‘സമ്മോഹനം’ – മോഹിനിയാട്ടം ശില്പശാല അവിസ്മരണീയമായി

ഹൂസ്റ്റൺ: വിശ്വപ്രസിദ്ധ നർത്തകി പത്മഭൂഷൺ ഡോ. കനക് റെലേയുടെ ഓൺലൈൻ മോഹിനിയാട്ട ശില്പശാല, പ്രശസ്ത മോഹിനിയാട്ടം നർത്തകിയും കനക് റെലേയുടെ ശിഷ്യയുമായ കലാശ്രീ ഡോ. സുനന്ദാ നായരുടെ നേതൃത്വത്തിൽ നടന്നു. കോവിഡിൻറെ പശ്ചാത്തലത്തിലും ഇത്തരമൊരു ശില്പശാല നടത്താൻ സുനന്ദാ നായരെ പ്രേരിപ്പിച്ചത്, മോഹിനിയാട്ടത്തോടുള്ള പ്രണയമാണ്. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നർത്തകിമാരാണ് ഈ ഓൺലൈൻ ശില്പശാലയിൽ പങ്കെടുത്തത്. തന്റെ നൃത്ത ജീവിതത്തിന്റെ ഓർമശകലങ്ങളിലൂടെയാണ് കനക റിലേ ശില്പശാലയ്ക്കു തുടക്കമിട്ടത്. സമ്പന്നമായ അരങ്ങ് അനുഭവങ്ങളിലൂടെയും മർമ്മസ്പർശിയായ സൗന്ദര്യ നിരീക്ഷണങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത അറിവുകൾ ഏറെ ആഹ്ലാദത്തോടെയാണ് ശില്പശാലയിൽ പങ്കെടുത്തവർക്കായി തുറന്നു നൽകിയത്. സകലകലാവല്ലഭനായ സ്വാതി തിരുനാൾ ബാലരാമവർമയുടെ കൃതികളിൽ, പ്രസിദ്ധമായ, സാവേരി രാഗത്തിൽ രൂപക താളത്തിൽ ചിട്ടപ്പെടുത്തിയ, ഭാവയാമി രഘുരാമം എന്ന കൃതിയുടെ ഭാവാവിഷ്കാരമായിരുന്നു ശിഷ്യഗണങ്ങൾക്കായി ശില്പശാലയിൽ ഒരുക്കിയത്. ഉത്തമ ഭാവമായ ശ്രീരാമനേയും മധ്യമ ഭാവമായ ജഡായുവിനേയും അധമ ഭാവമായ…

ഫൊക്കാനയെ സംരക്ഷിക്കാൻ പോരാടുന്ന പ്രസിഡന്റ് മാധവൻ ബി നായർക്ക് ഐക്യദാർഢ്യം : എബ്രഹാം കളത്തിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയെ സംരക്ഷിക്കാനും അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി അവിശ്രമം പ്രയത്നിക്കുന്ന പ്രസിഡന്റ് മാധവൻ ബി നായർ, ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട്, ഷീല ജോസഫ് എന്നിവർക്ക് ഫൊക്കാന ഭരണസമിതികളായ നാഷണൽ കമ്മിറ്റിയും എക്സിക്യുട്ടീവ് കമ്മിറ്റിയും സർവ പിൻതുണയും നൽകുന്നുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ പ്രസ്താവനയിൽ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും സംഘടനയുടെ ഫണ്ടിൽ തിരിമറി നടത്തിയതിനും പുറത്താക്കപ്പെട്ട ഒരു വിഭാഗം യാതൊരു ഉളുപ്പുമില്ലാതെ സംഘടനയെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും നിരന്തരം ശ്രമിക്കുകയാണ്. പണാപഹരണത്തിന് പുറത്താക്കിയതാണെന്ന യാതൊരു ജാള്യവുമില്ലാതെ അവർ സംഘടനയുടെ പേരും പ്രശസ്തിയും സ്വാർത്ഥ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. ഫൊക്കാനയുടെ പേരിൽ അനധികൃത യോഗം വിളിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്വയം ഭാരവാഹികൾ ചമയുന്നവർ വ്യാജ പ്രസ്താവം നടത്തുകയാണ്. ഫൊക്കാനയുടെ പേരിൽ ഇവർ…

പ്രതിഷേധപ്രകടനം നടത്തി

കീഴുപറമ്പ: ദളിത് ശരീരങ്ങൾക്ക് നേരെയുള്ള സവർണ അതിക്രമങ്ങൾ, ബാബരി വിധിയിലെ നീതി നിഷേധം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്റിക്കേറ്റിന്റെ അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി എന്നിവയിൽ പ്രതിഷേധിച്ചുകൊണ്ട് ഫ്രറ്റെർണിറ്റി മൂവ്‌മെന്റ് കീഴുപറമ്പ അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.

ഡോ. അമാനുല്ല വടക്കാങ്ങരക്ക് അല്‍ സുവൈദ് ഗ്രൂപ്പിന്റെ ആദരം

ദോഹ: അല്‍ സുവൈദ് ഗ്രൂപ്പിന്റെ കോര്‍പറേറ്റേ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയ മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരയെ അല്‍ സുവൈദ് ഗ്രൂപ്പ് ഉപഹാരം നല്‍കി ആദരിച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയും ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും ചേര്‍ന്നാണ് ഉപഹാരം സമ്മാനിച്ചത്. ഗ്രൂപ്പ് ഡയറക്ടര്‍മാരായ റൈഹാനത്ത് ഹംസ, ഫൈസല്‍റസാഖ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശൈഖ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുപിയിലെ ബലാൽസംഗക്കൊലകൾക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ‘പ്രതിഷേധപ്പെൺജ്വാല’ സംഘടിപ്പിച്ചു

യുപിയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ദലിത് വേട്ടക്കും ബലാൽസംഗക്കൊലകൾക്കുമെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്പെൺ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രതിഷേധ ജ്വാല കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലന സിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് നാവ് അരിയപ്പെട്ട നിലയിൽ കണ്ടെത്തിയ ഹത്രാസിലെ ഇരുപതുകാരിയാണ് മരണവുമായി രണ്ടാഴ്ചയോളം മല്ലടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകളുടെ വ്യത്യാസത്തിൽ, സമാന രീതിയിൽ ദലിത് പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഉത്തര്‍പ്രദേശിൽ തുടർക്കഥയാവുകയാണ്. ബൽറാംപൂരിൽ ക്രൂര പീഡനം നടത്തി നട്ടെല്ലും ഇടുപ്പെല്ലുകളും തകർത്ത് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കിരാത സംഭവും അരങ്ങേറിയത് ഇതിനു ശേഷമാണ്. രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറാകാതിരുന്ന കേസിൽ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പ്രതികൾ അറസ്റ്റു ചെയ്യപ്പെടുന്നത്.…

ഡോ. സി എ തോമസിന്റെ ശവസംസ്‌കാരം ഒക്ടോബർ 3 ശനിയാഴ്ച

ഫ്ലോറിഡ: നിര്യാതനായ റാന്നി കരക്കാട്ടു ചെറുവാഴകുന്നേൽ ഡോ. സി എ തോമസിന്റെ ശവസംസ്‌കാരം ഒക്ടോബർ 3 ശനിയാഴ്ച 4 മണിക്ക് ടാമ്പാ സൺസെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തപ്പെടും. പൊതു ദർശനം ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8 വരെ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ. ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 3 ശനിയാഴ്ച 2 മണിക്ക് ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. തുടർന്ന് ശവസംസ്കാരം 4 മണിക്ക് ടാമ്പാ സൺസെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തും. ശവസംസ്കാര ശുശ്രുഷകൾ തത്സമയം: http://sojimediausa.com/event

കോവിഡ്-19: കേരളത്തിൽ രണ്ട് ലക്ഷത്തിലധികം കേസുകൾ, 29 മരണങ്ങൾ, മരണസംഖ്യ 771

സംസ്ഥാനത്ത് വ്യാഴാഴ്ച 8,135 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായി ഉയർന്നു. മരണസംഖ്യ 771 ആയി ഉയർന്നു. കേരളത്തിൽ പുതിയ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 11 ന് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. സെപ്റ്റംബർ 24 ന് രോഗബാധിതരുടെ എണ്ണം 1.5 ലക്ഷമായി ഉയർന്നു, അതിനുശേഷം സാമൂഹിക അകലം, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് വലിയ തോതിൽ രോഗം പിടിപെടുകയാണെന്നും വ്യാഴാഴ്ച 105 ലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എണ്ണായിരത്തിലേറെയായി. ബുധനാഴ്ച, 123 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 8,830 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ഇതുവരെ ഒരു ദിവസം ഏറ്റവും…

ആഗോള ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിക്കുന്ന ആഗോള ഇന്ത്യൻ ശാസ്ത്രജ്ഞരുടെ (വൈഭവ്) ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആഗോള, വിദേശ ഇന്ത്യൻ ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും ഈ സമ്മേളനം ഒരു വേദിയാണ്. ലോകമെമ്പാടുമുള്ള അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധമുള്ള ഒരു വേദിയിൽ ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞരെയും ഗവേഷകരേയും എത്തിക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 2 മുതൽ 31 വരെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളത്തെ വൈഭവ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. “ഈ സമ്മേളനം ആഗോള ശാസ്ത്രജ്ഞരെയും ഇന്ത്യൻ വംശജരായ ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവരുന്നു. ഒക്ടോബർ 2 ന് വൈകുന്നേരം 6: 30 ന് നിങ്ങളോടൊപ്പം ഞാനും ചേരുന്നു. 55 രാജ്യങ്ങളിൽ നിന്നുള്ള…

ഒക്ടോബർ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ തന്ത്രപ്രധാനമായ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന അടൽ തുരങ്കം ഒക്ടോബര്‍ 3 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഈ തുരങ്കം മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ലാഹോൾ സ്പിതിയുടെ സിസു, സോളാങ് വാലി എന്നിവിടങ്ങളിൽ നടക്കുന്ന പൊതു ചടങ്ങിൽ മോദി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) അറിയിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് അടൽ തുരങ്കമെന്നും 9.02 നീളമുള്ള തുരങ്കം വർഷം മുഴുവൻ മനാലിയെ ലാഹോൾ സ്പിതി വാലിയുമായി ബന്ധിപ്പിക്കുമെന്നും പി‌എം‌ഓ പറഞ്ഞു. ആറുമാസക്കാലം കനത്ത മഞ്ഞുവീഴ്ച കാരണം നേരത്തെ താഴ്‌വര മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം വിഛേദിക്കപ്പെടുമായിരുന്നു. ഹിമാലയത്തിലെ പിർ പഞ്ജാലിലെ പർവതനിരകളിൽ അത്യാധുനിക സവിശേഷതകളോടെ സമുദ്രനിരപ്പിൽ നിന്ന് മൂവായിരം മീറ്റർ ഉയരത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. മനാലിയിൽ നിന്ന് 25 കിലോമീറ്റർ…

152-മത് ശനിയാഴ്ച സാഹിത്യ സല്ലാപം ഡോ. ആഷാ ആന്‍ ഫിലിപ്പിനൊപ്പം

ഡാളസ്: 2020 ഒക്ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ആഷാ ആന്‍ ഫിലിപ്പിനൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. ഡോ. ആഷാ പ്രഗത്ഭയായ വെറ്ററിനറി ഡോക്ടറും അമേരിക്കയിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റിയില്‍ വൈറോളജി ഗവേഷണ വിദ്യാര്‍ത്ഥിനിയുമാണ്. ആനുകാലിക പ്രസക്തിയുള്ള കൊറോണ വൈറസിനെക്കുറിച്ചും കൊവിഡ്-19 രോഗത്തെക്കുറിച്ചും ആഷയോട് നേരിട്ട് സംവദിക്കാനുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2020 സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ജോര്‍ജ്ജ് തോമസിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്. അമേരിക്കയിലെ പ്രമുഖ…