About 90 percent of Arab social media posts oppose the Israeli agreement

JERUSALEM: Ninety percent of social media users who use Arabic as their main language report against the normalization of Arab countries with Israel. Israel News, quoting diplomats in the ministry is “harerrs,” the report said. Various social media, Facebook, a report based on a study conducted by Twitter, Instagram, Youtube, platforms, between August 12 and September 8. While 90 per cent of users opposed the diplomatic agreement between the UAE, Bahrain and Israel, only five per cent supported it. The main allegation raised on social media is that ‘they betrayed the Palestinians’. Forty-five percent responded in…

അലയുടെ കേരളപ്പിറവി ആഘോഷങ്ങൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ

എഴുപത്തിനാലാം കേരളപ്പിറവിയോടനുബന്ധിച്ചു കേരളാ സോഷ്യൽ ഡയലോഗ് എന്ന സീരിസിൽ അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലൗവേർസ് ഓഫ് അമേരിക്ക (അല) നിരവധി പരിപാടികൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടത്തുന്നു. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും. അല ഒരുക്കുന്ന ഈ കേരള സോഷ്യൽ ഡയലോഗ്സ് എന്ന സീരിസിന്റെ ഉത്‌ഘാടനം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് എം ബി രാജേഷ് (Ex MP പാലക്കാട്) നിർവഹിക്കും. തുടർന്ന് കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആദ്യ സെഷനിൽ ഡോക്ടർ മാളവിക ബിന്നി സംസാരിക്കുന്നു. നാട്ടുരാജാക്കന്മാർക്കും , പോർട്ടുഗീസ് , ബ്രിട്ടീഷ് അധിനിവേശങ്ങൾക്കും മുൻപുള്ളൊരു കേരളവും അത് രൂപപ്പെട്ടതിനെക്കുറിച്ചും വിവിധ സംസ്കാരങ്ങളുടെ കടന്നുവരവിനെക്കുറിച്ചും ഡോ. മാളവിക ചരിത്ര വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്നതായിരിക്കും. ഒക്ടോബർ 24 ശനിയാഴ്ച രാവിലെ…

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ഒക്ടോബര്‍ 12, 2020)

അ​ശ്വ​തി : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി സ്വ​ന്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും. അ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന​ത്തി​നി​ട വ​രു​ത്തും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ഭ​ര​ണി : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​യ്ക്കും. പു​ത്ര​പൌ ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ദൂ​ര​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി യ്ക്കും. കാ​ര്‍ത്തി​ക : ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ പ​ണം മു​ട​ക്കും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. രോ​ഹി​ണി : തൃ​പ്തി​യാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. ക​ലാ​കാ​യി​ക​മ ത്സ​ര​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. മ​ക​യി​രം : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം വ​ര്‍ദ്ധി​യ്ക്കും. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് വി​രു​ന്നു​പോ​കും. തി​രു​വാ​തി​ര : സ്വ​ന്തം ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്. വാ​ക്ദാ​ന​ങ്ങ​ള്‍ നി​റ​വേ റ്റാ​ന്‍ ക​ഠി​ന​ശ്ര​മം വേ​ണ്ടി​വ​രും. ചു​മ​ത​ലാ​ബോ​ധം കു​റ​യും. പു​ണ​ര്‍തം : ച​ര്‍ച്ച​ക​ള്‍ക്ക് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ ല​നം തു​ട​ങ്ങും. മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. പൂ​യ്യം : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. വാ​ഹ​ന…

ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

കോൺഗ്രസ് ദേശീയ വക്താവ് ഖുശ്ബു സുന്ദർ പാർട്ടിയിൽ നിന്ന് രാജിവച്ച് തമിഴ്‌നാട് സംസ്ഥാന ബിജെപി പ്രസിഡന്റ് എൽ. മുരുകൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. ഇതേത്തുടർന്ന് കമ്മ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ, ഖുശ്ബുവിനെ പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഖുശ്ബു പറഞ്ഞു, “ഐ‌എൻ‌സിയുടെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഞാൻ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ധനപരമായ നേട്ടങ്ങൾക്കോ പേരോ പ്രശസ്തിക്കോ വേണ്ടി ഞാൻ പാർട്ടിയിൽ പ്രവര്‍ത്തിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ ഉയർന്ന തലങ്ങളിൽ ഇരിക്കുന്ന കുറച്ച് ഘടകങ്ങൾ, അടിസ്ഥാന യാഥാർത്ഥ്യവുമായി അല്ലെങ്കിൽ പൊതു അംഗീകാരവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ നിബന്ധനകൾ നിർണ്ണയിക്കുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവരെ തള്ളിക്കളയുകയും അടിച്ചമർത്തുകയും ചെയ്യുന്നു. മുൻ…

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 16 -മുതല്‍ 25-വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 16 -മുതല്‍ ഒക്ടോബര്‍ -25 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 25-ന് ഞായറാഴ്ച രാവിലെ 9.30- ന് നടത്തപ്പെടും . കോവിഡ് 19 –ൻറെ പശ്ചാത്തലത്തിൽ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരിക്കും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. 2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി…

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 15) പുനര്‍ജ്ജന്മം

നിലാവ് അസ്തമിച്ചു കിളികൾ ഉണരുന്ന നേരത്തു ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ അമ്പിളി ഞെട്ടി ഉണർന്നു. താൻ എവിടെയാണെന്നുള്ള സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോൾ തന്നെ ചുറ്റിയിരിക്കുന്ന കൈകളിൽ ഒരു സുരക്ഷിതത്വമാണവൾക്കു ആദ്യം തോന്നിയത്. അൽപനേരത്തെ ആ കരുതൽ കുറ്റബോധത്തിലേക്ക് അവളെ നയിച്ചു. തന്നെ പുണർന്നിരിക്കുന്ന കൈകൾ പതിയെ എടുത്തു മാറ്റി അവൾ കമ്പിളിയ്ക്കുള്ളിൽ നിന്നും പുറത്തു കടന്നു. അഴിഞ്ഞ മുടി മാടിക്കെട്ടി, ഒരു കൊച്ചു കുട്ടിയെപ്പോലെ നിശബ്ദമായി ഉറങ്ങുന്ന ദേവനെ നോക്കി അവൾ കട്ടിലിൽ ഇരുന്നു. അവൾ ആ കിടപ്പു കുറച്ചു നേരം അങ്ങിനെ നോക്കി ഇരുന്നു. കൈവിട്ടു പോയതു എന്തോ തിരിച്ചു കിട്ടി എന്നതിനേക്കാൾ താനൊരു അപരാധം ചെയ്തു എന്ന് അവൾക്കു തോന്നി. എന്താണ് സംഭവിച്ചത് എന്ന് അവൾക്കു തന്നെ നിശ്ചയം ഇല്ല. അവൾ ഇരുകൈകളും മുട്ടിൽ ഊന്നി താടിയ്ക്കു കൈകൊടുത്തിരുന്നു. തെറ്റുകളുടെ ഒരു മഹാ പർവതം പോലെ…

സ്നേഹത്തിൻ്റെ വർണ്ണ ഭേദങ്ങളാണ് നീനാ പനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവ്’ : ഫിലഡൽഫിയാ മലയാള സാഹിത്യ വേദി

ഫിലഡൽഫിയ: നീനാ പനയ്ക്കലിൻ്റെ ‘കളേഴ്സ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കി ഫിലഡൽഫിയാ മലയാള സാഹിത്യ വേദി ആസ്വാദന സമ്മേളനം നടത്തി. “സ്നേഹത്തിൻ്റെ വർണ്ണ ഭേദങ്ങൾ ആവിഷ്ക്കരിച്ച ‘കളേഴ്സ് ഓഫ് ലവ്’, പ്രതിപാദ്യം കൊണ്ടും ലളിത ഭാഷാ ശൈലി കൊണ്ടും അമേരിക്കയിലെ മലയാള സാഹിത്യത്തിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത സ്ഥാനം അലങ്കരിക്കുന്നു” എന്ന് പ്രശസ്ത നിരൂപകൻ പ്രൊഫസ്സർ കോശി തലയ്ക്കൽ പ്രസ്താവിച്ചു. കളേഴ്സ് ഓഫ് ലവ്”അമേരിക്കൻ കുടുംബങ്ങളിലെ ആധുനിക സമസ്യകളെ വിവൃതമാക്കുന്നൂ എന്ന് എഴുത്തുകാരൻ അശോകൻ വേങ്ങശ്ശേരി അഭിപ്രായപ്പെട്ടു. വർണ്ണനാ ഭംഗിയാൽ കഥാകൗതുകത്തിൻ്റെ നിറക്കൂട്ടുകൾ മിഴിവായ് തുടിക്കുന്ന കൃതിയാണ് ‘കളേഴ്സ് ഓഫ് ലവ്’ എന്ന് ചെറുകഥാകാരി ലൈലാ അലക്സ് പറഞ്ഞു. വിവാഹ പ്രായ മാമൂലുകളെ കീഴ്മേൽ മറിക്കുന്ന സന്ദർഭങ്ങളെ ആവിഷ്ക്കരിക്കുവാനും ‘കളേഴ്സ് ഓഫ് ലവ്’ ധൈര്യപ്പെടുന്നുണ്ട്. കളേഴ്സ് ഓഫ് ലവ് എന്ന നോവലിൻ്റെ കഥാ സംഗ്രഹം ജോർജ് ഓലിക്കൽ…

കൊവിഡ്-19: തന്റെ വാക്കുകൾ വളച്ചൊടിച്ച് പരസ്യത്തിനായി ഉപയോഗിച്ച ട്രം‌പിനെ വിമര്‍ശിച്ച് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം അതിനെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിക്കുന്ന തരത്തിലുള്ള ഒരു എഡിറ്റ് ചെയ്ത പരസ്യം സംപ്രേഷണം ചെയ്തതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജീസ് ആന്റ് ഇന്‍ഫെക്‌ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗചി വിമർശിച്ചു. പകർച്ചവ്യാധിയോടുള്ള പ്രസിഡന്റിന്റെ പ്രതികരണം അംഗീകരിക്കുന്നതായി തോന്നുന്നതിനാണ് ക്ലിപ്പ് എഡിറ്റു ചെയ്തതെന്ന് ഡോ. ഫൗചി പറഞ്ഞു. “എന്റെ അഞ്ചു പതിറ്റാണ്ടിലേറെക്കാലത്തെ പൊതുസേവനത്തിൽ, ഒരു രാഷ്ട്രീയ സ്ഥാനാർത്ഥിയെയും ഞാൻ പരസ്യമായി അംഗീകരിച്ചിട്ടില്ല,” വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിലെ പ്രമുഖ അംഗം കൂടിയായ ഡോ. ഫൗചി പ്രസ്താവനയിൽ പറഞ്ഞു. “ഫെഡറൽ പബ്ലിക് ഹെൽത്ത് ഓഫീസർമാരുടെ ശ്രമങ്ങളെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ നടത്തിയ വിശാലമായ പ്രസ്താവനയിൽ നിന്നാണ് ജി‌ഒ‌പി പ്രചാരണ പരസ്യത്തിൽ എന്റെ അനുമതിയില്ലാതെ ആരോപിക്കപ്പെട്ട അഭിപ്രായങ്ങൾ അടര്‍ത്തിയെടുത്ത് പരസ്യവാചകത്തിനായി ഉപയോഗിച്ചത്,” ഡോ. ഫൗചി…

പാലായിലെ പിടിവലി അവസാനിക്കുന്നില്ല, ചര്‍ച്ചകളും സജീവം

തിരുവനന്തപുരം: സീറ്റിനുവേണ്ടിയുള്ള പിടിവലി പാലായില്‍ സജീവമായിരിക്കേ ഇരു വിഭാഗത്തെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകളും സജീവമാകുകയാണ്. പാലാ സീറ്റ് എല്‍.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എന്‍.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു. ജോസ് കെ. മാണി വിഭാഗത്തിനും എന്‍.സി.പിക്കും പാല വൈകാരിക വിഷയമാണ്. എല്‍.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍.സി.പി. ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യു.ഡി.എഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം. കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പന്‍ സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തി.…

സബർബൻ റെയിൽ പദ്ധതിക്കു പകരം സില്‍‌വര്‍ ലൈന്‍ സേവനങ്ങൾ: സംസ്ഥാനം വെല്ലുവിളികൾ നേരിട്ടേക്കാം

ഹ്രസ്വ-ദൂര യാത്രക്കാരുടെ തടസ്സരഹിതമായ യാത്രയ്ക്ക് റെയിൽ‌വേ നിർദ്ദേശിച്ച പ്രകാരം ഒരു സബർബൻ ഇടനാഴി സ്ഥാപിക്കുന്നതിലും തിരുവനന്തപുരം-ചെങ്ങന്നൂർ-ഹരിപ്പാട് സെക്ടറില്‍ സബർബൻ റെയിൽ സർവീസ് ആരംഭിക്കുന്നതിലും സംസ്ഥാനം നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന തന്റെ മന്ത്രിസഭയുടെ നിരീക്ഷണം പാടേ അവഗണിച്ച് അര്‍ദ്ധ അതിവേഗ റെയില്‍പാതയ്ക്ക് (സില്‍വര്‍ ലൈന്‍) ഉടന്‍ അംഗീകാരം കിട്ടുമെന്ന സര്‍ക്കാരിന്റെ അവകാശവവാദം കേള്‍ക്കുമ്പോള്‍ അതിശയമാണു തോന്നുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവ് 63,491 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ച് രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്ന സംസ്ഥാനത്തിന്റെ ട്രഷറിയില്‍ നിന്ന് ഇത്രയും വലിയ തുക എവിടെനിന്നു കണ്ടെത്തും? സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടിവരുന്നത്. ആദ്യം ഉണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍…