ഇസ്രയേലുമായുള്ള സമാധാന കരാര്‍: യു എ ഇയും ബഹ്റൈനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍

ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ സാന്നിധ്യത്തില്‍ ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പിട്ട യു എ ഇയും ബഹ്റൈനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ മുഖ്യ വിദേശ നയ ഉപദേഷ്ടാവ് അലി അക്ബർ വെലായതി അഭിപ്രായപ്പെട്ടു. ബുധനാഴ്ച വീഡിയോ കോൺഫറൻസിലൂടെ നടന്ന ലോക ഇസ്ലാമിക ഉച്ചകോടിയുടെ 13-ാമത് യോഗത്തിലാണ് അലി അക്ബർ വേലയതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കോണ്‍ഫറന്‍സില്‍ 50 ഓളം മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇസ്രയേലും രണ്ട് അറബ് രാജ്യങ്ങളും തമ്മില്‍ അടുത്തിടെ ബന്ധം സാധാരണ നിലയിലാക്കിയതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് സമ്മേളനം നടന്നത്. ചില അറബ് രാജ്യങ്ങളും സയണിസ്റ്റ് ഭരണകൂടവും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് “ക്ഷുദ്രകരമായ പദ്ധതി” യാണെന്നും, “ഈ നൂറ്റാണ്ടിന്റെ സുപ്രധാന കരാർ” നടപ്പാക്കുന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും വെലയതി അപലപിച്ചു. “ദിവ്യ…

നടുമുറ്റം തൈവിതരണം സമാപിച്ചു

കാലാവസ്ഥാ മാറ്റം ആരംഭിച്ചതതോടെ ഖത്തറിലെ വനിതാ കൂട്ടായ്മയായ കള്‍ച്ചറല്‍ ഫോറം നടുമുറ്റം പച്ചക്കറി വിളകളുടെ തൈവിതരണം വിവിധ ഏരിയകളിൽ ആരംഭിച്ചു. സ്ത്രീകളുടെ ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തി ആവശ്യമായ പച്ചക്കറി വിളകൾ സ്വയം ഉൽപാദിപ്പിക്കുക എന്നതാണ് ഇതിലൂടെ നടുമുറ്റം ലക്ഷ്യം വെക്കുന്നത്. വനിതകൾ ആവേശത്തോടെ ഏറ്റെടുക്കാറുള്ള തൈവിതരണം എല്ലാ വർഷവും നടത്താറുണ്ട്. പുത്തൻ കൃഷിരീതിയുടെ പാഠങ്ങൾ പകർന്ന് നൽകുന്ന ക്ലാസ്സുകളും തൈവിതരണത്തോടൊപ്പം സംഘടിപ്പിച്ചു. മാമുറ, മദീന ഖലീഫ, ഐൻ ഖാലിദ്, വക്ര, വുകൈർ, ദോഹ, ഖോർ, മത്താർ ഖദീം എന്നീ ഏരിയകളിൽ വിപുലമായി തൈവിതരണം നടത്തി. സിമി പോൾ, നജ്മ നസിർ, മോന ഹലീമ, സജ്‌ന നജീം, മുഹ്സിന ശരീഫ് എന്നിവർ പ്രവാസലോകത്തെ കൃഷിരീതികളെ കുറിച്ച് വിവിധ ഏരിയകളിൽ ക്ലാസ്സ്‌ എടുത്തു. കൾച്ചറൽ ഫോറം സംസഥാന സമിതി അംഗവും, നടുമുറ്റം അസിസ്റ്റന്റ് കോർഡിനേറ്ററുമായ റുബീന മുഹമ്മദ് കുഞ്ഞിയുടെ…

വഴിയോര കച്ചവടക്കാർക്കെതിരെ അതിക്രമം; എഫ് ഐ ടി യു പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പാലക്കാട്: “വഴിയോര കച്ചവടക്കാർക്കെതിരെ അതിക്രമം, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക” എന്നാവശ്യപ്പെട്ടു കൊണ്ട് വഴിയോര കച്ചവട ക്ഷേമ സമിതി VKKS (FITU) പാലക്കാട് ജില്ലാ കമ്മിറ്റി കോട്ട മൈതാനം അഞ്ച് വിളക്കിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല FITU സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടം എന്നാൽ ജീവിത പ്രതിസന്ധിയിൽ കണ്ണീരു കുടിക്കുന്ന സാധരണക്കാരിൽ ചിലരുടെ അവസാനത്തെ പ്രതീക്ഷയാണ്. അതിനെ തല്ലി ക്കെടുത്താനും ചവിട്ടി പുറത്താക്കാനും ഭരണകൂടവും പോലീസും ശ്രമിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിൽ വഴിയോര കച്ചവട കാരനെ വില്ലന സാധനങ്ങളോടു കൂടി ചവിട്ടി തള്ളിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ തെരുവുകളിൽ നിന്ന് വഴിയോര കച്ചവടക്കാരെ പറിച്ചെറിയാനുള്ള നീക്കം അവസാനിപ്പിക്കണം. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് മുഴുവൻ തൊഴിലാളികളും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.…

സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു; വിമൻ ജസ്റ്റിസ് സെക്രട്ടറിയേറ്റ് ധർണ്ണ വ്യാഴാഴ്ച നടക്കും

സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്റ്റിസ് വ്യാഴാഴ്ച രാവിലെമുതൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിക്കുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്ത്രീക്ക് സുരക്ഷ നൽകാൻ ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങളിൽ തന്നെ ബലാൽസംഗങ്ങളും പീഡനങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമൻ ജസ്റ്റിസിൻെറ ആഭിമുഖ്യത്തിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന സുരക്ഷാ ഭീഷണിക്കും പീഡന വർദ്ധനവിനും കാരണം ഇരകൾക്ക് നീതി നിഷേധിക്കുകയും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയും ചെയ്യുന്ന അധികാര സംവിധാനങ്ങളാണെന്ന് സംസ്ഥാന പ്രസിഡൻെറ് ജബീന ഇർഷാദ് വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു. ക്ലാസ് മുറി മുതൽ ആമ്പുലൻസ് വരെയുള്ള അടിസ്ഥാന പൊതു ഇടങ്ങളിൽ പോലും ബലാൽസംഗം നടക്കുകയാണ്. കോവിഡിൻെറ സന്ദർഭങ്ങളെപ്പോലും പീഡനത്തിനുള്ള അനുകൂല സാഹചര്യമാക്കുന്നതാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം വിമൻ ജസ്റ്റിസിൻെറ നേതൃത്വത്തിൽ ഉയർത്തുമെന്നും പെൺകുരുന്നുകളുടെ രോദനങ്ങളെ കേൾക്കാതിരിക്കുന്ന…

അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | അയൽ രാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്ത കാലത്തായി വഷളായിട്ടില്ലെന്ന് സർക്കാർ ബുധനാഴ്ച വ്യക്തമാക്കി. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യം അറിയിച്ചത്. അയൽ രാജ്യങ്ങളായ നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്ത കാലത്തായി വഷളായിട്ടുണ്ടോ എന്ന് സൗഗത റോയ് ചോദിച്ചിരുന്നു. ഇതിനോട് മുരളീധരൻ പറഞ്ഞു, ‘ഇല്ല.’ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള പ്രതിസന്ധികൾക്കിടയിൽ, ചൈനയുമായും മറ്റ് അഞ്ച് രാജ്യങ്ങളുമായുള്ള ബന്ധം വഷളായിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി മറുപടിയിൽ പറഞ്ഞു. മേൽപ്പറഞ്ഞ അഞ്ച് രാജ്യങ്ങളിൽ ഏതെങ്കിലും ചൈനയുമായി നല്ല ബന്ധമുണ്ടെന്നും ഇന്ത്യയുടെ അയൽരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തിന് എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും റായ് ചോദിച്ചു. അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ…

ചൈനയുടെ ചാരപ്പണി; അന്വേഷണത്തിന് കേന്ദ്ര സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ പതിനായിരത്തിലധികം പ്രമുഖരുടേയും താരങ്ങളുടെയും സംഘടനകളുടെയും വിവരങ്ങള്‍ ചാരവൃത്തിയിലൂടെ ചോര്‍ത്തിയ ചൈനീസ് കമ്പനിയായ സെന്‍‌ഹുവയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേന്ദ്ര സർക്കാർ ബുധനാഴ്ച ഒരു സമിതിക്ക് രൂപം നല്‍കി. ഈ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നല്‍കണം. ഈ റിപ്പോർട്ടുകൾ പഠിക്കാനും അവ വിലയിരുത്താനും നിയമലംഘനം വിലയിരുത്താനും സെൻ‌ഹുവ ഡാറ്റാ ചോർച്ച കേസിൽ ദേശീയ സൈബർ സുരക്ഷാ കോഓർഡിനേറ്ററുടെ കീഴിൽ സർക്കാർ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 30 ദിവസത്തിനുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിൽ സർക്കാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും വിദേശ സ്രോതസ്സുകൾ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ ഡാറ്റ സമ്മതമില്ലാതെ ആക്‌സസ് ചെയ്യുകയോ വ്യക്തിഗത ഡാറ്റ നേടാൻ ശ്രമിക്കുകയോ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രമുഖ വ്യക്തികളെ ചാരപ്പണി ചെയ്യുന്നതിൽ ചൈനീസ് ഗവണ്മെന്റുമായി വിദേശകാര്യ മന്ത്രാലയം…

പിണറായി ദുര്‍ഭരണം കോവിഡിനേക്കാള്‍ ഭയാനകം

ഇപ്പോള്‍ കേരളത്തില്‍ വളരെ ഭീകരമായ അവസ്ഥയിലുള്ള ദുര്‍ഭരണമാണ് സഖാവ് പിണറായി എന്ന ഏകാധിപതി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്നു സംശയിക്കുന്ന പല സുപ്രധാന രേഖകളും, തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള സാഹചര്യത്തിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തത് തീര്‍ച്ചയായും തനിക്കെതിരേ വിരല്‍ചുണ്ടാതിരിക്കാനാണ് എന്നുള്ള സത്യം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസിലായിക്കഴിഞ്ഞു. സ്വജനപക്ഷപാതവും, കൊലപാതക പരമ്പരകളും, ബാലികാപീഡനങ്ങളും ചരിത്രത്തിലാദ്യമായി ഉയര്‍ന്ന സൂചികയില്‍ നില്‍ക്കുമ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ കോടികള്‍ കേരളത്തിന്റെ ഖജനാവില്‍ നിന്നു ചെലവഴിക്കുന്നത് കേരളീയരെ ആകമാനം വഞ്ചിക്കുന്നതാണ്. ഇതിനെതിരേ ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ പോലീസ് ഗുണ്ടകളെക്കൊണ്ട് ക്രൂരമായി അടിച്ചൊതുക്കുകയാണ്. അഴിമതിയില്‍ ആകമാനം മുങ്ങിക്കുളിച്ചിരിക്കുന്ന ഈ സര്‍ക്കാരിനു ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രിയും, പാര്‍ട്ടി സെക്രട്ടറിയും കൂടി അറബിയെ പറ്റിച്ച് കോടികള്‍ തട്ടിയതും, ബീഹാറി പെണ്ണിന്റെ ഗര്‍ഭവും,…

ഇന്ത്യയിലുടനീളമുള്ള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയുണര്‍ത്തുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി |  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയും ഭീതിയും ഉയര്‍ത്തുന്നുവെന്നും ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകുവാന്‍ ഭരണസംവിധാനങ്ങള്‍ ഉണരണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേരളമടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ഭരണ നേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും ഭരണപരാജയവുമാണ് ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഇടത്താവളങ്ങള്‍ സൃഷ്ടിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്നത്. വടക്ക് കാശ്മീരിനുശേഷം തെക്ക് കേരളമെന്ന ‘കെകെ ഓപ്പറേഷന്‍’ വളരെ വിദഗ്ദ്ധമായി നടപ്പിലാക്കുന്നതില്‍ ഭീകരപ്രസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നു. മാറിമാറി കേരളം ഭരിച്ചവരെയും ഭരിക്കുന്നവരെയും മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതരെയും വരുതിയില്‍ നിര്‍ത്തുവാന്‍ ഭീകരപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കണക്കുകളും വിവരണങ്ങളും. കേരളവും കര്‍ണ്ണാടകവും ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന് ജൂലൈയില്‍ ചൂണ്ടിക്കാട്ടിയ…

ഓണനാളുകളില്‍ കനിവിന്റെ പൂക്കളമിട്ട തിയേറ്റര്‍ ജി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക് | കോവിഡ് മഹാമാരി വീശിയടിച്ച ഈ കാലത്തു ജീവിതക്രമം അകെ താളം തെറ്റി ലോക ജനത വലയുമ്പോള്‍, അതില്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു വിഭാമാണ് കലാകാരന്മാര്‍. പ്രത്യേകിച്ച് സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ . ഉത്സവകാലങ്ങളും ഓണക്കാലവും മറ്റും സാധാരണ കലാകാരന്മാര്‍ക്ക് അല്പം വരുമാനം ലഭിക്കുന്ന സീസണ്‍ ആണ്. എന്നാല്‍ അനന്തമായി നീളുന്ന കോവിഡ് താണ്ഡവം ഇവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിക്കളഞ്ഞു. കേരളത്തില്‍ കഴിഞ്ഞ എട്ടു മാസത്തില്‍ അധികമായി വേദികളും പ്രോഗ്രാമുകളും ഇല്ലാതെ പ്രൊഫഷണല്‍ കലാകാരന്മാര്‍ കഷ്ടപ്പെടുകയാണ്. മറ്റൊരു തൊഴിലും വശമില്ലാത്ത ഇവരെ രോഗാവസ്ഥയും ഭീമമായ സാമ്പത്തിക ബധ്യതകളും വല്ലാതെ അലട്ടുന്നു. പലരും ഉപജീവനത്തിനായി മല്‍സ്യകച്ചവടവും, ചായ കച്ചവടവും മറ്റും തുടങ്ങിയിരിക്കുന്നു. അതിനും കഴിയാത്തവര്‍, മുണ്ടു മുറുക്കിയുടുത്തു മുഴുപട്ടിണിയില്‍ രോഗാവസ്ഥകളോട് മല്ലിടുന്നു. ഈ അവസ്ഥയില്‍ ആണ് ന്യൂയോര്‍ക്കിലെ നാടക കൂട്ടായ്മയായ “തിയേറ്റര്‍ ജി’ ഈ തിരുവോണനാളില്‍ അവശത അനുഭവിക്കുന്ന…

ടല്ലഹാസിയിലെ മലയാളികള്‍ ഓണം ആഘോഷിച്ചു

ഫ്‌ളോറിഡ : ടല്ലഹാസി മലയാളി അസോസിയേഷന്‍ 2020 സെപ്റ്റംബര്‍ 12 ന് കോവിഡ് കാലത്തെ സുരക്ഷ മുന്‍നിര്‍ത്തി വെര്‍ച്വല്‍ ഓണാഘോഷം നടത്തി. അവരവുടെ വീടുകളില്‍ നടന്ന ചടങ്ങില്‍ ജയലക്ഷ്മി മണിയും, ഹരിഹര സുബ്രമണിയും, മേരി ജോണിയും, ജോണി മാളിയേക്കലും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ പരിപാടികളുടെ വീഡിയോ പകര്‍ത്തി പ്രദര്‍ശിപ്പിച്ചത് ഓണാഘോഷത്തിന് വര്‍ണാഭമായ തുടക്കമേകി. വീടുകളില്‍ പൂക്കളമൊരുക്കിയ എല്ലാവരും ഒരു “ഓണ ഓര്‍മ’ പുതുതലമുറക്ക് പകര്‍ന്നു നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അധ്യക്ഷഭാഷണം നടത്തി. പുതുതലമുറയിലെ അമീനാ അന്‍സാരിയും, അയാന്‍ അന്‍സാരിയും ഓണാഘോഷത്തെ കുറിച്ച് സംസാരിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ചിത്രരചനകള്‍ തിളക്കമാര്‍ന്ന മറ്റൊരനുഭവമായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് മിഴിവേകി. വെര്‍ച്വല്‍ ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച സിദ്ദു കളത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ക്വിസ്…