പ്രവാസി മലയാളി ഫെഡറേഷൻ അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷിക്കുന്നു.

ന്യൂയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരള പിറവി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു വെർച്ചൽ സ്റ്റുഡിയോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ മികച്ച പ്രവാസി കർഷകനെയും, കേരളത്തിലെ മികച്ച കർഷകനെയും ആദരിക്കും. പ്രവാസി മലയാളി ഫെഡറേഷന്റെ ലോഗോ പ്രകാശനവും, ഫ്ലാഗും, പ്രവാസി മലയാളി ഫെഡറേഷന്റെ ടൈറ്റിൽ സോങ്ങും പ്രകാശനവും നടക്കും. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും ടി വി സംസ്കാരയുടെ ചെയർമാനുമായ മോൺസൺ മാവുങ്കലിന്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ സ്വാഗതം പറയുന്ന പരിപാടിയിൽ പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിക്കും.…

സവർണ സംവരണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: സർക്കാർ നിയമനങ്ങളിൽ സവർണ സംവരണം നടപ്പിലാക്കി ആർ.എസ്.എസിൻ്റെ കുഴലൂത്തുകാരനാകുന്ന പിണറായി വിജയൻ്റെ കോലം കത്തിച്ച് ജില്ലയിലുടനീളം ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധിച്ചു. കലക്ടറേറ്റ്, പാലക്കാട് സ്റ്റേഡിയം, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻ്റ് റഷാദ് പുതുനഗരം, സബിൻ, ഫിദ,ത്വാഹ മുഹമ്മദ്, സുബൈർ, ഇജാസ് അഹമ്മദ്, അസ് ലം, ഫായിസ്, റമീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിലായി സംസാരിച്ചു.

എംഎസിഎഫ് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ 2020 ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്കൂള്‍ വിജയികളുടേയും സമ്മാനദാനം ഒക്ടോബര്‍ 18 നു എംഎസിഎഫ് കേരള സെന്ററില്‍ നടത്തി. വടക്കേ അമേരിക്കയില്‍ ഈ വര്‍ഷം നടത്തപ്പെട്ട ആദ്യത്തെ വിര്‍ച്വല്‍ ഓണാഘോഷവും മത്സരങ്ങളും എംഎസിഎഫിന്റേതായിരുന്നു. “മാവേലിക്ക് ഒരു മാസ്ക്’ എന്ന പേരില്‍ നടത്തിയ എംഎസിഎഫ് 2020 ഓണ്‍ലൈന്‍ ഓണംഷോ ഇത്തരത്തില്‍ നടത്തിയ ലോകത്തിലെ ആദ്യത്തെ ഓണാഘോഷം ആയിരുന്നു. എംഎസിഎഫ് വര്‍ഷങ്ങളായി ഹൈസ്കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ വര്‍ഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. ഇതോടൊപ്പം തന്നെ ഡാനിയേല്‍ ആന്‍ഡ് അമ്മിണി ചെറിയാന്‍ ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്കൂള്‍ സ്‌കോളര്‍ഷിപ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങി എന്നത് എംഎസിഎഫിനു മറ്റൊരു അഭിമാനമാണ്. ഓണാക്കാഴ്ചകള്‍ എന്ന പേരില്‍ എംഎസിഎഫ് ആറ്…

പ്രസിഡന്റ് ട്രം‌പിന് ഒരു പൊൻതൂവൽ കൂടെ!

അമേരിക്കൻ സൈനിക സഹായ കരാർ ഇന്ത്യയ്ക്ക് തന്ത്രപ്രധാനവും, തത്സമയ സംരക്ഷണത്തിനും വഴി തെളിയിക്കുന്നു. കോഴിക്കുഞ്ഞുങ്ങളെ പരിരക്ഷിക്കാൻ പാട് പെട്ടു കൊണ്ടിരിക്കുന്ന പൊരുന്നക്കോഴിക്ക്, ഒരു വൻ ഗിരിരാജൻ പൂവന്കോഴിയുടെ കാവൽ കിട്ടിയതുപോലെയാണ്, ചീറിവരുന്ന വ്യാഘ്രമായ ചൈനയ്ക്കു വെല്ലുവിളിയുമായി ട്രംപിന്റെ ഉന്നതസംഘം ഇന്ത്യക്കു സൈനിക സഹായം നൽകുന്ന കരാർ ഒപ്പിടാൻ ന്യൂഡൽഹിയിൽ പറന്നിറങ്ങിയിരിക്കുന്നത് . ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യവും ലോകത്തിലെ ഏറ്റവും വലിയ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് -19 നെ യുദ്ധം ചെയ്യുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതിന് അവർ എങ്ങനെ കൂടുതൽ സഹകരിക്കണമെന്നും ചർച്ച ചെയ്തു. യുഎസ്-ഇന്ത്യൻ സൈനിക, തന്ത്രപരമായ സഹകരണം വളരുന്നത് ഏഷ്യയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം നിയന്ത്രിക്കാൻ ഇരു രാജ്യങ്ങളെയും സഹായിക്കും. ഇന്ത്യയും യുഎസും ജിയോ സ്പേഷ്യൽ സഹകരണത്തിനുള്ള അടിസ്ഥാന കൈമാറ്റ (സഹകരണ കരാറിൽ) ഒപ്പിടാൻ ഒരുങ്ങുന്നു. യുഎസ് സ്റ്റേറ്റ്…

ചിരഞ്ജീവിയായ ത്യാഗപത്നി

രാമായണത്തില്‍ സീതാദേവിക്കു തുല്യമായ സ്ഥാനം കിട്ടേണ്ട സ്ത്രീ, പക്ഷെ നല്‍കിയത് ചിലയിടങ്ങളില്‍ മാത്രം. ജനകന്‍റെ സ്വന്തം പുത്രിയായിട്ടും സീതയ്ക്ക് ലഭിച്ച മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോയവള്‍. തന്‍റെ ജ്യേഷ്ഠത്തിക്കു വേണ്ടി എന്തും ചെയ്യുന്നവള്‍. അവളാണ് ‘ഊര്‍മിള’. ജ്വലിക്കുന്ന സ്ത്രീയുടെ പ്രതീകം. ജനകന്‍റെ പുത്രിയായതിനാല്‍ ജാനകി എന്നും മിഥിലയുടെ രാജകുമാരിയായതിനാല്‍ മൈഥിലി എന്നും വൈദേഹി എന്നും നിരവധി നാമങ്ങളില്‍ നമ്മള്‍ സീതാദേവിയെ നമിക്കുന്നു. എന്തുകൊണ്ടാണ് ഊര്‍മിളക്കു ഇത്തരം നാമങ്ങള്‍ നിഷേധിക്കപ്പെട്ടത്? ശ്രീരാമനോടൊപ്പം സീതാദേവിയും ലക്ഷ്മണനും വനവാസത്തിനു പോയപ്പോള്‍ ഒപ്പം പോകാന്‍ ഊര്‍മിളയും ആഗ്രഹിച്ചിരുന്നു. പക്ഷെ ലക്ഷ്മണന്‍ ഊര്‍മിളയോട് പറഞ്ഞത് ‘എന്‍റെ മാതാപിതാക്കളെ നോക്കുവാന്‍ ഊര്‍മിള ഇവിടെ ഉണ്ടാകണം.’ ഈ ഉപദേശം അനുസരിക്കുകയാണ് ഊര്‍മിള ചെയ്തത്. സല്‍പ്പുത്രി! ഒരുപക്ഷെ രാമായണം എന്ന മഹാ ഇതിഹാസത്തിന് കാരണം ഊര്‍മിള തന്നെയാകാം. ഇതിനു ഉദാഹരണമായി നിരവധി സംഭവങ്ങളാണ് രാമായണത്തില്‍ വിവരിക്കുന്നത്. ലക്ഷ്മണന്‍ തന്‍റെ…

കൊറോണ വൈറസ്: മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം 40,000 പുതിയ അണുബാധ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം തവണയും 24 മണിക്കൂറിനുള്ളിൽ 50000ത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, ഈ കാലയളവിൽ മരണമടഞ്ഞവരുടെ എണ്ണവും 500 ൽ താഴെയാണ്. 108 ദിവസത്തിനുശേഷം, 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 500 ൽ താഴെയായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ദിവസം 45,148 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അണുബാധ കേസുകൾ രാജ്യത്ത് 79,09,959 ആയി ഉയർന്നു. അതേസമയം, 480 പേരുടെ മരണശേഷം മരണസംഖ്യ 1,19,014 ആയി ഉയർന്നു. മൊത്തം 71,37,228 പേർ അണുബാധ രഹിതരായ ശേഷം രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 90.23 ശതമാനമായി ഉയർന്നു. മരണ നിരക്ക് 1.50 ശതമാനമാണ്. രാജ്യത്ത് ഇപ്പോൾ ഏഴ് ലക്ഷത്തിൽ താഴെ ആളുകൾക്ക് ചികിത്സ ലഭിക്കുന്നുണ്ട്. രാജ്യത്ത് നിലവിൽ 6,53,717 രോഗികൾ ചികിത്സയിലാണ്. ഇത്…

ഇന്ത്യയുടെ ജനാധിപത്യ പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരില്‍ മാധ്യമങ്ങൾക്കും സിവിൽ സമൂഹത്തിനും എതിർപ്പിനും ഇടം കുറവായതിനാൽ  ഇന്ത്യയുടെ ജനാധിപത്യപദവി നഷ്ടപ്പെടുമെന്ന് സ്വീഡന്റെ വി-ഡാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 ഡെമോക്രസി റിപ്പോർട്ട് കണ്ടെത്തി. ഗോഥെൻബർഗ് സർവകലാശാലയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് 2014-ൽ സ്ഥാപിതമായ വി-ഡാം. ഇതിൽ, ഡാറ്റാ അധിഷ്ഠിത ജനാധിപത്യ റിപ്പോർട്ട് 2017 മുതൽ എല്ലാ വർഷവും ലോകമെമ്പാടും പ്രസിദ്ധീകരിക്കപ്പെടുന്നു. പേര് അനുസരിച്ച്, ഈ റിപ്പോർട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ അവസ്ഥയെ വിലയിരുത്തുന്നു. ഇൻസ്റ്റിറ്റ്യൂട്ട് സ്വയം ജനാധിപത്യത്തെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പദ്ധതി എന്ന് വിളിക്കുന്നു. ലോകമെമ്പാടും ജനാധിപത്യം ചുരുങ്ങുന്നുവെന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് 2020 ലെ ‘ഓട്ടോക്രാറ്റൈസേഷൻ സർജസ്-റെസിസ്റ്റൻസ് ഗ്രോസ്’ റിപ്പോര്‍ട്ട്. റിപ്പോർട്ട് അനുസരിച്ച്, സ്വേച്ഛാധിപത്യം (സ്വേച്ഛാധിപത്യ ഭരണം) 2001 ന് ശേഷം ആദ്യമായി വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നു. ആഗോള ജനസംഖ്യയുടെ 54% താമസിക്കുന്ന 92 രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.…

യു എസും ഇന്ത്യയും സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പു വെച്ചു, അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് മൈക്ക് പോം‌പിയോ

ന്യൂഡല്‍ഹി: അത്യാധുനിക സൈനിക സാങ്കേതികവിദ്യ, ഉപഗ്രഹത്തിന്റെ രഹസ്യ വിവരങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടൽ എന്നിവ അനുവദിക്കുന്ന സുപ്രധാന പ്രതിരോധ കരാറിൽ ഇന്ത്യയും യുഎസും ചൊവ്വാഴ്ച ധാരണയായി. ‘ടു പ്ലസ് ടു’ ചർച്ചയുടെ മൂന്നാം ഘട്ടത്തിൽ രണ്ട് തന്ത്രപരമായ പങ്കാളികൾക്കിടയിൽ ‘ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്’ (BECA) ഒപ്പുവെച്ചത് ഉഭയകക്ഷി പ്രതിരോധത്തിന്റെയും സൈനിക ബന്ധത്തിന്റെയും കൂടുതൽ തീവ്രത സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ സംവിധാനം അംഗീകരിച്ചതിനെത്തുടർന്ന് 2018 സെപ്റ്റംബറിൽ ഡല്‍ഹിയില്‍ ആദ്യത്തെ ‘ടു പ്ലസ് ടു’ യോഗം ചേർന്നിരുന്നു. മീറ്റിംഗിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ വർഷം ഡിസംബറിൽ വാഷിംഗ്ടണിൽ നടന്നു. ഇന്ത്യയും യുഎസും തമ്മിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെ ‘ടു പ്ലസ് ടു’ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയും യുഎസ് ഡിഫന്‍സ് സെക്രട്ടറി മാർക്ക്…

വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു, രണ്ടു പേര്‍ അറസ്റ്റില്‍, ലൗ ജിഹാദാണെന്ന് പെണ്‍‌കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. സംഭവം ലൗ ജിഹാദാണെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫ് എന്ന യുവാവ് പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൗസീഫ് പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതോടെ തട്ടിക്കൊണ്ടുപോകാനായിരുന്നു യുവാവിന്റെ ശ്രമമെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് നികിത തോമാര്‍ (21) എന്ന വിദ്യാര്‍ഥിനിയെ കോളേജിന് മുന്നിലെ റോഡില്‍വെച്ച് രണ്ട് പേര്‍ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയെ ഒരു യുവാവ് ആദ്യം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇതിനെ ചെറുത്തതോടെ കാറില്‍നിന്ന് മറ്റൊരാള്‍ പുറത്തിറങ്ങുകയും പെണ്‍കുട്ടിക്ക് നേരേ വെടിയുതിര്‍ത്ത് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച്…

സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കു തന്നെയെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഏറെ വിവാദമായ സ്വര്‍ണ്ണ കള്ളക്കടത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണ്ണ കള്ളക്കടത്തു മാത്രമല്ല, ഡോളര്‍ കള്ളക്കടത്തു മനുഷ്യക്കടത്തും നാടു കടത്തലുമൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നത്. ഇവയെല്ലാം നടത്തുന്നതാകട്ടേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷും സംഘവും. ഇത്രയൊക്കെ സംഭവിച്ചിട്ടും മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരി പ്രഭാഷണം നടത്തുന്നത് ആരെ കബളപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവസ് സെക്രട്ടറി ശിവശങ്കര്‍ ഹവാല ഇടപാടിനും സ്വര്‍ണ്ണക്കള്ളടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ശിവശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടോ ഓഫീസിന് ഈ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായുള്ള ബന്ധം എങ്ങിനെ എത്തി നില്‍കുന്നു എന്നത് വ്യക്തമാക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളും…