Donald Trump, ready to beat Corona, returned to rallies, can participate in election program from Saturday

US President Donald Trump, who arrived in the White House after being treated for a Corona virus infection, has expressed his desire to hold rallies in the wake of the presidential election. Doctors said he could return to public life by Saturday. Trump and first lady Melania were found suffering from Covid-19 last week. He was admitted to the army hospital for treatment. Trump was discharged from the hospital on Monday. Doctors said that the President has not had fever since Friday last week. On Thursday night, Dr. Sean Conley, a physician at the…

രണ്ടാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഔദ്യോഗികമായി റദ്ദാക്കി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ചർച്ച ഔദ്യോഗികമായി റദ്ദാക്കി. ഒക്ടോബർ 15 ന് നടക്കാനിരിക്കുന്ന ചർച്ച റദ്ദാക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കമ്മീഷന്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ട്രംപിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനാൽ ചർച്ച “ഡിജിറ്റൽ മാർഗത്തിലൂടെ” നടക്കുമെന്ന് നേരത്തെ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനമാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ചർച്ച നടത്താന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. ബൈഡന്‍ അന്ന് എബിസി ന്യൂസിനൊപ്പം ടൗൺഹാൾ പ്രോഗ്രാം സജ്ജമാക്കിയിട്ടുണ്ട്. ട്രംപിനെ ശനിയാഴ്ച മുതൽ പൊതു ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുമെന്ന് പ്രസിഡന്റിന്റെ ഡോക്ടര്‍ പിന്നീട് പറഞ്ഞു. തുടർന്ന്, ട്രംപിന്റെ ടീം ഷെഡ്യൂൾ ചെയ്തതുപോലെ മുഖാമുഖ ചർച്ച നടത്തണമെന്ന് അഭ്യർത്ഥിച്ചുവെങ്കിലും മുഖാമുഖം എന്നതിലുപരി ഡിജിറ്റൽ വഴി ചർച്ച നടത്താനുള്ള തീരുമാനം ആരോഗ്യപരമായ ആശങ്കകളെ അകറ്റുമെന്ന് കമ്മീഷൻ പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികളും തമ്മിലുള്ള മൂന്നാമത്തെ…

ലിബിയയിൽ ഏഴ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി: ഉത്തര ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ഇന്ത്യക്കാർ. അവരെ മോചിപ്പിക്കാനായി ഇന്ത്യൻ സർക്കാർ ലിബിയൻ അധികൃതരുമായി ബന്ധപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 14 ന് ലിബിയയിലെ അസഹ്വെരിഫ് പ്രദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു. ലിബിയൻ അധികാരികളുമായും തൊഴിലുടമകളുമായും ചർച്ച നടത്തുന്നുണ്ടെന്നും തട്ടിക്കൊണ്ടുപോയ പൗരന്മാരെ കണ്ടെത്തുന്നതിനും അവരെ എത്രയും വേഗം മോചിപ്പിക്കുന്നതിനും ഞങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലിബിയയിലെ കൺസ്ട്രക്ഷൻ ആന്റ് ഓയിൽ ഫീൽഡ് സപ്ലൈ കമ്പനിയിൽ ജോലി ചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയവർ തൊഴിലുടമയുമായി ബന്ധപ്പെടുകയും തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നതിന്റെ തെളിവായി അവരുടെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു. ഇന്ത്യൻ പൗരന്മാരെ…

TD Charitable Foundation Awards Grant to The Community Chest for Partnership for Healthy Eating Initiative

(Eastern Bergen County, New Jersey; October 9, 2020) — The Community Chest announces the award of a $5,000 grant from the TD Charitable Foundation.   The donation is designated for the Partnership for Healthy Eating, an initiative created to combat rising trends in obesity and diabetes from poor nutritional habits by improving peoples’ eating habits and their overall health. “The Community Chest thanks the TD Charitable Foundation for their generous contribution and continued support of this program.  The foundation has a long tradition of supporting the diverse communities they serve and…

ഷൂട്ടിംഗിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് അപകനില തരണം ചെയ്തു

ഷൂട്ടിംഗിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ ടൊവിനോ തോമസ് അപകടനില തരണം ചെയ്തു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘കള’ എന്ന സിനിമയുടെ ഷൂട്ടിംനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടനെ ഐ.സി.യുവില്‍ നിന്നും മാറ്റി. ആരോഗ്യനിലയില്‍ പുരോഗതി കൈവന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. ആന്തരിക രക്തസ്രാവം നിലച്ചതായും നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വയറിന് ചവിട്ടേറ്റ താരം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി. താരം നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ‘കള’ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ടൊവിനോ യെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ടൊവിനോ തോമസ് നന്ദി അറിയിച്ചു.

ചൊക്ളി (നോവല്‍ 14 & 15)

കോടംകര ചന്തേന്ന് അന്തോണി മാപ്ളയാണ് ഒരു കൈക്കോട്ടിൻറെ നാക്ക് മേടിച്ച് ചൊക്ളിക്ക് കൊടത്തത്. അത് ന് മരത്തിന്റെ ഒരു കൈയ്യ് വേണല്ലോന്ന്ച്ച് കൊറേ നടന്ന്ട്ടും ചന്തേന്ന് അത് ഇടീപ്പിക്കാൻ മാപ്ളക്ക് പറ്റീല്യാ.. മുപ്പതുറുപ്പിയേല് ഒത്ക്കണ്ടേ ഒക്കേം.. പഴനിച്ചെക്കൻ കൈയിട്ട് കൊണ്ടരുന്ന് ചൊക്ളീം മാപ്ളേം വിചാരിച്ചില്ല്യ. അതങ്ങനേണ്.. ആരേലും എന്തേലും ഒക്കെ ചെയ്ത് തന്നിറ്റാണ് എല്ലാരും ഈ ഭൂമീല് കഴീഞ്ഞൂടി പോണത്. അതാരും തമ്മാമ്മില് സമ്മതിക്കൂല്യാന്ന്ച്ചാലും.. സത്യങ്ങനേണ്. ദേവുഅമ്മക്ക് കൈക്കോട്ട് കണ്ടപ്പോ കലി വന്നു..അവര് മാപ്ള്യോടും പഴന്യോടും ഒച്ചീം വിളീം ഇടുത്തു. ‘അല്ലെങ്കിത്തന്നേ ചൊക്ളി നന്നീം നെറോല്യാണ്ട് പൂവ്വാൻ നിക്കാണ്. അവനെന്താണ്ട് കാക്ക്രി കോക്ക്രി വരച്ചേന് രാമേട്ടൻ ഒരു പാവായോണ്ടാ മുപ്പതുറുപ്പിയ പൊലിച്ചേ.. വേറെ വല്ലോരാച്ചാല് എണീച്ച് പോടാ, നെൻറെ ചണ്ണക്കാലും കൊണ്ട് ന്ന് ആട്ടിയാ ഓടിപ്പിക്കും.. കൈക്കോട്ട് ണ്ടായിട്ടെന്താ.. ഞാനല്ലാണ്ട് ആരേലും ഇബനെ പണിക്ക് നിറുത്താന്നും പറഞ്ഞ്…

കോവിഡ്-19: സംസ്ഥാനത്ത് വ്യാപനത്തിന് കുറവില്ല, ഇന്ന് 9250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 25 പേര്‍ മരിച്ചു

നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന് ശമനമില്ല. ഇന്ന് 9250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍…

സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടവര്‍ വയലനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലും ബന്ധമുണ്ടെന്ന്

സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണവും സ്വർണ്ണക്കടത്തും തമ്മിൽ കൂടുതൽ ബന്ധങ്ങളുണ്ടെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാലഭാസ്ക്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയാണെന്ന് വ്യക്തമായി. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഈ വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചത്.ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ മുഖ്യ ആസൂത്രകനാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. മൂന്നു മണിക്കൂര്‍ ഇയാള്‍ അപകടസ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം…

വെട്ടുകാളയും ഞാനും (കഥ)

“അറബി നാട്ടിലിവിടെ വന്നിട്ടറബി തെറീം കേട്ട്‌, പകലും രാവും പണിയെടുത്ത് കറു കറുത്ത്‌ പോയീ” ഇങ്ങിനെ ഒരു പാരഡിപ്പാട്ട്‌ സ്വയമുണ്ടാക്കി, “അറബിനാട്ടിലകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാൻ”, എന്ന മാപ്പിളപ്പാട്ടിന്റെ രീതിയിൽ, അത്‌ സ്വയം പാടി,‌ ഒരഞ്ചാറു മാസം റിയാദിന്റെ തെരുവോരങ്ങളില്‍, ഒരു പാട്ട വണ്ടിയുമായി തെണ്ടിത്തിരിഞ്ഞു നടന്നതിന്റെ ശേഷമാണ്‌ സജിച്ചായന്റെ പരിചയക്കാരന്റെ സഹായത്തോടെ അന്‍വാല്‍ യുനൈറ്റഡ്‌ ട്രേഡിംഗ്‌ കമ്പനി എന്ന സ്ഥാപനത്തില്‍ കേറിപ്പറ്റിയത്‌. കുടുംബത്തെ കൂടെ താമസിപ്പിക്കണം എന്നെ പിടിവാശിയുള്ളതു കൊണ്ടു തന്നെ, ചെറിയ ശമ്പളമായിരുന്നെങ്കിലും ഉണ്ടായിരുന്ന ജോലി സ്വന്തം കൊണവതിയാരം കൊണ്ട്‌ കളഞ്ഞു കുളിച്ചതിന്റെ പിന്നെയങ്ങോട്ട്‌, സത്യം പറഞ്ഞാല്‍ വെള്ളം കുടിക്കുകയായിരുന്നില്ല; നിലയില്ലാ വെള്ളത്തില്‍ കിടന്ന്‌ കൈകാലിട്ടടിക്കുകയായിരുന്നു. അങ്ങിനെ കഷ്ടപ്പാടിന്റെ പടുകുഴിയില്‍ കിടന്ന്‌ ഒന്നെ, രണ്ടെ, മൂന്നെ എന്നിങ്ങനെ നക്ഷത്രമെണ്ണിക്കഴിയുന്നതിന്നിടയിലാണ്‌ അന്‍വാലില്‍ interview-വിന്‌ പോകുന്നത്‌! കണ്ടകശ്ശനി അങ്ങിനെയാണ്‌. അതിരിക്കുന്നിടത്തേക്ക്‌ നമ്മെ ആളെ അയച്ചു വിളിപ്പിക്കും! കോട്ടിട്ട ഒട്ടകപ്പക്ഷിയെ…

അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരി തകര്‍ത്ത ആള്‍ അറസ്റ്റില്‍

നോക്‌സ് വില്ല: ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന്‍ ഡാനി ഫ്രെയ്ഡറെ അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്‌സ് സെമിത്തേരിയിലായിരുന്നു. അമ്മൂമ്മയോടുള്ള അതിരറ്റ സ്‌നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചു. സെമിത്തേരിയില്‍ നാട്ടിയിരുന്ന ഹെഡ് സ്റ്റോണ്‍ നീക്കം ചെയ്തും, കല്ലറകളിലെ മണ്ണ് നീക്കംചെയ്തും ഇയാള്‍ ഏകദേശം 30,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കി. സെമിത്തേരിയില്‍ അക്രമം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഡാനിയെ പിടികൂടി. എതിര്‍ത്തുനില്‍പ്പിനൊന്നും ശ്രമിക്കാതെ ഡാനി പോലീസിനു കീഴടങ്ങി. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സെമിത്തേരിയില്‍ അതിക്രമിച്ച് കടന്നതിനും, നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഡാനിക്കെതിരേ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.