ഫോമാ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചു

ഡാളസ്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു. സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ കൃത്യം ഒൻപതു മണിക്ക് ആരംഭിച്ച ചടങ്ങിൽ അർഹരായ അൻപത്തിയെട്ട് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറി. രേഖ നായർ ചെയർപേഴ്‌സനായുള്ള ഫോമാ വിമൺസ് ഫോറം കമ്മറ്റിയെ മന്ത്രി ശൈലജ ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു. വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ആബിത ജോസ് സന്നിഹിതരായവർക്കു സ്വാഗതമോതി ആരംഭിച്ച ചടങ്ങിന് കമ്മറ്റി മെമ്പർ ശ്രീദേവി അജിതിന്റെ പ്രാർത്ഥനാ ഗീതത്തോടെ ഔദ്യോഗിക പരിവേഷം ലഭിച്ചു. മറുകരയണഞ്ഞവർ, പിറന്ന നാടിനെ കരുതലോടെ സ്മരിക്കുന്നത് ഇത്തരം ബൃഹ്ത്തായ പദ്ധതികളിലൂടെ ആകുമ്പോൾ അതിനു ഇരട്ടി മധുരമാണ് ഉണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ സദസ്സിനു പരിചയപ്പെടുത്തി കൊണ്ട്…

കെ.സി.എസ് ജോയിച്ചന്‍ ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ പുരസ്കാരം ബേബി – ജെസി മാധവപ്പള്ളിക്ക്

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും, മികച്ച കര്‍ഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ അനുസ്മരണാര്‍ത്ഥം ഷിക്കാഗോ കെ.സി.എസ് നടത്തിവരുന്ന കര്‍ഷകശ്രീ പുരസ്കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബേബി – ജെസി മാധവപ്പള്ളി ദമ്പതികള്‍ കരസ്ഥമാക്കി. ടാജി- അനിത പാറേട്ട് ദമ്പതികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജോയി – ഗ്രേസി വാച്ചാച്ചിറ, ബെന്നി- ജനി പാറേട്ട് ദമ്പതികള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ തോമസ് കൈതമല, അജിമോന്‍ മേലാണ്ടശേരി എന്നിവര്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കി. തമ്പി ചെമ്മാച്ചേല്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി കുടുംബങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്ത ഈവര്‍ഷത്തെ മത്സരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത് റെജി കോഴാംപ്ലാക്കില്‍, മത്തായിച്ചന്‍ ഇടുക്കുതറ എന്നിവരാണ്. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് സെക്രട്ടറി എന്നിവര്‍ മത്സരത്തിന്റെ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു. കെ.സി.എസ് വിപുലമായി നടത്തിവരാറുള്ള ഓണാഘോഷം…

പ്രസിഡന്റ് ട്രംപിന് റിസിൻ അയച്ച സ്ത്രീ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാരക വിഷമായ റിസിന്‍ നിറച്ച കവര്‍ അയച്ചതിന് അറസ്റ്റിലായ കനേഡിയൻ യുവതി ട്രം‌പിന് ‘തുടര്‍ന്നും ഭീഷണി’യാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. കൂടാതെ അറസ്റ്റു ചെയ്ത യുവതിയെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലെ താമസക്കാരിയായ പാസ്കേൽ സെസിലി വെറോണിക് ഫെറിയർ (53) ഒരു ഫ്ലൈറ്റ് റിസ്ക് ആണെന്നും, വിട്ടയച്ചാൽ ട്രംപിനെയും മറ്റുള്ളവരെയും ദ്രോഹിക്കാനുള്ള സാധ്യതയുണ്ടെന്നും ന്യൂയോർക്ക് ബഫല്ലോയിലെ ജഡ്ജി എച്ച് കെന്നത്ത് ഷ്രോഡർ ജൂനിയർ പറഞ്ഞു. ഈ മാസം ആദ്യം കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോൾ അറസ്റ്റിലായ ഫെറിയറിന്റെ കൈവശം മുന്നൂറോളം റൗണ്ട് വെടിക്കോപ്പുകള്‍ ഉണ്ടായിരുന്നുവെന്ന സർക്കാരിന്റെ തെളിവുകൾ പരിഗണിച്ചതായും ക്യൂബെക്കിലെ അവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ റിസിന്റെ തെളിവുകൾ പരിഗണിച്ചതായും ഷ്രോഡർ പറഞ്ഞു. “പ്രതി അമേരിക്കൻ ഐക്യനാടുകളിലെ പ്രസിഡന്റിനും സമൂഹത്തിലെ…

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി

മഞ്ചേരി : ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിന്റ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളേജ്‌ യൂണിറ്റ് പ്രസിഡന്റ് നബീൽ അമീൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി സി.പി ഷരീഫ്, അജ്മൽ തോട്ടോളി, തഷ്‌രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.

ഫൊക്കാന സൂം കോൺഫറൻസിൽ ഡോ. പ്രമീളാദേവി മുഖ്യാതിഥിയായി

ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന വീഡിയോ കോൺഫറൻസ് സംവാദ പരിപാടിയുടെ സെപ്റ്റംബർ 26 യോഗത്തിൽ മുഖ്യാതിഥിയായി വനിതാ കമ്മിഷൻ മുൻ അംഗവും അന്തർദേശീയ സമാധാന ദൗത്യ പ്രവർത്തകയും കേരള യൂണിവേഴ്സിറ്റി റിട്ട. ഇംഗ്ലീഷ് പ്രൊഫസറും കവയിത്രിയുമായ ഡോ. പ്രമീള ദേവി പങ്കെടുത്തു. പ്രഭാഷണത്തിൽ ദേശീയ വിദ്യാഭ്യാസ നയം, കാർഷിക ബിൽ എന്നിവയുടെ പ്രസക്തിയെക്കുറിച്ചും ഇന്ത്യയിലെ സ്ത്രീ ശാക്തികരണം, വികസനം, വർത്തമാന കേരളത്തിലെ സജീവ വിവാദങ്ങളായ സ്വർണ്ണക്കടത്ത് കേസ്, കള്ളപ്പണം എന്നീ വിഷയങ്ങൾ വരെ പരാമർശിക്കപ്പെട്ടു. ഫൊക്കാന ഭാരവാഹികളും അംഗങ്ങളുമായി ക്രിയാത്മകമായ ചർച്ചകളും ഡോ. പ്രമീള ദേവി നടത്തി. ഡോ. സുജ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മാധവൻ ബി നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് നന്ദി അറിയിച്ചു. റിപ്പോര്‍ട്ട്: അനില്‍ ആറന്മുള

ചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൗണ്‍സില്‍

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന കൗൺസിൽ ചരിത്ര സംഭവമായി മാറി. ഇത്രയും അച്ചടക്കത്തോടും സമയനിഷ്ഠയോടും വെർച്യുൽ മീറ്റിംഗ്‌ സംഘടിപ്പിച്ച ഫൊക്കാന പ്രസിഡണ്ടും സെക്രട്ടറിയും അടങ്ങിയ ഫൊക്കാനാ നേതൃത്വം ജനറൽ കൌണ്‍സിലിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അംഗങ്ങളിൽ പലരും കാലേക്കൂട്ടി വൈകുന്നേരം 5:30 മണി മുതൽ തന്നെ കയറിതുടങ്ങിയിരുന്നു. വെർച്ച്വൽ മീറ്റിംഗിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുമാരെ തിരിച്ചറിഞ്ഞു മീറ്റിംഗിൽ പ്രവേശിപ്പിക്കാനായി ടെക്നോളജി ചെയർ പ്രവീൺ തോമസിന്റെ നേതൃത്വത്തിൽ ആറംഗ ടീം സര്‍വ്വസജ്ജമായിരുന്നു. മീറ്റിംഗ്‌ തുടങ്ങുന്നതിനു മിനിട്ടുകൾക്ക് മുൻപ് തന്നെ ജനറൽ കൗൺസിൽ നടത്തുവാനുള്ള ക്വാറം തികഞ്ഞതായി ജനറൽ സെക്രട്ടറി സജിമോൻ ആന്റണി അറിയിച്ചു. തുടർന്ന് പ്രസിഡന്റ് ജോർജി വറുഗീസിന്റെ ആമുഖ പ്രസംഗത്തോടെ ബോർഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സിന്റെ മീറ്റിംഗ്‌ കൃത്യ സമയത്തു തന്നെ…

യുവതിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രത്രിശ്രുത വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തില്‍, സീരിയല്‍ താരം സീരിയൽ നടി ലക്ഷ്മി പ്രമോദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെ ആത്മഹത്യാ കേസ് അന്വേഷിക്കുന്നത് പത്തനംതിട്ട എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ്. റംസിയുടെ വീട്ടുകാരെ നേരിൽ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ അച്ഛൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്. ഒക്ടോബ‍ർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകൾ ഒന്നുതന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നായിരുന്നു കോടതി മുന്നാകെ പ്രോസിക്യൂഷൻറെ വാദം. ആത്മഹത്യ ചെയ്ത…

Back with its 6th Edition, Indywood Talent Hunt to create revolutionary changes in the Indian Entertainment Industry

After the very successful edition in 2019, Indywood Talent Hunt International 2020 will be conducted online this year due to the struggling scenario caused by the pandemic. Indywood Talent Hunt is organized with an outlook to identify young talents and guide them properly to choose their career at the campus/school level. It also provides an opportunity for the shortlisted ones to get exposed to the Film Industry via Indywood. It has always been a roaring success in all the conducted years. The 2019 edition witnessed around 2000 finalists with an…

മാധവൻ നായരെ ഫൊക്കാനയിൽ നിന്നും ജനറൽ കൗൺസിൽ പുറത്താക്കി

ന്യൂജേഴ്‌സി: തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച്ച നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ നാലു പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിൽ നാലാമതായി ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിലാണ് മാധവൻ നായരെ പുറത്താക്കാൻ തീരുമാനിച്ചത്. ഫൊക്കാന മുൻ പ്രസിഡണ്ടും ഫൗണ്ടേഷൻ ചെയർമാനുമായ ജോൺ പി. ജോൺ പ്രമേയത്തെ പിന്തുണച്ചു. തുടർന്ന് സൂം മീറ്റിംഗിലൂടെ തന്നെ നടന്ന ജനറൽ കൗൺസിലിൽ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്ത 96 ശതമാനം പേരും മാധവനെ പുറത്താക്കാനുള്ള പ്രമേയത്തെ പിന്തുണച്ചു വോട്ടു ചെയ്തു. ഇതോടെ ഫൊക്കാനയിൽ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളിൽ…

സം‌വിധായകന്‍ വിനയന്റെ വിലക്ക്: ഫെഫ്ക സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി, സംഘടനകള്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണം

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പിഴ കുറയ്ക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു. വിനയന്റെ അപ്രഖ്യാപിത നിരോധനവുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംഘടനകളായ ‘അമ്മ’, ‘ഫെഫ്ക’ എന്നിവയ്ക്ക് പിഴ ചുമത്താനുള്ള കോമ്പറ്റീഷൻ കമ്മീഷന്റെ ഉത്തരവിനെതിരായ അപ്പീലുകൾ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ നിരസിച്ചിരുന്നു. 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ സിനിമാ താരങ്ങളുടെ സംഘടന ആയ AMMA ക്ക് 4,00,065 രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85,594 രൂപയും ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു. ഇടവേള ബാബു, ഇന്നസെന്റ്, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, കെ മോഹനൻ എന്നിവർക്കും പിഴ വിധിച്ചിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് വിലക്ക്…