മാർത്തോമ്മാ മേത്രോപോലീത്ത, ബാലസുബ്രഹ്മണ്യം, മഹാകവി അക്കിത്തം എന്നിവരുടെ വേർപാടിൽ ഡബ്ല്യൂ എം സി അമേരിക്ക റീജിയൻ അനുശോചിച്ചു

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ സ്പെഷ്യൽ മീറ്റിംഗ് വിളിച്ചു കൂട്ടി ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത, പത്മ ശ്രീ ബാലസുബ്രഹ്മണ്യം, പത്മശ്രീ മഹാകവി അക്കിത്തം എന്നിവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ടെലികോൺഫ്രൻസ് യോഗത്തിൽ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭയുടെ തലവനും ആത്മീയ ആചാര്യനുമായ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ അഗാധമായ അനുശോചനം ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും അറിയിച്ചു റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ ധീരനും മനുഷ്യ സ്‌നേഹിയുമായിരുന്ന മെത്രാപ്പോലീത്തയുടെ വേർപാട് മാർത്തോമ്മാ സഭക്ക് വലിയ നഷ്ടമാണെന്നു അഭിപ്രായപ്പെട്ടു റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യായർ മൂന്നു മഹാത്മാക്കളുടെ ഓർമ്മക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതായും സമൂഹത്തിനു ഉണ്ടായത്…

ഫിലഡൽഫിയായിലും ന്യൂജേഴ്സിയിലും കോവിഡ് കേസുകളിൽ വൻ വർധനവ്

ഫിലഡൽഫിയ: ഫിലാഡൽഫിയായിലും ന്യൂജേഴ്സിയിലും പുതിയ കോവിഡ് കേസുകളിൽ ദിനംപ്രതി വർധനവ് നേരിടുന്നതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിൽ വ്യാഴാഴ്ച മാത്രം 1,182 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ശരാശരി 1,120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂജേഴ്‌സിയിൽ വ്യാപിക്കുന്ന കോവിഡ് കേസുകൾ ന്യൂയോർക്കിന് ചുറ്റുമുള്ള വടക്കൻ കൗണ്ടികളിലേക്ക് വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഗവർണർ ഫിൽ മർഫി വ്യാഴാഴ്ച പറഞ്ഞു. എസെക്സ് കൗണ്ടി, യൂണിയൻ കൗണ്ടി, ഹഡ്‌സൺ കൗണ്ടി , ബെർഗൻ കൗണ്ടി എന്നിവിടങ്ങളിൽ ഒറ്റരാത്രികൊണ്ട് നൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓഷ്യൻ കൗണ്ടി, മോൺമൗത്ത് കൗണ്ടി എന്നിവിടങ്ങളിലെ സമീപകാല ഹോട്ട് സ്പോട്ടുകളെ മറികടന്നതായി ഗവർണർ മർഫി പറഞ്ഞു. പെൻസിൽവാനിയായിൽ 2,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ പുതിയ കേസുകളിൽ ഗണ്യമായ വർധനവ് കാണിക്കുകയും രോഗികളെ ആശുപത്രിയിൽ…

സംസ്ഥാനം കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കവി സച്ചിദാനന്ദന്‍

പിണറായി സര്‍ക്കാര്‍ കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത കവി സച്ചിദാനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോവിഡ്-19 മഹാമാരിയുടെ പേരിൽ പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയും മാനസിക സമ്മർദവും സൃഷ്ടിക്കുകയാണെന്നാണ് കവി പറയുന്നത്. പിണറായി സര്‍ക്കാര്‍ ഡൽഹി സർക്കാരിനെ കണ്ട് പഠിക്കണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറയുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സച്ചിദാനന്ദന്‍. ഡൽഹിയിലും കേരളത്തിലും ജനസംഖ്യ ഏതാണ്ട് ഒരുപോലെയാണ്. ജനങ്ങളുടെയും ഇരു സർക്കാരുകളുടെും മനോഭാവങ്ങൾ ഒരുപോലെയാണോ എന്ന് അറിയില്ല. എന്നാൽ നാട്ടിലേതിനേക്കാൽ ഇവിടെ ഡൽഹിയിൽ തനിക്ക് മനസമാധാനം ഉണ്ടെന്ന് കവി എഴുതിയിട്ടുണ്ട്. ഈ മനസമാധാനം തനിക്ക് മാത്രമല്ല, ഡൽഹിയിൽ താമസിക്കുന്ന എല്ലാവർക്കും ഇതേ മനോവ്യാപാരമാണുള്ളത്. രോഗ വ്യാപനം രണ്ട് സ്ഥലങ്ങളിലും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ കേരളത്തിലെ ഭരണകൂടം സൃഷ്ടിച്ചപോലുള്ള രോഗഭീതിയും പരിഭ്രാന്തിയും ഇവിടെ ഡൽഹിയിൽ കാണാനില്ല. ഇവിടെയും ജനങ്ങൾ കൃത്യമായി…

രാജ്യത്ത് നോട്ട് നിരോധനം വന്നപ്പോള്‍ അദാനി എ സി റൂമില്‍ വിശ്രമത്തിലായിരുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ അംബാനിക്കും അദാനിക്കും നരേന്ദ്ര മോദി തീറെഴുതിക്കൊടുത്തെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, പകരം അംബാനിയും അദാനിയുമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ജനങ്ങളുടെ പണം ബാങ്ക്​ അക്കൗണ്ടുകളിലിടുമെന്ന് പറഞ്ഞവർ പണമിട്ടത് സമ്പന്നരുടെ പോക്കറ്റുകളിലേക്കാണ്​. കള്ളപണത്തിനെതിരെ പോരാടാൻ സർക്കാർ ആഹ്വാനം ചെയ്​തു. പക്ഷേ നോട്ട്​ നിരോധിച്ചപ്പോൾ ബാങ്കുകൾക്ക്​ മുന്നിലുണ്ടായിരുന്ന ക്യൂവിൽ നിങ്ങൾ അദാനിയെ കണ്ടോ? അവർ എ.സി മുറികളിൽ വിശ്രമത്തിലായിരുന്നു. രാജ്യത്തെ കർഷകരെ പെരുവഴിയിലാക്കിയ സർക്കാരാണിതെന്ന് ബീഹാറിലെ നവാദയിലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ രാഹുൽ പറഞ്ഞു. . സമ്പന്നർക്ക്​ പണമുണ്ടാക്കാൻ കൂടുതൽ വഴികൾ തുറക്കുകയാണ്​ കേന്ദ്രസർക്കാർ ചെയ്യുന്നത്​. സമ്പന്നരുടെ ഉയർച്ചയ്ക്കായി കർഷകരേയും ചെറിയ കച്ചവടക്കാരെയും ബി.ജെ.പി ദ്രോഹിക്കുകയാണ്. ഇതി​ന്റെ ഏറ്റവും വലിയ തെളിവാണ്​ ജനവിരുദ്ധമായ കാർഷിക ബില്ലുകളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഗാൽവാനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.…

ഓര്‍മ്മയിലൊരു കഥയച്ചാച്ചന്‍

ഒക്ടോബര്‍ 24 – എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം. ശൂരനാട് രവിയെന്ന ഞങ്ങളുടെ അച്ചാച്ചന്‍റെ (ഞങ്ങള്‍ മക്കള്‍ മൂന്നുപേരും അച്ഛനെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന പേരാണ്) രണ്ടാം ചരമ വാര്‍ഷികം. മരണം തട്ടിയെടുത്തു എന്ന് വിശ്വസിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വളരെ ലളിതമായ ജീവിത രീതികള്‍ അനുഷ്ഠിച്ച അച്ചാച്ചന്‍ എപ്പോഴും പുസ്തകങ്ങളുടേയും എഴുത്തിന്‍റെയും ലോകത്തിലായിരുന്നു. കുട്ടികളുടെ കഥയമ്മാവനായ അച്ചാച്ചന് ബാലസാഹിത്യത്തോടൊപ്പം ഓടക്കുഴല്‍, നാടന്‍ പാട്ട്, തമിഴ് സാഹിത്യം എന്നിവയിലും കഴിവ് തെളിയിക്കാന്‍ കഴിഞ്ഞു. അദ്ധ്യാപനത്തോടൊപ്പം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ബാലസാഹിത്യകാരനായി അറിയപ്പെട്ട അച്ചാച്ചന്‍ ഒരുപാടു പുസ്തകങ്ങളും കവിതകളും നമ്മുടെ മലയാള ഭാഷക്ക് സംഭാവന നല്‍കി. 1989-ൽ ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ്‌ ‘അരിയുണ്ട’ എന്ന കൃതിക്ക്‌ ലഭിച്ചു. 2018-ൽ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചു. ബുദ്ധന്‍റെ കഥകളും ഗാന്ധിജിയുടെ പ്രഭാഷണങ്ങളും അച്ചാച്ചനെ ഒരുപാടു…

ട്രംപിന്റെ പരിഹാസം – കുലുക്കമില്ലാത്ത ഇന്ത്യൻ ഭരണാധികാരികൾ

അല്പം നീരസത്തോടെ ആണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ശ്രവിച്ചത്. ഇന്ത്യയിലെ വായു മലിനീകരണത്തിനെ പറ്റി പരസ്യമായി ഇങ്ങനെ ഒക്കെ പ്രസ്താവിക്കാമോ? എങ്കിൽ പിന്നെ ഒരു ഫാക്ട് ചെക്ക് നടത്തി കളയാം. അപ്പോൾ ഗൂഗിളും അതുതന്നെ പറയുന്നു. ഏറ്റവും 10 മലീമസമായ നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിൽ തന്നെ. കാൺപൂർ, ഫരീദാബാദ്, വാരണാസി, ഗയ, പാറ്റ്ന, ഡൽഹി, ലക്നൗ, ആഗ്ര, മുസാഫർപൂർ ഇവയാണ് ആ ഒമ്പത് നഗരങ്ങൾ. സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയാമോ? ഈ ആദ്യ പത്തിൽ ഒരു ചൈനീസ് നഗരം പോലും ഇല്ല എന്നത് വീണ്ടുമെന്നിൽ ആശ്ചര്യം വരുത്തി. നമ്മുടെ പ്രതീക്ഷയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം ആണ് പല സത്യങ്ങളും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ചങ്ങാതിയായ ഡൊണാൾഡ് ട്രംപ് ആണ് ഇങ്ങനെ പറഞ്ഞത്. അതും 100 മില്യണിൽ അധികം ആളുകൾ കണ്ട ഡിബേറ്റിൽ വച്ച്. പാരീസ് കാലാവസ്ഥാ…

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് -19 വാക്സിൻ കുറഞ്ഞത് 60% ഫലപ്രദമാകാന്‍ സാധ്യത: ഭാരത് ബയോടെക്

ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് (കോവിഡ് -19) വാക്സിൻ ‘കോവാക്സിൻ’ കുറഞ്ഞത് 60% ഫലപ്രദമാകാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ടു. വാക്സിന്റെ ഫലപ്രാപ്തി സ്ഥാപിക്കുന്നതിനായി മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നതിന് വ്യാഴാഴ്ച വൈകിട്ട് കമ്പനിക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. കൊവാക്സിന്റെ ക്ഷമത 60% വരെയാണെന്നും പരീക്ഷണഫലങ്ങള്‍ 2021 ഏപ്രില്‍-മേയ് മാസങ്ങളോടെ ലഭിക്കുമെന്ന് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അറിയിച്ചു. ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഒരു വാക്സിന്റെ സുരക്ഷ, നിലവാരം എന്നിവക്ക് അവ 50% ക്ഷമതയുളളതായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. കൊവാക്സിന് ഇത് 60 ശതമാനം ഉണ്ടെന്നത് ശുഭസൂചനയായാണ് രാജ്യം കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ സംഘടനകള്‍ കല്‍പിക്കുന്ന സുരക്ഷാ നിലവാരം കൊവാക്സിനുണ്ട് എന്നര്‍ത്ഥം. നവംബര്‍ ആദ്യ…

ചൊക്ലി (നോവല്‍ – 19 & 20)

നസീറിക്ക പോയേന് ചേഷാണ് പിന്നേം തെരഞ്ഞ്ട്ക്കല് വന്നേ.. രാമേട്ടന് ഷീണണ്ടായ കാലേര്ന്നു. ഒര് മാവ്ൻറെ ചില്ല തോളുമ്മേ വീണ് തോളപ്പ്ടി പൊട്ടി. തൃശ്ശൂരാസ്പത്രീല്ന്ന് എന്താണ്ടൊക്കെ ചീത് വിട്ടൂച്ചാലും രാമേട്ടൻ ഒര് വേദനക്കാര്നായി. എപ്പളും ചുളിഞ്ഞ മോറും ആയിറ്റാണ് നടക്കല്. ആ തെളിഞ്ഞ ചിറീം ‘ഒക്കെമ്മക്ക് ശര്യാക്കാടാ ചെക്കാ’ന്ന് പറേലും തോർത്ത്ട്ത്ത് വട്ടത്ത്‌ല് വീശലും ഇല്യാണ്ടായി. ചൊക്ളിക്ക് താമര ചേട്ത്താര്‌ടെ അവടെ ദെവസൂം ദെവസൂം പണീണ്ട്. രവ്യേട്ടനെ അങ്ങട്ട് കേറ്റര്ത് ന്നാ ചേട്ത്താര് പറഞ്ഞേക്കണേ. പപ്പിനീനേം കേറ്റര്ത്. ചൊക്ളീനെ പണീട്പ്പിക്കാൻ ചേട്ത്താര്ക്ക് നല്ല തൊയിരം ഇണ്ട്. അവനങ്ങനെ മിണ്ട്‌ല്ല… കക്ക്‌ല്ല…വെറ്തെ ഇര്ന്ന് നേരം കളേല്യാ.. ഉച്ചയ്ക്ക് കൊള്ളിയാ ചോറാ എന്താച്ചാ മിണ്ടാണ്ട് വാരിത്തിന്നും.. നസ്കലേറ്റോളും തേവടിച്ച്യോളും ചേട്ത്താര് ടെ വീട്ട്‌ല് കേറര്ത്. തൃശ്ശൂര്ന്ന് വല്യച്ചനും കോടംകര പള്ളീന്ന് കൊച്ചച്ചനും വെഞേരിച്ച് വീട്ടാമസം കേറ്യ വെല്യോര് തറ്‌വാടാണ്ത്. രാമേട്ടൻ ചൊക്ള്യോട്…

മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍

ഇൻഡോർ: തീവ്രവാദികൾ അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യത്ത് മദ്രസകൾ ഭീകരതയുടെയും തീവ്രവാദത്തിന്റെയും ശക്തികേന്ദ്രങ്ങളാണെന്നും അതിനാൽ അവരെ തടയണമെന്നും മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സർക്കാരിലെ മന്ത്രി. മദ്രസകളിൽ ഉച്ചഭക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ടൂറിസം/സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. “എല്ലാവർക്കും ഭക്ഷണം ലഭിക്കണം, പക്ഷേ ഭരണഘടനയുടെ നിർവചനം പ്രത്യേകം പറയുന്നവർ കുട്ടികളാണ്, വിദ്യാർത്ഥികളുമാണ്, അതിനാൽ എല്ലാവർക്കും കൂട്ടായ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന് ഞാൻ പറയുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം അഭിവൃദ്ധി പ്രാപിക്കുന്നു. രോഷത്തിന്റെ വികാരം പടരുകയാണ്. എല്ലാ കുട്ടികൾക്കും തുല്യ വിദ്യാഭ്യാസം നൽകണം,” മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ അവർ പറയുന്നു, “മദ്രസകളില്‍ എന്ത് സംസ്കാരം പഠിപ്പിക്കുന്നു? നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ മതമൗലികവാദവും എല്ലാ ഭീകരവാദികളും മദ്രസകളിൽ നിന്ന് വളർന്നു വലുതായതായി നമ്മള്‍ കാണുന്നു. ജമ്മു കശ്മീരിനെ…

കൊറോണ വൈറസ്: തുടർച്ചയായ അഞ്ചാം ദിവസവും 24 മണിക്കൂറിനുള്ളിൽ 60,000ത്തില്‍ താഴെ പുതിയ കേസുകൾ

ന്യൂദൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ അഞ്ചാം ദിവസവും കോവിഡ് -19 കേസുകളുടെ എണ്ണം 60,000 ൽ താഴെയാണ്. രാജ്യത്ത് മൊത്തം അണുബാധകളുടെ എണ്ണം 7,761,312 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 54,366 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 69 ലക്ഷമായി ഉയർന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകൾ പ്രകാരം രാജ്യത്ത് ഈ പകർച്ചവ്യാധിയിൽ മരിച്ചവരുടെ എണ്ണം 117,306 ആയി ഉയർന്നു. പ്രതിദിനം 690 പേർ മരിക്കുന്നു. സജീവ കേസുകളുടെ എണ്ണം, അതായത് കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സിക്കുന്ന രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് കോവിഡ് -19 രോഗികളിൽ 695,509 പേർ ചികിത്സയിലാണ്. ഇത് മൊത്തം കേസുകളുടെ 8.96 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 6,948,497 പേർക്ക് ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. രോഗികളുടെ…