്ന് സദ്ദേഹം പറഞ്ഞു. ഈ ഐക്യവേദി കാലഘട്ടത്തിന്റെ ആവിശ്യമാണ് എന്ന് തിരിച്ചറിഞ്ഞു കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളും അതിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കുചേരുന്നതായി ശ്രീ പ്രസാദ് നായർ പറഞ്ഞു. കാനഡയിലെ ബ്രാംപ്ടൻ മേയർ…

ഭാരതീയ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാല്‍ഗറി: ഭാരതീയ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം കാല്‍ഗറിയില്‍ ആഘോഷിച്ചു.ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് നോളന്‍ ഹില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നാരംഭിച്ച കാര്‍ റാലിയില്‍ എഴുപതില്‍ പരം വാഹനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് 12 മാണിയുടെ കാല്‍ഗറി പ്രയറി വിന്‍ഡ്‌സ് പാര്‍ക്കില്‍ റാലി എത്തി ചേര്‍ന്നതിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ആയി ആദരണീയനായ ആല്‍ബെര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നി ഉല്‍ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ സമൂഹം ആല്‍ബെര്‍ട്ടെയുടെയും ക്യാനഡയുടെയും വികസനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും ആല്‍ബെര്‍ട്ടയുടെ സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും പരാമര്ശിക്കുകയുണ്ടായി. തുടര്‍ന്ന് ആദരണീയ മള്‍ട്ടി കള്‍ച്ചര്‍ മിനിസ്റ്റര്‍ ലീല അഹീര്‍ , കോവിഡ്19 ന്റെ കഠിനമായ കാലഘട്ടത്തില്‍ 133 സംസ്കാരങ്ങളുള്ള ആല്‍ബെര്‍ട്ടയെ നയിക്കുന്ന ജെയ്‌സണ്‍ കെന്നിയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ് സര്‍വീസ്…

ശ്രീരാമനാമ ധ്വനികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ പരിസമാപ്തി

ചിക്കാഗോ: കര്‍ക്കിടകം ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് ഈ വർഷത്തെ പാരായണ-പ്രഭാഷണ യജ്ഞത്തിന് പരിസമാപ്തി ആയത്. ജൂലൈ 16നു ഗീതാ മണ്ഡലം ആചാര്യൻ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച പാരായണ/പ്രഭാഷണ യജ്ഞത്തിൽ, എകലോക വേദാന്ത വിദ്യാലയത്തിന്റെ മുഖ്യ ആചാര്യനും ലോകാരാധ്യനുമായ സ്വാമി മുക്‌തനാന്ദ യതി, ഹിന്ദു ഐക്യവേദിയുടെ സമരാധ്യയായ അധ്യക്ഷ ശ്രീമതി ശശികല ടീച്ചർ, ഭാഗവത ആചാര്യരായ ഡോക്ടർ മണ്ണടി ഹരി, ടി ഉണ്ണികൃഷ്ണ വാര്യർ, ഈ വർഷത്തെ ലവകുശ അവാർഡ് ജേതാക്കളും ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ, ലോകം മുഴുവനുള്ള ഹൈന്ദവ ആധ്യാത്മിക വേദികളിലെ നിറസാന്നിദ്യമായ രാഹുൽ കൂടാളി, ആദി ദേവ് കൂടാളി, നാരായണീയ ആചാര്യൻ ശ്രീ ഹരി…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നിന്നും പി സി മാത്യു ഉൾപ്പെടെ ആറുപേരെ പുറത്താക്കി

ന്യൂയോർക്ക് : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യൂസിനെ സാമ്പത്തിക തിരിമറി നടത്തിയതിനും സുധീർ നമ്പ്യാർ, ഫിലിപ്പ് മാരേറ്റ്, പിന്റോ കണ്ണമ്പള്ളി എന്നിവരെ ന്യൂജേഴ്സി പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനും റീജയനിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനും റോയി മാത്യു, എൽദോ പീറ്റർ എന്നിവരെ ഹൂസ്റ്റൺ പ്രോവിന്സിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും റീജിയൻ ഗ്ലോബൽ നേതൃത്വത്തിനെതിരെയും സംഘടനക്ക് അവമതിപ്പ് ഇണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് പുറത്താക്കിയത്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പേരിൽ ഡോക്യുമെൻററി ഫിലിമിനെന്ന പേരിൽ റീജിയൻ ഭരണസമിതി അറിയാതെ അമേരിക്കയിൽ നിന്നും മിഡിലീസ്റ്റ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയതിനാണ് പിസി മാത്യുവിനെ പുറത്താക്കിയത്. ആഗോളതലത്തിൽ ആറു റീജിയണുകളിലായി 65 പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിലിന് അമേരിക്ക റീജിയനിൽ 13 പ്രൊവിൻസുകളാണ് ഉള്ളത്. അമേരിക്ക റീജിയണിലെ മുഴുവൻ പ്രൊവിൻസുകളും ഗ്ലോബൽ ചെയർമാൻ…

ചൈനയുടെ ഹുവാവേയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രം‌പ് ഭരണകൂടം

വാഷിംഗ്ടൺ: ചൈനയുടെ ഹുവാവേ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ചാരപ്പണിക്ക് ഉപയോഗിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആരോപിക്കുകയും കമ്പനിക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. “അവർ യു എസ്സിനെതിരെ ചാരപ്പണി ചെയ്യുന്നതിനാൽ ഞങ്ങൾക്ക് അവരുടെ ഉപകരണങ്ങൾ അമേരിക്കയിൽ ആവശ്യമില്ല,” ട്രംപ് തിങ്കളാഴ്ച ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. വാണിജ്യ വകുപ്പിന്റെ പുതിയ നിയമങ്ങൾ തിങ്കളാഴ്ച പുറത്തിറക്കിയത് ചിപ്പ് സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഹുവാവേയെ കൂടുതൽ തടയും. യുഎസ് ഉപരോധം കാരണം സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിനായി കമ്പനി പ്രോസസർ ചിപ്പുകൾ തീർന്നിരിക്കുന്നുവെന്നും സ്വന്തം നൂതന ചിപ്പുകളുടെ ഉത്പാദനം നിർത്താൻ നിർബന്ധിതരാകുന്നുവെന്നും ഒരു ഹുവാവേ എക്സിക്യൂട്ടീവ് പറഞ്ഞു. സാങ്കേതിക വിദ്യയെയും സുരക്ഷയെയും സംബന്ധിച്ച യുഎസ്-ചൈനീസ് പിരിമുറുക്കങ്ങളുടെ കേന്ദ്രമാണ് ഹുവാവേ. ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെയും ചൈന ആസ്ഥാനമായുള്ള സന്ദേശമയയ്ക്കൽ സേവനമായ വെചാറ്റിനെയും നിരോധനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ രണ്ടിന്റേയും…

ലെബനൻ സ്‌ഫോടനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറണ്ട്

ബെയ്‌റൂട്ട്: ബെയ്‌റൂട്ട് തുറമുഖത്തു നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ലെബനൻ ജഡ്ജി കസ്റ്റംസ് ഡയറക്ടർ ജനറൽ ബദ്രി ദാഹറിനെതിരെ തിങ്കളാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ജുഡീഷ്യൽ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് നാലിനു നടന്ന സ്ഫോടനത്തിൽ 177 പേർ കൊല്ലപ്പെടുകയും 6,500 പേർക്ക് പരിക്കേൽക്കുകയും തലസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വരുത്തി വെച്ച സംഭവത്തിൽ പത്ത് ദിവസത്തിലേറെയായി ദാഹര്‍ കസ്റ്റഡിയിലായിരുന്നു. ഒരു പോർട്ട്‌സൈഡ് വെയർഹൗസിൽ വർഷങ്ങളായി തീരെ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവായ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് അധികൃതരുടെ അഴിമതിയും അശ്രദ്ധയും കൊണ്ടാണെന്ന് പരക്കെ ആരോപണമുണ്ട്. വാറണ്ട് പുറപ്പെടുവിക്കുന്നതിനുമുമ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജഡ്ജി ഫാഡി സവാൻ നാല് മണിക്കൂർ ദാഹറിനെ ചോദ്യം ചെയ്തതായി ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗികമായി അറസ്റ്റു ചെയ്യുന്നതിന് മുമ്പ് സംശയിക്കപ്പെടുന്നവരെ തടങ്കലിൽ വയ്ക്കാനും ചോദ്യം ചെയ്യാനും ലെബനൻ നിയമം അനുവദിക്കുന്നു.…

Trump says closely following ‘terrible situation’ in Belarus

WASHINGTON (AFP) – President Donald Trump said Monday the United States was following events “very closely” in Belarus, the former Soviet nation where pressure has been building on strongman leader Alexander Lukashenko to step down over a disputed election. Tens of thousands of people have taken to the streets to condemn Lukashenko’s recent election win and a violent crackdown on protesters by riot police. Trump said it was a “terrible situation,” adding: “We will be following it very closely.” Washington has already called for Lukashenko to open talks with civil…

പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് ജസ്‌രാജ് ന്യൂജെഴ്സിയില്‍ അന്തരിച്ചു

ന്യൂജെഴ്സി: ലോകപ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് ജസ്‌രാജ് തിങ്കളാഴ്ച രാവിലെ അമേരിക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 5.15 ന് ന്യൂജേഴ്‌സിയില്‍ മകള്‍ ദുര്‍ഗ ജസ്‌രാജിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഈ വർഷം ജനുവരിയിൽ തന്റെ 90-ാം ജന്മദിനം ആഘോഷിച്ച പണ്ഡിറ്റ് ജസ്‌രാജ് ഏപ്രിൽ 9 ന് ഹനുമാൻ ജയന്തിയെക്കുറിച്ചുള്ള അവസാന അവതരണം ഫേസ്ബുക്ക് ലൈവ് വഴി വാരണാസിയിലെ ശങ്കത്മോചൻ ഹനുമാൻ ക്ഷേത്രത്തിന് നൽകിയിരുന്നു. ശാസ്ത്രീയ സംഗീതം ലളിതവും പൊതുജനങ്ങൾക്ക് എളുപ്പവുമാക്കുക എന്നതായിരുന്നു പണ്ഡിറ്റ് ജസ്‌രാജിന്റെ ഏറ്റവും വലിയ സംഭാവന. അത് അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. ഖിയാൽ ആലാപനത്തിൽ അദ്ദേഹം തുമ്രിയുടെ ഒരു ത്രെഡ് ഇട്ടു, അത് ശ്രോതാക്കളുടെ കാതുകളിൽ ലയിച്ചു. ജസ്രാംഗി രീതിയിലും അദ്ദേഹം പാടാറുണ്ടായിരുന്നു. ഒരു ശാസ്ത്രീയ സംഗീതജ്ഞനായിരുന്നിട്ടും, നവയുഗ സംഗീതത്തോട് അദ്ദേഹം വിമുഖനായിരുന്നില്ല. ലോകമെമ്പാടുമുള്ള സംഗീതം അദ്ദേഹം കേൾക്കുകയും വിലമതിക്കുകയും…

കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കര്‍ഷക കണ്ണീര്‍ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, വനപാലകരുടെ പീഢനത്തിലും, റവന്യൂ വകുപ്പിന്റെ ക്രൂരതയിലും കര്‍ഷകജീവന്‍ നഷ്ടപ്പെടുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന കൃഷിവകുപ്പും കര്‍ഷകരുടെ അന്തകരായി മാറി. കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങളില്‍ നിന്ന് നികുതി പിരിച്ച് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമായി ഒരു ഭരണം നാടിനാവശ്യമുണ്ടോയെന്ന് കര്‍ഷകര്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് പ്രതീക്ഷയേകുന്നു. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ മറവില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിച്ച് അടിച്ചേല്‍പ്പിച്ചുള്ള നീക്കം ഭാവിയില്‍ വലിയ…

കോവിഡ്-19: എല്ലാ പ്രതിരോധങ്ങളും അവഗണിച്ച് ജനങ്ങള്‍, രോഗബാധ അനിയന്ത്രിതമായി തുടരുന്നു

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രതിരോധങ്ങള്‍ അവഗണിച്ച് സംസ്ഥാനത്ത് ജനങ്ങള്‍. ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം പടര്‍ന്നത് 1572 പേര്‍ക്ക്. ഇന്ന് ആകെ 1725 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴാണ് അതില്‍ 1572 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍… തിരുവനന്തപുരം- 435 മലപ്പുറം- 285 തൃശ്ശൂര്‍- 144 പാലക്കാട്- 124 എറണാകുളം- 123 ആലപ്പുഴ- 122 കാസര്‍കോട്- 90 കോട്ടയം- 81 കണ്ണൂര്‍- 61 കൊല്ലം- 45 കോഴിക്കോട്- 33 ഇടുക്കി- 14 വയനാട്- 13 പത്തനംതിട്ട- 2 ഇന്ന് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്.…