“മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” ഞായറാഴ്ച വൈകിട്ട്

ഹൂസ്റ്റൺ: വീറും വാശിയും ആവേശവും നിറഞ്ഞുനിന്ന് അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ഹൂസ്റ്റണിൽ വലിയ വിജയപ്രതീക്ഷയുമായി തിരഞ്ഞെടുപ്പ് രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞ രണ്ടു മലയാളി നേതാക്കൾക്കു ശക്തമായ പിന്തുണ രേഖപ്പെടുത്തുന്നതിന് ഹൂസ്റ്റണിൽ മലയാളി കൂട്ടായ്മ “മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ ” സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലെ ദേശി റെസ്റ്റോറന്റിലാണ് ( 209, Murphy Raod, Stafford, TX) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിൽ ഏർലി വോട്ടിങ് പുരോഗമിക്കുമ്പോൾ തന്നെ വലിയ ആവേശത്തിലാണ് സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി മത്സരിക്കുന്ന ടോം വിരിപ്പനും മിസ്സോറി സിറ്റി മേയർ ആയി മത്സരിക്കുന്ന റോബിൻ ഇലക്കാട്ടും. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ അധികവും വോട്ടർമാരായുള്ള ടെക്സസിലെ ഹൗസ് ഡിസ്ട്രിക് 27 (HD -27) ൽ നിന്ന് ടെക്സാസ് സ്റ്റേറ്റ് റെപ്രസന്ററ്റീവായി മൽസരിക്കുന്ന മലയാളിയും ഹൂസ്റ്റൻകാർക്കു സുപരിചിതനുമാണ്…

Sangh Parivar who fears the shadow of advertisements (Video)

The list of leading brands facing the threat of boycott by the Sangh Parivar goes on and on. Since the Modi government came to power, the country’s leading companies have had to withdraw a number of advertisements made by them for unjustified allegations. The most recent of these is the advertisement of Tanishq, the jewelery brand of the Tata Group. The Sangh Parivar and Hindutva groups have issued a ‘Love Jihad’ certificate for an advertisement depicting a relationship between a Hindu daughter – in – law and a Muslim mother – in…

കെഎച്ച്എന്‍എ രജിസ്‌ട്രേഷന്‍ ശുഭാരംഭം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ഫീനിക്സ്: സ്ഥാപകന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പിറന്നാള്‍ ദിനത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം. കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി .മുരളീധരന്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘര്‍ഷഭരിതവും മതമത്സരങ്ങളും നടക്കുന്ന ഇക്കാലത്തു വിശ്വമാനവികതയുടെയും ലോകസമാധാനത്തിന്റെയും ആര്‍ഷസന്ദേശവുമായി മുന്നോട്ടു പോകുന്ന കെഎച്ച് എന്‍എ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിലും, ഭാരതത്തിലും അമേരിക്കയിലും ഹൈന്ദവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുവാനും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും നിശ്ചയദാര്‍ഢ്യത്തോടുകൂടി കെഎച്ച് എന്‍എ മുന്നോട്ടു വന്ന പല അവസരങ്ങളും കണ്ടു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായി ശിലാപൂജ, കേരളത്തിലെ ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനും പാട്ടത്തിനു കൊടുക്കാനും കേരള സര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ പ്രതിഷേധം, 1921-ലെ മാപ്പിള ലഹളയില്‍ രക്തസാക്ഷികളാവേണ്ടി വന്ന അസംഖ്യം ഹിന്ദു സഹോദരീ സഹോദരന്മാരുടെ സ്മരണക്കായി സമ്മേളനം, ജടായുപ്പാറ ശ്രീരാമക്ഷേത്ര നിര്‍മാണത്തിനായി നിധിശേഖരണം…

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി

മലപ്പുറം: നാല് വർഷം മുമ്പ് ജെ.എൻ.യു വിൽ നിന്ന് കാണാതായ നജീബ് അഹമ്മദിനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവർഷമായി ഫ്രറ്റേണിറ്റി ക്യാമ്പസുകളിലും തെരുവുകളിലുമായി സജീവമാണ്. ‘വേർ ഈസ് നജീബ് ‘ എന്ന ഹാഷ് ടാഗോടെ സംഘടിപ്പിച്ച പരിപാടി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി താഹിർ ജമാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശരീഫ് സി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി നേതാവ് യഹ്‌യ കടന്നമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി സമാപനം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഫ്സൽ മങ്കട, ഹുദാ ഫാത്തിമ, സലാം കൊണ്ടോട്ടി, അംജദ് ഫത്താഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  

ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫറൻസ് : കോവിഡിന്റെ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യും

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ‘പാന്‍ഡെമിക്: എന്‍വിഷനിംഗ് എ ബെറ്റര്‍ വേള്‍ഡ് ബൈ ട്രാന്‍സ്ഫോമിംഗ് ഫ്യൂച്ചര്‍ ഓഫ് ഹെല്‍ത്ത്കെയര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം ഒക്ടോബര്‍ 17-ന് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സ് വേദിയില്‍ നടക്കും. അംബാസഡര്‍ പ്രദീപ് കപൂര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ എന്നിവര്‍ ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്. നിലവിലെ ആഗോള ആരോഗ്യ നയത്തെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചുള്ള അപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പുസ്തകമാണിത്. വീല്‍സ് ഗ്ലോബല്‍ ഫൗണ്ടേഷന്‍, ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ്, പാന്‍ഐഐടി യുഎസ്എ, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രകാശനം സംഘടിപ്പിക്കുന്നത്. ഒബാമയുടെ ഭരണകാലത്ത് ചീഫ് ടെക്നോളജി ഓഫീസറായിരുന്ന അനീഷ് ചോപ്ര ചടങ്ങില്‍ മുഖ്യാതിഥിയാകും. അമേരിക്കയിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. പുസ്തകം വിറ്റുകിട്ടുന്ന പണം…

ലാവ്‌ലിന്‍ കേസ്: വിശദമായ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ

ന്യൂഡൽഹി: ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നിർണായക നീക്കം. ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ രണ്ട് കോടതികൾ വെറുതെ വിട്ട കേസാണെന്നും ശക്തമായ തെളിവുകൾ ഹാജരാക്കണമെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സി.ബി.ഐ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണിക്കുന്നത്. 2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് കേസ് ജസ്റ്റിസ്…

അന്തരിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് കലാകേരളം വിട ചൊല്ലി

പാലക്കാട്: വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് കലാകേരളം വിട ചൊല്ലി. പാലക്കാട് കുമരനല്ലൂര്‍ ഗ്രാമത്തിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ക്കാരം നടന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു. നേരത്തെ ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹത്തിൽ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖൽ അന്ത്യോപചാരമർപ്പിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.

വയനാട് കളക്ടര്‍ അനുമതി നിഷേധിച്ചതിനാൽ രാഹുൽ ഗാന്ധിയുടെ വെർച്വൽ സ്‌കൂൾ ഉദ്ഘാടനം റദ്ദാക്കി

വയനാട്: രാഹുൽ ഗാന്ധി എം പി ഓൺ‌ലൈനിലൂടെ ഉദ്ഘാടനം നടത്താനിരുന്ന സ്കൂളിന് വയനാട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി കോൺഗ്രസ്. മുന്‍‌കൂട്ടി നിശ്ചയിച്ച പരിപാടിക്ക് കളക്ടർ അദീല മുഹമ്മദാണ് അനുമതി നിഷേധിച്ചത്. മുതിർന്ന പാർട്ടി നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാവിലെ മുണ്ടേരിയിൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതുതായി നിർമ്മിച്ച പ്ലസ്-ടു (പന്ത്രണ്ടാം ക്ലാസ്) ബ്ലോക്ക് ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ പരിപാടി റദ്ദാക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിട ഉത്‌ഘാടനത്തിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്. മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉത്ഘടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ്…

സ്വർണക്കടത്ത് കേസിലെ 10 പ്രതികൾക്ക് ജാമ്യം

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ 10 പ്രതികൾക്ക് ജാമ്യം അനുവദിച്ചെങ്കിലും മൂന്നു പേര്‍ക്ക് ജാമ്യം അനുവദിച്ചില്ല. കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ജയിലിൽ തുടരും. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുവഴി സ്വര്‍ണ്ണം കടത്തിയ കേസിൽ എൻഐഎയുടെ നേതൃത്വത്തിലുള്ള മൾട്ടി ഏജൻസി അന്വേഷണത്തിലാണ് 30 പേരെ അറസ്റ്റ് ചെയ്തിരുന്നത്. അവരില്‍ പത്തു പേര്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. യുഎപിഎ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത പ്രതികൾക്കാണ് ജാമ്യം. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. പ്രധാന പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. കേസിലെ എല്ലാ പ്രതികൾക്കും എതിരെ യുഎപിഎ നിലനിൽക്കുമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള എൻഐഎ നിലപാട് തള്ളിക്കൊണ്ടാണ് ഇവർക്ക് ജാമ്യം…