പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി വോട്ട് ചെയ്യുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ ശനിയാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താന്‍ വ്യക്തിപരമായി വോട്ടു ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രാമങ്ങളിലും പെൻസക്കോളയിലും നടക്കുന്ന പ്രചാരണ റാലികൾക്കായി ട്രംപ് വെള്ളിയാഴ്ച സ്വന്തം സംസ്ഥാനത്തേക്ക് പോകും. പാം ബീച്ചിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ രാത്രി ചെലവഴിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതൽ പ്രചാരണ റാലികൾക്കായി പുറപ്പെടുന്നതിനു മുന്‍പ് ശനിയാഴ്ച വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള പ്രസിഡന്റ് ചർച്ചയ്ക്ക് ശേഷമാണ് ട്രംപ് വ്യാഴാഴ്ച തന്റെ പദ്ധതികൾ വെളിപ്പെടുത്തിയത്. ഈ വർഷം ആദ്യം മെയിൽ-ഇൻ, ആബ്സന്റീ ബാലറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ച ട്രം‌പ്, ജനങ്ങള്‍ വ്യക്തിപരമായി വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. മുൻകാലങ്ങളിൽ ആബ്സന്റീ ബാലറ്റിലൂടെ ട്രംപ് വോട്ട് ചെയ്തിട്ടുണ്ട്.

എഡ്വേർഡ് സ്നോഡന് റഷ്യയിൽ സ്ഥിര താമസത്തിനുള്ള അനുമതി ലഭിച്ചു

മോസ്കോ: മുൻ യുഎസ് സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥൻ എഡ്വേർഡ് സ്നോഡന് റഷ്യയിൽ അനിശ്ചിത കാലത്തേക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചതായി സ്നോഡന്റെ റഷ്യൻ അഭിഭാഷകൻ അനറ്റോലി കുചെറീന മാധ്യമങ്ങളോട് പറഞ്ഞു. ലോക രാജ്യങ്ങളെ ഫോണിലൂടെയും ഇന്റർനെറ്റ് ആശയവിനിമയത്തിലൂടെയും അമേരിക്ക ‘നിരീക്ഷിക്കുന്നത്’ തുറന്നുകാട്ടിയ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) യുടെ മുൻ ഉദ്യോഗസ്ഥനാണ് എഡ്വേർഡ് സ്നോഡൻ. ആഭ്യന്തരമായും അന്തർദ്ദേശീയമായും നടത്തുന്ന നിരീക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി വെളിപ്പെടുത്തിയതിനെത്തുടർന്ന് 2013 ൽ അദ്ദേഹം യുഎസിൽ നിന്ന് രക്ഷപ്പെടുകയും റഷ്യയിൽ അഭയം പ്രാപിക്കുകയും ചെയ്തു. യുഎസിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ 2013 മുതൽ റഷ്യയിലാണ് സ്നോഡന്‍ താമസിക്കുന്നത്. ചാരവൃത്തി ആരോപിച്ച് ക്രിമിനൽ വിചാരണ നേരിടാൻ സ്നോഡൻ യുഎസിലേക്ക് മടങ്ങണമെന്ന് യുഎസ് ഉദ്യോഗസ്ഥർ വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഏപ്രിലിൽ ഒരു അപേക്ഷ നൽകിയെങ്കിലും കൊറോണ വൈറസ് പകർച്ചവ്യാധി, ലോക്ക്ഡൗൺ…

ഇന്ത്യയുടെ റോ മേധാവി നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള രഹസ്യ കൂടിക്കാഴ്ച, നേപ്പാളില്‍ പ്രതിഷേധം ശക്തം

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി സമന്ത് കുമാർ ഗോയൽ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. നേപ്പാളുമായുള്ള സൗഹൃദ ഉഭയകക്ഷി ബന്ധം തകർക്കാൻ ഇന്ത്യ അനുവദിക്കില്ലെന്നും തീർപ്പു കൽപ്പിക്കാത്ത എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ കൂടിക്കാഴ്ച സംബന്ധിച്ച് നേപ്പാളിൽ തർക്കം രൂക്ഷമായി. കൂടാതെ ഒലി വിമർശനങ്ങൾ നേരിടുകയും ചെയ്തു. ഈ കൂടിക്കാഴ്ച അന്യായവും ആക്ഷേപകരവുമാണെന്ന് മുൻ പ്രധാനമന്ത്രിമാരായ ഭരണകക്ഷിയുടേയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വർക്കിംഗ് പ്രസിഡന്റ് കൂടിയായ പുഷ്പ് കമൽ ദഹൽ പ്രചന്ദ, ഝലനാഥ് ഖനാൽ, മാധവ് കുമാർ നേപ്പാൾ, മുൻ ഉപപ്രധാനമന്ത്രി ഭീം ബഹാദൂർ റാവൽ നാരായണൻ കാസി ശ്രേഷ്ഠ എന്നിവര്‍ പ്രത്യേക യോഗം ചേർന്നു. ചിലർ സോഷ്യൽ മീഡിയയിലൂടെ ഒലിയെ വിമർശിച്ചു. റോ മേധാവിയുമായുള്ള…

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (ഒക്ടോബര്‍ 23, 2020)

അ​ശ്വ​തി: കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ സു​താ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ല്‍ പി​ന്മാ​റി സ്വ​ന്ത​മാ​യ വ്യാ​പാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു വി​ദേ​ശ​ത്തു പ്ര​വേ​ശ​നം ല​ഭി​ക്കും. ഭ​ര​ണി: പു​ത്ര​ന് ത​ന്നേ​ക്കാ​ള്‍ ന​ല്ല ഉ​ദ്യോ​ഗം ല​ഭി​ച്ചു എ​ന്ന​റി​ഞ്ഞ​തി​നാ​ല്‍ അ​ഭി​മാ​നം തോ​ന്നും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ഉ​ദ്ദി​ഷ്ട കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. കാ​ര്‍ത്തി​ക: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കു​മെ​ങ്കി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക​യാ​ല്‍ ആ​ശ്വാ​സ​മാ​കും. രോ​ഹി​ണി: ദീ​ര്‍ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​മെ​ന്ന് ഉ​ദ്ദേ​ശി​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ശ്ര​മി​ച്ചു വ​രു​ന്ന വി​വാ​ഹ​ഭാ​ഗ്യ​മു​ണ്ടാ​കും. മ​ക​യി​രം: നി​ല​നി​ല്‍പി​ന് പ​ല​പ്ര​കാ​ര​ത്തി​ലും അ​നി​ശ്ചി​താ​വ​സ്ഥ​ക​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തും. അ​സൂ​യാ​ലു​ക്ക​ളു​ടെ ദു​ഷ്പ്ര​ച​ര​ണ​ത്താ​ല്‍ ദു​ഷ്കീ​ര്‍ത്തി​യു​ണ്ടാ​കും. തി​രു​വാ​തി​ര: അ​നാ​വ​ശ്യ ചി​ന്ത​ക​ള്‍ ഒ​ഴി​വാ​ക്കി സ​ദ്ചി​ന്ത​ക​ള്‍ക്കു മാ​ത്രം പ്രാ​ധാ​ന്യം ന​ല്‍ കി ​പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ പ്ര​വ​ര്‍ത്ത​ന വി​ജ​യ​വും കു​ടും​ബ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ട്ട് ക​മ്മോ​ത്സു​ക​രാ​യ​വ​രെ നി​യ​മി​ക്കും . പു​ണ​ര്‍തം: പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ വി​പു​ലീ​ക​രി​ക്കാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പ​ണം സ​മാ​ഹ​രി​ക്കാ​നി​ട​വ​രും. ബ​ന്ധു​സ​ഹാ​യ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും സം​ഘ​നേ​തൃ​ത്വ​വും…

വിദ്യാഭ്യാസ അവകാശ സംരക്ഷണം: കളക്ടറേറ്റില്‍ ആദിവസാസികളുടെ നിൽപ്പ് സമരം

മലപ്പുറം: ആദിവാസി – ദലിത് വിദ്യാർഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന ഐക്യദാർഢ്യ നിൽപ്പു സമരങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റിനു മുന്നിൽ കേരള ആദിവാസി ഐക്യവേദി നിൽപ്പു സമരം സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി മേഖലയിലും ഡിഗ്രി തലത്തിലും സീറ്റ്‌ ഇല്ലാത്തതിന്റെ പേരിൽ വ്യാപകമായ പുറന്തള്ളൽ ആണ് ആദിവാസി വിദ്യാർത്ഥികൾ അനുഭവിക്കുന്നതെന്നും പുതിയ ബാച്ചുകളും ഹോസ്റ്റൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തി ഈ വിവേചനത്തിന് അറുതി വരുത്താൻ സർക്കാർ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.കെ.അശ്റഫ് ആവശ്യപ്പെട്ടു. നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ചിത്ര നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, FITU ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ എന്നിവര്‍ സംസാരിച്ചു. രഞ്ജിനി, സുമ സുൽത്താൻപടി കോളനി,…

യുക്മയുടെ 11-ാമത് ദേശീയ കലാമേള ‘എസ് പി ബി നഗർ’ വിർച്വൽ പ്ലാറ്റ്‌ഫോമിൽ

ലണ്ടൻ: കോവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ഇന്ത്യൻ സംഗീതത്തിന്‍റെ ആത്മാവിലേറ്റ പ്രഹരമായിരുന്നു എസ് പി ബാലസുബ്ഹ്മണ്യത്തിന്‍റെ വിയോഗം. അദ്ദേഹത്തോടുള്ള ഓരോ ഇന്ത്യക്കാരന്‍റേയും ആദരവ് അർപ്പിച്ചുകൊണ്ട് പതിനൊന്നാമത് യുക്മ ദേശീയ കലാമേള “എസ് പി ബി നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. മുൻ വർഷങ്ങളിലേതുപോലെതന്നെ യുകെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയിൽ നിർദ്ദേശിച്ചതെന്നത് 2020 കലാമേളയുടെ മാത്രം സവിശേഷതയായി. പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജണിലെ, കീത്ത്ലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗീസ് ആണ്. ജിജി വിക്ടർ,…

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 24, 25, 26 തിയ്യതികളില്‍ ഓണ്‍ലൈനിലൂടെ നടത്തപ്പെടും

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഈ വർഷത്തെ കുടുംബ നവീകരണ ധ്യാനം റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഒക്ടോബർ 24, 25, 26 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. വൈകുന്നേരം നാലിന് ആരാധന, ജപമല എന്നിവയോടെ ആരംഭിക്കുന്ന ധ്യാനം വിശുദ്ധകുർബാനയോടെ സമാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈനായിട്ടായിരിക്കും ധ്യാനം. 24 നു (ശനി) ഫാ. ജിൻസൻ പോൾ വേങ്ങാശേരിയും 25 നു (ഞായർ) ഫാ. മാത്യു ആശാരിപറമ്പിലും 26 നു (തിങ്കൾ) ഫാ. ഡേവീസ് ചിറമ്മലും ധ്യാനത്തിനു നേതൃത്വം നൽകും. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും ധ്യാനത്തിൽ പങ്കെടുക്കുവാൻ അവസരമുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കുവാൻ ഏവരേയും സഭാ നേതൃത്വം സ്വാഗതം…

ആതുരസേവകർക്ക് അഭിവാദനം അർപ്പിച്ച് സ്വിറ്റ്സർലൻഡിൽ നിന്നും ഒരു ‘സ്നേഹ സാന്ത്വന ഗീതം’

രോഗാതുരർക്ക് ആശ്വാസമേകിയും ആതുര സേവകർക്ക് ആദരവും അഭിവാദനവും അർപ്പിച്ച് വിതുമ്പുന്ന ഹൃദയത്തിൽ നിന്നും ഉതിർന്ന ഹൃദയഹാരിയായ സംഗീതമാണ് ‘സ്നേഹ സാന്ത്വന ഗീതം.’ രോഗമുക്തിക്കും മനഃശാന്തിക്കും മ്യൂസിക് ഒരു സിദ്ധൗഷധമാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. നിത്യവും നോവായ് പടരുന്ന കൊറോണ വൈറസ് രോഗമൂലം ഉണ്ടാകുന്ന മരണവാർത്തകൾ നമ്മേ നിസാഹായകരും നിദ്രഹീനരും ഭയചികിതരുമാക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ അവസരത്തിലാണ് സ്നേഹ സാന്ത്വനഗീതത്തിന്‍റെ പ്രസക്തി നമ്മെ തേടിയെത്തുന്നത്. ഈ സമാശ്വാസ സംഗീതത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ടോം കുളങ്ങരയും ഈണമിട്ടിരിക്കുന്നത് മലയാളികൾക്ക് ഒട്ടനവധി നല്ല ഗാനങ്ങൾ സമ്മാനിച്ച സ്വിസ് ബാബുവുമാണ്. മൂന്നുപതിറ്റാണ്ടായി ഭക്തിഗാനരംഗത്ത് ഭാവഗായകനെന്ന് അറിയപ്പെടുന്ന ബിജു മൂക്കന്നൂരും വേറിട്ട ശബ്ദം കൊണ്ട് പിന്നണിഗാനരംഗത്ത് മുന്നണിയിലുള്ള അനുഗ്രഹീത ഗായിക ചിത്ര അരുണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നത് രാജഗിരി ഹോസ്പിറ്റൽ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. അലക്സ് വരാപ്പുഴക്കാരൻ…

കനേഡിയന്‍ മലയാളി സംവിധായകന്‍റെ ഹോളിവുഡ് സിനിമ ‘ഡിസ്‌ഗൈസ്‌’ ചിത്രീകരണം പൂർത്തിയായി

എഡ്മണ്ടൻ: കാനഡയിലെ മലയാളി സംവിധായകനായ അഭിലാഷ് മാത്യു സംവിധാനം ചെയ്യുന്ന ‘ഡിസ്‌ഗൈസ്‌’ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജാർവിസ് ഗ്രീനിർ, അഭിലാഷ് മാത്യു, ജനനി റസിയ‌ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അഭിലാഷും, ജനനിയും സംയുക്തമായാണ് സംവിധാനം ചെയ്യുന്നത്. കാനഡയിൽ നിന്നുള്ള അഭിനേതാക്കൾ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം എഡ്മണ്ടനിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി. ബാരറ്റ് കോട്സ്, യാഷ്‌രാജ് ദത്ത ഷെറി ദാൽ, ലോറെൻ ബ്രേഡീ, ഷീൻ ഗോർഡൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധോലോക സംഘത്തിന്‍റെ പശ്ചാതലത്തിൽ പ്രണയവും പകയും കൂടിക്കലർന്ന കഥ പറയുന്ന ഡിസ്‌ഗൈസ്‌, പ്രേക്ഷകരെ പിടിച്ചിരുത്താൻ പോരുന്ന ചേരുവകൾ ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ട്രെവർ ഷിമിറ്റും ജനനി റസിയയും കാമറയും എഡിറ്റിംഗും അഭിലാഷും സംഗീത സംവിധാനം ബ്രാഡ് മക്‌ഡൊണാൾഡും നിർവഹിച്ചു. അഭിലാഷ് സംവിധാനം ചെയ്ത “കനേഡിയൻ താറാവുകൾ’…

ഏമി കോണി ബാരറ്റിന്റെ നാമനിര്‍ദ്ദേശം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു

വാഷിംഗ്ടൺ: യുഎസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്‍റ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത ഏമി കോണി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 22 അംഗങ്ങളുള്ള കമ്മിറ്റിയിൽ 12 അംഗങ്ങൾ എമിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ പത്തംഗങ്ങളുള്ള ഡമോക്രാറ്റിക് പാർട്ടി വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ഒക്ടോബർ 26 നാണ് യുഎസ് സെനറ്റിൽ വോട്ടെടുപ്പ്. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചാൽ പോലും എമി സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടും. സെനറ്റ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാം (റിപ്പബ്ലിക്കൻ പാർട്ടി) ജുഡീഷറി കമ്മിറ്റി എമിയുടെ നോമിനേഷൻ അംഗീകരിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തി. അതേസമയം എമിയുടെ നാമനിർദേശം ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചതു നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഡെമോക്രാറ്റ് സെനറ്ററും കമ്മിറ്റി അംഗവുമായ ഡിക് ഡർബിൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഒമ്പതംഗ…