മാഗ് ഭവന നിർമാണ സഹായം നൽകി

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ (മാഗ്) കൊല്ലം തലച്ചിറയിൽ ഒരു നിർദ്ധന കുടുബത്തിനു ഭവനനിർമ്മാണ സഹായമായി ആറു ലക്ഷത്തി അമ്പതിനായിരം രൂപ നൽകി. മാഗ് ട്രസ്റ്റി ജോസ് കെ ജോൺ ആണ് തുക കൈമാറിയത്. ഇതോടെ കാലങ്ങളായി സ്വന്തമായി ഒരു ഭവനം എന്ന ഈ കുടുംബത്തിന്റെ ആഗ്രഹത്തിന് പ്രത്യാശയുടെ ഒരു പുതുവെളിച്ചം ലഭിച്ചു. റവ: റജി സഖറിയ പ്രാർത്ഥിച്ചു ആശിർവദിച്ച ചടങ്ങിൽ, മാഗ് ട്രസ്റ്റി ബോർഡ് അംഗം ശശിധരൻ നായർ കല്ലിടിൽ ചടങ്ങു നടത്തി. പ്രൊഫസർ എബ്രഹാം കരിക്കം യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് സജി തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച്‌ ആശംസകൾ അറിയിച്ചു.മാഗ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സാം ജോസഫിന്റെയും മറ്റു ബോർഡ് ഓഫ് ഡയറക്ടർന്റെയും പ്രവർത്തനഫലമായി ഇങ്ങനെ ഒരു ഭവനത്തിന്റെ ശിലാസ്ഥാപനം യാഥാർഥ്യമാക്കുവാൻ സാധിച്ചതിൽ അഭിനന്ദിക്കുന്നു…

പ്രവാസി അദ്ധ്യാപികയുടെ ഭക്തിഗാന ആല്‍ബം പ്രകാശനം നാളെ

ദോഹ: പ്രവാസി അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് നാളെ യുട്യൂബില്‍ റിലീസ് ചെയ്യും. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാര്‍ഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികള്‍ ആല്‍ബമാകുന്നത് ഇത് രണ്ടാം തവണയാണ്. പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊര്‍ജ്ജമാണ് പ്രാര്‍ത്ഥന, അനന്തമാണതിന്‍ വ്യാപ്തി, എന്നിങ്ങനെ ജാസ്മിന്‍ കുറിക്കുന്ന വരികള്‍ ഈ ആശയമാണ് പ്രതിഫലിപ്പിക്കുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാകും ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് ഭക്തിയും പ്രാര്‍ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാല്‍ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സര്‍ഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. കാവ്യാത്മകമായ പാട്ടുകള്‍ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍…

യോഗി ഭരണകൂടം പൈശാചികതയുടെ പര്യായം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: ഉത്തർപ്രദേശിലെ ഹത്രാസില്‍ ദലിത് പെൺകുട്ടികൾക്കെതിരെ നടന്നിട്ടുള്ള ക്രൂരകൃത്യങ്ങൾ മാപ്പർഹിക്കാത്ത തരത്തിലുള്ള പൈശാചികതയാണെന്നും ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗി ഭരണകൂടം പൈശാചികതയുടെ പര്യായമായി മാറുന്ന സമകാലീന അവസ്ഥക്കെതിരെ ശക്തനായ പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു. സംഘപരിവാർ വംശീയ വെറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ “ദേർ ഈസ് കാസ്റ്റ് ഇൻ ഹാഥ റസ് ഗാങ് റേപ്; റേപ് ഈസ് എ ടൂൾ ഓഫ് ഫാസിസ്റ്റ്സ് & കാസ്റ്റി സ്റ്റ്സ്” എന്ന തലക്കെട്ടിൽ ‘കാമ്പസ് റേജ്’ സംഘടിപ്പിച്ചു. കാന്റിൽ ലൈറ്റ് പ്രൊട്ടസ്റ്റ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി ന്റെ കോലം കത്തിക്കൽ, സോഷ്യൽ മീഡിയ പ്രതിഷേധ കാമ്പയിൻ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധ ആവിഷ്ക്കാരങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണി ചേർന്നു. മലപ്പുറം ജില്ലയിലെ പതിനഞ്ചു…

സൂസി ജോസഫ് (ജെസ്സി കുട്ടി 75 ) ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വട്ടേക്കാട്ട് (കൊടുകുളഞ്ഞി) ജോൺ ജോസഫിന്റെ ഭാര്യ സൂസി ജോസഫ് (75) ഡാളസ്സിൽ അന്തരിച്ചു. കഞ്ഞിക്കുഴി പാലത്തിങ്കൽ പരേതരായ കുരിയന്റെയും അന്നമ്മയുടെയും മകളാണ്. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. മക്കൾ: വിനു (ഡാളസ്), വീണ (ഡിട്രോയിറ്റ്). മരുമക്കൾ: ജൂലി (ഡാളസ്), ആശിഷ് (ഡിട്രോയിറ്റ്). കൊച്ചു മക്കൾ: ആൽവിൻ, അബിഗെയ്ൽ. സംസ്കാരം ഒക്ടോബര്‍ 7 ബുധനാഴ്ച്ച രാവിലെ 10 നു സണ്ണിവെയിൽ ന്യൂഹോപ്പ് സെമിത്തേരിയിൽ വെച്ച് നടക്കുന്നതായിരിക്കും. കൊറോണ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ കുടുംബാംഗങ്ങൾക്കു മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. സംസ്കാരച്ചടങ്ങുകളുടെ തത്സമയം കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോസഫ് 214 727 8759

എച്ച്1 ബി വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രം‌പ് ഭരണകൂടം

വാഷിംഗ്ടൺ: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങൾ നികത്താന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസകൾ കുത്തനെ പരിമിതപ്പെടുത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എച്ച് 1 ബി വിസ പ്രോഗ്രാം നിയന്ത്രിക്കുന്നതിനായി ആർക്കാണ് വിസ നേടാനാകുക, അവർക്ക് എത്ര തുക അപേക്ഷാ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും (Department of Homeland Security) തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. എച്ച് 1 ബി വിസ അപേക്ഷകര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്പെഷ്യാലിറ്റി തൊഴിലുകളുടെ എണ്ണവും, തൊഴിലുടമകൾ നല്‍കേണ്ടി വരുന്ന ഉയർന്ന ശമ്പള നിരക്കും മറ്റും ഉൾപ്പെടുന്ന പുതിയ നിയമങ്ങൾ പ്രകാരം മൂന്നിലൊന്ന് അപേക്ഷകരെ നിരസിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎച്ച്എസ് കണക്കാക്കുന്നുവെന്ന് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

തുളസീ ദലം (കവിത)

  പുലര്‍കാല സുന്ദര ബാഷ്പങ്ങളേറ്റ് കണ്‍ ചിമ്മി നിന്നെഞാന്‍ നോക്കിയപ്പോള്‍ തുളസിത്തറയുടെ നടുവിലായിയങ്ങനെ നീണ്ടു നിവര്‍ന്നു നീ നിന്നിടുന്നു മാന്‍ജരിയായും കൃഷ്ണതുളസിയായും പിന്നെ സുരസാ ഗ്രാമ്യാ സുരഭിയായും ബഹു മഞ്ജരി ഭൂതക്നി നാമങ്ങളില്‍ അറിയപ്പെടുന്നോരു കുഞ്ഞു തുളസീ ദലമേ നീ നിന്നിടുന്നു ഇളം കാറ്റിന്‍ തലോടലില്‍ നീന്തി നീന്തി മെല്ലെ നിന്‍ ശിഖരങ്ങള്‍ നൃത്തമാടി നിന്നെ നോവിക്കാതെ നിന്‍റെ ഇതളുകള്‍ നുള്ളിയെടുത്തോരു നേരമപ്പോള്‍ അശ്രു കണങ്ങള്‍ പോലെയെന്‍ കൈകളില്‍ നിന്‍റെ കണ്‍നീരുകള്‍ വന്നിരുന്നു ഓരോ ഇതളുകള്‍ സുന്ദരമാക്കി ഞാന്‍ വാഴനാരിന്‍ തണ്ടില്‍ കെട്ടിവെച്ചു പച്ചയുടുപ്പിന്‍റെ ശോഭയില്‍ നീയപ്പോള്‍ റാണി കണക്കെ ജ്വലിച്ചിരുന്നു ആ മനോഹര ഹാരങ്ങള്‍ കൊണ്ട് പൊയ് പൂജക്കായി അര്‍പ്പിച്ചു വന്നിടാം ഞാന്‍! —

സ്വർണ്ണക്കടത്ത്: സന്ദീപിന്റെ കുറ്റസമ്മതം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ കുറ്റസമ്മതം അലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച എൻ‌ഐ‌എ കോടതിയിൽ പ്രതികളായ എട്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുള്ള സന്ദീപിന്റെ പ്രസ്താവന തെളിവായി ഉപയോഗിച്ചേക്കും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രിമിനൽ സെക്ഷൻ 164 പ്രകാരം സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ സന്ദീപിനെ ആലുവ കോടതിയിൽ ഹാജരാക്കിയത്. മൊഴി രേഖപ്പെടുത്തിയ ഉടനെ വിയ്യൂര്‍ സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. സ്വർണം കടത്താൻ നയതന്ത്ര ചാനൽ ഉപയോഗിക്കാൻ സഹായിച്ച സ്വപ്‌ന സുരേഷിന്റെ അടുത്ത സഹായിയാണ് സന്ദീപ്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരില്‍ അയച്ച ബാഗേജുകൾക്ക് നൽകിയ നയതന്ത്ര പരിരക്ഷയുടെ മറവിൽ സ്വർണം കൊണ്ടുവരാനുള്ള മുഴുവൻ…

ബിസിനസ് തുടങ്ങാന്‍ ക്രെഡിറ്റ് നിഷേധിച്ച ബാങ്ക് കെട്ടിടം 39-കാരന്‍ വിലയ്ക്കു വാങ്ങി

‘മധുരമായി പ്രതികാരം’ ചെയ്യുക എന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍, ബാങ്കില്‍ നിന്ന് വായ്പ നിഷേധിക്കുകയും അതേ ബാങ്ക് കെട്ടിടം തന്നെ വിലയ്ക്കു വാങ്ങുകയും ചെയ്ത ഒരു 39-കാരന്റെ കഥ ക്രൈം സിനിമകളെ പോലും വെല്ലുന്നതാണ്. 39 കാരനായ ആദം ഡീറിംഗ് ഒരു വ്യവസായം ആരംഭിക്കാനാണ് ക്രെഡിറ്റ് അന്വേഷിച്ച് ബാങ്കിനെ സമീപിക്കുന്നത്. എന്നാല്‍, രണ്ടു പതിറ്റാണ്ടു മുന്‍പ് വെറും 21 വയസ്സുണ്ടായിരുന്ന ആദമിനെ “വളരെ ചെറുപ്പവും അനുഭവപരിചയവുമില്ലാത്തവനാണ്” എന്ന കാരണത്താല്‍ ധനകാര്യ സ്ഥാപനം വായ്പ നിഷേധിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ വായ്പ നിരസിക്കപ്പെട്ട ബാങ്ക് കെട്ടിടം വാങ്ങിയ വിവരം ആ ബ്രിട്ടീഷ് വ്യവസായി തന്റെ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. അന്ന് ബാങ്ക് മാനേജര്‍ പറഞ്ഞത് “ആദം ചെറുപ്പമാണെന്നും നിങ്ങൾക്ക് ബിസിനസ്സ് പരിചയമില്ല എന്നതാണ് പ്രശ്‌നമെന്നും, ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” എന്നാണെന്ന് ആദം ഇപ്പോഴും ഓര്‍ക്കുന്നു. അന്നത്തെ…

ചൊക്ലി (നോവല്‍ 12 & 13)

മാങ്ങാക്കാരൻ രാമൻറെ മുന്നിലിക്കാണ് താടിയുള്ള മെലിഞ്ഞ മനുഷ്യൻ ചൊക്ളിയേം കൊണ്ടുപോയീത്. ‘രാമേട്ടാ, ഇബനെക്കൊണ്ട് കാര്യണ്ടോന്ന് നോക്ക് ‘ അതും പറഞ്ഞ് മെലിഞ്ഞ മനുഷ്യൻ ആ ഓലപ്പെരേന്ന് എറങ്ങിപ്പോയി. ഓലപ്പെര ചായക്കടേടെ അടുത്തന്നെയാണ്. കോടംകര ഭാഗത്തേക്ക് നീങ്ങിട്ടാന്ന് മാത്രം. അത് തെരഞ്ഞെടുപ്പായിട്ട് പൊട്ടിമൊളച്ചതാണ്. അവടേ ഓലപ്പെരേം കുടിശ്ശേം തേങ്ങേം ഒന്നുണ്ടാര്ന്നില്ല.അത് ചൊക്ളിക്ക് ഒറപ്പന്നെയാണ്. ഓലപ്പെരേല് കൊറച്ച് പത്രക്കടലാസ്സ് വിരിച്ചട്ട്ണ്ട്. ഒന്നു രണ്ട് ബെഞ്ചും ണ്ട്. രാമേട്ടൻ ഒന്ന് ചിരിച്ചു. എന്ന്ട്ട് ക്ഷണിച്ചു.. ചൊക്ള്യേ, നീ ഇബടെ തറേലിരുന്ന് ഈ കടലാസ്സൊക്ക്യൊന്ന് നോക്ക്യേ… ചൊക്ളി ഏന്തലുള്ള കാല് വശം ചെരിച്ച് ഠപ്പേന്ന് കടലാസ് വിരിച്ച തറേലിക്കിരുന്ന്..എന്തോ വട്ടത്തില് വട്ടത്തില് വരച്ച്ണ്ട്. കുനിപ്പും നീട്ടോം ഒക്കെണ്ട്.. ചൊക്ളി ചിരിച്ചു.. രാമേട്ടൻ ചകിരിത്തൂപ്പ് കെട്ടിയ കൊറച്ച് വടിക്കഷ്ണങ്ങളും ചെരട്ടോളില് നെറച്ച ചോന്ന ചായോം കൊറെ കടലാസ്സും മുന്നീ പരത്തീട്ട്.. ‘ നീയാ ചെയ്തോടാ..…