ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു

ആപ്പിൾ തങ്ങളുടെ ആദ്യ ഓൺലൈൻ സ്റ്റോർ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിച്ചു. ലോജിസ്റ്റിക്കൽ പിന്തുണയ്ക്കായി ടെക് ഭീമൻ ബ്ലൂ ഡാർട്ടിന്റെ സഹായത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഇതുവരെ, ആമസോൺ, ഫ്ലിപ്കാർട്ട്, ആപ്പിൾ അംഗീകൃത ചില്ലറ വിൽപ്പനക്കാർ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ താൽപ്പര്യമുള്ള ഷോപ്പർമാർക്ക് കമ്പനി സ്റ്റോറിൽ നിന്ന് നേരിട്ട് ആവശ്യമുള്ള ആപ്പിൾ ഉൽപ്പന്നം വാങ്ങാൻ കഴിയും. കൂടാതെ, ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ഉപഭോക്തൃ പിന്തുണയും ട്രേഡ്-ഇന്നുകൾ, വിദ്യാർത്ഥികളുടെ കിഴിവുകൾ, ധനകാര്യ ഓപ്ഷനുകൾ എന്നിവയും ലഭിക്കും. അതിനാൽ, നിങ്ങൾ ചെയ്യേണ്ടത് ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റ് (www.apple.com/in) സന്ദർശിച്ച് മൂന്നാം കക്ഷി സേവനങ്ങളെ ആശ്രയിക്കാതെ നേരിട്ട് വാങ്ങലുകൾ നടത്തുക എന്നതാണ്. ഇന്ത്യയിലെ ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ഷോപ്പിംഗ് ചോദ്യങ്ങൾക്കും ആപ്പിൾ സ്പെഷ്യലിസ്റ്റുകൾക്ക് ഉത്തരം ലഭിക്കും. പേയ്‌മെന്റുകളിലേക്കും ഡെലിവറിയിലേക്കും ഏത്…

സന്ദേശങ്ങള്‍ സ്വയം ‘കാലഹരണപ്പെടുന്ന’ സവിശേഷതകളുമായി വാട്സ്‌ആപ്പ്

ജനപ്രിയ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സവിശേഷതകളുമായി രംഗത്തെത്തുന്നു. പുതിയ ‘കാലഹരണപ്പെടുന്ന മീഡിയ’ സവിശേഷത അപ്ലിക്കേഷനിൽ ചേർക്കാൻ വാട്സ്‌ആപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്, ഇത് ഉപയോക്താക്കളെ വാട്ട്‌സ്ആപ്പിൽ സ്വയം നശിപ്പിക്കുന്ന മീഡിയ അയയ്‌ക്കാൻ അനുവദിക്കുന്നു. ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷൻ നൽകുന്ന ‘കാലഹരണപ്പെടുന്ന സന്ദേശങ്ങൾ’ സവിശേഷതയ്‌ക്കൊപ്പം ഉപയോക്താക്കൾക്ക് നൽകുന്ന ഒരു അധിക സവിശേഷതയാണ് പുതുതായി അവതരിപ്പിക്കുന്ന ‘കാലഹരണപ്പെടുന്ന മീഡിയ’ സവിശേഷത. Android- ന്റെ പുതിയ ബീറ്റ പതിപ്പ് 2.20.201.1 നായുള്ള വാട്ട്‌സ്ആപ്പിന്റെ ഭാഗമായി ബീറ്റാ പതിപ്പിലെ വാട്ട്‌സ്ആപ്പ് ട്രാക്കു ചെയ്യുന്ന വെബ്‌സൈറ്റായ WABetainfo പറയുന്നത് പ്രകാരം, വരാനിരിക്കുന്ന ഈ വാട്ട്‌സ്ആപ്പ് സവിശേഷത സ്‌നാപ്ചാറ്റിൽ കണ്ടെത്തിയതിന് സമാനമാണ്, അത് പിന്നീട് ഇൻസ്റ്റാഗ്രാം പകർത്തി. ഈ സവിശേഷത പ്രവർത്തനക്ഷമമാകുമ്പോൾ, ഉപയോക്താക്കൾക്ക് മീഡിയ ഫയലുകൾ പങ്കിടുമ്പോൾ കാലഹരണപ്പെടൽ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതെങ്കിലും “കാലഹരണപ്പെടുന്ന മീഡിയ” സ്വീകരിക്കുന്നവർക്ക് അവ ഒരു…

ഡല്‍ഹിയില്‍ കോവിഡ്-19ന്റെ രണ്ടാം തരംഗം വരും ദിവസങ്ങളിൽ കുറയുമെന്ന് വിദഗ്ദ്ധർ കരുതുന്നു: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി | ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിസന്ധി പ്രധാനമന്ത്രി മോദിയുമായി അവലോകനം ചെയ്തതിന് തൊട്ടുപിന്നാലെ, കോവിഡ് -19 ന്റെ രണ്ടാം തരംഗം ദേശീയ തലസ്ഥാനത്ത് ഉച്ചസ്ഥായിയിലാണെന്നും അടുത്ത തലത്തിൽ ഇത് കുറയുമെന്നും വിദഗ്ധർ കരുതുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “ജൂലൈ 1 മുതൽ ഓഗസ്റ്റ് 17 വരെ കേസുകൾ നിയന്ത്രണത്തിലായിരുന്നു. കേസുകൾ വർദ്ധിച്ചതായും സെപ്റ്റംബർ 17 ന് ഇത് 4,500 പുതിയ കോവിഡ് -19 കേസുകളിൽ എത്തിയതായും ഇപ്പോൾ കുറഞ്ഞുവരുന്നതായും കാണാന്‍ കഴിയുന്നുണ്ട്. അതിനാല്‍, ഇപ്പോഴത്തേത് ദില്ലിയിലെത്തിയ രണ്ടാമത്തെ കൊറോണ വൈറസ് തരംഗമാണെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ അതിന്റെ തീവ്രത കുറയുമെന്ന് കെജ്‌രിവാൾ പറഞ്ഞു. “പുതിയ COVID-19 കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഞങ്ങൾ കേന്ദ്ര സർക്കാർ, എൻ‌ജി‌ഒ, ഡെൽ‌ഹൈറ്റ്സ് എന്നിവയുടെ സഹായത്തോടെ കൊറോണ വൈറസ് കേസുകൾ നിയന്ത്രിച്ചിരുന്നു. എല്ലാവരുടെയും ശ്രമങ്ങൾക്ക്…

ഫൊക്കാന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച; വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീളാ ദേവി മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന സൂം കോൺഫറൻസിൽ വനിതാ കമ്മിഷൻ മുൻ അംഗവും അന്തർദേശീയ സമാധാന ദൗത്യ പ്രവർത്തകയുമായ ഡോ. പ്രമീള ദേവി മുഖ്യാതിഥിയായി പങ്കെടുക്കും. സെപ്റ്റംബർ 26 ശനിയാഴ്ച രാത്രി 8 മണിക്ക് (ഈസ്റ്റേൺ സമയം – യു.എസ്, കാനഡ) നടക്കുന്ന കോൺഫറൻസിൽ ഡോ. പ്രമീളാദേവി സമകാലിക വിഷയങ്ങളിൽ ഫൊക്കാന അംഗങ്ങളുമായി ആശയ വിനിമയം നടത്തും. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ശനിയാഴ്ചത്തെ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോൾ ക്വാറന്റൈനിലായതിനാൽ മറ്റൊരു അവസരത്തിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കുമെന്ന് അറിയിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. എല്ലാ ഫൊക്കാന അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ശനിയാഴ്ചത്തെ കോൺഫറൻസിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സൂം കോൺഫറൻസ് ലിങ്കുകൾ : Join Zoom Meeting…

കലാക്ഷേത്രയുടെ “പാടാം നമുക്ക് പാടാം” വൻ വിജയത്തിലേക്ക്

ഫീനിക്സ്: കോവിഡ്-19 എന്ന മഹാമാരിമൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾ ഒരു ഉണർത്തുപാട്ടായി വന്ന സംഗീത പരിപാടി “പാടാം നമുക്ക് പാടാം” അമേരിക്കയിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി തരംഗമാവുകയാണ്. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ഫേസ്ബുക്കിൽ തത്സമയം നടന്നുവരുന്ന ഈ സംഗീത പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയായ “കലാക്ഷേത്ര യു‌എസ്‌എ” യാണ് ഈ പരിപാടിയുടെ പ്രായോജകർ. കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സന്നദ്ധ സംഘടന കഴിഞ്ഞ ഓണക്കാലത്തും കോവിഡു മൂലം ബുദ്ധിമുട്ടിലായ ഒട്ടനവധി കലാകാരന്മാർക്ക് ‘മനസ്സ്’ എന്ന സന്നദ്ധസംഘടനയുമായി ചേർന്ന് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസ്സുകളിൽ…

പുത്തന്‍‌ചിറയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

മാള: രണ്ടു കുട്ടികളുടെ മാതാവായ 30-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്‍റെ മകള്‍ റഹ്മത്തിനെയാണ് പിണ്ടാണിയിലെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വടക്കേക്കര പുതുമന വീട്ടില്‍ ഷഹന്‍സാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയില്‍ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്ന ശേഷം പുലര്‍ച്ചെ മക്കളായ ശറഫുദ്ദീന്‍ (9), ഹയാന്‍ (3) എന്നിവരെയും കൂട്ടി ഷഹന്‍സാദ് പറവൂര്‍ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. കൂടെ റഹ്മത്ത് ഇല്ലാത്തതിനാല്‍ പിതാവ് സലീം പുത്തന്‍ചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിച്ചു. ഇതനുസരിച്ച് പ്രദേശവാസികള്‍ പിണ്ടാണിയിലെ വാടക വീട്ടിലെത്തിയപ്പോള്‍ വീടിന്‍റെ വാതിൽ പുറത്തു നിന്നും അടച്ച നിലയിലാണ് കണ്ടത്. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് റഹ്മത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹന്‍സാദിനെ അധികം വൈകാതെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാള…

Delhi riot: Delhi Police changed the stand of the charge sheet after a lapse on Trump Chronology

A charge sheet filed in the Delhi riot case claimed that violence was planned during Donald Trump’s visit to India in a meeting held on 8 January. In another charge sheet recently, the police has removed this saying that the anti-CAA protests were part of the ‘terrorist conspiracy’ to carry out massive riots to get the lost land from BJP’s victory in 2019 general election. New Delhi: A charge sheet filed last week by the Delhi Police reiterated the claims made in earlier chargesheets regarding the role of anti-CAA protesters in…

കോവിഡ്-19: എല്ലാ നിയന്ത്രണങ്ങളും പാഴാകുന്നു, സംസ്ഥാനത്ത് ഇന്ന് 6324 രോഗികള്‍, 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി

ദിവസങ്ങള്‍ കഴിയുന്തോറും കേരളത്തില്‍ കോവിഡ്-19 ബാധ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണ് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം 6324 ആയത്. കോവിഡ്-19 എന്ന മഹാമാരി പടര്‍ന്നു പിടിച്ചിട്ടും വളരെ ലാഘവത്തോടെ അതിനെ കാണുന്നതാണ് രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടിയത്. 21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.5321 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 3168 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ – ജില്ലാ അടിസ്ഥാനത്തില്‍: കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151,…

ടി.ടി. ആന്റണി നിര്യാതനായി

ഡാളസ്: മണിമല പടിയറ വരിക്കമാക്കിൽ ടി. ടി ആന്റണി (പാപ്പച്ചൻ 98) – റിട്ട. മാനേജർ സീവ്യൂ എസ്റ്റേറ്റ് കൂട്ടിക്കൽ – നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ച 11 മണിക്ക് മണിമല സെന്റ് ബേസിൽ കത്തോലിക്കാ പള്ളിയിൽ. പരേതയായ കാഞ്ഞിരപ്പള്ളി പകലോമറ്റം പള്ളിവാതുക്കൽ കുടുംബാംഗമായ മറിയാമ്മ ആണ് ഭാര്യ. മക്കൾ: ടി.എ തോമസ് (കൊച്ചി), അന്നമ്മ ജോർഡി (ഹ്യൂസ്റ്റൺ), ടി.എ ബേസിൽ (കൊച്ചി), ടി.എ എബ്രഹാം (ഡൽഹി), ലിസി ഫിലിപ്പ് (ഹ്യൂസ്റ്റൺ), സുമ കാക്കനാട്ട് (ഡാളസ്), ടോണി ആന്റണി (ഹ്യൂസ്റ്റൺ), ജോസ് ആന്റണി (ഹ്യൂസ്റ്റൺ), ആലീസ് സണ്ണി (ഹ്യൂസ്റ്റൺ), സാബു ആന്റണി (ഹ്യൂസ്റ്റൺ).

മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം, മകന്‍ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

മലയാളത്തിന്റെ അഭിമാനമായ, അഭിനയ കലയുടെ പെരുന്തച്ചന്‍ എന്ന് വിളിച്ചിരുന്ന മഹാനടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചുകൊണ്ടാണ് ആ മഹാനടന്‍ നമ്മോടു വിട പറഞ്ഞത്. ആ അഭിനയചക്രവര്‍ത്തിയുടെ എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മി തിലകൻ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പ്രാധാന്യമുള്ളതോ പ്രാധാന്യമില്ലാത്തതോ ആയ വേഷങ്ങള്‍ ചെയ്താലും കാഴ്ചക്കാരില്‍ അഭിനയത്തിന്റെ മധുരസ്പര്‍ശം വാരിവിതറുന്ന കലാകാരന്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു അദ്ദേഹം. കഥാപാത്രം ഏതുമാകട്ടെ സംവിധായകന് പ്രതീക്ഷയ്ക്കപ്പുറം നല്‍കുകയെന്നതാണ് തിലകന്‍റെ പ്രത്യേകത. വിമര്‍ശിക്കുമ്പോഴും സ്നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ,എന്നാൽ സിനിമയിൽ തന്റെ നിലപാടുകൾ കൊണ്ട് ഏറെ ക്രൂശിക്കപ്പെട്ട നടൻ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ മകൻ ഷമ്മി അദ്ദേഹത്തെ ഓർത്തെടുക്കുന്നതും…