മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം തകര്‍ത്തു, 13 പേര്‍ പിടിയില്‍

മിഷിഗണ്‍: മിഷിഗണ്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം എഫ് ബി ഐ തകര്‍ത്തതായും, ഇതുമായി ബന്ധപ്പെട്ട് പതിമൂന്നു പേരെ പിടികൂടിയതായും ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഭരണഘടന അട്ടിമറിക്കുന്നതിനും, നിരവധി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും, ആഭ്യന്തര ഭീകരത വളര്‍ത്തുന്നതിനും ശ്രമിച്ചവരെയാണ് പിടികൂടിയത്. മിഷിഗണ്‍ ഗവര്‍ണറും, സംസ്ഥാന ഗവണ്‍മെന്റും യു.എസ് ഭരണഘടനാലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് പ്രതികളെ പ്രേരിപ്പിച്ചതെന്നു പറയുന്നു. കുറ്റം ആരോപിച്ച് ആറു പേരേയും, മിലിട്ടിയ ഗ്രൂപ്പിലെ ഏഴു പേരുമാണ് അറസ്റ്റിലായതെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാനാ നെസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിഷിഗണ്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗ് ആക്രമിക്കുന്നതിനും പ്രതികള്‍ പദ്ധതി തയാറാക്കിയതായും നെസ്സല്‍ പറഞ്ഞു. ഗൂഢാലോചന തകര്‍ത്തതില്‍ ഗവര്‍ണര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റിന് നന്ദി പറഞ്ഞു.

മാത്യു ടി നൈനാൻ ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: കൂടൽ തേയിലമണ്ണിൽ ബഥേലിൽ മാത്യു ടി നൈനാൻ (മോനച്ചൻ – 59) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ സിസിലി റാന്നി കിടങ്ങാലിൽ ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, സോളമൻ. മരുമകൻ : ജോയൽ (ഷിക്കാഗോ) കൊച്ചുമകൾ : ഒലീവിയ സംസ്കാര ശുശ്രൂഷകളും സംസ്കാരവും: ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 ന് കോൽസാക് ഫ്യൂണറൽ ഹോമിൽ (Kolssak Funeral Home, 189 S Milwaukee Ave, Wheeling, IL 60090) തുടർന്ന് സംസ്‌കാരം നോർത്ത് ഫീൽഡ് ഓക്‌വുഡ് സെമിത്തേരിയിൽ (Northfield Oakwood Cemetery, 3200, Milwaukee Ave, Northbrook, IL 60062). ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.mediaeyes.tv/livebroadcast ൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.ഫിലിപ്പ് (രാജു) 847 637 7596.

പി.എ ഫിലിപ്പ് നിര്യാതനായി

ന്യൂയോർക്ക് : കോഴഞ്ചേരി പേരങ്ങാട്ടു പുത്തൻപറമ്പിൽ പി.എ.ഫിലിപ്പ് (87) നിര്യാതനായി. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് കുഴിക്കാല മുള്ളനാകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റേച്ചൽ തോമസ് (സെലിൻ – ഹൂസ്റ്റൺ), ഏബ്രഹാം ഫിലിപ്പ് (ബാബു – ന്യൂയോർക്ക്), മേരി ചാക്കോ (ജെസ്സി – ന്യൂജെഴ്സി). മരുമക്കൾ : തോമസ് കോശി (രാജു – ഹൂസ്റ്റൺ ), ജോളി എബ്രഹാം( ന്യൂയോർക്ക് ), ജോൺ ചാക്കോ (ഷാജൻ- ന്യൂജേഴ്‌സി). കൊച്ചുമക്കൾ : റീന, റ്റാമി, ജെമി, ജോഷ്വാ, ജാസ്മിൻ, ജെനി, ജോയൽ. സംസ്‌കാരം പിന്നീട് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: തോമസ് കോശി (രാജു) 281 265 0198.