അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 23-ന് ആരംഭിക്കും

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 23-ന് ഹൂസ്റ്റണ്‍ എ.ജി സെന്ററില്‍ ആരംഭിക്കും. സൗത്ത് സെന്റര്‍ റീജിയന്‍ പ്രസിഡന്റ് ഡോ. ജോസഫ് ഡാനിയേല്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ന്യൂലൈഫ് ബൈബിള്‍ കോളജ് വൈസ് പ്രസിഡന്റും എ.ജി കടയ്ക്കല്‍ സ്കൂള്‍ മാനേജരുമായ ഡോ. രാജു തോമസ് പ്രഥമ രാത്രിയില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ഒക്‌ടോബര്‍ 24-ന് ഡാളസ് സയണ്‍ എ.ജി സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സതേണ്‍ ഐക്യ ബൈബിള്‍ കോളജ് അധ്യാപകനായ റവ. ജോസ് തോമസ് ആണ് മുഖ്യ പ്രാസംഗീകന്‍. ഡോ. ടോം ഫിലിപ്പിന്റേയും, ഡാനി ടാക്‌ന്റേയും നേതൃത്വത്തില്‍ എ.ജി ക്വയര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: ഡോ. ജോസഫ് ഡാനിയേല്‍ 214 690 7002, ബിജു ഡാനിയേല്‍ 972 345 3877,…

Fastest-ever growth in global virus cases as US tops 8 million

PARIS (AFP) – Coronavirus cases in the United States topped eight million Friday as the world saw the highest-ever number reported in a single day, while European countries tightened measures to control the pandemic s spread. The running US case tally from Johns Hopkins University is the highest in the world, followed by India at 7.4 million cases and Brazil with 5.1 million. America has also suffered the most coronavirus deaths of any country, at over 218,000. Worldwide, more than 400,000 new cases were reported on Friday alone, according to an…

ഞണ്ടുകളുടെ നാട്ടിലൂടെ (അദ്ധ്യായം 16) : ജയശങ്കര്‍ പിള്ള

ഈറന്‍ മിഴികള്‍ ഈറൻ മാറി പുറത്തു പോകുവാൻ ഒരുങ്ങുമ്പോൾ അവൾ ചിന്താവിവശയായിരുന്നു. ഏട്ടൻ പറയുന്നത് ഒന്നും ശരിക്കും മനസ്സിലാകുന്നില്ല. എന്തോ മനസ്സിൽ വച്ച് പറയുന്നത് പോലെ. ചരട് കെട്ടുന്ന കാര്യം ആണ് പറയുവാൻ ഉള്ളത് എന്ന് പറഞ്ഞത് എന്തിനെ ഉദ്ദേശിച്ചായിരുന്നു. ഇന്നലെ പനിച്ചു കിടന്നപ്പോൾ താൻ അടുത്ത് ചേർന്ന് കിടന്നതു അറിഞ്ഞില്ലായിരുന്നോ? അതോ എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവം ആണോ? അലമാരയിൽ നിന്നും പല നിറങ്ങളിൽ ഉള്ള സാരികളും, ചൂരിദാറുകളും അമ്പിളി എടുത്തു ദേഹത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവൾക്കു മനസ്സിൽ പിടിക്കുന്നില്ല. അവൾ ആലോചിച്ചു തനിയ്‌ക്കെന്താണ് പറ്റിയത്? “അമ്പിളീ ..അമ്പിളീ ..നേരം 10 മണി ആകുന്നു. നമുക്ക് ഇറങ്ങിയാലോ” ഏറെ നേരമായിട്ടും അമ്പിളിയെ താഴേയ്ക്ക് കാണാഞ്ഞു ദേവൻ വിളിച്ചു “ദാ ..വരണൂ ” ടീച്ചറമ്മയ്ക്കു ഒപ്പം ഇരുന്നു പ്രാതൽ കഴിച്ചുകൊണ്ടിരുന്ന ദേവന്റെ മുന്നിലേക്ക് മെറൂണും,…

യു എസ് – റഷ്യ ആണവ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ പുടിന്റെ നിര്‍ദ്ദേശം

മോസ്കോ: റഷ്യയും യു എസും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാർ സംരക്ഷിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശക്തമായ ആഹ്വാനം ചെയ്തു. ഇത് ഒരു വർഷമെങ്കിലും നീട്ടണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വെച്ചു. മോസ്കോയും വാഷിംഗ്ടണും അതിന്റെ വിപുലീകരണത്തിന് സമ്മതിച്ചില്ലെങ്കിൽ ഫെബ്രുവരിയിൽ കാലഹരണപ്പെടാൻ പോകുന്ന പുതിയ START ഉടമ്പടിയുടെ ഗതിയെക്കുറിച്ച് റഷ്യൻ, യുഎസ് നയതന്ത്രജ്ഞരുടെ പരസ്പര വിരുദ്ധമായ സൂചനകൾക്കിടയിലാണ് പുടിന്റെ പ്രസ്താവന. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും ചേർന്നാണ് 2010 ൽ പുതിയ START കരാർ ഒപ്പിട്ടത്. ഈ കരാർ ഓരോ രാജ്യത്തെയും 1,550 ൽ കൂടുതൽ വിന്യസിച്ച ന്യൂക്ലിയർ വാർ ഹെഡുകളിലേക്കും 700 വിന്യസിച്ച മിസൈലുകളിലേക്കും ബോംബറുകളിലേക്കും പരിമിതപ്പെടുത്തുന്നു. സമാസമം പാലിക്കൽ സ്ഥിരീകരിക്കുന്നതിന് ഓൺ-സൈറ്റ് പരിശോധന നടത്താനും ഈ കരാര്‍ നിര്‍ദ്ദേശിക്കുന്നു. 1987 ലെ ഇന്റർമീഡിയറ്റ് റേഞ്ച്…

പതിനേഴ് പേരില്‍ നിന്ന് 40 പേരുടെ ചാര്‍ജ്ജ് ഈടാക്കി കെ എസ് ആര്‍ ടി സി

പിടിവാശിക്കും താന്‍പോരിമയ്ക്കും പേരു കേട്ട, ആന വണ്ടി കെ എസ് ആര്‍ ടി സി പതിനേഴ് യാത്രക്കാരില്‍ നിന്ന് നാല്പതു യാത്രക്കാരുടെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കിയതായി ആരോപണം. ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ദേവസ്വം ജീവനക്കാരില്‍ നിന്നാണ് കെ എസ് ആര്‍ ടി സി ഇത്രയും പണം ഈടാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6 മണിമുതല്‍ കാത്തിരുന്ന ദേവസ്വം ജീവനക്കാര്‍ക്ക് ബസ് അനുവദിച്ചത് വൈകിട്ട് 3മണിക്കാണ്. നാല്‍പതുപേര്‍ ഇല്ലാതെ ബസ് വിടാനാകില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. തുടര്‍ന്ന് 17പേരില്‍ നിന്ന് 40 യാത്രക്കാരുടെ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയ ശേഷമാണ് ബസ് അനുവദിച്ചത്. ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ദേവസ്വം ജീവനക്കാരാണ് കെ.എസ്.ആര്‍.ടിസിയുടെ ധിക്കാരത്തിനുമുന്നില്‍ കുടുങ്ങിയത്. പുലര്‍ച്ചെ ആറുമണിമുതല്‍ കാത്തിരുന്ന 17 ജീവനക്കാര്‍ ഒടുവില്‍ 40പേരുടെ ടിക്കറ്റ് ചാര്‍ജ് അടയ്‌ക്കേണ്ടിവന്നു ജോലിക്കുപോകാന്‍. മറ്റിടങ്ങളിലേയ്ക്ക് ഒന്നും രണ്ടും യാത്രക്കാരുമായി സര്‍വീസ് നടത്തിയിട്ടും പമ്പ…

ചൊക്ളി (നോവല്‍ – 18)

മൊയ്തീൻക്കേടെ വീട്ടില് പെര്ന്നാളായി..അപ്പത്തന്നെ…മറിയംബി ആദിക്ക് ഒരു ചിറ്യാ ചിറിച്ചു.. പിന്നെ മോനെ കെട്ടിപ്പിടിച്ച് ഒറക്കൊറക്കെ നെലോളിച്ചു..മൊയ്തീൻ ക്കേം കരയന്നെയാരുന്നു. നസീറിക്ക ങ്ങനെ ചോന്ന് മിന്നണ്ടാര്ന്നു. നല്ല ഒരു മണോം..പിന്നേം പിന്നേം വലിച്ച് മൂക്കീക്കോടേ കേറ്റാമ്പൂതിയാവണ നല്ല ഒര് മണം. ഇക്കീട്ടേര്ന്ന കുപ്പായോം ആലൂര് ദേശത്തന്നെ ആര്ക്കും ഇല്യാത്തദ്. എല്ലാരും ഒര് പേർഷക്കാരനെ അത്തറ അട്ത്ത് കാണ്ണണത് അപ്പളാണ്. പിന്നങ്ങട്ട് എല്ലാ ദൂസോം ദേശവെളക്ക് പോല്യായി മറിയപ്പാറേല്. മൊയ്തീൻക്കേടെ വീട്ട്ന്ന് എപ്പളും പെട്ടിപ്പാട്ട് കേക്കും. പിന്നെ എറ്ച്ചീം മീനും മൊരിയണൻറേ മണം. ചെറ്മൻ ചെക്കൂന് കോളാര്ന്നു. പറേണതിലും ഇത്തിരി കാശ് കൂടുതൽ കൊട്ത്ത് നസീറിക്ക മീൻ വേടിക്കും. ആലൂര്പ്പൊഴേലേ മീനാണ് മീന് ന്നാ നസീറിക്ക പറേണത്. ആ മീനോണ്ട് ഇക്കേരേ ഉമ്മ വെക്കണ മീങ്കൂട്ടാനാണ് മീങ്കൂട്ടാൻ.. വീട് കൊറ്ച്ച് ചെത്തിത്തേച്ച് പിന്നെ അങ്ങട്ട് വെള്ള വല്ച്ച് ആകനെ ചെമ്മാന്ത്രാക്കി.…

നഗരങ്ങളില്‍ താമസിക്കുന്ന 9.1 കോടി ഇന്ത്യക്കാർക്ക് അടിസ്ഥാന ഗാർഹിക വാഷിംഗ് സൗകര്യങ്ങളില്ല: യുണിസെഫ്

ന്യൂയോര്‍ക്ക്: 910 ദശലക്ഷം നഗരവാസികൾക്ക് അടിസ്ഥാന ഗാർഹിക വാഷിംഗ് സൗകര്യങ്ങൾ ഇല്ലെന്ന് യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF). കോവിഡ് -19 പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പ്രധാനമാണെന്നും അവര്‍ പറയുന്നു. സോപ്പ് ഉപയോഗിച്ച് കൈ കഴുകാത്തതിനാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് കോവിഡ് -19, മറ്റ് പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ‘ഗ്ലോബൽ ഹാൻഡ് വാഷിംഗ് ഡേ’യിൽ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മധ്യ, ദക്ഷിണേഷ്യയിൽ 22 ശതമാനം ആളുകൾക്ക്, അല്ലെങ്കിൽ 15.3 ദശലക്ഷം ആളുകൾക്ക് കൈ കഴുകാനുള്ള സൗകര്യമില്ല. 50 ശതമാനം അല്ലെങ്കിൽ 29 ദശലക്ഷം നഗരവാസികളായ ബംഗ്ലാദേശികൾക്കും, 20 ശതമാനം അല്ലെങ്കിൽ 910 ദശലക്ഷം നഗരവാസികളായ ഇന്ത്യക്കാർക്കും അടിസ്ഥാന ഗാർഹിക വാഷിംഗ് സൗകര്യങ്ങളില്ല. പകർച്ചവ്യാധി പടരുന്നത് തുടരുകയാണെന്നും അതിനാൽ കൈ കഴുകുന്നത് വ്യക്തിപരമായ ഓപ്ഷനല്ല, മറിച്ച് സാമൂഹിക ആവശ്യമാണെന്നും…

1930നു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ലോകം അഭിമുഖീകരിക്കുന്നു: ലോക ബാങ്ക്

വാഷിംഗ്ടൺ: കൊറോണ വൈറസ് പകർച്ചവ്യാധി മൂലം 1930 കളിലെ മഹാ മാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ലോകം അനുഭവിക്കുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. വികസ്വര, ദരിദ്ര രാജ്യങ്ങളെ ഭയപ്പെടുത്തുന്ന സംഭവമായി കോവിഡ് -19 പകർച്ചവ്യാധിയെ അദ്ദേഹം വിശേഷിപ്പിച്ചു. സാമ്പത്തിക സങ്കോചത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പല രാജ്യങ്ങളിലും കടം പ്രതിസന്ധിയുടെ സാധ്യത വർദ്ധിച്ചുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിനു ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. യോഗത്തില്‍ ഈ വിഷയം വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം വളരെ ആഴത്തിലുള്ളതാണ്. മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാണിത്. പല വികസ്വര രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങളിലെ ആളുകൾക്കും ഇത് തീർച്ചയായും വിഷാദരോഗം പോലെ ഭയാനകമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ക്ക് ആശ്വാസം പ്രദാനം ചെയ്യുകയെന്നതാണ്…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച വര്‍ 7283 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7283 ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട…