സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധങ്ങള്‍ വേണം, അവരെ സമൂഹം അംഗീകരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: റോം ചലച്ചിത്രമേളയോടനുബന്ധിച്ച് ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്ററിയ്ക്കായി അഭിമുഖം നടത്തുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്വവർഗാനുരാഗികളെ ആദ്യമായി അംഗീകരിച്ച് സംസാരിച്ചത്. പരിസ്ഥിതി, ദാരിദ്ര്യം, കുടിയേറ്റം, വംശീയ, വരുമാന അസമത്വം, വിവേചനം ഏറ്റവും കൂടുതൽ ബാധിച്ച ആളുകൾ എന്നിവരുൾപ്പെടെ ഫ്രാൻസിസ് മാര്‍പാപ്പ കൂടുതൽ ശ്രദ്ധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചിത്രത്തിലൂടെയാണ് മാർപ്പാപ്പയുടെ പ്രസ്താവന വന്നത്. “സ്വവർഗാനുരാഗികൾക്ക് ഒരു കുടുംബത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്,” മാര്‍പാപ്പ അഭിമുഖത്തിൽ പറഞ്ഞു. “നിങ്ങൾക്ക് ഒരാളെ ഒരു കുടുംബത്തിൽ നിന്ന് പുറത്താക്കാനോ അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കാനോ കഴിയില്ല. നമുക്കുള്ളത് ഒരു സിവിൽ യൂണിയൻ നിയമമാണ്; അതുവഴി അവ നിയമപരമായി പരിരക്ഷിക്കപ്പെടണം.” ബ്യൂണസ് അയേഴ്സിന്റെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കവെ സ്വവർഗ വിവാഹത്തിന് പകരമായി സ്വവർഗ ദമ്പതികൾക്കുള്ള സിവിൽ യൂണിയനുകളെ അദ്ദേഹം പിന്തുണച്ചിരുന്നു. എന്നാൽ, മാർപ്പാപ്പയെന്ന നിലയിൽ അദ്ദേഹം ഇതിനു മുൻപ് സിവിൽ യൂണിയനുകളെ…

ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ പരീക്ഷണത്തിന് വിധേയനായ സന്നദ്ധപ്രവർത്തകൻ ബ്രസീലിൽ മരിച്ചു

റിയോ ഡി ജനീറോ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിൻ ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുത്ത ഒരു സന്നദ്ധ പ്രവർത്തകൻ ബ്രസീലിൽ മരിച്ചതായി അധികൃതർ ബുധനാഴ്ച പ്രഖ്യാപിച്ചു. ലോകമെമ്പാടും നടക്കുന്ന വിവിധ കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മരണമാണിത്. എന്നാല്‍, സുരക്ഷാ ആശങ്കകളൊന്നുമില്ലെന്നും സ്വതന്ത്രമായി അവലോകനം നടത്തിയെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത വാക്സിൻ പരിശോധന തുടരുമെന്നും അധികൃതര്‍ പറഞ്ഞു. ടെസ്റ്റ് വാക്‌സിനല്ല, പ്ലേസിബോയാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് -19 വ്യാപനത്തിന്റെ സങ്കീർണതകൾ മൂലം ആരോഗ്യ രംഗത്ത് മുൻനിരയിൽ പ്രവര്‍ത്തിച്ചിരുന്ന 28 കാരനായ ഡോക്ടറാണ് മരണമടഞ്ഞ സന്നദ്ധപ്രവർത്തകൻ. “ബ്രസീലിലെ ഈ കേസ് ശ്രദ്ധാപൂർവ്വം വിലയിരുത്തിയതിനുശേഷം, ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല, ബ്രസീലിയൻ റെഗുലേറ്ററിന് പുറമേ സ്വതന്ത്ര അവലോകനവും വിചാരണ തുടരണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്,” ഓക്സ്ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു.…

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്തുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിയമ വിദഗ്ധര്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിക്കം നടത്തുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾക്കായി പ്രത്യേക ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. സൈബര്‍ ആക്രമണങ്ങള്‍ സ്വകാര്യജീവിതത്തിന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യത്തിൽ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി ആവശ്യമാണെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ സർക്കാർ തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ സർക്കാർ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സൈബർ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് നിലവിലുള്ള നിയമ…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ്-19 വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെ യോഗങ്ങളിലും മറ്റും ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ലെന്ന് കമ്മീഷന്റെ നിബന്ധനയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെപ്റ്റംബര്‍ 18-ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21, 865…

കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 പോസിറ്റീവ് ആയവര്‍ 8369 ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട…

IAPC’s 7th International Media Conference focused on Covid and US Election

Vibrant Presidential Election Debate, scintillating seminars, and honoring luminaries in diverse fields formed part of the 2-day virtual event.    by Dr. Mathew Joys & Parveen Chopra New York: Virtual need not be vacuous. The Indo-American Press Club (IAPC),  the largest organization of Indian-origin journalists in North America, amply demonstrated this with its hugely successful 7th International Media Conference (IMC) last weekend held virtually to ensure safety for all involved.  With participation by eminent people and media professionals, the annual meet was choc-a-block with programs and scintillating discussions, which enlightened all on pressing issues…

ഹാത്രാസ് കേസ്: സിദ്ദീഖ് കാപ്പന്റേയും മറ്റ് മൂന്ന് പേരുടെയും ജുഡീഷ്യൽ കസ്റ്റഡി മഥുര കോടതി നീട്ടി

മഥുര: ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകന്‍ സിദ്ധിഖ് കാപ്പന്റേയും മറ്റു മൂന്ന് പേരെയും ജുഡീഷ്യൽ കസ്റ്റഡി മഥുര പ്രാദേശിക കോടതി നീട്ടി. കൂട്ടബലാത്സംഗത്തിനിരയാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ഹാത്രാസിലെ 19 കാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോവുകയായിരുന്നു ഇവർ. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യമുണ്ടെന്ന സംശയത്തെത്തുടർന്ന് ഒക്ടോബര്‍ ഏഴിന് സിആർ‌പി‌സി സെക്ഷൻ 151 പ്രകാരമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് രാജ്യദ്രോഹ, ഭീകരവിരുദ്ധ നിയമപ്രകാരം നാലുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമാണ് സിദ്ധിഖിനേയും മറ്റ് മൂന്ന് പേരെയും വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരാക്കിയത്. മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്ജു രജ്പുത് നവംബർ 2 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. സിദ്ദിഖിനെ കാണാൻ കേരള യൂണിയൻ ഓഫ് വർക്കിംഗ്…

സി.എം.എസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന സ്കോളർഷിപ്പ് പരിപാടി ഉദ്ഘാടനം ഒക്ടോബർ 24 ശനിയാഴ്ച

സി.എം.എസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാസൗഹൃദം യു.എസ്‌ ചാപ്റ്റർ ആരംഭിക്കുന്ന സ്കോളർഷിപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9:30 ന് EST (7:00 pm IST) ZOOM Session ൽ നടത്തപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇമ്പാക്ട് ചീഫ് രാമു ദാമോദരൻ IFS മുഖ്യ പ്രഭാഷണം നടത്തുന്നതാണ് . സി.എം.എസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സി.എസ്.ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും. ഈ വർഷം ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ പ്രവേശനം നേടുന്ന 25 വിദ്യാർത്ഥികൾക്ക് 20000 രൂപയുടെ സ്കോളർഷിപ്പുകളാണ് നൽകുന്നത്. സമർത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തായിരിക്കും സ്‌ക്‌ളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവ്വ വിദ്യാര്‍ത്ഥികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്. പ്രിൻസിപ്പൽ ഡോ. വര്‍ഗീസ് ജോഷ്വ,…

ഒരു കുളിര്‍ക്കാറ്റ്: ജാസ്മിന്‍ സമീറിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഇഖ്ബാല്‍ കണ്ണൂര്‍ ഈണമിടുമ്പോള്‍

ദോഹ: ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഇഖ്ബാല്‍ കണ്ണൂര്‍ ഈണമിടുമ്പോള്‍ സഹൃദയ മനസുകള്‍ക്ക് സംഗീതത്തിന്റേയും ദൃശ്യാവിഷ്‌കാരത്തിന്റേയും വേറിട്ട അനുഭവമാണ് ലഭിക്കുന്നത്. സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ജാസ്മിന്‍ തന്റെ പേര് അന്വര്‍ഥമാക്കുന്ന തരത്തില്‍ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസുകളില്‍ ഇടം കണ്ടെത്തിയതോടൊപ്പം പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയാണ് മുന്നേറുന്നത്. ജാസ്മിന്റെ രചനയില്‍ പിറന്ന ഭക്തി ഗാന ആല്‍ബം ജന്നത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ആദ്യ ആല്‍ബമായ ഒരു കുളിര്‍ക്കാറ്റ് എന്ന ആല്‍ബമാണ് ഇപ്പോള്‍ സഹൃദയലോകം ഏറ്റെടുത്തിരിക്കുന്നത്. ആറ്റിക്കുറുക്കിയ വരികളില്‍ പ്രണയം നിറച്ച ജാസ്മിന്റെ വരികളെ തികഞ്ഞ വൈകാരിക നിറവിലാണ് ഇഖ്ബാല്‍ കണ്ണൂര്‍ അവതരിപ്പിക്കുന്നത്. ആവര്‍ത്തിച്ചാവര്‍ത്ത് കേള്‍ക്കേണ്ട വരികള്‍ മനസില്‍ പ്രേമത്തിന്റേയും അനുരാഗത്തിന്റേയും മഴ പെയ്യിക്കുന്നുവെന്നതാണ് ആല്‍ബത്തിന്റെ വിജയം. എന്നോടുക്കുവാന്‍ വൈകിയതെന്തേ ഒരു കുളിര്‍ക്കാറ്റായ് തഴുകിയതെന്തേ രാപ്പാടി…

റബര്‍ വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം; മുഖ്യമന്ത്രി ഇടപെടണം: ഇന്‍ഫാം

കോട്ടയം: ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം അണിയറയിലൊരുങ്ങുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ മുതല്‍ വിലസ്ഥിരതാപദ്ധതി പ്രകാരമുള്ള തുകയൊന്നും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ജൂണ്‍ മുതല്‍ കമ്പ്യൂട്ടര്‍ സാങ്കേതിക പ്രശ്‌നം മൂലം ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കുന്നുമില്ല. 5 മാസക്കാലമായിട്ടും കെല്‍ട്രോണിന്റെ നിയന്ത്രണത്തിലുള്ള സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് സാധിക്കാത്തത് വന്‍ വീഴ്ചയാണ്. സര്‍ക്കാരും റബര്‍ബോര്‍ഡും ഇക്കാര്യത്തില്‍ ഒളിച്ചോട്ടം നടത്തുന്നത് ദുഃഖകരമാണ്. രാജ്യാന്തര വിലയേക്കാള്‍ ഉയര്‍ന്നവില നിലവില്‍ ആഭ്യന്തരവിപണിയില്‍ റബറിന് കിട്ടണമെന്നിരിക്കെ ലഭ്യമാക്കാതിരിക്കുന്നതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. വ്യവസായികളും വന്‍കിട വ്യാപാരികളും റബര്‍ ബോര്‍ഡ് ഉന്നതരും ഉദ്യോഗസ്ഥരും ചേര്‍ന്ന ലോബി കര്‍ഷകനെ ദ്രോഹിച്ച് റബര്‍കൃഷി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് ഭാവിയില്‍ ബോര്‍ഡിന്റെ നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെടും. 2015ല്‍ ആരംഭിച്ച വിലസ്ഥിരതാപദ്ധതിക്കുശേഷം ഇക്കാലത്തിനിടയില്‍ ഒരു ദിവസം…