ഫോമാ നാടകമേള അന്തിമ ഘട്ടത്തിലേക്ക്, അവാർഡ് ദാനം സെപ്റ്റംബർ 20-ന്

ഡാളസ്: ഫോമാ നാടകമേള അവാർഡുകൾ ഞായറാഴ്ച വൈകിട്ട് സൂം മീറ്റിങ്ങിലൂടെ പ്രഖ്യാപിക്കുമെന്ന് പൗലോസ് കുയിലിടാനും, നെവിൻ ജോസും അറിയിച്ചു. ഫോമായുടെ നാടകമേളയിലെ നാടകങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. അഭിനയ കലയുടെ മാസ്മരിക മർമ്മങ്ങൾ അനസ്യൂതം അരങ്ങിലേക്ക് ഒഴുകി വരുന്ന വിസ്മയ കാഴ്ചകൾ അമേരിക്കൻ മലയാളികളുടെ അഭിനയമികവിനു മിഴിവേകുന്നു. അമേച്വർ നാടകവഴിയുടെ പാത പിന്നിട്ടവർ പ്രൊഫഷനലിസത്തിന്റെ ഭാവാഭിനയങ്ങൾ ഓരോ രംഗത്തും പ്രതിഫലിപ്പിച്ചു. ഒന്നിനൊന്ന് മെച്ചമായ നാടകങ്ങൾ വിധികർത്താക്കളെ ധർമ്മസങ്കടത്തിലാക്കുന്നു. ഇനിയുള്ള രണ്ടു നാളുകൾ, വിധികർത്താക്കളുടേതാണ്. ഫോമായുടെ നാടകമേള 2020 യുടെ വിധികർത്താക്കളായി തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ-ജഡ്ജിങ്ങ് പാനലിനോടൊപ്പം കേരളത്തിലെ മികച്ച നാടകാചാര്യന്മാർ ഒത്തുചേർന്നുള്ള വിധിനിർണ്ണയം അന്തിമഘട്ടത്തിലാണ്. കുടുംബ പശ്ചാത്തലങ്ങൾ വേദികളാക്കിയ നാടകരംഗങ്ങൾ നടൻ വഴിയിലെ നാഴിക കല്ലുകളാണ്. ഫോമാ നാടകമേള 2020 എന്ന പേരിൽ ഒരാഴ്ച മുൻപ് ആരംഭിച്ച ഫെയിസ് ബുക്ക് പേജിലെ സന്ദർശകരുടെ എണ്ണം ഇതിനോടകം…

WMC ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20ന്; റവ: ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥി

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് 2020-22 പ്രവർത്തനോൽഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട് ഹൂസ്റ്റൺ സമയം 7 മണിക്ക് WMC ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ:ഫാ .ഡേവിസ് ചിറമേൽ മുഖ്യാതിഥി ആയിരിക്കും. പ്രസ്തുത പരിപാടിയിൽ റോയ് മാത്യു (ചെയര്‍മാന്‍), ജോമോന്‍ ഇടയാടി (പ്രസിഡന്റ്), സന്തോഷ് ഐപ്പ്(വൈസ് ചെയര്‍മാന്‍), തോമസ് മാമ്മന്‍ ( വൈസ് പ്രസിഡന്റ്, അഡ്മിന്‍), ഹരി ശിവരാമന്‍ (വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍), മാത്യൂസ് മുണ്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍ സെക്രട്ടറി), ജിന്‍സ് മാത്യു ( ട്രഷറര്‍ ), മാത്യു പന്നപ്പാറ (ജോയിന്റ് ട്രഷറര്‍), ഷിബി റോയ് (വനിതാ ഫോറം ചെയര്‍ ), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), കുമാരി…

കാറുകളുടെ വിശാല ലോകമായ സ്‌പെക്ട്രം ഓട്ടോയ്ക്ക് സെപ്റ്റംബർ 19 ന്യൂയോർക്ക് – റോക്‌ലാൻഡിൽ ഗ്രാൻഡ് ഓപ്പണിംഗ്‌

ന്യൂയോർക്ക് : സെർട്ടിഫൈഡ് കാർ വിൽപ്പനയും കാർ സേവന മേഖലയിലെ മറ്റു വിവിധ സേവനങ്ങളും ഒരുമിപ്പിച്ചു പുതിയ ഒരു ബിസിനസ് വിജയ ഗാഥ ഒരുക്കാനിരിക്കുകയാണ് ഐ ടി. എഞ്ചിനിയറും ഐ. ടി. സ്ഥാപന ഉടമയുമായ പ്രിൻസ് ബേബിയും ഫർമസിസ്റ്റും നിരവധി ഫർമാസികളുടെ ഉടമയുമായ മൂത്ത സഹോദരൻ ബിനു ബേബിയും ചേർന്നു തുടങ്ങുന്ന സ്‌പെക്ട്രം ഓട്ടോ എന്ന പുതിയ സ്ഥാപനം. ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ വെസ്റ്റ്‌ നയ്യാക്കിൽ 10,000 സ്‌ക്വയർ ഫീറ്റിലധികം വരുന്ന വിശാലമായ ഒരു പുതിയ ഷോറൂമാണ് സെപ്റ്റംബർ 19 ശനിയാഴ്ച്ച ഉപഭോക്താക്കൾക്കായി തുറന്നു കൊടുക്കുന്നത്. സ്പെക്ട്രം ഓട്ടോ എന്ന ഈ സ്ഥാപനത്തിന് കീഴിൽ കാർ വാങ്ങുന്നതിനു പുറമെ കാർ റിപ്പയർ, കാർ കൊളീഷൻ തുടങ്ങി കാർ സേവന മേഖലയുടെ എല്ലാ വിധ സേവനകളുമുണ്ട്. ഏതു രംഗമായാലും ഏറെ നിഷ്ടയോടെയും കൃത്യതയോടെയും കൈകാര്യം ചെയ്തു മറ്റു…

തോമസ് ഔസേഫ് കള്ളിക്കാടന്‍ (75) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: തോമസ് ഔസേഫ് കള്ളിക്കാടന്‍ (75) സെപ്റ്റംബര്‍ 16-നു ന്യൂജേഴ്‌സിയില്‍ നിര്യാതനായി. കേരളത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ന്യൂജേഴ്‌സി സ്പ്രിംഗ് ഫീല്‍ഡ് സെന്റ് ജയിംസ് കത്തോലിക്കാ ചര്‍ച്ച് സജീവാംഗമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ തോമസ്. മക്കള്‍: ഗ്രേസ്, ജൂലി തോമസ്. മരുമകന്‍: വിജയ് മരിയ. കൊച്ചുമക്കള്‍: സറീന, സമീര മരിയ. Wake is on Monday, September 21st from 6pm to 9pm at Bradley and Son Funeral Home, 415 Morris Avenue, Springfield, NJ. Funeral mass will be on Tuesday, September 22nd at 10:30 am at St. James the Apostle Church, 45 S Springfield Avenue, Springfield, NJ. Burial will be in Hollywood Park and Cemetery at 1621 Stuyvesant Avenue, Union,…

മിഷിഗൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്തംബര്‍ 19 മുതൽ

മിഷിഗൺ : മിഷിഗൺ സെന്റ് ജോൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്തംബര് 19 ശനി., 20 ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. വാർഷീക കൺവെൻഷന്റെ പ്രഥമ ദിന ഉൽഘടനം നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാർ കൂറോലോസ് മെത്രാച്ചൻ നിർവഹിക്കും. മുൻ ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമാ ചർച്ച വികാരിയും , കൺവെൻഷൻ പ്രാസംഗീകനുമായ റവ സാജൻ മാത്യു, റവ ഷിബി വര്ഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും . ദിവസവും രാത്രി ഏഴു മണിക് ആരംഭിക്കുന്ന വെർച്യുൽ കൺവെൻഷനിലേക് സഭ വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ :ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു. കൺവെൻഷനിൽ പങ്കെടുക്കുന്നതിന്: webex.com , Meeting ID- 797689687 Telephone- 14084189386, ID- 797689687 കൂടുതൽ വിവരങ്ങൾക്ക്: ജോൺ വര്‍ഗീസ് 586 610…

China flew fighter jets to Taiwan area during US envoy’s visit

In Taiwan, the US envoy met the leaders of the self-governing island on Friday and during this time, the Chinese military unexpectedly fired 18 aircraft, including fighter jets, into the Taiwanese territory. Keith Kraich, a senior US State Department official, held discussions with Taiwan’s economic affairs minister and deputy chief. He also met industry leaders and had a meal with President Sai Ing Wen. Taiwan’s Ministry of Defense stated that 18 fighter jets from China entered Taiwan’s air defense zone. He said Taiwan monitored the movement of Chinese aircraft. At the same time, Chinese…

ഉത്തർപ്രദേശില്‍ ‘ലവ് ജിഹാദ്’ തടയാൻ യോഗി സര്‍ക്കാര്‍ ഓർഡിനൻസ് കൊണ്ടുവരുന്നു

ലഖ്‌നൗ | സംസ്ഥാനത്ത് മതപരിവർത്തനം തടയാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഓർഡിനൻസുകൾ കൊണ്ടുവരാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹിന്ദു സംഘടനകൾ ഉപയോഗിക്കുന്ന ഒരു പദമാണ് ലവ് ജിഹാദ്. അതിൽ ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കാൻ ഹിന്ദു സ്ത്രീകൾ മത പരിവർത്തനം ചെയ്യാന്‍ നിർബന്ധിതരാകുന്നു. മതപരിവർത്തന സംഭവങ്ങൾ മനസിലാക്കി ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് ശക്തമായ തന്ത്രം ആവിഷ്കരിക്കാൻ മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് സംഘടിത രീതിയിലാണ് ചെയ്യുന്നത്, ആവശ്യമെങ്കിൽ ഓർഡിനൻസും കൊണ്ടുവരാം. കാൺപൂരിൽ ലവ് ജിഹാദ് കേസുകൾ അന്വേഷിക്കുന്നതിനായി പോലീസ് അടുത്തിടെ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. നിർബന്ധിത മതപരിവർത്തനം അന്വേഷിക്കാൻ പുതിയ നിയമം നിർദ്ദേശിച്ച് കഴിഞ്ഞ വർഷം ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉത്തർപ്രദേശ് മതസ്വാതന്ത്ര്യ ബിൽ 2019 ലെ കരട് ബില്ലിനൊപ്പം റിപ്പോർട്ട് അവതരിപ്പിച്ചതായി…

ബി‌എസ്‌എൻ‌എല്ലിലെ മൊബൈൽ നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ 50 ശതമാനവും ചൈനീസ് കമ്പനികളുടേതാണ്: കേന്ദ്രം

ന്യൂഡല്‍ഹി | ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ 50 ശതമാനവും ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ എന്നിവയിൽ നിന്നാണെന്ന് കേന്ദ്രം. അതേസമയം, മഹാനഗർ ടെലികോം ലിമിറ്റഡ് (എംടിഎൻഎൽ) ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ 10 ശതമാനം ചൈനീസ് വെണ്ടർമാരാണ് വിതരണം ചെയ്യുന്നത്. കേന്ദ്രസർക്കാരാണ് വ്യാഴാഴ്ച രാജ്യസഭയിൽ ഈ വിവരം നൽകിയത്. ഭരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (ബി‌എസ്‌എൻ‌എൽ) മൊബൈൽ നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ 44.4 ശതമാനം ഇസഡ്ടിഇയിൽ നിന്നുള്ളതാണെന്നും ഹുവാവേയിൽ 9.0 ശതമാനം ഓഹരിയാണുള്ളതെന്നും കേന്ദ്രം മറുപടി നൽകി.  മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡിന്റെ (എംടിഎൻഎൽ) മൊബൈൽ നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ 10 ശതമാനം ചൈനീസ് ഉപകരണ നിർമ്മാതാക്കളിൽ നിന്നാണ്. സർക്കാർ നടത്തുന്ന ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയ്ക്ക് 2 ജി, 3 ജി നെറ്റ്‌വർക്കുകൾ മാത്രമേയുള്ളൂ. 20 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിച്ച…

കാവല്‍ മാലാഖ (നോവല്‍ 18) – വിലയില്ലാത്ത വീണകള്‍: കാരൂര്‍ സോമന്‍

അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്‍റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന് ആവശ്യമുള്ളത് എങ്ങനെയും വന്നു ചേരുന്നുണ്ട്. മേരിയെപ്പോലും പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്നില്ല. ട്രാവല്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളില്‍ പണത്തിനു ബുദ്ധിമുട്ടുള്ളവരെ സേവ്യറും സൈമനും ചേര്‍ന്ന് കാര്യമായി സഹായിക്കാറുണ്ട്. അതൊക്കെ ഉള്ളപ്പോള്‍ ഇനി സ്വന്തമായി കല്യാണം കഴിച്ച് പൊല്ലാപ്പാക്കുന്നതെന്തിന്! ഒന്നനുഭവിച്ചതാ, അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചോര തിളയ്ക്കും. പറ്റുന്ന രീതിയിലൊക്കെ മേരിയോടു സൈമന്‍ വാദിച്ചുനോക്കി. എല്ലാ വാദമുഖങ്ങളും നിരത്താനും കഴിയില്ലല്ലോ. പക്ഷേ, അവള്‍ വിട്ടില്ല. സമ്മതിക്കേണ്ടി വന്നു. അങ്ങനെ പെണ്ണാലോചനയ്ക്കുള്ള ലൈസന്‍സ് മേരിക്കു പതിച്ചു കൊടുത്തു. അധികം തേടേണ്ടി വന്നില്ല. സാംസ്കാരിക വിപ്ലവ പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും മകള്‍ക്കു വേണ്ടി കല്യാണമാലോചിക്കുന്നതു മേരി അറിഞ്ഞു. പണ്ടിവിടെ നഴ്സായി വന്നതാണ് എലിസബത്ത്. കൂടെ ജോലി ചെയ്ത സായിപ്പിനെ കെട്ടി.…

വിരഹം (കവിത)

പ്രവാസത്തിലെ പകലുകൾ മുഴുവൻ, പരിദേവനത്തിന്റെ, പനിനീർ പൂക്കൾ ആയിരുന്നു . പൊള്ളുന്ന ചൂടിൽ വെന്തത് കൊടിയ, പ്രേമ നൈരാശ്യവും. കാമിനീ നിന്റെ വരികളിലാകെ . കരിമഷിയുടെ കറുപ്പും, കിനാവിന്റെ നനവും, കനച്ചു കട്ട പിടിച്ചിരുന്നു. നോവറിഞ്ഞു വേറിട്ടകാലത്തു നാം കൂടുകൾ മാറി ചേക്കേറി.! കുടിയേറ്റത്തിന്റെ നാളുകൾ മുഴുവൻ, കുടുംബ ബന്ധങ്ങളുടെ, കള്ളിമുൾ പൂക്കൾ ആയിരുന്നു . കൊടും തണുപ്പിൽ കട്ടപിടിച്ചതു , കാർന്നു തിന്നുന്ന വിരഹവും. കാമിനിയുടെ കനവുകളിലാകെ, കനൽക്കാറ്റിന്റെ തിളക്കവും, കാമം തുളുമ്പുന്ന സ്പർശവും കത്തി ജ്വലിച്ചിരുന്നു. നടന്നു തീർത്ത വഴിയിലൂടെ ഇനി, നടക്കുവാൻ ഏറെ ഇല്ല. നിലാവ് തഴുകുന്ന രാവുകളിൽ എല്ലാം, നിന്റെ കത്തുന്ന പകലുകളിൽ, നിന്നും ഓടി ഒളിയ്കുവാൻ മോഹം. കാല യവനികയ്ക്കുള്ളിൽ, കത്തുന്ന പ്രണയത്തിന്റെ, കാരിരുമ്പഴിയ്ക്കുള്ളിൽ, കനൽ എരിഞ്ഞു,എരിഞ്ഞു, കരിക്കട്ടകൾ ചിത്രം തീർക്കുന്നു. ആഴി കരയെ ആർത്തിയോടെ, ആലിംഗനം ചെയ്യുമ്പോൾ,സഖീ ..…