ഹൂസ്റ്റണിൽ മാർത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ജോസഫ് മാർത്തോമ്മ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

ഹൂസ്റ്റൺ: കാലം ചെയ്ത മലങ്കര മാർത്തോമാ സഭയുടെ ഇരുപത്തിയൊന്നാം മെത്രാപ്പോലീത്താ ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാർത്തോമായുടെ ധന്യ ജീവിതത്തെ സ്മരിക്കുന്നതിന് ഹൂസ്റ്റണിലെ 3 മാർത്തോമാ ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും മെമ്മോറിയൽ സർവീസും നടത്തപ്പെടുന്നു. ഒക്ടോബർ 20 ന് ചൊവ്വാഴ്ച വൈകിട്ട് 7:30 നു ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചാണ് അനുസ്മരണസമ്മേളനവും മെമ്മോറിയൽ സർവീസും നടത്തപ്പെടുന്നത്. ഹൂസ്റ്റണിലെ മാർത്തോമാ ഇടവകകളായ ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ ഇടവകകളുടെ നേതൃത്വത്തിൽ നടത്തപെടുന്ന സമ്മേളനത്തിൽ വെരി.റവ. ഡോ. ചെറിയാൻ തോമസ്, റവ. ജോർജ് വർഗീസ്, റവ. ഉമ്മൻ ശാമുവേൽ, റവ. എബ്രഹാം വർഗീസ്, റവ. ജേക്കബ് പി. തോമസ്, റവ. സജി ആൽബി, റവ. റോഷൻ വി മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും. ദേവാലയത്തിൽ നടത്തപ്പെടുന്ന ചടങ്ങുകളിൽ ഈ 3 ഇടവകകളിലെ പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുക്കും.. ചടങ്ങുകളുടെ…

മാർത്തോമ്മാ സഭയുടെ അമരക്കാരന് കൈരളി ആർട്സ് ക്ലബ് ഓഫ് നോർത്ത് ഫ്ലോറിഡ ആദരാഞ്ജലികൾ

ഫ്ലോറിഡ: ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട മാർത്തോമ്മാ സഭയുടെ 21 മത് പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡണ്ട് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ മെത്രാപ്പോലീത്തയമായുള്ള കൈരളി കൈരളി ആർട്സ് ക്ലബിന്റെ വൈകാരികബന്ധത്തെക്കുറിച്ച് വർഗീസ് ജേക്കബ് അനുസമരിച്ചു. കഴിഞ്ഞ 13 വർഷമായി മാർത്തോമ്മ സഭയെ മുന്നിൽ നിന്ന് നയിച്ചുകൊണ്ടിരുന്ന സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്കും സഭ മക്കൾക്കും തീർക്കാനാവാത്ത നഷ്ടമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. സഭയ്ക്ക് വ്യക്തമായ ദിശാബോധം നൽകികൊണ്ട് സഭയെ മുന്നിൽ നിന്ന് നയിച്ച തിരുമേനിയെ മാർത്തോമ്മാ സഭയും ക്രൈസ്തവ സമൂഹവും എക്കാലവും സ്‌മരിക്കുമെന്നും അനുശോചനസന്ദേശത്തിൽ വർഗീസ് ജേക്കബ് അറിയിച്ചു. വൈദികനെന്ന നിലയിൽ 63 വർഷം മുമ്പ് മാർത്തോമ്മാ സഭയിൽ അജപാലന ദൗത്യം ആരംഭിച്ച അദ്ദേഹം സഭയുടെ പരമോന്നത…

“മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ വിജയപ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടു സ്ഥാനാർത്ഥികൾ

ഹൂസ്റ്റൺ: 2018 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പോലെ 2020ലും മലയാളി സ്ഥാനാർത്ഥികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഹൂസ്റ്റണിൽ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ വൻ വിജയ പ്രതീക്ഷയുമായി ടോം വിരിപ്പനും റോബിൻ ഇലക്കാട്ടും. ഹൂസ്റ്റണിലെ മലയാളീ സമൂഹത്തിന്റെ പിന്തുണ അറിയിക്കുവാനായി ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗങ്ങളിലാണ് തങ്ങളുടെ വിജയ പ്രതീക്ഷകൾ സ്ഥാനാർത്ഥികൾ പങ്കുവച്ചത്. ടെക്സസ് ഹൗസ് റെപ്രസെന്ററ്റീവായി ഡിസ്ട്രിക്ട് 27 ൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടോം വിരിപ്പൻ, മിസോറി സിറ്റി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് എന്നിവരെ മലയാളികളായ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ നിരവധി മലയാളീ സുഹൃത്തുക്കൾ പങ്കെടുത്തു തങ്ങളുടെ പിന്തുണ അറിയിച്ചു. അതോടൊപ്പം തിരഞ്ഞെടുപ്പ് ദിവസമായ നവംബര് 3…

ഉമ്മൻ‌ ചാണ്ടിയുടെ ശില്പം പോൾ പറമ്പി കൈമാറി

ചിക്കാഗോ: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷിക ആഘോഷ വേളയിൽ ചാലക്കുടി മേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കൻ നിർമിച്ച ഉമ്മൻ ചാണ്ടിയുടെ ശിൽപം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടിൽ വച്ചു ഒക്ടോബർ 18 ഞായറാഴ്ച പോൾ പറമ്പി (ചിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി. ചാലക്കുടി മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാൻ, അബ്രഹാം ചാക്കോ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സജീർ ബാബു, സച്ചിൻരാജ് കൊരട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശില്പം നിർമ്മിച്ച വിജയ് തെക്കൻ, നേത്വത്വം നൽകിയ പോൾ പറമ്പി എന്നിവരെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു. പോൾ പറമ്പി കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UN Security Council discusses Nagorno-Karabakh fighting

UNITED NATIONS (AFP) – United Nations Security Council members called on Armenia and Azerbaijan to respect a new ceasefire in Nagorno-Karabakh during a meeting on the disputed region Monday. The council held closed-door discussions on the fighting, which has left hundreds dead since clashes erupted on September 27, at the UN headquarters in New York. During the meeting — which was requested by France, Russia and the United States — the council s 15 members reiterated a plea by UN chief Antonio Guterres for parties to honor a new ceasefire. “Everyone…

Europe tightens virus curbs as global cases top 40 million

DUBLIN (AFP) – A number of European countries took urgent new measures on Monday to combat a second wave of coronavirus infections, as the World Health Organization blamed the surge in worldwide cases — now more than 40 million — on countries  failure to quarantine infected people properly. Ireland and Wales became the first EU countries to re-enter lockdown as the number of people who have died from Covid-19 in Europe passed 250,000, according to an AFP tally. Irish prime minister Micheal Martin issued a nationwide “stay at home” order…

VOTE FOR TRUMP in 2020: An Homage to Indian Americans; A Memoir of Ambassador Siddhartha Ray And the Making of Contemporary India

In 1992 I wrote to the Indian American community in my capacity as Deputy National Political Director of the Clinton for President Campaign. In 2020 I am writing as a very concerned private citizen to the American Indian community with whom, a generation ago, I worked very hard to bring them into the center of national American politics. Memories of those, politically game changing experiences for the community, for America and for India remain with me always. In 2020 I am urging the Indian American Community to vote for President…

നിങ്ങളുടെ ആരോഗ്യം (ഉയർന്ന രക്തസമ്മർദ്ദം): ഡോ. ഷർമദ്‌ ഖാൻ

രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്ന് മനസ്സിലാക്കുവാൻ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ, ദുർബലത, ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടുവരുന്നു. ശരിയായ ചികിത്സ ചെയ്യാതിരുന്നാൽ പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം,കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയുണ്ടാകുന്നു. സാധാരണ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് അഞ്ച് പ്രാവശ്യം പക്ഷാഘാതവും, രണ്ടുപ്രാവശ്യം ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം വിഭിന്ന വ്യക്തികളിലും, ഒരു വ്യക്തിയിൽ തന്നെ പല സമയത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മാനസികമായി പിരിമുറുക്കം ഉണ്ടാകുമ്പോഴും, തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഉറക്കമൊഴിയുന്ന അവസരത്തിലും ബി.പി വർദ്ധിച്ച് കാണുന്നു. ഉറങ്ങുന്ന സമയത്ത് താരതമ്യേന ബി.പി കുറവായിരിക്കും. നോർമൽ ബ്ലഡ് പ്രഷർ ലെവൽ സിസ്റ്റോളിക് 120, ഡയസ്റ്റോളിക് 80 എന്നിങ്ങനെ ആണ്. പൊതുവേ…

കോവിഡ് -19 നെ നേരിടാൻ മലപ്പുറത്തിന് എല്ലാ സഹായവും നല്‍കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി

മലപ്പുറം: കോവിഡ് -19 നെതിരെ പോരാടാൻ മലപ്പുറം ജില്ലാ ഭരണകൂടത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉറപ്പ് നല്‍കി. കളക്ടറേറ്റിൽ നടന്ന കോവിഡ് -19 മൂല്യനിർണ്ണയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗാന്ധി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് മലപ്പുറത്ത് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് – ഞായറാഴ്ച 1,399, ശനിയാഴ്ച 1,519, വെള്ളിയാഴ്ച 1,025 കേസുകൾ. അണുബാധ പടരുന്നതിന്റെ നിരക്ക്, മെഡിക്കൽ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ, പാൻഡെമിക്കുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മലപ്പുറം കളക്ടർ അവതരിപ്പിച്ചുവെന്ന് മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജില്ലയിലെ കോവിഡ് -19 പ്രതിരോധ ചികിത്സാ നടപടികളിൽ വയനാട് എംപി സംതൃപ്തി രേഖപ്പെടുത്തി. പി. ഉബൈദുള്ള എം‌എല്‍‌എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ സി വേണുഗോപാൽ എം‌പി,…

മലപ്പുറത്ത് നടന്ന കോവിഡ് -19 അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു

മലപ്പുറം: മലപ്പുറത്ത് നടന്ന കോവിഡ് -19 അവലോകന യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പങ്കെടുത്തു. ജില്ലാ കളക്ടറേറ്റിലാണ് യോഗം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത് രേഖപ്പെടുത്തിയത് – ഞായറാഴ്ച 1,399, ശനിയാഴ്ച 1,519, വെള്ളിയാഴ്ച 1,025 കേസുകൾ. മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് വയനാട് എംപി തിങ്കളാഴ്ച ഇവിടെയെത്തിയത്. അവലോകന യോഗത്തിന് ശേഷം ഗാന്ധി പുതുതായി പണിത വീടിന്റെ താക്കോൽ, കഴിഞ്ഞ വർഷം മലപ്പുറത്തെ കവളപ്പാറ മണ്ണിടിച്ചിലിൽ മാതാപിതാക്കളെയും വീടും നഷ്ടപ്പെട്ട സഹോദരിമാരായ കാവ്യയ്ക്കും കാർത്തികയ്ക്കും കൈമാറി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കനത്ത മഴയെത്തുടർന്ന് മലപ്പുറത്തെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുതുമലയിലും രണ്ട് വലിയ മണ്ണിടിച്ചിലിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു. ഇതിൽ 113 പേർ കൊല്ലപ്പെട്ടു. കോൺഗ്രസ് നേതാക്കൾ, സംസ്ഥാന പ്രതിപക്ഷ…