Facebook will ban political advertisements after US elections

There is an election in America and the eyes of the whole world rest there. In many countries, social media has been seen as an important part of elections in the past. Meanwhile, Facebook on Wednesday said it would stop running political or social-issue ads after the US elections closed on November 3 to reduce the possibility of confusion or abuse. Facebook also said that any news related to the counting of votes or before counting the winner ahead of time will be presented with reliable information from news outlets and election…

China will have to pay big price for Corona virus: Trump

Corona virus-infected US President Donald Trump is now slowly recovering. Meanwhile, in a video address to the nation, US President Donald Trump blamed China for the Corona epidemic on Wednesday (local time) and said that what China has done to the world will have to pay a huge price.  In a video message on Twitter, Donald Trump said that I want to make available the treatment that I have received for you and I am going to free it. You do not need to pay for it. It is not your fault for…

I will not take the vaccine at the behest of Donald Trump: Kamala Harris

United States Vice President Mike Pence and Democratic Vice President Nominee Kamala Harris completed their first and only debate on Wednesday night in Salt Lake City, Utah. The debate was being moderated by USA Today’s Susan Page, who stated that the format of the debate would include nine parts of 10 minutes each with time for each candidate’s questions. Kamala Harris, in this fashion, did some amazing things and targeted the Trump administration constantly. These are some of the main points that Kamala Harris used in her first debate: 1. The American…

നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്വര്‍ണ്ണക്കടത്തിനു പുറമെ ലൈഫ്മിഷൻ പദ്ധതിയുമായുള്ള ഇടപാടിലും ഈന്തപ്പഴ വിതരണത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച് പണം കൈമാറുന്നതിനെ കുറിച്ചായിരുന്നു സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്. സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. വരവിൽ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകൾ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകൾ നടന്നതിന് തെളിവാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഇതിൽ പല കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴും മൗനം…

സംസ്ഥാനത്തെ രണ്ട് മന്ത്രിമാർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രിമാരായ എം എം മണി, കെ ടി ജലീൽ എന്നിവർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങൾക്ക് ഇതുവരെ മാരകമായ വൈറസ് ബാധിച്ചു. വൈദ്യുതി മന്ത്രിയായ എം എം മണിയെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്. മന്ത്രി മണിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് പനിയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. പ്രത്യേക പ്രതിനിധി സംഘം ആയിരിക്കും മന്ത്രിയെ പരിശോധിക്കുക. കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ മന്ത്രിയാണ് എം എം മണി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരോടും…

സൗദി പബ്ലിക് ഇന്‍‌വെസ്റ്റ്മെന്റ് ഫണ്ട് ലുലുവില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

സൗദി അറേബ്യയുടെ 360 ബില്യൺ ഡോളർ പരമാധികാര പബ്ലിക് ഇന്‍‌വെസ്റ്റ്മെന്റ് ഫണ്ട്, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ നിക്ഷേപം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. റീട്ടെയിലര്‍ ബിസിനസ് രംഗത്ത് ഓഹരി വാങ്ങുന്നത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആലോചിക്കുന്നുണ്ടെന്നും വിവരങ്ങൾ സ്വകാര്യമായതിനാൽ മുഴുവന്‍ വിവരങ്ങളും ഔദ്യോഗികമായി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ലെന്നും പറയുന്നുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ലുലു, പിഐഎഫ് എന്നിവയുടെ പ്രതിനിധികൾ പ്രതികരിക്കാൻ വിസമ്മതിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇത് സംബന്ധിച്ചു ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ സൗദിയില്‍ ഉള്ള ലുലു ഗ്രൂപ്പ് ശാഖകള്‍ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഈ വര്‍ഷമാദ്യം യു.എ.ഇ ഗവണ്‍മെന്റിനു കീഴിലുള്ള അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ലുലു…

ചൈനയുടെ ‘ചൂഷണത്തിനെതിരെ’ ക്വാഡ് സഖ്യം രൂപീകരിക്കാന്‍ മൈക്ക് പോംപിയോ ആഹ്വാനം ചെയ്തു

ന്യൂയോര്‍ക്ക്: ചൊവ്വാഴ്ച ജപ്പാന്‍ തലസ്ഥാന നഗരമായ ടോക്കിയോയിൽ നടന്ന “ക്വാഡ്” ഇന്തോ-പസഫിക് യോഗത്തിൽ ജപ്പാനോടും ഇന്ത്യയോടും ഓസ്‌ട്രേലിയയോടും യുഎസുമായി ചേർന്ന് ഔപചാരിക സൈനിക സഖ്യവും ചൈനയ്‌ക്കെതിരെ ഐക്യമുന്നണിയും രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന അനൗപചാരിക തന്ത്രപരമായ ഫോറമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് (QUAD). “സിസിപിയുടെ ചൂഷണത്തിൽ നിന്ന് നമ്മുടെ ആളുകളെയും പങ്കാളികളെയും സംരക്ഷിക്കാൻ നമ്മള്‍ സഹകരിക്കേണ്ടത് മുമ്പത്തേക്കാളും നിർണായകമാണ്,” ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പരാമർശിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ പറഞ്ഞു. “തെക്ക്, കിഴക്കൻ ചൈനീസ് സമുദ്രങ്ങൾ, മെകോംഗ്, ഹിമാലയം, തായ്‌വാൻ കടലിടുക്ക്” എന്നിവിടങ്ങളിൽ ചൈനയുടെ സ്വാധീനം തടയാൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്വാഡ് സഖ്യം ഔപചാരികമാക്കാനും ശക്തിപ്പെടുത്താനും വാഷിംഗ്ടണിലെ സൗത്ത്-ഈസ്റ്റ് ഏഷ്യൻ സഖ്യകക്ഷികളോട് പോംപിയോ അഭ്യർത്ഥിച്ചു. “നമ്മള്‍ നാലു പേരും ഒരുമിച്ച് ചെയ്യുന്നതെന്താണെന്ന്…

കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി

വാഷിംഗ്ടണ്‍: ശരത്‌കാലത്തും ശൈത്യകാലത്തും അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ 300,000 മുതൽ 400,000 വരെ അമേരിക്കക്കാർ കോവിഡ്-19 ബാധയേറ്റ് മരിക്കാന്‍ സാധ്യതയുണ്ടെന്ന് National Institute of Allergy and Infectious Diseases ഡയറക്ടർ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു. “ശരത്കാലത്തും ശൈത്യകാലത്തും നമ്മള്‍ക്ക് വേണ്ടത് നമ്മള്‍ ചെയ്യുന്നില്ലെങ്കിൽ 300,000 – 400,000 വരെ കോവിഡ് -19 മരണങ്ങൾ സംഭവിക്കാമെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ നിന്ന് മനസ്സിലാക്കുന്നു,” ഡോ. ഫൗച്ചി ചൊവ്വാഴ്ച അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ വെർച്വൽ പരിപാടിയിൽ പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) പ്രവചിച്ചതിനെത്തുടർന്നാണ് ഡോ. ഫൗച്ചിയുടെ അഭിപ്രായങ്ങൾ. ഡിസംബർ ഒന്നിനകം 300,000 ആളുകൾ കോവിഡ് -19 മൂലം മരിക്കുമെന്നാണ് അവരുടെ പ്രവചനം. അടുത്ത വേനൽക്കാലം അല്ലെങ്കിൽ ശരത്‌കാലം വരെ മിക്ക അമേരിക്കക്കാർക്കും വാക്സിൻ ലഭ്യമാകില്ലെന്നും ഫൗച്ചി മുന്നറിയിപ്പ് നല്‍കി. അടുത്ത…

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ഗാന്ധിജയന്തി ആഘോഷം ശ്രദ്ധേയമായി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ (AMMA) ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നാം തീയതി സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സ്വാതി കുല്‍ക്കര്‍ണി മുഖ്യാതിഥിയായും, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനും, മുന്‍ മന്ത്രിയുമായ പി.ജെ ജോസഫും, പ്രമുഖ മാന്ത്രികനും മോട്ടിവേഷണല്‍ ക്ലാസ്സുകളിലൂടെ യുവജനങ്ങളുടെ മനസ്സുകളെ കീഴടക്കിയ ഗോപിനാഥ് മുതുകാടും വിശിഷ്ഠാതിഥികളായും പങ്കെടുത്തു. രാവിലെ 11.30 -ന് യു.കെ.യില്‍ നിന്നുള്ള കൊച്ചു പാട്ടുകാരി ജയാ ഹരികുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ AMMA പ്രസിഡന്റ് ഡൊമനിക്ക് ചാക്കോനാല്‍ സ്വാഗത പ്രസംഗം നടത്തുകയും തുടര്‍ന്ന് മുഖ്യ വിശിഷ്ടാതിഥികള്‍ ഗാന്ധിജിയെക്കുറിച്ചും അദ്ദേഹം നമ്മുടെ രാഷ്രത്തിനു സംഭാവന ചെയ്ത മഹത്തരമായ സംഗതികളെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് ആനി പോള്‍ (ലെജിസ്ലേറ്റര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക്), അനിയന്‍ ജോര്‍ജ്, (ഫോമാ പ്രസിഡന്റ്), എ.ജി. ജോര്‍ജ് (മുന്‍ പ്രിന്‍സിപ്പല്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി,…

സൂഫിസം (Sufism) ഭാഗം – 20

റാബിയ അൽ അദവിയ്യ ഇസ്ലാമിക ആത്മീയ ചരിത്രത്തിൽ ഏറ്റവും പ്രശസ്തയായ വനിതയും സൂഫി പാരമ്പര്യത്തിലെ കവയിത്രിയുമാണ് റാബിയ അൽ അദവിയ്യ (713-801). ഇറാഖിലെ ബസ്രയിൽ ഒരു ദരിദ്ര്യ കുടുംബത്തിൽ ജനിച്ച റാബിയ ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിൽ അതീവ തൽപരയായിരുന്നു. ദൈവസ്നേഹത്തിലും ആത്മപരിത്യാഗത്തിലും ഉറച്ചുനിന്ന റാബിയയിലൂടെയാണ് ദൈവഭക്തി ദൈവത്തോടുള്ള പ്രണയമായി മാറുന്നത്. പിന്നീട് സൂഫിസം റാബിയയുടെ മാർഗ്ഗം പിന്തുടർന്നു. സ്വർഗമോഹവും നരകഭയത്തിൻ്റേയും പ്രേരണയില്ലാതെ ദൈവത്തോടുള്ള പ്രണയമാണ് റാബിയയുടെ കവിതകളിൽ. “നരകഭയം മൂലം ഞാൻ നിന്നെ ആരാധിച്ചാൽ, എന്നെ നരകത്തിൽ എരിയ്ക്കുക്കുക പറുദ്ദീസ മോഹിച്ച് ഞാൻ നിന്നെ ആരാധിച്ചാൽ എന്നെ പറുദീസയ്ക്ക് പുറത്ത് നിർത്തുക എന്നാൽ ഞാൻ നിന്നെ നീയായ് അറിഞ്ഞ് സ്നേഹിച്ചാൽ നിൻ്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക” (wikipedia) ദൈവത്തെ ഭയപ്പെടുക എന്നത് ദൈവസാമീപ്യമാർഗ്ഗത്തിൽ വിഘാതം സൃഷ്ടിച്ചേക്കുമെന്ന് റാബിയ നിരീക്ഷിച്ചു. ദൈവത്തോടുള്ള അഗാധമായ പ്രണയത്തിലൂടെ ദൈവവുമായി ഐക്യം…