ഇട്ട്യേരാ കഥകള്‍ (നര്‍മ്മം)

മഹാബലിയെ ന്യൂയോര്‍ക്കില്‍ ആദ്യമായി വരവേറ്റത് ഇട്ടിരാച്ചനാണ്. ഇട്ടിരാച്ചന്‍ മുറ്റത്ത് അത്തപ്പുവിട്ടു നിന്നപ്പോള്‍ സാക്ഷാല്‍ മാവേലി പ്രത്യക്ഷപ്പെട്ടു. ഉണ്ണിക്കുടവയറും, കൊമ്പന്‍ മീശയും, ഓലക്കുടയുമൊക്കെ പിടിച്ച്, മെതിയടി ചവിട്ടി, സാക്ഷാല്‍ മഹാബലി മുമ്പില്‍ വന്നുനില്‍ക്കുന്നു. മഹാബലിക്ക് ഒരു മാറ്റവുമില്ല. ജരാനരകളില്ല. മുഖം ചന്ദ്രബിംബംപോലെ. ഇട്ടിരാച്ചന്‍ സൂക്ഷിച്ചു നോക്കി. കള്ളന്‍! മുടീം, കൊമ്പം മീശേം ഒക്കെ ഒന്നു കറുത്ത കളറടിച്ച് മിനുക്കീട്ടില്ലേ. അത് ശരിയെന്ന് ഇട്ടിരാച്ചന്‍ കണ്ടുപിടിച്ചു. എങ്ങനെയെന്നോ! കൃതാവിന്റേയും, കൊമ്പംമീശേടേം ഉത്ഭവസ്ഥാനം വെള്ളപൂശിയ നിഴലുകളോടെ സൂക്ഷ്മദൃഷ്ടിയില്‍ ദൃശ്യമാകുന്നു. ങാ അതുപോട്ടെ അല്ലെങ്കി ഇക്കാലത്തു കളറടിക്കാത്തോരാരാ. പക്ഷേ ആ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു, കണ്‍പോളകള്‍ അല്പം തൂങ്ങിയിട്ടില്ലേ. മഹാബലി കള്ളടിച്ച് കിറുങ്ങിയാണോ ഇക്കുറി എത്തീരിക്കുന്നത്. അല്ലെങ്കി, ഈ കൊറോണ കാലത്ത് പാല്‍പായസോം കുടിച്ചോണ്ട് നടന്നിട്ട് എന്താ കാര്യം! മഹാബലിക്ക് മാസ്ക്കില്ല എങ്കിലും ഒരല്പം മാറി നിക്ക്. ഡിസ്റ്റന്‍സെങ്കിലും കീപ്പു ചെയ്യണ്ടേ. ഞാന്‍ മനസ്സില്‍…

Announcement of Unlock 4, know what has been opened since September 1, stop what

In the guidelines issued by the Central Government regarding Unlock 4.0 on Saturday, a huge relief has been given by giving many relaxation in the countrywide restrictions on Kovid-19. Now, where the state will not be able to put a lockdown outside the Containment Zone on its own, the Metro service is going to start in a phased manner from September 7. Announcing Unlock 4.0 on Saturday evening by the Central Government, metro, sports, entertainment, religious, political programs were allowed. However, this order will be effective from 21 September. The central government has…

‘ലവ് ജിഹാദ്’ നിർത്താനുള്ള പദ്ധതി തയ്യാറാക്കാന്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ലഖ്‌നൗ: ലവ് ജിഹാദ് സംഭവങ്ങൾ തടയാൻ പദ്ധതി തയ്യാറാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാൺപൂർ, മീററ്റ്, ലഖിംപൂർ, ഖേരി എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന സംഭവങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നല്‍കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലഖിംപൂർ ഖേരിയിൽ നടന്ന ഒരു സംഭവത്തിൽ യുവതിയെ നിർബന്ധിച്ച് വിവാഹം നടത്തി മത പരിവർത്തനം ചെയ്തുവെന്നതിന് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് അവകാശപ്പെടുന്നു. ലവ് ജിഹാദ് കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വർദ്ധിച്ചുവരികയാണെന്നും അതിനാൽ ഇത്തരം സംഭവങ്ങൾ തടയാൻ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ പറഞ്ഞു. ഇത് ഒരു സാമൂഹിക പ്രശ്നമാണ്. ഗൗരവമായി കാണേണ്ട വിഷയവുമാണ്. പ്രതികൾക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. അതിനായി വേണ്ടിവന്നാല്‍ നിയമ നിര്‍മ്മാണവും…

പാലത്തായി – ഇടത് സർക്കാർ വിചാരണ ചെയ്യപ്പെടും: ജബീന ഇർഷാദ്

പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതി ബിജെപി നേതാവ് പത്മരാജൻ്റെ വക്കാലത്തേറ്റെടുത്തത് പോലെ പെരുമാറുന്ന ഇടത് സർക്കാർ വിചാരണ ചെയ്യപ്പെടുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു. ഒരു ബാലികാ പീഡനക്കേസിൽ വളരെ പ്രധാനപ്പെട്ടതാണ് മെഡിക്കൽ റിപ്പോർട്ട്. ഏറെ സമ്മർദ്ദങ്ങളുണ്ടായപ്പോൾ കഴിഞ്ഞ ജൂലൈ 14ന് പ്രതിയെ അറസ്റ്റ് ചെയ്തതിൻ്റെ 90-ാം ദിവസം പോക്സോ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഈ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വന്നത്. കുട്ടിയുടെ ലൈംഗികാകവയവത്തിന് ക്ഷതം പറ്റിയെന്ന പരാമർശമുള്ള മെഡിക്കൽ റിപ്പോർട്ടാണ് മറച്ചുവെച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാർത്ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അദ്ധ്യാപകൻ അടിക്കാറുണ്ടെന്ന് പരാമർശമുള്ള മറ്റ് പെൺകുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ബാക്കി സാക്ഷികൾ പോലീസും സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെട്ടവരുമാണ്. ഇത്ര ദുർബലമായ കുറ്റപത്രം പോക്സോ ഒഴിവാക്കി സമർപ്പിച്ചത് പ്രതിയെ…

സുദർശൻ ന്യൂസിന്റെ ബ്യൂറോക്രാറ്റിക് ജിഹാദ് പരിപാടി ഡല്‍ഹി ഹൈക്കോടതി നിരോധിച്ചു

ന്യൂഡൽഹി: സുദർശൻ ന്യൂസ് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ചാവങ്കെ അവതരിപ്പിച്ച ‘ബിന്ദാസ് ബോൾ’ ഷോയുടെ വിവാദമായ ‘യുപിഎസ്‌സി ജിഹാദ്’ എപ്പിസോഡിന്റെ പ്രക്ഷേപണം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. വെള്ളിയാഴ്ച ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥികളുടെ അപേക്ഷയിൽ, ജസ്റ്റിസ് നവീൻ ചൗളയുടെ സിംഗിൾ ബെഞ്ച് അടിയന്തര വാദം കേൾക്കലിലാണ് ഈ ഉത്തരവ് നൽകിയത്. യുപി‌എസ്‌സി ജിഹാദ് എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ബ്യൂറോക്രസിയിൽ മുസ്‌ലിംകളിലേക്ക് നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയതായി ചാവങ്കെ ഈ എപ്പിസോഡിന്റെ ട്രെയിലർ ട്വീറ്റ് ചെയ്തു . ബ്യൂറോക്രസിയിൽ ധാരാളം മുസ്‌ലിംകളെ നിയമിക്കുന്നത് ഗൂഢാലോചനയിലാണ് നടക്കുന്നതെന്നും അവർ ഈ ഷോയിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 28 ന് എട്ട് മണിക്ക് ഷോ സംപ്രേഷണം ചെയ്യാനിരുന്നതാണ്. ജാമിയ മില്ലിയ ഇസ്ലാമിയയെയും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളെയും മുസ്‌ലിംകളെയും വലിയ തോതിൽ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ ഇതിൽ…

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വോട്ടർ പട്ടിക തയ്യാറാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താമെന്ന ആശയത്തിലേക്ക് നീങ്ങിയ പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) ഈ മാസം ആദ്യം ലോക്‌സഭ, സംസ്ഥാന സമ്മേളനങ്ങൾ, എല്ലാ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കും ഒരു പൊതു വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി യോഗം ചേർന്നു. ഇതിന്റെ സാധ്യത ചർച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ആഗസ്റ്റ് 13 ന് നടന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി പി കെ മിശ്രയാണ് അദ്ധ്യക്ഷത വഹിച്ചത്. രണ്ട് ഓഫ്ഷനുകള്‍ ചര്‍ച്ചക്ക് വന്നതില്‍ ആർട്ടിക്കിൾ 243-കെ, 243-ഇസഡ് എന്നിവയിൽ ഭരണഘടനാ ഭേദഗതി വരുത്തുക എന്നതായിരുന്നു ആദ്യ ഓപ്ഷൻ. ഇത് രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരേ വോട്ടർ പട്ടിക ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കും. അതേസമയം, രണ്ടാമത്തെ ഓപ്ഷനായി, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും. ഇതിൽ നിന്ന് മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക…

The Community Chest to Toast The Power of Community: Responding to Neighbors in Need

Summary: The Community Chest’s virtual gala on September 16 will raise funds to help nonprofits providing services to neighbors in need experiencing hardships resulting from the COVID-19 pandemic.   (Eastern Bergen County, New Jersey; August 28, 2020) — The Community Chest will toast our community and its volunteers, who have come together during this critical time, at The Power of Community on September 16, 2020.  The Chest, a nonprofit, tax-exempt organization serving eastern Bergen County, New Jersey, holds its virtual gala from 7:00 p.m. to 8:00 p.m. While drinking The Chest’s signature cocktail,…

സാമ്പത്തികസംവരണം-യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പ്രഖ്യാപിക്കണം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവില്‍ വന്ന ഇന്ത്യയിലെ സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംവരണേതരവിഭാഗത്തിനുള്ള സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാരും ഈ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കി ഭരണഘടനാപരമായ ഉത്തരവാദിത്വം വൈകിയാണെങ്കിലും നിറവേറ്റുവാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായും രഹസ്യമായും രംഗത്തുവന്നിരിക്കുന്നത് ദുരൂഹതയുണര്‍ത്തുന്നു. വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ളവരുടെ നിലപാടും പരസ്യപ്രസ്താവനയും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. ഡല്‍ഹിയിലും കേരളത്തിലും വിഭിന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടനാ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും ഇരുട്ടടിയേകുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ജനസംഖ്യയില്‍ ഇടിവുണ്ടായും സാമ്പത്തിക ബുദ്ധിമുട്ടേറിയും ദുര്‍ബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുവാനുള്ള…

ഈ പെണ്ണിടത്തിൽ നിങ്ങൾക്കും സ്ഥാനമുണ്ട്

പാലക്കാട്‌ :വിമൻ ജസ്റ്റിസ് മൂവ്മെന്റ് അംഗത്വ ക്യാമ്പയിൻ ഭാഗമായി മലമ്പുഴ എസ്.പി ലൈനിലെ ഇരുപതോളം സഹോദരിമാരിൽ നിന്നും മെമ്പർഷിപ്പ് അപേക്ഷ സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ആസിയ റസാഖ്, ജില്ലാ കമ്മിറ്റിയംഗം സുമയ്യ, ദുർഗ്ഗാദേവി, ഖൈറുന്നീസ, റജീന എന്നിവർ നേതൃത്വം നൽകി.

എം.എം തമ്പി നിര്യാതനായി

ഡാളസ്: ചെങ്ങന്നൂർ ഇടനാട് മായാലിൽ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമൾ കോട്ടേജിൽ എൻജിനീയർ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അൽ – ഹരീർ യുണൈറ്റഡ് ജനറൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയും, അൽ – ഖദാ കോൺട്രാക്ടിംഗ് കമ്പനി മാനേജരും ആയിരുന്നു. തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലം വരാമണ്ണിൽ മറ്റത്ത് ലോലമ്മ തമ്പിയാണ് ഭാര്യ. ഡാലസിലെ സാമൂഹിക ആത്മീയ മേഖലകളിൽ സാന്നിധ്യമായ മനു പാറേലിന്റെ ഭാര്യ ലീനയുടെ പിതാവാണ്. ലെനി – രഞ്ജൻ (കുവൈറ്റ്), ലിന്റാ – ഡോ.ദീപു (കാനഡ), ഉദയ് – ഷോഡി (കുവൈറ്റ്) എന്നിവരാണ് മറ്റു മക്കൾ. റെനീറ്റ, ലിയ, ജൊഹാൻ, സൈറ, ഇസബേൽ, ഐറിൻ, ഡേവിഡ് എന്നിവർ കൊച്ചുമക്കളും ആണ്. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലാ കറ്റോട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ 682…