ബൈഡൻ വരും എല്ലാം “ശരിയാകും”: പി.പി. ചെറിയാന്‍

നവംബര്‍ മൂന്നിലെ അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളിലൊന്നും പ്രകടിപ്പിച്ചില്ലാത്ത വലിയൊരു വീറും ആവേശമാണ് ഈ തിരെഞ്ഞെടുപ്പിൽ മലയാളികൾ പ്രകടിപ്പിക്കുന്നത്. മഹാമാരി അമേരിക്കയുടെ ജനജീവിതം സ്തംഭിപ്പിക്കുകയും വീടുകളിൽ നിന്നും ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യം സംജാതമാകുകയും സോഷ്യൽ ഗേതറിങ്ങിനുള്ള അവസരം നഷ്ടപ്പെടുകയും, ആരാധനാലയങ്ങൾ അനിശ്ചിതമായി അടച്ചിടുകയും ചെയ്തപ്പോൾ സ്വാഭാവികമായി ഭാരിച്ച ചിലവില്ലാതെ സംഘടിപ്പിക്കുവാൻ കഴിയുന്ന ഒന്നിലേക്ക് മലയാളികളുടെ ശ്രദ്ധ തിരിയുകയുകയായിരുന്നു. വെർച്വൽ കോൺഫ്രൻസ്, തിരെഞ്ഞെടുപ്പ് സംവാദങ്ങൾ എന്നിവ ദിവസംതോറും സംഘടിപ്പിക്കുന്നതിനു കുഴിയാന മുതൽ വലിയാന വരെയുള്ള എല്ലാ സംഘടനകളും മൽസരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്തു. ഇങ്ങനെയൊരു മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇത്തരം സംഘടനകൾ വിളിച്ചാൽ പത്തുപേർ പോലും ഒന്നിച്ചു ചേരുമായിരുന്നില്ല എന്നത് മറ്റൊരുകാര്യം. ചില വെർച്വൽ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലേഖകന് ലഭിച്ചിരുന്നു.…

ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി

കോഴിക്കോട്: ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി നിഗൂഢതകളുടെ രാജാവാണെന്ന് പറയപ്പെടുന്നു. ബൃഹത്തായ സുഹൃദ്‌വലയമുള്ള ബിനീഷ് തമാശക്കാരനാണെങ്കിലും അതിന്റെ മറുവശം നിഗൂഢതയാണെന്നും പറയപ്പെടുന്നു. പിതാവ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിരവധി നിഗൂഢമായ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളിലും മറ്റും ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ബിനീഷ് കോടിയേരിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത് സംസ്ഥാനാന്തര അധോലോകമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സി.പി.എം ഉന്നതന്റെ മകനെന്ന നിലയില്‍ ചെറുപ്പം മുതല്‍ തന്നെ വഴിവിട്ട കാര്യങ്ങളിലേക്ക് പോയിട്ടും നേര്‍വഴിക്ക് നടത്താന്‍ സി.പി.എമ്മോ കടിയേരി ബാലകൃഷ്ണനോ തയ്യാറായിരുന്നില്ല. ഈ പിന്തുണ തന്നെയാണ് അനിവാര്യമായ ദുരന്തത്തിലേക്ക് സി.പി.എമ്മിനെയും കോടിയേരി കുടുംബത്തെയും കൊണ്ട് എത്തിച്ചിരിക്കുന്നതും. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയതാണ് ബിനീഷിന്റെ അധോലോക സാമ്രാജ്യം. കോടിയേരിയുടെ സ്വാധീനം വളരുംതോറും അധോലോകവും ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. മന്ത്രിയായിരുന്ന പിതാവിനേക്കാള്‍ പോലീസ് കാര്യങ്ങളില്‍ ഇടപെട്ടിരുന്നത് ബിനീഷായിരുന്നുവെന്ന ആരോപണം അന്നേ ശക്തമായിരുന്നു.…

“മാപ്പ് പറയണോ? എന്തിന്?” : പുൽവാമ ഭീകരാക്രമണത്തെ ഉദ്ധരിച്ച് ബിജെപിയ്ക്കെതിരെ ശശി തരൂർ എം‌പി

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾക്ക് കോണ്‍ഗ്രസ് പാർട്ടി മാപ്പ് പറയണമെന്ന ബിജെപി ആവശ്യം കോൺഗ്രസ് എംപി ശശി തരൂർ തള്ളി. കോൺഗ്രസ് മാപ്പ് ചോദിക്കേണ്ടത് എന്തിനാണെന്ന് കണ്ടെത്താൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് തരൂർ പറഞ്ഞു. ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന് അവര്‍തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍, ഗൂഢസിദ്ധാന്തങ്ങള്‍ ചമച്ച കോണ്‍ഗ്രസ് രാജ്യത്തോടു മാപ്പ് പറയണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തു കാര്യത്തിനാണ് മാപ്പു പറയേണ്ടതെന്നു ചോദിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നത്. “കോൺഗ്രസ് എന്തിനാണ് ക്ഷമ ചോദിക്കേണ്ടതെന്ന് ഞാൻ ഇപ്പോഴും കണ്ടെത്താൻ ശ്രമിക്കുകയാണ്. നമ്മുടെ സൈനികരെ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനേക്കാൾ പതാകയ്ക്ക് ചുറ്റും അണിനിരന്നതിനോ? നമ്മുടെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചതിനോ?” അദ്ദേഹം ചോദിച്ചു. ഫെബ്രുവരിയിൽ, ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഗാന്ധി…

നവംബര്‍ 1 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 1 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും. 2020 മാർച്ച് 8നു ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

INANY തുടര്‍‌വിദ്യാഭ്യാസ സമ്മേളനം ന്യൂയോര്‍ക്കില്‍ – നവംബര്‍ 14-ന്

ന്യൂയോർക്ക്: ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INANY), നഴ്സ് പ്രാക്റ്റീഷനർ വാരത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സമ്മേളനം നടത്തുന്നു. നവംബർ 14 ശനിയാഴ്ച രാവിലെ 10:00 മണിമുതല്‍ ഉച്ചയ്ക്ക് 1:00 മണിവരെ വരെ സൂം വഴി വെർച്വൽ ആയി നടത്തുന്ന ഈ വിദ്യാഭ്യാസ പരിപാടിയിൽ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. സൗജന്യ റജിസ്ട്രേഷനും മൂന്നു മണിക്കൂർ തുടര്‍ വിദ്യാഭ്യാസ ക്രഡിറ്റും കിട്ടുന്ന പരിപാടി പ്രഫഷണൽ നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാണ്. ഹൃദയാരോഗ്യം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനുള്ള പോഷകാഹാരക്രമങ്ങൾ, ശാരീരിക വേദനയ്ക്ക് ശമനം കിട്ടുന്ന വ്യായാമ വിവരണങ്ങൾ എന്നിവയാണ് വിഷയങ്ങൾ. പ്രമുഖ ഹൃദ്രോഗവിദഗ്‌ൻ ഡോ. ദീപു അലക്സാണ്ടർ, ഡയബെറ്റിസ് വിദഗ്‌ധ ഡോ. നാൻസി ലാർസൺ, പോഷകാഹാര വിദഗ്ധ അനു ജാര, ഫിസിക്കൽ തെറാപ്പിസ്റ്റ് ഡോ. നെഗിന്‍ ജാലയെർ എന്നിവർ സംസാരിക്കും. തുടര്‍‌വിദ്യാഭ്യാസത്തില്‍…

കോവിഡ്-19: പെന്‍സില്‍‌വാനിയയില്‍ ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം

പെൻസിൽവാനിയ: ആശുപത്രികളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹാലോവീൻ, താങ്ക്സ്ഗിവിംഗ്, ക്രിസ്മസ്, ഹാനുക്ക, ക്വാൻസ എന്നീ ആഘോഷങ്ങൾക്കായി പെൻസിൽവാനിയ നിവാസികൾ അവരുടെ വീടിന് പുറത്തുള്ള ആരുമായും ആഘോഷങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്ന് പെൻസിൽവേനിയ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകി. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ, സാമൂഹിക ഒത്തുചേരലുകൾ, പാർട്ടികൾ, ഡിന്നറുകൾ എന്നിവ ഒഴിവാക്കാൻ ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയും ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന്‍റെ കുതിപ്പ് തുടരുന്നുവെങ്കിലും വൈറസ് അതിരൂക്ഷമായിരുന്ന മുൻ ആദ്യഘട്ടത്തിൽ ഉപയോഗിച്ച മഞ്ഞ, ചുവപ്പ് കളർ കോഡഡ് ഷട്ട്ഡൗൺ എന്നീ നടപടികൾ വീണ്ടും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പെൻസിൽവാനിയ അധികൃതർ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ പറഞ്ഞു.

കൊലപാതക കേസില്‍ 29 വര്‍ഷം തടവില്‍ കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 29 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച ആളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ജെറാര്‍ഡ് ഡുമോണ്ട് എന്നയാളെ ആണ് ഒക്‌ടോബര്‍ 30-ന് വിട്ടയ്ക്കാന്‍ ഉത്തരവായതായി ബ്രൂക്ക്‌ലിന്‍ സിഎ ഓഫീസ് അറിയിച്ചത്. 2014-ന് ശേഷം കുറ്റവിമുക്തമാക്കപ്പെടുന്ന 29-മത്തെ ആളാണ് ഡുമോണ്ട്. ജയില്‍ മോചിതനായതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡുമോണ്ടിന്റെ മാതാവും കുടുംബാംഗങ്ങളും ദീര്‍ഘകാലമായി നടത്തിവന്ന നിയമയുദ്ധത്തിന് വിരാമമായി. 1987- മാര്‍ച്ചിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഹിങ്ക്‌സണ്‍ എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ആള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ജെറാര്‍ഡിനെ പോലീസ് കേസില്‍ പ്രതിയാക്കുന്നത്. വേറെ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. പ്രൊസ്‌പെക്ട് ലഫര്‍ട്‌സ് ഗാര്‍ഡന്‍ ക്ലബിലെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഹിങ്ക്‌സണെ വെടിവച്ചത് ജെറാര്‍ഡ് ആയിരുന്നു എന്നാണ് ഇയാള്‍ മൊഴി നല്കിയത്. യാതൊരു ഫോറന്‍സിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതകത്തില്‍ ഇയാളെ പ്രതിചേര്‍ക്കുകയായിരുന്നു. മയക്കുമരുന്ന് കച്ചവടവുമായി…

നേരത്തെയുള്ള വോട്ടു ചെയ്യല്‍; ടെക്സസില്‍ സര്‍‌വ്വകാല റെക്കോര്‍ഡ്

ഓസ്റ്റിന്‍: ഒക്‌ടോബര്‍ 30 വെള്ളിയാഴ്ച അവസാനിച്ച നേരത്തെയുള്ള വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ടെക്‌സസില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 2016-ല്‍ വോട്ടിംഗില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഒമ്പത് മില്യന്‍ പേര്‍ ഇതിനകം വോട്ട് ചെയ്തന്നെന്നാണ് യുഎസ് ഇലക്ഷന്‍ പ്രൊജക്ട് ഡേറ്റാബേസ് നല്‍കുന്ന വിവരം. ജനസംഖ്യയില്‍ അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമായ ടെക്‌സസില്‍ 2016-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 89,69226 ആണെന്ന് ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ഓഫീസ് അറിയിച്ചു. റെഡ് സ്റ്റേറ്റായി അറിയപ്പെടുന്ന ടെക്‌സസില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഡമോക്രാറ്റിക് പാര്‍ട്ടി ആധിപത്യം തകര്‍ക്കുന്നതിനോ, സമാസമം എത്തുന്നതിനോ ഭഗീരഥപരിശ്രമം നടത്തിവരുന്നു. യുവാക്കളുടെ നിര പോളിംഗ് ബൂത്തുകളില്‍ വര്‍ധിച്ചുവരുന്നത് ഡമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പില്‍ ടെക്‌സസില്‍…

ഗ്രീസിലും തുർക്കിയിലും ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, 22 പേര്‍ കൊല്ലപ്പെട്ടു

തുർക്കിയുടെ ഈജിയൻ തീരത്തും ഗ്രീക്ക് ദ്വീപായ സമോസിന്റെ വടക്കുഭാഗത്തും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങള്‍ തകരുകയും 22 പേർ കൊല്ലപ്പെടുകയും ചെയ്തു. തുർക്കിയിലെ ഇസ്മിർ പ്രവിശ്യ കേന്ദ്രീകരിച്ചാണ് 7.0 തീവ്രത രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇസ്മിർ പ്രവിശ്യയിൽ 22 പേർ മരിക്കുകയും 786 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ്ജി‌എസ് അറിയിച്ചു. ഭൂചലനം ഇസ്മിറിലും സമോസിലും വെള്ളപ്പൊക്കവും ഉണ്ടായി. ഗ്രീസിന്റെയും തുർക്കിയുടെയും തീരത്ത് നിന്ന് ഈജിയൻ കടലിൽ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കൻ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സേമോസ് ദ്വീപിൽ നേരിയ സുനാമിത്തിരമാലകൾ ഉണ്ടായതായും കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 45,000ത്തോളം പേരാണ്…

ഇന്ദിരാഗാന്ധിയുടെ 36-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു

ന്യൂദൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36-ാം ചരമവാർഷികത്തിന് ശനിയാഴ്ച (ഒക്ടോബർ 31) പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. “നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിയുടെ മരണ വാർഷികത്തിന് ആദരാഞ്ജലികൾ,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഞായറാഴ്ചയും പ്രതിമാസ മാൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ അദ്ദേഹം ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. “ഒക്ടോബർ 31 ന് നമുക്ക് മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയെ നഷ്ടപ്പെട്ടു. ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. 1984 ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയത്. Tributes to our former PM Smt. Indira Gandhi Ji on her death anniversary. — Narendra Modi (@narendramodi) October 31, 2020