ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ വര്‍ഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഈ വർഷം ഒക്ടോബർ 16,17.18 തീയതികളിൽ (വെള്ളി,ശനി, ഞായർ) വെർച്ച്വൽ കൺവെൻഷനായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു, ഒക്ടോബർ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക വികാരി റവ.ഫാ. ജോൺസൻ പുഞ്ചക്കോണത്തിന്റെ പ്രാരംഭ പ്രാർത്ഥനയോടുകൂടി ഈ വർഷത്തെ കൺവെൻഷന് തുടക്കം കുറിക്കും. ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി പ്രകാശ് അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തിൽ രക്ഷാധികാരി വെരി. റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ ആമുഖ സന്ദേശം നൽകും. തുടർന്ന് ഒന്നാം ദിവസത്തെ മുഖ്യ പ്രഭാക്ഷണം അനുഗ്രഹീത കൺവെൻഷൻ പ്രസംഗകൻ മോസ്റ്റ് റവ. ഡോ.സി.വി.മാത്യു (റിട്ട.ബിഷപ്പ്, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ)…
Day: October 13, 2020
ഏലിയാമ്മ ജോർജ് (89) നിര്യാതയായി
ഹ്യൂസ്റ്റൺ: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തിൽ പരേതനായ റ്റി.റ്റി. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (89) നിര്യാതയായി. സംസ്കാരം ഒക്ടോബർ 17 ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളിയിൽ. ചന്ദനപ്പള്ളി പുത്തൻകാവിൽ കുറ്റിവടക്കേതിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോർജ്ജ് വർഗീസ് (രാജൻ, ദോഹ), ജോർജ്ജ് തെക്കേമല (വിൽസൺ, ഏഷ്യാനെറ്റ് യു എസ് എ ഹ്യൂസ്റ്റൺ പ്രതിനിധി, പ്രൊഡ്യൂസർ അമേരിക്കൻ ജാലകം), വത്സമ്മ തോമസ് (ആറന്മുള), സൂസി മാത്യു (കോടുകുളഞ്ഞി), ലീലാമ്മ ജോൺ (ഫ്ലോറിഡ). മരുമക്കൾ: ഷെര്‍ലി വർഗീസ് (ദോഹ), അനിത തോമസ് (ഹ്യൂസ്റ്റൺ), പി.എൻ തോമസ് (ആറന്മുള), പരേതനായ പി. ഓ. മാത്യു (കോടുകുളഞ്ഞി), എൻ. ജി. ജോൺ (ഫ്ലോറിഡ). കൊച്ചുമക്കൾ: അലൻ, ആരൺ, അലീന, ഏബൽ, ഷീന, അഞ്ചു, ഡോണ, റ്റിറ്റോ. വിവരങ്ങൾക്ക്: ജോർജ്ജ് തെക്കേമല 91 907 432 6417.
ശബരിമലയില്‍ രോഗവ്യാപനവും ആചാരലംഘനവും സാധ്യമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണം
അധികാരം തലയ്ക്കുപിടിച്ചൂ സമനില തെറ്റിയതായി കേരളസമൂഹം സംശയിക്കുന്ന മുഖ്യമന്ത്രിയും, ക്ഷേത്ര സങ്കല്‍പ്പങ്ങളുടെ പൊരുളറിയാത്ത ഒരു ദേവസ്വം ബോര്‍ഡും കോവിഡ് മഹാമാരിയുടെ മറവില്‍ വീണ്ടും ശബരിമല വിശ്വാസികളില്‍ ആശങ്കയുടെ വിത്ത് വിതയ്ക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് സുപ്രിംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ നടന്നുവന്നിരുന്ന ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും തച്ചുതകര്‍ത്തു അവിടത്തെ പ്രതിഷ്ഠാ സങ്കല്‍പ്പത്തെ പോലീസിന്റെ സഹായത്താല്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഹീനമായ ശ്രമങ്ങളും, ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ അത് പരാജയമടഞ്ഞതും ആരും മറന്നിട്ടില്ല. തുടര്‍ന്നുണ്ടായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച തിരിച്ചടിയില്‍ നിന്നും അവര്‍ ഒന്നും പഠിച്ചിട്ടില്ലായെന്നതാണ് ഇപ്പോള്‍ വീണ്ടും ശബരിമലയില്‍ പിടിമുറുക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്. നിരവധി കണ്‍സള്‍ട്ടന്‍സികളും അതിലൂടെ കോടികളുടെ കമ്മീഷന് സാധ്യതകളും ഉറപ്പാക്കി കമ്മ്യൂണിസം നടപ്പാക്കുന്ന ഒരു ഭരണം കേരളത്തില്‍ നടാടെയാണ്. കമ്മീഷനും കള്ളക്കടത്തും കസ്റ്റംസ് അന്വേഷണങ്ങളും കോടതിവ്യവഹാരങ്ങളും എന്‍ഐഎയും, സിബിഐയും ഒക്കെച്ചേര്‍ന്നു ഉറക്കം…
ചൊക്ളി (നോവല്‍ 16 & 17): എച്മുക്കുട്ടി
പൊഴമ്പള്ളത്തെ ഒര് നാലേക്ക്ര ബൂമീണ് താമര ബസ്സാര്‍ വേടിച്ചത്. വെളിച്ചെണ്ണ സാമീരെ സലം. സാമി പടോലങ്ങ പോലേം അമ്മ്യാര് ചക്കക്കുരു പോലേം ആര്‍ന്നു. മക്കളാണെങ്കേ ഒരെണ്ണം അരക്ക് കീഴ്പ്പട്ട് പടോലങ്ങ പോലെ മേപ്പട്ട് ചക്കക്കുരു പോലേ. മറ്റോൻ കീപ്പട്ട് ചക്കക്കുരു പോലേ.മേപ്പട്ട് പടോലങ്ങ പോലേ… നല്ല ചേര്‍ച്ച.. വെളിച്ചെണ്ണ സാമി ഒര് പണീട്ക്കില്ല. വെറ്തേ ഇര്ന്ന് ത് ന്നാൻ നാണല്യാത്ത സാമീന്നാണ് ദേവുഅമ്മ ആട്ട് ണത്. പണീട്ക്കാൻ മടീണ്. അങ്ങന്യാ ആ പേരന്നെ വന്നത്. അമ്മ്യാര് മക്കളേം വെച്ച് തോറ്റ് തൊപ്പീട്ട്..അദാണ് ബൂമി വിറ്റ് മദ്രാസീപ്പോവാന്ന് വെച്ചേ..അമ്മ്യാര്ടെ ആങ്ങളീണ്ട് അവടെ.. താമര ബസ്സാര്‍ സലം കച്ചോടാക്കി. തെങ്ങുമ്പറമ്പാക്കാൻ തീര്മാനിച്ചു. പണിക്കാര് എമ്പാടും വേണം. രാമേട്ടന് അന്നേര്ത്താണ് ചൊക്ളീൻറെ കാര്യം ഓർമ്മേല് വന്നത്. അങ്ങനെ കൈയ്യോട്ട് പണി ശര്യായി.. അതറിഞ്ഞ ദേവുഅമ്മ ഒര് കോമരായി തുള്ളി..തൊള്ളേത്തോന്നീതൊക്കീം പറ്ഞ്ഞു. ചൂടും…
ലീന മേരി അലക്സിന്റെ പുസ്തകം പ്രകാശനം ചെയ്തു
കാല്‍ഗറി: കാല്‍ഗറിയിലെ ടാലന്റ് കണ്‍സള്‍ട്ടന്റും, ടാലന്റ് സക്സസ് എച്ച്ആര്‍ കണ്‍സള്‍ട്ടിംഗിന്റെ (www.Talentsuccess.ca) ഉടമയുമായ ലീന മേരി അലക്സ് അവരുടെ ജീവിതാനുഭവം, നോര്‍ത്ത് അമേരിക്കയിലേക്ക് പുതുതായി മൈഗ്രേറ്റ് ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പെടുവാന്‍ വേണ്ടി, “OVERCOME YOUR INTERVIEW ANXIETIES” എന്ന പുസ്തകം രചിച്ചിരിക്കുന്നു. “സൊല്യൂഷന്‍സ് ഫോര്‍ റെസിലിയന്‍സ്’ എന്ന സ്ഥാപനത്തിന്റെ ഉടമയും, എഴുത്തുകാരിയും, മെന്ററും ആയ പട്രീഷ്യ മോര്ഗന് പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിച്ചുകൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി മാനവ വിഭവശേഷിയില്‍, പ്രത്യേകിച്ച് ഓയില്‍ ആന്‍ഡ് ഗ്യാസ്, എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലകളില്‍ റിക്രൂട്ട്മെന്റില്‍ അവര്‍ മികച്ച സംഭാവന നല്‍കുകയും, മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുകയും, അവരുടെ റോളുകളില്‍ അവര്‍ വിജയിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട്, ഈ മേഖലയില്‍ മികച്ച സംഭാവന നല്കികൊണ്ടിരുക്കുന്ന ഒരു പ്രഫഷണല്‍ ആണ് ലീന മേരി അലക്സ്. ആളുകളുടെ കരിയറിനെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ ലീന മേരി…
നിർമ്മാണം പൂര്‍ത്തിയായി രണ്ട് വർഷത്തിന് ശേഷം പ്രദർശിപ്പിച്ച ‘കെഞ്ചിറ’; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മനോജ് കാനയ്ക്ക് ലഭിച്ച അംഗീകാരം
ഫണ്ടിന്റെ അഭാവം മൂലം നിര്‍മ്മാണം നിര്‍ത്തി വെയ്ക്കേണ്ടി വന്ന മനോജ് കാനയുടെ ‘കെഞ്ചിറ’ എന്ന സിനിമയ്ക്ക് ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് മനോജിന് ലഭിച്ച അംഗീകാരം കൂടിയായി. രണ്ടു വര്‍ഷം വെളിച്ചം കാണാതെ കിടന്ന് ഒടുവില്‍ പ്രദർശിപ്പിക്കുകയും ചെയ്തപ്പോൾ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വേദികളാണ് ഈ ചലച്ചിതത്തിന് ലഭിച്ചത്. 2019ല്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (കേരളം) എന്നീ വേദികളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചതും അംഗീകാരമായി കണക്കാക്കാം. ‘സ്വപ്നങ്ങളെ തകർക്കുന്നതിന് സാക്ഷ്യം വഹിച്ച നിരവധി ആദിവാസി കുട്ടികളുടെ കഥയാണ്‘ കെഞ്ചിര ’എന്ന ആദിവാസി പെൺകുട്ടിയുടെ കഥ. സംവിധായകൻ മനോജ് കാനയുടെ വാക്കുകളിൽ, ഈ ചിത്രം രണ്ട് പതിറ്റാണ്ടായി താന്‍ സാക്ഷിയായിരുന്ന വയനാട്ടിലെ പണിയാസിന്റെ ജീവിതത്തിന്റെ ചിത്രീകരണമാണ്. “സിനിമയിൽ അഭിസംബോധന ചെയ്യുന്ന സാഹചര്യങ്ങൾ, സമൂഹത്തിൽ നിന്ന്…
ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ഒക്ടോബര്‍ 13, 2020)
അശ്വതി : സ്വസ്ഥതയും സമാധാനവും കുടുംബസൌഖ്യവും ദാമ്പത്യഐക്യതയും ആ ത്മവിശ്വാസവും ഉണ്ടാകും. ചെറിയ സംരംഭം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിയ്ക്കും. ഭരണി : പാരമ്പര്യപ്രവൃത്തികളില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. സുവ്യക്തമായ നില പാട് ആദരങ്ങള്‍ക്കു വഴിയൊരുക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്ക്കും. കാര്‍ത്തിക : ആഗ്രഹിച്ച പദവിലഭിയ്ക്കും. ആത്മവിശ്വാസവും ഓര്‍മ്മശക്തിയും പ്രവര് ത്തനക്ഷമതയും നിഷ്കര്‍ഷയും വര്‍ദ്ധിയ്ക്കും. രോഹിണി : അര്‍ത്ഥവ്യാപ്തിയോടുകൂടിയ വചനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതി ജീവിയ്ക്കും. ജോലികള്‍ ചെയ്തുതീര്‍ത്ത് രാത്രി ജന്മനാട്ടിലേയ്ക്ക് യാത്രപുറപ്പെടും മകയിരം : ശരീരസുഖം കുറയും. മനോധൈര്യം വര്‍ദ്ധിയ്ക്കും. വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാനിടവരും. തിരുവാതിര : പുതിയ വ്യാപാരസാദ്ധ്യതകളെപ്പറ്റി അന്വേഷിയ്ക്കും. വ്യവസ്ഥകള്‍ പാലി യ്ക്കും .ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. പുണര്‍തം : വരവും ചെലവും തുല്യമായിരിയ്ക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജ യിയ്ക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും. പൂയ്യം : വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും. പ്രതാപവും ഐ ശ്വര്യവും…
വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചു, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് കോടതിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലും തിരുവനന്തപുരത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും കേസെടുത്ത വിവാദമായ യൂട്യൂബർ വിജയ് പി നായർക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. സ്ത്രീകൾക്കെതിരായ നിന്ദ്യവും അവഹേളനപരവുമായ പരാമർശങ്ങൾ, ഇന്ത്യൻ സൈനികർക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25,000 രൂപ പിഴ നൽകാനും അദ്ദേഹത്തോട് ആവശ്യപ്പെടുകയും ആഴ്ചയിൽ ഒരിക്കൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. ഐടി ആക്ട് സെക്ഷൻ 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) പ്രകാരം ഒന്നിലധികം കുറ്റങ്ങൾ ചുമത്തി വിജയ് പി നായരെ കഴിഞ്ഞ മാസം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ എല്ലാ വീഡിയോകളും വിജയ് ചാനലും യൂട്യൂബ് നീക്കം ചെയ്തു.…
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
കേരള സ്റ്റേറ്റ് ഫിലിം അവാർഡിലെ സമീപകാല പ്രവണതയ്ക്ക് അനുസൃതമായി സ്വതന്ത്ര സിനിമ തിളങ്ങുന്നുവെന്നതിന് തെളിവാണ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. റഹ്മാൻ സഹോദരന്മാർ (ഷിനോസ് റഹ്മാനും സജാസ് റഹ്മാനും) സംവിധാനം ചെയ്ത ‘വസന്തി.’ ഒരു സ്ത്രീയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള കഥയാണ് വാസന്തിയിലൂടെ വരച്ചു കാട്ടുന്നത്. മികച്ച നടി കനി കുസൃതി. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലനാണ് ചൊവ്വാഴ്ച അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടുന്നത്. ‘ആൻഡ്രോയ്ഡ്’ കുഞ്ഞപ്പൻ, ‘വികൃതി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജിന് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായത്. ‘ജെല്ലിക്കെട്ടി’ലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സ്വഭാവ നടനായും വാസന്തിയിലെ അഭിനയത്തിന്…
ലൈഫ് മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിന് താത്ക്കാലിക സ്റ്റേ, മറ്റ് പ്രതികൾക്കെതിരെ സിബിഐക്ക് അന്വേഷണം തുടരാം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതി അഴിമതിക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിനെ അടിസ്ഥാനമാക്കി ലൈഫ് മിഷനെതിരായ തുടർ നടപടികളെല്ലാം കേരള ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. തനിക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്യുന്നതിന് ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് യൂണിറ്റാക്കിന്റെ മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പന്റെ അപേക്ഷ കോടതി തള്ളി. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒ, ലൈഫ് മിഷൻ, യൂണിറ്റാക്കിലെ സന്തോഷ് ഈപ്പൻ എംഡി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്സിആർ നിയമത്തിലെ 4 (സി) പ്രകാരമുള്ള അപവാദം തനിക്ക് ബാധകമാകുമെന്ന എംഡി യൂണിറ്റാക്കിന്റെ വാദം നിരസിക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു കരാർ പ്രകാരം നിർമ്മാണ ജോലികൾ ഏൽപ്പിക്കുന്നത് ബിൽഡറിന് ഒരു ഏജന്റിന്റെ നില നൽകില്ല. കേസിൽ അന്വേഷണം നടത്താൻ യാതൊരു തടസ്സവുമില്ലെന്ന് സിബിഐയുടെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ പറഞ്ഞു. മിഷന്റെ…