ചൊക്ലി (നോവല്‍ – 3)

ആരുമില്ലാത്ത ഏവരേയും പോലെ ചൊക്ലീടെ ജീവിതവും മറ്റുള്ളവരുടെ ഔദാര്യമാരുന്നു…. എപ്പോഴും. ഏറ്റെടുത്തു , ജീവിതം കൊടുത്തു, ചോറും ചായേം എണ്ണേം സോപ്പും കൈയില് വെച്ചുകൊടുത്തു… ഈ കണക്ക് എല്ലാരും പറയും. ചൊക്ളി എന്തൊക്കെ ആര്‍ക്കൊക്കെ ചെയ്തു കൊടുത്തൂന്ന് ആർക്കും ഒരുകാലത്തും തീരേ ഓർമ്മ വരേമില്ല.. പത്തുവയസ്സിൽ കൂടില്ല ചൊക്ളിക്ക്. എന്നാലും പിടിപ്പതു പണീണ്ടായിരുന്നു എന്നും. അറബ് രക്തള്ള മൊയ്തീന്റെ വീട്ടില് തൊഴുത്ത് കഴുകാൻ സഹായിക്കലല്ല, കഴുകല് തന്നെയാണ് പണി. മറിയംബിയല്ല, മൊയ്തീനാണ് പണി ചെയ്യിക്കണത്. പിന്നെ മുറ്റടിക്കണം. വീടിന്റെ നാലു വശോം ശൊങ്കനായിട്ട് അടിക്കണം. പക്ഷേ, മറിയംബി നല്ല ഒന്നാം ക്ളാസ്സ് ചായ കൊടുക്കും. വെട്ടിയാ മുറിയാത്ത ഉശിരൻ ചായ. നല്ലോണം പാലും ഒരച്ച് ശർക്കരയും ചേർത്ത് ഒരു കുടുവൻ കോപ്പ നികക്കെ. പിന്നെ വലിയ കുറ്റി പുട്ടും കൊടുക്കും. അല്ലെങ്കിൽ പിഞ്ഞാണം നിറയേ കപ്പ പുഴുങ്ങീത്.…

വില്ലേജ് ഓഫീസിലെ ദേവാധി ദേവന്‍

പ്രവാസിയായ അജിത് കുമാര്‍ വില്ലജ് ഓഫീസിന്റ വരാന്തയില്‍ വസ്തുക്കളുടെ കരമടക്കാന്‍ നില്‍ക്കുമ്പോഴാണ് ഒരു നിഴല്‍പോലെ വില്ലേജ് ഓഫീസര്‍ ദേവരാജന്‍ അകത്തേക്ക് പോയത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പേരിലുള്ള വീടും വസ്തുക്കളും മക്കളുടെ പേരില്‍കൂട്ടാനെത്തിയപ്പോള്‍ ഇദ്ദേഹം ഓഫീസ് ക്ലര്‍ക്കായിരിന്നു. ഒന്നിലധികം ജീവനക്കാരുള്ള ഓഫീസില്‍ ഏറ്റവും കൂടുതല്‍ തിരക്ക് കണ്ട ത് കരമടക്കുന്നവര്‍ക്ക് കാശു വാങ്ങി രസീത് കൊടുക്കുന്നതാണ്. അകത്തൊരാള്‍ എന്തിനുവേണ്ടിയോ ഉച്ചത്തില്‍ സംസാരിക്കുന്നത് പുറത്തു് കേള്‍ക്കാം. അകത്തേക്ക് കയറി നിന്നു. മേശപ്പുറത്തുള്ള തടിച്ച ബുക്കുകള്‍ നല്ലൊരു കാഴ്ചയാണ്. ഈ ബുക്കുകളില്‍ പഞ്ചായത്തിലെ എല്ലാം വസ്തുക്കളുടെ ഭുമിശാസ്ത്രമുണ്ട്. ഇതൊക്കെ തീപിടിച്ചോ, വെള്ളപ്പൊക്കത്തിലോ നഷ്ടപ്പെട്ടാല്‍ ഇവര്‍ എന്ത് ചെയ്യും? സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തെന്ന് മേനി പറയുന്നവര്‍ ഇതൊക്കെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാക്കിക്കൂടെ? ഓഫീസിന്റെയൊരു കോണില്‍ അംഗവൈകല്യം ബാധിച്ചൊരു കസേര പൊടി പിടിച്ചിരിക്കുന്നു. സന്തോഷം മാഞ്ഞുപോയ ആ ദിവസത്തെ അജിത് ഓര്‍ത്തെടുത്തു.…

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബര്‍ 17 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഇടവക മിഷൻ കൺവെൻഷൻ ഈ വർഷം സെപ്തംബര്‍ 17 മുതൽ 19 വരെ (വ്യാഴം മുതൽ ശനി വരെ) ട്രിനിറ്റി മാർതോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് യോഗങ്ങൾ ആരംഭിക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ പി.വി. ജോൺ (ഫാമിലി ക്രിസ്ത്യൻ കൗൺസിലർ,ഡാളസ്) പി.എസ് .തോമസ് (ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ മുൻ ജനറൽ സെക്രട്ടറി) ഡോ. ജോർജ് ചെറിയാൻ ( മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി) എന്നിവർ കൺവൻഷൻ യോഗങ്ങൾക്കു നേതൃത്വം നൽകും. ദാനിയേലിന്റെ പുസ്തകം 3 : 17 -18 ആധാരമാക്കി “The Resilience Faith” (അചഞ്ചല വിശ്വാസം) എന്നുള്ളതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം. കൺവൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിക്കും കൺവെൻഷന്റെ തല്സമയ…

കോണ്‍സല്‍ ജനറല്‍ അമിത് കുമാറിന് സ്വീകരണം നല്‍കി

ഷിക്കാഗോ: പുതുതായി ചാര്‍ജെടുത്ത കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അമിത് കുമാറിന് ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (എഫ്.ഐ.എ) ബോര്‍ഡ് ഓഫ് ട്രസ്റ്റിയും, മുന്‍ പ്രസിഡന്റുമായ കീര്‍ത്തി കുമാര്‍ റാവൂരിയുടേയും നേതൃത്വത്തില്‍ ഷിക്കാഗോയിലുള്ള കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ വച്ചു സ്വീകരണം നല്‍കി. അമിത് കുമാര്‍ കാണ്‍പൂര്‍ ഐഐടിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ഐഎഫ്എസ് ലഭിച്ചു. ഷിക്കാഗോ കോണ്‍സുലേറ്റില്‍ എത്തുന്നതിനു മുമ്പ് ബെയ്ജിംഗ്, ബെര്‍ലിന്‍, യുണൈറ്റഡ് നേഷന്‍സ്- ന്യൂയോര്‍ക്ക്, എംബസി ഓഫ് ഇന്ത്യ- വാഷിംഗ്ടണ് ഡി.സി എന്നിവിടങ്ങളില്‍ ഡിപ്ലോമാറ്റ് ആയി ജോലി നോക്കിയിട്ടുണ്ട്. ഷിക്കാഗോ കോണ്‍സുലേറ്റിന്റെ ചുമതലയില്‍ ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മിഷിഗണ്‍, മിനസോട്ട, മിസോറി, നോര്‍ത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ വരും. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ വിവിധ ഇന്ത്യന്‍ സംഘടനകളുടെ…

ഈ വര്‍ഷത്തെ കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി

കൊളംബസ്, ഒഹായോ: സെന്റ് മേരീസ് സിറോ മലബാര്‍ മിഷന്‍ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷത്തെ കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു. കോവിഡ് 19 സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിച്ചുകൊണ്ട് ഈ ടൂര്‍ണമെന്റ് നടത്തുവാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് ഈ ഒരു തീരുമാനം എടുത്തതെന്ന് സി എന്‍ സി സംഘാടക സമിതി അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 2021 മുതല്‍ കൊളംബസ് നസ്രാണി കപ്പ് ടൂര്‍ണമെന്റ് വിജയകരമായി പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ പകര്‍ച്ചവ്യാധി ബാധിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. എല്ലാം സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Russia’s opposition leader Alexey Navalny comes out of coma: hospital

The German hospital, which is treating Russian opposition leader Alexei Navalny, said he has come out of coma and is now reacting. Navalny, a critic of the Russian president and exposing corruption cases, fell ill on a flight to Moscow last month and was admitted to a hospital in Siberia’s city of Omsk. Navalny was sent to Germany for treatment on 22 August. He has since been in a hospital in Berlin. The German authorities claimed that he had been poisoned. Berlin’s Cherite Hospital said Monday that Navalny’s condition had improved further, after…

Sexless, ugly and … Ex-US President Nixon’s very disgusting and dirty things about Indian women, revealed by tape

Recently, White House tapes made public after being out of the purview of the secrecy law revealed that former US President Richard Nixon is talking about Indians with great disregard and that he and his National Security Advisor How did Henry Kissinger’s bigotry affect America’s policies towards India and South Asia while he was president. In the New York Times, Professor Gary Bass of Princeton University wrote, “While Americans are struggling with racism and power problems, recently made White House tapes made by President Richard M. Nixon and his National Security…

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച മുതൽ ആരംഭിക്കും, യന്ത്രങ്ങൾ എത്തി

അയോദ്ധ്യയിലെ രാമ ജന്മഭൂമി സൈറ്റിൽ ചൊവ്വാഴ്ച മുതൽ അടിത്തറ കുഴിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നീപേന്ദ്ര മിശ്ര തിങ്കളാഴ്ച ലഖ്‌നൗവിലെത്തി. അതിനുശേഷം അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 100 അടി വരെ ആഴത്തിൽ കിണറുകൾ കുഴിച്ച രണ്ട് യന്ത്രങ്ങൾ ഞായറാഴ്ച രാമ ജന്മഭൂമി കാമ്പസിലെത്തി. കാൺപൂരിൽ നിന്നുള്ള കസഗ്രാൻഡ് യന്ത്രമാണ് അടിസ്ഥാനം ഖനനം ചെയ്യുന്നത്. ഈ യന്ത്രം സ്തംഭത്തിന്റെ അടിത്തറ കുഴിക്കും. ഏകദേശം 200 മീറ്റർ താഴ്ചയിലേക്കാണ് ഈ ഖനനം നടത്തേണ്ടത്. ഈ ജോലിക്കായി ചില യന്ത്രങ്ങൾ ഉടൻ തന്നെ അയോദ്ധ്യയിൽ എത്തും. ലാർസൻ & ടൂബ്രോ (എൽ ആൻഡ് ടി) എഞ്ചിനീയർമാർ തിങ്കളാഴ്ചയും ഈ യന്ത്രങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ക്യാമ്പസിലെമ്പാടും 1200 സ്ഥലങ്ങളിൽ പൈലിംഗ് നടക്കും. ഗേറ്റ് നമ്പർ മൂന്നിലെ രാമജന്മഭൂമി സമുച്ചയത്തിൽ നിന്ന്…

ഇന്ത്യൻ സൈന്യം എൽ‌എസി കടന്ന് പട്രോളിംഗ് നടത്തിയെന്ന് ചൈന

കഴിഞ്ഞ മൂന്നര മാസമായി ഇന്ത്യ-ചൈന സൈനികർ തമ്മിൽ അതിര്‍ത്തിയില്‍ വെടിവയ്പ്പുകള്‍ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ സൈന്യം പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് വെടിയുതിർത്തതായി ചൈനീസ് സൈന്യം അവകാശപ്പെട്ടു. എന്നല്‍, ഇന്ത്യൻ സൈന്യത്തിൽ നിന്നോ ഇന്ത്യാ സർക്കാരിൽ നിന്നോ ചൈനീസ് അവകാശവാദത്തെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ചൈനീസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ സൈനികരുടെ അപകടത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. ഇന്ത്യൻ സൈന്യം വെടിവച്ചതായി ചൈന അവകാശപ്പെടുന്നത് ഇതാദ്യമാണ്. ചൈനയുടെ അവകാശവാദം ശരിയാണെങ്കിൽ, 1975 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ശക്തികൾക്കിടയിൽ എൽ‌എസിക്ക് നേരെ വെടിവയ്പ്പ് നടന്നത്. ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഉണ്ടായിരുന്നിട്ടും ഇരുവശത്തുനിന്നും വെടിവയ്പ്പ് ഉണ്ടായില്ല. തങ്ങളുടെ സൈന്യം എൽ‌എസി ലംഘിച്ചിട്ടില്ലെന്നും നിലവിലെ സംഘർഷാവസ്ഥ ചൈനീസ് സൈന്യത്തെ പാങ്കോംഗ് തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സൈനിക നടപടിയെ പ്രകോപിപ്പിക്കുന്നതിനെക്കുറിച്ചാണെന്നും…

കമലാ ഹാരിസിനെതിരെ ട്രംപ് കടന്നാക്രമണത്തിനു തയ്യാറെടുക്കുന്നു

ഡെമോക്രറ്റുകളുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബൈഡനെ തീർത്തും അവഗണിച്ചുകൊണ്ട് കമലാ ഹാരിസിനെ അങ്ങേയറ്റം ലിബറലായി ചിത്രികരിച്ചുകൊണ്ടു ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണം ശക്‌തിപ്പെടുത്തുന്നു. തനി നാടൻ ഭാഷയിൽ പറഞ്ഞാൽ കമല ഹാരിസിനു ഇനി ട്രംപിൽ നിന്നും പൊടി പൂരമായിരിക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ എതിരാളികളെ പരിഹസിക്കുന്നതിലും തന്നെ എതിർക്കുന്നവരിൽ ശത്രുത വളർത്തുന്നതിലും വളരെ മികവ് പുലർത്തുന്നയാളാണ് – പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യക്കെതിരെ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രം “ഡിവൈഡ് ആൻഡ് റൂൾ” അഥവാ വിഭജിച്ചു ഭരിക്കുക എന്നതായിരുന്നുവല്ലോ. അതുതന്നെയാണ് ട്രംപ് തന്നെ ആവനാഴിയിൽ നിന്നും പൊടിതട്ടിയെടുത്ത് വീണ്ടും പ്രയോഗിക്കാൻ പോകുന്ന അടുത്ത തന്ത്രം. ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡനെ തീർത്തും അവഗണിച്ചുകൊണ്ട് കമലാ ഹാരിസിനെ കടന്നാക്രമിച്ചു അവർ തമ്മിൽ വിഭജനം സൃഷ്ടിക്കാനുള്ള വഴികളിൽ അവർ ഗവേഷണം നടത്തിവരുന്നു. ബൈഡൻ തിരിച്ചു പിടിക്കും എന്ന് പ്രതീക്ഷിക്കുന്ന തൊഴിലാളിവർഗ്ഗ…