ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…